എന്റ അമ്മേടെ കൈയിൽ അല്ലെ നീ സാലറി കൊടുക്കേണ്ടത്,‌ കല്യാണം കഴിഞ്ഞാൽ സാധാരണ നാട്ടു നടപ്പ് അത്..

(രചന: മിഴി മോഹന)

നിനക്ക് ഇന്ന് സാലറി കിട്ടിയാരുന്നോ ഗീതു.. “” മുറിയിലെക്ക്‌ വന്നതും സുനീഷിന്റ ചോദ്യം കേട്ടതും അലമാരിയിൽ തുണി അടുക്കി വെച്ചു കൊണ്ട് പതുക്കെ തിരിഞ്ഞവൾ…

ആ കിട്ടി സുനീഷേട്ട എല്ലാ മാസവും രണ്ടാം തീയതി എന്റെ അക്കൗണ്ടിലേക്ക് സാലറി ക്രെഡിറ്റ്‌ ആകും..” മ്മ്ഹ്ഹ്.. “” ഈ മാസം ലീവ് സാലറി കഴിഞ്ഞിട്ട് ഒരുപാട് കുറവ് ആണ് വന്നത് അത് കൊണ്ട് വരുന്ന വഴി വീട്ടിൽ കയറി…വീട്ടിൽ പകുതിയിൽ താഴെയേ കൊടുത്തുള്ളൂ…..

അല്ലങ്കിൽ തന്നെ ഈ ഒരു കല്യാണത്തിനു വേണ്ടി എത്ര ലീവാ നമ്മൾ എടുത്തത്..”എത്ര രൂപയാ നമുക്ക് നഷ്ടം അല്ലെ…

അവൾ പറയുമ്പോൾ മുഖം ഒന്ന് വെട്ടിച്ചവൻ…””

അതെന്തിനാ നിന്റെ വീട്ടിൽ കൊടുത്തത്.. “”? അത് എനിക്ക് മനസിലായില്ല..”എന്റ അമ്മേടെ കൈയിൽ അല്ലെ നീ സാലറി കൊടുക്കേണ്ടത്‌…..കല്യാണം കഴിഞ്ഞാൽ സാധാരണ നാട്ടു നടപ്പ് അത് ആണല്ലോ….സുനീഷ് പുരികം വളയ്ക്കുമ്പോൾ അവൾ ചുണ്ട് ഒന്ന് കോട്ടി..

സുനീഷേട്ടൻ ചോദിച്ചതിന് അർത്ഥവും എനിക്ക് മനസിലായില്ല..? തിരിച്ചവൾ ചോദ്യം ചോദിക്കുമ്പോൾ അവന്റ മുഖത്ത് അസ്വസ്തതകൾ തെളിഞ്ഞു വന്നു….

കൂടുതൽ ഒന്നും മനസിലാക്കാൻ ഇല്ല…കല്യാണം കഴിഞ്ഞാൽ നിന്റ സാലറിയുടെ പൂർണ്ണ ഉത്തരവാദിത്തം അത് എനിക്കും എന്റെ അമ്മയ്ക്കും ഉള്ളത് ആണ്…

നീ എത്ര രൂപ ചിലവ് ആക്കണം നീ ആർക്കു കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞങൾ ആണ്..”അല്ലാതെ നിന്റ തോന്നിവാസം അല്ല ഇവിടെ നടക്കേണ്ടത്…””” അവന്റ ശബ്ദം അല്പം ഉയർന്നു…

അത് എവിടുത്തെ നിയമം ആണ് ഏട്ടാ…” എന്നെ ഇത്രയും നാൾ കഷ്ടപെട്ടു പഠിപ്പിച്ച എന്റെ അച്ഛനും അമ്മയ്ക്കും ആണ് ഞാൻ ക്യാഷ് കൊടുത്തത്..”അത് അവർക്ക് അവകാശപെട്ടത് അല്ലെ…'”” അവൾ തിരിച്ചു ചോദിച്ചതും അവന്റ മുഖം വലിഞ്ഞു മുറുകി…

എന്ന് ആര് പറഞ്ഞു..””” എന്റെ വീട്ടിൽ ജീവിക്കുമ്പോൾ അതിന് അവകാശി ഞാൻ ആണ്.. ഞാനും എന്റെ വീട്ടുകാരുമാ..” നിന്റെ സൗന്ദര്യം കണ്ട് മതി മറന്നല്ല നിന്നെ ഞാൻ കെട്ടിയത് നിന്റെ ജോലിയും സാലറിയും നോക്കി തന്നെയാ…”””

അതിന്റ പാതി നിന്റെ വീട്ടിൽ കൊടുത്തുന്നു പറഞ്ഞാൽ അത് ഇനി നടക്കില്ല…””” വലത് കൈ ഉയർത്തി തീർത്തും പറയുമ്പോൾ ചുണ്ട് കോട്ടി അവൾ…

എന്ത് കൊണ്ട് നടക്കില്ല….ഒരു മകനുള്ള കടമ പോലെ ഒരു മകൾക്കും ഉണ്ട്‌ ചില കടമകൾ..””എന്റെ അച്ഛനും അമ്മയ്ക്കും വേറെ മക്കൾ ഇല്ല.. അവർക്ക് വയസും പ്രായവും ആയി… ഒന്നാമതെ അവർക്ക് താമസിച്ചുണ്ടായ കുട്ടിയ ഞാൻ….

“” അവരെ സംരക്ഷിക്കും എന്നൊരു വാക്ക് നിങ്ങടെ അമ്മ അവിടെ വന്നു പറഞ്ഞത് കൊണ്ട് മാത്രം ആണ് ഈ കല്യാണത്തിനു ഞാൻ സമ്മതിച്ചത് തന്നെ….. “” ഗീതു അല്പം മുൻപോട്ട് കയറി നിന്നു….

കല്യാണം നടക്കാൻ വേണ്ടി അങ്ങനെ പലതും പറഞ്ഞന്നു ഇരിക്കും… എന്ന് കരുതി ജീവിത കാലം മുഴുവൻ അവർക്ക് ചിലവിനു കൊടുക്കാനും അവരെ നോക്കാനും ഒന്നും എനിക്ക് പറ്റില്ല… “”

ഹ്ഹ ഇവിടെ തന്നെ നൂറു കൂട്ടാം കാര്യങ്ങൾ ഉണ്ട് അതിന് ഇടയിൽ ആണ് അവരുടെ കാര്യങ്ങൾ….മോളെ കെട്ടിച്ചു വിട്ടാലും പിഴിയാൻ നിൽക്കുന്ന നാണം ഇല്ലാത്ത തന്തയും തള്ളയോടും പറഞ്ഞേക്ക് അടുത്ത മാസം മുതൽ പണം തരില്ലന്ന്….

പിന്നെ ഒന്ന് കൂടെ പറയാം എന്റെ അമ്മയുടെ അനുവാദം കൂടാതെ നിന്റെ വീട്ടിൽ എന്ന് അല്ല മറ്റൊരിടത്തേക്കും പോകുന്നത് എനിക് ഇഷ്ടം അല്ല…”””

ഞാൻ പോലും ഒന്ന് പുറത്തെക്ക്‌ പോകണം എങ്കിൽ അമ്മയോട് ചോദിചിട്ട് ആണ് പോകുന്നത്… എന്റെ ഭാര്യയും അങ്ങനെ തന്നെ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്‌…. പറഞ്ഞു കൊണ്ട് അവൻ കണ്ണാടിയിൽ നോക്കി മുടി ഒന്നു ചീകി അവൾക് നേരെ തിരിഞ്ഞു..

“””ബാക്കി സാലറി അമ്മയുടെ കൈയിൽ ഇന്ന് തന്നെ ഏൽപ്പിക്കണം…. വീട്ടു ചിലവും കാര്യങ്ങളും അമ്മ നോക്കി കൊള്ളും..
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി അമ്മ തന്നോളും…

പറഞ്ഞു കൊണ്ട് ആയത്തിൽ ഡോർ കൊട്ടി അടച്ചവൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു തീരുമാനം എടുക്കാൻ കഴിയാതെ കട്ടിലിൽ തളർന്നിരുന്നവൾ…'”‘

സുനീഷിന്റെ ശബ്ദം ആ മുറിക്ക്‌ പുറത്തേക്ക് കടക്കുമ്പോൾ അവന്റ അമ്മ വാതുക്കൽ നിന്നും ഓടി അടുക്കളയിൽ നിന്ന പെങ്ങളുടെ ചെവിയോരം ചേർന്നു… “”

അമ്മേ ഞാൻ ഒന്ന് പുറത്തോട്ട് പോവാ… “”അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് അവളുടെ ശമ്പളം കുറച്ചു കഴിഞ്ഞു കൊണ്ട് തരും… ഈ മാസം അവൾക് ഒരു അബദ്ധം പറ്റിയതാ…” സാരമില്ല പുതിയ വീട്ടിലെ കാര്യങ്ങൾ ഒന്നും അറിയാത്തത് കൊണ്ട് പറ്റിയതാ…””അവൻ വന്നു പറയുമ്പോൾ മുഖത്ത് നിഷ്കളങ്കത വാരി വിതറി ആയമ്മ….

അയ്യോ എനിക്ക് പൈസ ഒന്നും വേണ്ട കുഞ്ഞേ.. “” എന്റെ കൈയിൽ ആരും ഏല്പിക്കുകയും വേണ്ട… അത് ഒക്കെ അവളുടെ ഇഷ്ടം അല്ലെ… അല്ലേടി സുനിതേ…” പാത്രം കഴുകി കൊണ്ട് ഇരിക്കുന്ന മോളെ തോണ്ടിയതും മുഖം തിരിച്ചവൾ…

അങ്ങനെ അല്ലല്ലോ അമ്മേ ഇത്രയും നാൾ നമ്മൾ ഇവിടെ കഴിഞ്ഞത് ഇനീയും അങ്ങനെ തന്നെ മതി… അവൻ ഷർട്ടിന്റെ സ്ലീവ് ചുരുട്ടി വയ്ക്കുമ്പോൾ മുകളിലോട്ട് നോക്കി അലസമായി രണ്ട് കൈയും വീശി അവർ…

ആ അതൊക്കെ നിന്റെ ഇഷ്ടം… അമ്മയെ ഏല്പിച്ചു എന്ന് കരുതി മക്കൾക്ക്‌ ദോഷം ഒന്നും വരാൻ പോകുന്നില്ല…” നിങ്ങടെ കൈയിൽ ഇരിക്കുന്നതിനേക്കാൾ ഭദ്രമായി ഞാൻ അത് സ്വരുകൂട്ടി വയ്ക്കും… നിങ്ങടെ ഭാവിക്ക്‌ വേണ്ടിയാ എല്ലാം… “”‘ അവർ പറഞ്ഞതും അവൻ ഒന്നു ചിരിച്ചു…

അത് പിന്നെ എനിക്ക് അറിയില്ലേ അമ്മേ…”” അമ്മ ഒരു അൻപത് രൂപ തന്നെ… ഞൻ ആ കവല വരെ ഒന്ന് പോയിട്ട് വരാം.. “” പറഞ്ഞു കൊണ്ട് അവരുടെ കയിൽ നിന്നും അൻപത്തിന്റെ പുതിയ നോട്ടും വാങ്ങി അവൻ പോകുമ്പോൾ താടിക്ക് കൈ കൊടുത്തവർ മോളെ നോക്കി…

മ്മ്… “””അത്രയ്ക്ക് മണ്ടൻ ഒന്നും അല്ലടി എന്റെ മോൻ…”” അല്ല പിന്നെ അവൻ പറയുന്നതിൽ കാര്യം ഇല്ലേ… “”ആയമ്മ താടിക്ക്‌ കൈ കൊടുത്തു കൊണ്ട് മോളെ വീണ്ടും നോക്കി……

എന്റെ ചെറുക്കനെ ജോലി കിട്ടിയ അന്ന് മുതൽ അണ പൈസ കളയാതെ എന്റ കൈയിൽ കൊണ്ട് തരും…..”” അവന് ഒരു ചായ കുടിക്കണം എങ്കിൽ എന്നോട് ചോദിച്ചു ഞാൻ കൊടുക്കണം…. “” അങ്ങനെയാ ഞാൻ അവനെ വളർത്തിയത്… ഇപ്പോൾ ദേ ഒരുത്തി വന്നു കേറിയിരിക്കുന്നു….

അവൾക് മര്യാദ ഉണ്ടെങ്കിൽ കിട്ടിയ സാലറി എന്നെ അല്ലെ ഏല്പിക്കേണ്ടത്..'” പകരം അത് അവളുടെ വീട്ടിൽ കൊണ്ട് കൊടുത്തിട്ട് വന്നിരിക്കുന്നു…. കുഴിലോട്ട് കാലും നീട്ടി ഇരിക്കുന്ന തന്തയ്ക്കും തള്ളക്കും ഇനി കാശ് കൂടി കിട്ടാത്തതിന്റെ കേടെ ഉള്ളു…ആയമ്മ പറഞ്ഞു തീർന്നതും പാത്രം കഴുകി കൊണ്ട് ഇരുന്നവൾ അവർക്ക് നേരെ തിരിഞ്ഞു…

അവൾക് മര്യാദ ഉള്ളത് കൊണ്ട തള്ളേ നിങ്ങൾക്കും നിങ്ങടെ മോനും അര്മാദിക്കാൻ കാശ് എടുത്തു തരാത്തത്…

എടി.. “” വന്നു കേറിയപ്പോഴേ നാത്തൂനേ പതപ്പിക്കല്ലേ..'””അവർ മുഖം ഒന്ന് കനപ്പിച്ചു….

ഞാൻ ആരെയും പതപ്പിച്ചത് അല്ല.. “” അവൾ ചെയ്യുന്നതിനുള്ള ഉത്തരം അമ്മ തന്നെ പറഞ്ഞല്ലോ.. അമ്മയുടെ മോൻ ജോലി കിട്ടിയ അന്ന് മുതൽ അമ്മേ സാലറി ഏല്പിക്കുന്ന കാര്യം…. അതെ ഉത്തരവാദിത്തം അവൾക്കും ഇല്ലേ…”

മ്മ്ഹ്ഹ്..” ഒരു ജോലി ഇല്ലാത്തതിന്റെ വിഷമം എനിക്ക് അറിയാം…” പത്തു രൂപയ്ക്ക് വേണ്ടി സുകുവെട്ടന്റെ മുൻപിൽ ഇരക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന വേദന ഇനി ഒരു പെണ്ണിന് ഉണ്ടാകരുത് എന്ന് കരുതിയ ആ കൊച്ചിന്റെ ആലോചന വന്നപ്പോൾ അത് നടത്താൻ ഞാനും പറഞ്ഞത്….

എന്നിട്ട് ഇപ്പോൾ അത് കഷ്ടപെട്ടു പഠിച്ചു ജോലി വാങ്ങിറ്റ് അതിന്റെ ഗുണം ചോദിച്ച് വാങ്ങാൻ നാണം ഉണ്ടോ നിങ്ങൾക്…

എടി കൂടുതൽ ഒന്നും നീ പറയണ്ട.. “‘ ഇവിടുത്തെ കാര്യം തീരുമാനിക്കുന്നത് ഈ അമ്പുജാക്ഷിയാ…..”””” നീയും അവനും പറക്കമുറ്റും മുൻപേ തന്ത ഇട്ടിട്ട് പോയപ്പോൾ കണ്ട അടുക്കള കഴുകി ആണ് രണ്ടിനെയും വളർത്തിയത്……. “” അന്ന് മുതൽ ഇവിടുത്തെ കാര്യം തീരുമാനിക്കുന്നത് ഞാൻ ആണ്..” അത് ഇനി ഇന്നലെ വന്നു കയറിയവളുടെത് ആണെങ്കിലും അങ്ങനെ തന്നെ…… “”””

ആയമ്മ പറഞ്ഞു തീരുമ്പോൾ സുനിതയുടെ കണ്ണുകൾ അടുക്കളയുടെ വാതുക്കലേക്ക് നീണ്ടു അതിന് ഒപ്പം അവരുടെ കണ്ണുകളും….

നീ എന്താ ബാഗും എടുത്ത്…നീ എവിടെ പോവാ..? അവരുടെ പുരികം ഉയരുമ്പോൾ മുഖം വെട്ടിച്ചവൾ…

ഞാൻ എന്റെ വീട്ടിൽ പോകുന്നു..” കുറച്ചു മുൻപ് അമ്മയുടെ മോൻ പറഞ്ഞത് കേട്ടു കാണുമല്ലോ..” എന്റെ അച്ഛനെയും അമ്മയെയും കൂടെ സംരക്ഷിക്കാൻ കഴിയാത്ത ഒരാളുടെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ലാ……”

കുഴിയിലോട്ട് കാലും നീട്ടി ഇരിക്കുന്നവർ തന്നെയാ അവർ…” അവർക്ക് വേണ്ടത് സംരക്ഷണം ആണ് അത് കൊടുക്കാൻ കഴിയാത്ത മകൾ ആയി ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല..” ഒരു ഓട്ടോ വിളിച്ചിട്ടുണ്ട് ഞാൻ അതിൽ പോകുവാ….. “” മോൻ വരുമ്പോൾ പറഞ്ഞേക്ക് ഇനിയുള്ളത് കോടതിയിൽ കാണാം എന്ന്……”

പറഞ് കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ സുനിത ശ്വാസം എടുത്തു വിട്ടു..”

ഹ്ഹ… “”” തന്റേടം ഉള്ള പെണ്ണ് എനിക്ക് ഇല്ലാതെ പോയതും… “‘””

മോളെ… “”” ചുക്കി ചുളിഞ്ഞ കൈ വിരലുകൾ അവളുടെ തലയിൽ തലോടുമ്പോൾ തല ഉയർത്തി നോക്കി അവൾ……

ഇന്ന് സുനീഷിന്റെ കല്യാണം കഴിഞ്ഞു… സെക്രട്ടറിയേറ്റിലെ ജോലിക്കാരി ആണെന്ന കെട്ടത്…. “” എടുത്ത തീരുമാനം തെറ്റ് ആയി പോയി എന്ന് തോന്നുന്നുണ്ടോ മോൾക്ക്‌..” ആ അച്ഛൻ വേപതു പൂണ്ടു ചോദിക്കുമ്പോൾ മെല്ലെ ചിരിച്ചവൾ…

ഒരിക്കലും ഇല്ല അച്ഛ… “” എടുത്ത തീരുമാനം അത് ശരി തന്നെയാണ്… ഒരുത്തനു മുൻപിൽ അടിയറവ് പറഞ്ഞു ഒരു ജന്മം മുഴുവൻ ഹോമിക്കുന്നതിലും നല്ലത് സ്വാതന്ത്ര്യത്തോടെ തല ഉയർത്തി പിടിച്ചു ജീവിക്കുന്നത് അല്ലെ… “”

എന്നാലും ഞങളുടെ കാലശേഷം നിനക്ക് ആരുണ്ട് മോളെ…. “””” കൂടെ പിറപ്പ് എന്ന് പറയാൻ പോലും ആരും ഇല്ല നിനക്ക്.. “” നമുക്ക് പറയത്തക്ക ബന്ധുക്കളും ഇല്ല..”” അയാൾ വിഷമത്തോടെ നോക്കുമ്പോൾ വീണ്ടും ചിരിച്ചവൾ…

ഞാൻ ഇനി ഒരു വിവാഹം കഴിക്കില്ല എന്ന് അച്ഛനോട് പറഞ്ഞോ..” എന്നെ ഞാൻ ആയി കാണാൻ കഴിയുന്ന എന്റെ അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കാൻ മനസ് ഉള്ള ഒരാൾ വന്നാൽ തീർച്ചയായും ഞാൻ വിവാഹത്തിന് സമ്മതിച്ചിരിക്കും.. “‘ അത് വരെ ഈ നെഞ്ചിലെ ചൂട് പറ്റി കഴിഞ്ഞാൽ മതി എനിക്ക്….””

നരച്ച രോമക്കാട് നിറഞ്ഞ ആ നെഞ്ചിലേക് അവൾ തല ചായിക്കുമ്പോൾ തന്റെ വലതു കൈ കൊണ്ട് അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു ആ മനുഷ്യൻ………. ലോകത്തെ ഏറ്റവും വലിയ സുരക്ഷിതത്തിലേക്ക് വീണ്ടും അവൾ ചേക്കേറി….