നിങ്ങളുടെ ജീവിതത്തിൽ ഒരുപാട്  നന്മ പ്രവർത്തികൾ ചെയ്തിട്ടുണ്ടല്ലോ, ഇതിൽ മറ്റൊരാളെ..

(രചന: മാളു)

കരുത്തുള്ള  മനസിന്റെ  തിളക്കം അയാളുടെ  കണ്ണുകളിൽ പ്രതിഭലിച്ചു .. ചുറ്റും മീഡിയക്കാർ, ബഹളങ്ങൾ  ഇന്റർവ്യൂവിനായി കാത്ത് നിൽക്കുന്ന പെൺകുട്ടിക്ക് നേരെ അയാൾ മന്ദഹസിച്ചു……

ഇന്റർവ്യൂ ആരംഭിച്ചു …ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു …പക്വവും ഹൃദയവുമായ ഉത്തരങ്ങൾ കൊണ്ട് അയാൾ അവരെ അത്ഭുതപെടുത്തിക്കൊണ്ടിരുന്നു ……

ദാരിദ്യത്തിനു നടുവിൽ പിടിച്ചുനിന്നു പൊരുതി ജയിച്ചു ഒരു വലിയ സംരംഭം  പടുത്തുയർത്തി…
കൂടെ അന്ന് തന്റെ കഷ്ടതയിൽ കൂടെ നിന്നവരോടുള്ള നന്ദിയും കൃതജ്ഞതയും അയാൾ പങ്കുവെച്ചുകൊണ്ടേ ഇരുന്നു ….

സർ , നിങ്ങളുടെ ജീവിതത്തിൽ ഒരുപാട്  നന്മ പ്രവർത്തികൾ ചെയ്തിട്ടുണ്ടല്ലോ.. ഇതിൽ മറ്റൊരാളെ സഹായിച്ചതിൽ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷം ഏതാണ് ?

പുഞ്ചിരിച്ചുകൊണ്ട് , അയാൾ പറഞ്ഞുതുടങ്ങി ….

കഷ്ടതകളുടെ ഏടുകൾ താണ്ടിയാണു ഞാൻ ഇന്നീനിലയിൽ എത്തിയത്…  അനേകർക്കുവേണ്ടി  നന്മകൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് ..

കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കൈയപ് ചുവയുള്ള കഞ്ഞി ആണ് എന്റെ കൂട്ടികാലത്തിന്റെ ഓർമ ..

ഒരിക്കൽ സ്കൂൾ വിട്ടു നടന്നു വരുന്ന ഞാൻ ഒരു കടയുടെ വാതിൽക്കൽ പെട്ടെന്നു നിന്നു … ഒരു വലിയ  പാത്രം നിറയെ നാരങ്ങ മിട്ടായികൾ നിറച്ചു വെക്കുന്ന കടക്കാരനെ ഞാൻ കുറെ നേരം അങ്ങനെ നോക്കിക്കൊണ്ട്  നിൽപ്പാണ് …

ഒന്നെങ്കിലും എനിക്ക്  തരുമെന്ന പ്രതീക്ഷയിൽ ഞാൻ കടക്കാരനെ നോക്കി  അവിടെ തന്നെ നിന്നു …പക്ഷെ ..എന്റെ മുഖത്തേക് കൂർപ്പിച്ചോരു നോട്ടം നോക്കി അയാൾ മുഖം തിരിച്ചു …. …

അനുവാദം ഇല്ലാതെ എന്റെ കൈകൾ അയാൾ നിറയ്ക്കുന്ന ആഹ് പാത്രത്തിലേക് എത്തി.. ഒരെണ്ണം ഞാൻ എടുത്തു …പൊടുന്നനെ എന്റെ വിരൽ അയാൾ കുത്തി ഓടിച്ചു അഹ് മിട്ടായി തിരികെ ഇടീച്ചു ….

കണ്ണിൽ നിന്നും ചാടിയ കണ്ണീര് എന്റെ ബാല്യത്തിന്റെ നൊമ്പരങ്ങളെ വിളിച്ചോതുതന്നതായിരുന്നു…….

വിരലുകൾ കൂട്ടിപിടിച്ചു ഞാൻ അവിടെ നിന്നു മുഖമുയർത്താതെ തേങ്ങികരയുമ്പോൾ എന്നെ കാണാൻ ആരുമുണ്ടായില്ല …..

പക്ഷെ , എന്റെ  കരച്ചിലിനെ അടക്കി  കൈ നിറയെ മിട്ടായിയും നീട്ടികൊണ്ട് ഒരാൾ എത്തി …
എന്റെ കണ്ണീർ തുടച്ചു ….. കവിളുകളിൽ ഉമ്മകൾ നൽകി … ഇന്നും അഹ് മിട്ടായിയുടെ മധുരം,
നീറുന്ന വേദനയുടെ ഇടയിലെ  ഒരു മധുരമാ …

വർഷങ്ങൾ കഴിഞ്ഞു …

എന്റെ സ്ഥിതീകൾ ദൈവം മാറ്റി … ഞാൻ സമ്പാദിച്ചു .. അനേകർക്ക് ജോലികൾ കൊടുത്തു ..

അതിനുശേഷം .. എന്നെ കാണാൻ അദ്ദേഹം  വന്നു …കുറച്ചു പണം കടം  ചോദിച്ചുകൊണ്ട്, അദ്ദേഹത്തെ കണ്ടതും.. എത്ര സൽക്കരിച്ചിട്ടും മതിയാവാത്ത പോലെ തോന്നി എനിക്ക് ..

വേഗം ഞാൻ പോയി കുറച്ചു പണവുംമായി അദ്ദേഹത്തിന്റെ അടുക്കൽ എത്തി…… അതു കണ്ട് ,മോനെ ഇത്രയും പണം വേണ്ട .. എനിക്ക് ഒരിക്കലും തിരിച്ചു തരാൻ കഴിയില്ല … ഇത്രയും വേണ്ട …

ഉടനെ ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു ..  നിങ്ങൾ  അന്നെനിക്ക് വാങ്ങിത്തന്ന നാരങ്ങ മിട്ടായിടെ വില വരില്ല മറ്റൊന്നിനും….. അതിനോളം വിലയില്ല ഈ പണത്തിനൊന്നും.. അഹ് കടങ്ങൾ ഒരിക്കലും വീട്ടാൻ കഴിയുന്നതല്ലലോ…

ഈ പണത്തിനേക്കാളും ഒക്കെ  മൂല്യമുണ്ട് നിങ്ങൾ എനിക്ക് വാങ്ങിത്തന്ന നാരങ്ങാമിട്ടായിടെ സ്നേഹത്തിനു ….

അദ്ദേഹത്തിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി…
നീ ആണ് മോനെ ..മനുഷ്യൻ ..മനുഷ്യത്വം ഉള്ള ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ടല്ലോ ….

ഇത്രയും പറഞ്ഞു അദ്ദേഹം മടങ്ങി…. അദ്ദേഹത്തിന് വേണ്ടി അന്ന് ചെയ്തതാണ് എന്റെ  ജീവ്‌തത്തിൽ ഏറ്റവും സംതൃപ്തി ഉണ്ടാക്കിയ ഒന്ന് ..മറക്കാൻ കഴിയാത്ത ഒന്നു ….

എന്റെ ജീവിതത്തിന്റെ ഓരോ ഏടുകളും ഇങ്ങനെ കടപ്പാടിന്റെയും സ്നേഹത്തിന്റെയും വിലയുള്ളതാണ്….. ഒരിക്കലും വറ്റിപോകാത്ത സ്നേഹത്തിന്റെ ഉറവയിൽ ആണ് അതെല്ലാം ഉൾകൊള്ളുന്നത് …

ജാതിക്കും മതത്തിനും വർണങ്ങൾക്കും അപ്പുറമായ സ്നേഹം ആണ് എന്റെ ജീവിതത്തെ പടുത്തുയർത്തിയത് …. അതിനു ഞാൻ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു ….

ഓർമകളുടെ ഒരുപാട് നോവുകൾ അയാളുടെ മനസിനെ ഉണർത്തി എങ്കിലും….സ്നേഹത്തിൽ ചാലിച്ച നാരങ്ങാമിട്ടായിയുടെ ഓർമ  അതിനെയൊകെ മധുരമുള്ളതാക്കി…….

Leave a Reply

Your email address will not be published. Required fields are marked *