(രചന: മെഹ്റിൻ)
ഒൻപതാം ക്ലാസിലെ ഓണപരീക്ഷ നടക്കുകയാണ് ,,,മലയാളം ഉപന്യാസം തകർത്തു എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് വർഷക്ക് അടിവയറ്റിൽ ഒരു വേദന ,,സംഭവം മറ്റൊന്നുമല്ല പിരീഡ്സായതാണ് …
പെട്ടെന്നാണ് പാഡ് ഇല്ലാലോ എന്നോർത്തത് ,,, ആരോടെങ്കിലും ചോതിക്ക എന്ന് വെച്ച എല്ലാരും എക്സാം എഴുതുന്ന തിരക്കിലാണ്
വേഗം exam എഴുതി തീർത്തു … സ്കൂളിനു പുറത്തുള്ള കടയിൽ പാഡ് വാങ്ങാനായിട്ട് പോയി ….
വർഷ പഠിക്കുന്നത് girls സ്കൂളിലായിരുന്നു ,,,
തൊട്ടപ്പുറത്തു തന്നെ ബോയ്സ് സ്കൂൾ ഉള്ളതിനാൽ ,,,,മിക്കപ്പോഴും ബോയ്സ് സ്കൂളിലെ കുറെ എണ്ണം സ്കൂളിനടുത്തുള്ള കടകളിൽ വായിനോക്കിയിരുക്കുന്നുണ്ടാവും
കടയിലേക്ക് പോയപ്പോ തന്നെ കണ്ടു ,,,ബോയ്സ് സ്കൂളിലെ ക്ലാസ്സിൽ കയറാത്ത ,,എന്തിന് സ്കൂളിനു പോലും വേണ്ടാത്ത കുറെ എണ്ണത്തിനെ
വർഷ കടയിൽ കയറി കടക്കാരനോട് ചോദിച്ചു
ചേട്ടാ ഒരു whisper… അത് കേട്ടപാടെ അവിടെ കൂടിനിന്നവരെല്ലാം ഒരു വഷളൻ ചിരിയോടെ വർഷയുടെ മുഖതേക്ക് നോക്കി …. അതിലൊരുത്തൻ അവന്റെ കൂടെയുള്ളവരോട് പറഞ്ഞു
ഓഹ്ഹ് കേട്ടിലെടാ ഇവൾക് whisper വേണെമെന്ന് ,,അപ്പൊ കുട്ടിക് പ്രായപൂർത്തിയായിട്ടുണ്ട് ….. ഇവൾക് size എത്രയാണാവോ ??,,,
ഇത് കേട്ട് കലികയറിയ വർഷ അവനോടായിട്ട് പറഞ്ഞു
അതേടോ ,,,എനിക്ക് പ്രായപൂർത്തിയായിട്ടുണ്ട്…. പ്രായപൂർത്തിയായ എല്ലാ പെൺകുട്ടികൾക്കും എല്ലാ മാസവും ഉണ്ടാവും ഈ പിരീഡ്സ് അതിൽ ഇത്ര പരിഹസിക്കാനെന്തിരിക്കുന്നു ..
തന്റെ അമ്മക്കു പിരീഡ്സ് ഉണ്ടായതിന്റെ ഫലമാണ് ഈ കാണുന്ന നീ ,,,,,അത്കൊണ്ട് അതികം വാചകമടിക്കാതെ എന്റെ അളവെടുക്കാതെ മോൻ പോവാൻ നോക്ക്
ഇതെല്ലം കേട്ട കടയിലുള്ളൊരു സ്ത്രീ വർഷയോട് പറഞ്ഞു ; എന്താണ് കുട്ടി ഇത് ??,, ഇവിടെ എത്ര ആൺപിള്ളേരുണ്ട് അവരുടെ മുന്നിൽ ഇങ്ങനെ നാണമില്ലാതെ പറയാൻ എങ്ങനെ കഴിയുന്നു കുട്ടിക്
അവൻ കമന്റടിച്ചതിനെക്കാളും വർഷക്കു വെറുപ്പുണ്ടാക്കിയത് ആ സ്ത്രീ പറയുന്നത് കേട്ടിട്ടായിരുന്നു
ഒരു പെണ്ണായ നിങ്ങൾക് ഇവന്മാർ എന്നോട് കംമന്റടിച്ചത് കേട്ടിട്ട് ഒന്നും പറയാനില്ലേ ?… നിങ്ങൾക്കും ഉണ്ടാവില്ലേ മകൾ നാളെ അവൾ ഇവന്മാരെപോലുള്ളവരുടെ കമ്മന്റ് കേട്ട് കരഞ്ഞു നില്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്ക്
ഒരു പെൺകുട്ടിക് പീരീഡ്സായാൽ അവൾ മാനസികമായും ശാരീരികമായും വീക്കാവും … പല പെൺകുട്ടികൾക്കും പാഡ് വാങ്ങാൻ പോവുന്നത് തന്നെ ഒരു തരം പേടിയാണ് ,,,,,അപ്പോഴാണ് ഇവന്മാരെപ്പോലുള്ളവരുടെ കമ്മന്റുകൾ ,,,അത് കേട്ട് മിണ്ടാതെ കരഞ്ഞു ഓടി പോയാൽ ഇവർക്ക് ആവേശം കൂടുകയെ ഒള്ളു ….
അത് കൊണ്ടാണ് ഞാൻ പ്രതികരിച്ചത് ,,,അതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല
സോറി മോളെ ..മോൾ പറഞ്ഞപോയാണ് ,, ഈ അവസ്ഥയിൽ പ്രതികരിക്കാനാവാതെ കരഞ്ഞു നിൽക്കുന്ന എന്റെ മോളുടെ മുഖം മനസ്സിലേക്ക് വന്നത് ,,,,,മോൾ ചെയ്തത് തന്നെയാ ശെരി
അതേസമയം വര്ഷയെ കംമന്റടിച്ച പയ്യനും അവന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചനിയത്തിക്ക്കാണ് ഈ അവസ്ഥ വരുന്നത് എന്ന് ആലോചിക്കുകയായിരുന്നു …..കുറ്റബോധം കൊണ്ട് അവന്റെ തല താണു
വർഷ അവൻ നേരെ കത്തുന്ന ഒരു നോട്ടവും കൊടുത്തു അവിടെന്ന് പോയി.
വർഷങ്ങൾ കുറെ കഴിഞ്ഞു വർഷ ഇന്നൊരു ടീച്ചറാണ് ,,, ഇന്ന് അവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട് ,,,,
വർഷ ഡ്രസ്സ് ഒക്കെ ചെയ്ത് കണ്ണെഴുതി ചെറിയൊരു പൊട്ട് തൊട്ട് സിമ്പിൾ ആയിട്ട് ഒരുങ്ങി നിന്നു ,,,,
മുറ്റത്തു കാറിന്റെ ശബ്ദം കേട്ടപ്പോഴാണ് വർഷ അങ്ങോട്ട് ശ്രദ്ധിച്ചത് …കാറിൽനിന്ന് ഇറങ്ങി വരുന്ന പയ്യനെ കണ്ടു വർഷയുടെ മുഖം ചുവന്നു. കാറിന്റെ ശബ്ദം കേട്ട് വർഷയുടെ അനിയത്തിയും അങ്ങോട്ട് ഓടി എത്തിയിരുന്നു ,,, പയ്യനെ കണ്ടു അവളും ഒന്ന് ഞെട്ടി ; അയ്യോ ഇത് ആഹ് ചേട്ടനല്ലേ
ഏത് ചേട്ടൻ നിനക്കു ഇയാളെ അറിയോ ?
ആഹ് ചേച്ചി ,,, അന്നൊരു ദിവസം അമ്മ ബാത്റൂമിൽ വീണിട്ട് നിങ്ങൾ ഹോസ്പിറ്റൽ കൊണ്ടു പോയില്ലേ ,,ഞാൻ അന്ന് ട്യൂഷൻ പോയതല്ലായിരുന്നോ ,,
എന്നും എന്നെ വിളിക്കാൻ വന്നിരുന്ന അച്ഛനു അന്ന് വരാൻ പറ്റിയില്ലലോ ,,,അന്ന് ട്യൂഷൻ സെന്ററിന്ന് ഇറങ്ങിയപ്പോ നല്ല ലേറ്റ് ആയിരുന്നു. ഞാൻ പറഞ്ഞിരുന്നില്ലേ രണ്ടു മൂന്ന് പേർ എന്റെ പിന്നാലെ വന്നത് ……
അതിൽ ഒരുത്തൻ ഇവനാണോ വർഷ ആകംക്ഷയോടെ ചോദിച്ചു
അല്ല ചേച്ചി ,,, അന്ന് അവരുടെ അടുത്തു നിന്ന് എന്നെ രക്ഷിച്ചു ഹോസ്പിറ്റലിൽ നിങ്ങളെ അടുത്ത വന്നാക്കിയത് ഈ ചേട്ടനായിരുന്നു
നല്ല ചേട്ടനാണ് ചേച്ചി ,,,, ആ ചേട്ടന്റെ കരുതലൊക്കെ കണ്ടപ്പോ ഞാനും ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ചേട്ടൻ എനിക്കും ഉണ്ടായിരുന്നെങ്കിലെന്ന്
അപ്പോയെക്കും വര്ഷയെ ചായ കൊണ്ടുകൊടുക്കാൻ അവളുടെ അമ്മ വിളിച്ചു
ചായ കൊടുത്തു തിരികെ റൂമിൽ വന്നു ,,, കുറച്ചു കഴിഞ്ഞു പിന്നിൽ ഒരു ആളനക്കം കെട്ടുപോയ വർഷ തിരിഞ്ഞു നോക്കിയത്
എന്റെ പേര് സിദ്ധാർഥ് ,,,നീ എന്നെ മറന്നിട്ടുണ്ടാവില്ല എന്നു കരുതുന്നു ,,,നിനക്കു ഈ കല്യാണത്തിന് സമ്മതമാവില്ല എന്ന് എനിക്കറിയാം എന്നിട്ടും ഞാൻ നിന്നെ പെണ്ണുകാണാൻ വന്നത് ,,,,
അന്ന് നിന്നോട് ചെയ്ത കുറ്റബോധവും ,,,, പിന്നെ നാളെ നമുക്ക് ഒരു പെൺകുട്ടി ജനിക്കുകയാണെങ്കിൽ,, നി എന്ന അമ്മ അവളെ നല്ല ഉശിരുള്ള പെണ്ണായി വളർത്തും എന്ന് ഉറപ്പുള്ളതുകൊണ്ടുമാണ് …..
അത്കൊണ്ട് ഇനിയുള്ള ജീവിതതിൽ എന്റെ നല്ലൊരു പാതിയാവാൻ തയ്യാറാണോ നീ ??
ചെറിയൊരു മൗനത്തിനു ശേഷം വർഷ പറഞ്ഞു ; നാളെ നമുക് ഒരു പെണ്കുട്ടിയുണ്ടാവുകയാണെങ്കിൽ അവളെ നല്ലപോലെ സംരക്ഷിക്കുന്ന ഒരു അച്ഛനായിരിക്കും നിങ്ങളെന്ന് എനിക്ക് ഉറപ്പുണ്ട് ……അത്കൊണ്ട് എനിക്കും സമ്മതമാണ്.
വർഷയിൽ നിന്ന് അപ്രതീക്ഷിതമായ മറുപടികേട്ട് ഞെട്ടി നിൽക്കുകയായിരുന്നു സിദ്ധാർത്ഥ്. അപ്പോഴാണ് വർഷ ടേബിളിലിരിക്കുന്ന വർഷയുടെയും അനിയത്തിയുടെയും ഫോട്ടോ സിദ്ധാർത്ഥിന് കാണിച്ചു കൊടുത്തത്.
അത് കണ്ടപ്പോഴാണ് സിദ്ധാർത്ഥിന് വർഷ പറഞ്ഞതിന്റെ അർഥം മനസ്സിലായത് ,,,,, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിവിരിഞ്ഞു പതിയെ ആ പുഞ്ചിരി വർഷയിലേക്കും പരന്നു ……
നമ്മൾ കാരണം മറ്റുള്ളവർ നന്നായാൽ അതാണ് നമ്മൾ ഈ സമൂഹത്തിനു ചെയ്യുന്ന വലിയ നന്മ. എല്ലാ പെൺകുട്ടികളും ശ്കതരായി വളരട്ടെ…