(രചന: Lekshmi R Jithesh)
അതെ ഇന്നാണ് ഞങ്ങൾ സ്വപ്നം കണ്ട ആ സുദിനം… അതെ മായയുടെ വിവാഹം….
കല്യാണം മണ്ഡപത്തിൽ വന്നപ്പോൾ ഇപ്പോളും ഉള്ളതിനേക്കാൾ ഒരു സൗന്ദര്യം അവളിൽ എനിക്കും സ്നേഹയ്ക്കും മാത്രമാണോ തോന്നിയത്…
അവളുടെ കഴുത്തിൽ അയാളുടെ ഉറപ്പു വീഴുന്ന കാഴ്ച മറ്റാരെക്കാൾ ആഗ്രഹിച്ചതാണ് ഞങ്ങൾ.. ..
ആരും കരുതി കാണില്ല ഇങ്ങനെ ഒരു ജീവിതം അവൾക്കും ഉണ്ടാകുമെന്ന്… മായ…. ക്ലാസ്സിൽ അവൾക്കും മാത്രം ആയിരുന്നു പേരിനു മുൻപിലോ പിന്നിലോ ചേർക്കാൻ ഒരു പേരോ ഇനിഷ്യ ലോ ഇല്ലായിരുന്നത്…. ..
അതിന്റെ പേരിൽ ഒരുപാട് പരിഹാസനകൾ കേൾക്കുകയും സഹിക്കുകയും ചെയ്തതാണ് ആ പാവം കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ…
ബുദ്ധിക്ഷമത നഷ്ടപെട്ട അവളുടെ അമ്മക്ക് ആരും ഇല്ല നേരത്തു ആരിൽ നിന്നോ ലഭിച്ച കാമലഹരിയുടെ ഫലം ആണ് അവൾ…
ആര്, എപ്പോൾ, ഇവിടെയെന്നു പോലും പറയാനോ ചൂണ്ടി കാണിക്കാനോ ആ അമ്മയുടെ ബുദ്ധിക്കു കഴിയില്ലാത്തതിനാൽ നാടിനും വീടിനും അവൾ തന്ത ഇല്ലാത്തവൾ ആയി, പിഴച്ചു പെറ്റവളും ആയി…
ആരോരും കൂട്ടത്തിൽ കൂട്ടാതെ നിന്നപ്പോൾ ആരോ ചെയ്ത പാപത്തിന്റെ ഫലം ആ കുഞ്ഞ് എന്തിനാ അനുഭവിക്കുന്നതു എന്ന ഞങ്ങളുടെ അമ്മമാരുടെ വാക്കുകൾ ആണ് എനിക്കും സ്നേഹയ്ക്കും മായ എന്ന ഒരു കൂട്ടുകാരിയെ നൽകിയത്…. ..
പലരുടെയും കളിയാക്കലുകൾക്കും കുത്തിനോവുകൾക്കും കാരണക്കാർക്ക്
മറുപടി ആയതു ഞങ്ങൾ എന്ന സൗഹൃദമാണ് …
അമ്മയുടെ പേര് ഒരിക്കലും അവളുടെ ജീവിതത്തിൽ സ്പർശഷിക്കരുത് എന്ന് നിർബന്ധം ഉള്ള കൊണ്ടാണ് പ്രായത്തിന്റെ ഒരു പ്രലോഭനങ്ങൾക്കും അവൾ ഇടം നൽകാതെ ഇരുന്നത്….
പരദൂഷണക്കാർക്ക് ഒരു അടി എന്ന പോലെയാണ് ജീവിതത്തിലെ ഓരോ ഘട്ടങ്ങളലും അവൾ മുന്നേറി വന്നത്. അവൾ കാരണം ഞങ്ങൾക്ക് ഒരു പേര്…,
അവളെ ഞങ്ങളിൽ ഒരാൾ ആയി കണ്ട നല്ല മനസുള്ള ഞങ്ങളുടെ കുടുംബത്തിന് ഒരു തെറ്റായി പേര് വാങ്ങി നൽകാൻ അവൾ ഒരുക്കമായിരുന്നില്ല..
അതിനാൽ പ്രായത്തിന്റെതായ ഒരു മനമാറ്റങ്ങൾക്കു ഒരു മതിൽ ആയി അവൾ ഉണ്ടായിരുന്നത്…
പഠനകാലത്തു അസുഖങ്ങൾ മൂലം അവളുടെ അമ്മ വിട്ടു പിരിഞ്ഞ പോലും അവളുടെ കണ്ണുകൾ ആകുകയായിരുന്നു ഞങ്ങൾ…,
അമ്മയുടെ വേർപാടിന്റെ വേദന അറിയാൻ കഴിയാൻ അറിയാതെയല്ല അവളുടെ കണ്ണുകളോ മനസോ അത് അറിയിക്കാതെയിരുന്നതു…
ഒരു അമ്മയുടെ സ്നേഹമോ വാത്സല്യമോ എന്തിനു അമ്മിഞ്ഞപാലിന്റെ രുചിയോ ഒന്നും…, അവൾക്കു ആ അമ്മയിൽ നിന്ന് അന്യമായിരുന്നു…
അപ്പോളും നാട്ടുകാരുടെ അമിത അന്വേഷണം സ്നേഹവും കരുതലുo നൽകിയ വേദനകൾക്കു വറ്റിച്ചു കളഞ്ഞില്ലേ അവളുടെ മനസും കണ്ണുനീരും….
Msc.വരെ പഠിച്ചു മിടുക്കി ആയി വന്നത് തന്നെ ഒന്നിനും കൊള്ളാത്തവൾ, തന്തയില്ലാത്തൾ എന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും വിളികൾക്ക് ഉള്ള മറുപടി ആയിരുന്നു….
ഞങ്ങൾക്ക് എല്ലാം ഒരു ജീവിതം ആയപ്പോൾ… അവളുടെ അപ്പൂപ്പൻ അല്ലാത്ത ഇനി അവൾക്കു ആര് എന്ന ഒരു ചോദ്യം ബാക്കി ആയിരുന്നു….
പല ജീവിതങ്ങൾ തേടി വന്നപ്പോൾ എല്ലാം അറിഞ്ഞു പോകാനും… അറിയിക്കാനും വലിയ സമയം ഒന്നും വേണ്ടി വന്നില്ല…..
വലിയ ഒരു ചിലവിൽ നിന്ന് അവളുടെ മറ്റു വേണ്ടപ്പെട്ടവർക്കും അത് ഒരു ആശ്വാസമായി മാറി… മഹേഷിന്റെ ആലോചന എല്ലാരേയും അത്ഭുതപ്പെടുത്തി കൊണ്ടാണ് വന്നത്…,
എപ്പോളും വരുന്നപോലെ ഇതും എന്ന് കരുതി നിന്നവർക്കു ശെരിക്കും ഒരു അത്ഭുതം അതായിരുന്നു മഹേഷ്….
ആരോ ചെയ്‌ത പാപങ്ങൾ അവൾക്കും ചേർത്ത് കൊടുത്താൽ പിന്നെ അവരും നമ്മളും തമ്മിൽ ന്താണ് മാറ്റം…
അച്ഛനും അമ്മയും ഇല്ലാത്ത ഇവൾക്ക് എന്റെ അമ്മയും അച്ഛനും വരുന്നതിനു മായക്കു ഒരു പ്രശനം അല്ലാതെ ഇരിക്കുന്നിടത്തോളം…
അവൾക്ക് ഞങ്ങൾ ഉണ്ടാകും എന്ന ആ വാക്കുകളിൽ കാണാമായിരുന്നു അയാളുടെ മനസ്സ്… ആരും ഇല്ലാത്തവർക്കു ദൈവം ചില നേരത്തു ഇങ്ങനെ ചില രൂപങ്ങളിലും വരും…, വന്നിരിക്കും…,