ശ്രീ ഏട്ടാ അഞ്ജലി ശ്രീ കുമാറിനെ നെഞ്ചിൽ കൈ വെച്ചു കൊഞ്ചി എന്താടി, അതെ അപ്പുറത്തെ ലേഖ..

(രചന: Lekshmi R Jithesh)

ശ്രീ ഏട്ടാ… ശ്രീ ഏട്ടാ.. അഞ്ജലി ശ്രീ കുമാറിനെ നെഞ്ചിൽ കൈ വെച്ചു കൊഞ്ചി…

എന്താടി…

“അതെ അപ്പുറത്തെ ലേഖ പറയുവാ
കുഞ്ഞു വാവ ഭയങ്കര ചവിട്ടും തൊഴിയും ഒക്കെ ആണെന്ന്…

അതിനു…? ശ്രീ കുമാർ സംശയത്തോടെ അവളെ നോക്കി…

“എന്റെ കൈയും പിടിച്ചു വെച്ചു തന്ന്‌ ചേച്ചി വയറ്റിൽ .. ശെരിക്കും എനിക്ക് വാവയെ പിടിക്കാൻ പറ്റുന്നത് പോലെ.. ശ്രീ ഏട്ടാ…”  പാവം ചേച്ചിക്കു ശെരിക്കു ഇരിക്കാനോ എഴുനേറ്റു നിൽക്കാനോ വയ്യ..

“അതിനു ഞാൻ എന്താ വേണ്ടത് അഞ്ചു..?

അയാൾ പിന്നെയും അവളോടായി ചോദിച്ചു…

“നിങ്ങൾ എന്തിനാ ദേഷ്യം പിടിക്കുന്നതു ഞാൻ പറയുന്നത്തിൽ..?  പറയുന്നതു കേൾക്കാൻ ഉള്ള ക്ഷമ കാണിച്ചാൽ മതി…

അവൾ ചിണുങ്ങി…

“ശെരി എന്നാൽ പറ എന്റെ മോൾ “

അയാൾ കട്ടിലിൽ നിന്നും സൗകര്യപൂർവ്വം എഴുനേറ്റു ഇരുന്നു ..

“ലേഖക്കു ഇപ്പോൾ എട്ടു ആണ്‌ മാസം.വയർ ഓക്കേ കണ്ടിട്ട്‌ വേഗം തന്നെ ഡെലിവറി ഉണ്ടാകാൻ ആണ്‌ സാധ്യത..

അതിനു മുമ്പ് നമുക്കും എന്തേലും സ്പെഷ്യൽ ആയി  ഉണ്ടാക്കി കൊടുക്കണം.. ഭയങ്കര കൊതി ആണ്‌ ഇപ്പോ അവൾക്കു .. ആര് ഉണ്ടാക്കി കൊടുക്കാനാ.. ഇപ്പോൾ അവളുടെ  വീട്ടിലും പോയികൂടല്ലോ ഈ കൊറോണ ആയിട്ടു…

അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി

“അതിനു എന്താ…? അവർക്ക് എന്താണ് എന്ന് വെച്ചാൽ നമുക്ക് ഉണ്ടാക്കി കൊടുക്കാമല്ലോ..?

അവൾക്കു സന്തോഷം പകരുന്ന മറുപടി അയാളും പറഞ്ഞു..

“വയർ കണ്ടിട്ട്‌ പെൺകുട്ടി ആണെന്ന തോന്നുന്നത്.. അവളെ നമുക്കു ജാനി എന്നു വിളിക്കാം അല്ലേ ശ്രീ ഏട്ടാ…?

“അത് നമ്മൾ ഇങ്ങനെ അവരുടെ കുട്ടിക്ക് പേര് ഇടും അഞ്ചു.. നീ എന്തൊക്കെയ ഈ പറയുന്നത്..?

അയാൾ ചെറുതായി ഒന്ന് ചിരിച്ചു…

“അതിനു ന്താ..?  അവളെ നമുക്കു മാത്രം വിളിക്കാമല്ലോ ജാനി എന്നു….

ശെരി ശെരി.. ആകാം..

അവളുടെ ആഗ്രഹത്തിനു അയാൾ തട ഇട്ടില്ല..

“പിന്നെ ഒരു ചെറിയ വെള്ളി പാദസരം വാങ്ങണം.. കുറേ കുട്ടി കുപ്പായം.., അതും തോളിൽ കെട്ടു ഉള്ള ചെറിയ കുപ്പായം.. ലൈറ്റ് കളർ മതി..,

പിന്നെ കരിവള അങ്ങനെ എന്തൊക്കെയോ  വാങ്ങണം എന്നുണ്ടായിരുന്നു ഇപ്പോൾ ഒന്നും ഓർമ വരുന്നില്ല…

അവളിൽ  വാക്കുകൾ പതറിയ പോലെ തോന്നിയ ശ്രീ കുമാർ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു… ശെരിയാണ് കണ്ണുകൾ കലങ്ങിയിരിക്കുന്നു..

“വിഷമിക്കല്ലേ അഞ്ചു നീ.. നമുക്കും തരും ദൈവം.. പത്തു വർഷം കഴിഞ്ഞവർക്ക് ഉണ്ടാകുന്നില്ലേ കുട്ടികൾ..  പിന്നെ ആണൊ ഏഴു വർഷമായ നമ്മൾക്കു.. നമ്മൾ ശ്രെമിക്കാഞ്ഞിട്ട് ഒന്നും അല്ലല്ലോ…

ചിലപ്പോൾ നീ പ്രാർത്ഥിക്കുന്ന ദൈവത്തിനു നമ്മുടെ പ്രശ്നം പരിഹരിക്കാൻ സമയം കിട്ടി കാണില്ല.. അതുവരെ നിന്നെ പോലെ ഞാനും നിന്നോട് ഒപ്പം കാത്തിരിക്കില്ലേ.. പിന്നെ നീ എന്തിനാ ഇങ്ങനെ..

അവളെ ചേർത്ത് നെഞ്ചോടു പിടിക്കുമ്പോൾ അയാൾക്ക്‌ അവൾ ഒരു മകളും അവൾക്കു അയാൾ ഒരു അച്ഛനും പോലെയും  തോന്നിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *