ഭർത്താവിന്റെ ചോദ്യവും അമ്മായി അമ്മയുടെ മറുപടി ശബ്ദവും കേട്ടിട്ടാണ് ഞാൻ ആ പകൽ..

(രചന: Lekshmi R Jithesh)

രാവിലെ ഒരുമിച്ചു എഴുന്നേൽക്കും. കാരണം ഞങ്ങൾക്കു രണ്ടാൾക്കും ജോലി ഉണ്ടല്ലോ.. ഞാൻ മെഡിക്കൽ ഫീൽഡ് ചേട്ടൻ ഐറ്റി ഫീൽഡ്.

അതുകൊണ്ട് രാവിലത്തെ ആഹാരം മുതൽ ഉച്ചക്ക് ഉള്ളത് വരെ ഒരുമിച്ചു ഉണ്ടാക്കും.. അടുക്കളയിൽ ഞാൻ കറി വെച്ചാൽ ഏട്ടൻ പച്ചക്കറി അറിഞ്ഞു തരും..

ജോലി എല്ലാം തപ്പി കൂട്ടി ഒതുക്കി ഞങ്ങൾ രണ്ടാളും ഒരുമിച്ചു വീട് പൂട്ടി ഇറങ്ങും.. രണ്ടും രണ്ടു വഴിക്കു പിരിയും.. മെഡിക്കൽ ഫീൽഡിൽ ആയതുകൊണ്ട് പല ഷിഫ്റ്റ്‌ ഉം മാറി മാറി വരും എങ്കിലും..,

ഒന്നിച്ചു ലീവ് എടുത്തും മറ്റും സിനിമക്കും പാർക്കിൽ, ബീച്ചിൽ അങ്ങനെ ചുറ്റാൻ സമയം കണ്ടത്തും  ഞങ്ങൾ.

ഞാൻ ജോലി കഴിഞ്ഞു വരാൻ വൈകിയാലും റെഡി റെഡി ആയി എല്ലാം ചെയ്തു എന്നെ ബുദ്ധിമുട്ടിപ്പിക്കാതെ എന്റെ ഷീണം അറിഞ്ഞു എന്റെ കൂടെ നില്ക്കുന്ന ഭർത്താവ്..

ഹോസ്പിറ്റലിൽ നടന്ന വിശേഷങ്ങളിൽ കുറച്ചു തള്ളും കൂടി ആക്കി ഞാൻ പറയുന്ന കഥകൾ അപ്പാടെ കേട്ടു ഇരിക്കുന്ന എന്റെ പാവം ഏട്ടൻ..

ചെന്നൈയിൽ ഞങ്ങൾ രണ്ടാളും ഞങ്ങളുടെ ലോകം വാടക വീട് ആണേലും അവിടെയാണ് .

ഒരു ദിവസം ലീവ് കിട്ടിയാൽ എന്റെ  അടിച്ചു പൊളിയും, പാട്ടും ഡാൻസ് എല്ലാം കൂടി മേളം ആക്കാൻ കൂടെ നില്ക്കുന്ന ആൾ..

എന്നും അടുക്കളയിൽ  ജോലി ഒക്കേ ഒരുമിച്ചു ആണെങ്കിലും എന്തെങ്കിലും ഒരു  സ്പെഷ്യൽ ഡിഷ്‌ ഉണ്ടാക്കാൻ ഉള്ള പരീക്ഷണ ദിനമാണ് ഞങ്ങൾക്കു ലീവ് ഉള്ള ആ ദിവസം

ഒരുമിച്ചു തുണി കഴുകി ഒന്നിച്ചു ഉണക്കാൻ പോകുന്ന ടെറസിൽ കുറച്ചു നേരം ഉള്ള വാഴിനോട്ടം..,

കമന്റ്‌ അടി അങ്ങനെ ഞങ്ങൾ  രണ്ടാളും മാക്സിമം അമ്മായി അമ്മയിൽ നിന്നും വീട്ടുകാരിൽ നിന്നും കൂട്ടുകാർ  അങ്ങനെ ഇവിടെ ഇല്ലാത്ത കൊണ്ട് അവരിൽ നിന്ന് ഒക്കേ രെക്ഷപെട്ടു എൻജോയ് ചെയ്യുന്നു അങ്ങ് ചെന്നൈയിൽ..

ഇതിനിടയിൽ ഉള്ള ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങൾ റൊമാൻസ് എല്ലാത്തിനും ഒരു കട്ടുറുമ്പുമില്ലാത്ത നാളുകൾ..

“ഡി.. ശ്യാമേ ദോശ കരിഞ്ഞു മണത്തിട്ടും നീ ഇത് ഏതു ലോകത്ത് ആണ്‌.. “

“കുറേ നേരമായി ഞാനും ഇത് ശ്രെദ്ധിക്കുന്നു.. എവിടെ വരെ പോകും എന്ന് നോക്കി നിന്നതാ.. “

ഭർത്താവിന്റെ ചോദ്യവും അമ്മായി അമ്മയുടെ മറുപടി  ശബ്ദവും കേട്ടിട്ടാണ് ഞാൻ  ആ പകൽ കിനാവിൽ നിന്ന് മുക്തി നേടിയത്.. അപ്പോളേക്കും ദോശ കരിഞ്ഞു കരിഞ്ഞു ഒരു രൂപം എത്തിയിരുന്നു..

നടന്നില്ല എങ്കിലും മനോഹരമായ കിനാവുകൾ.. പറഞ്ഞിട്ട് എന്താ  അതിൽ ഉള്ള  ഭർത്താവും ഇല്ല ജോലിയും ഇല്ല എൻജോയ്മെന്റും ഇല്ല ഉള്ളത് എല്ലാം ഇണക്കവും പിണക്കവും ഭർത്താവിനു തോന്നുമ്പോൾ ഉള്ള റൊമാൻസും പിന്നേം കുറേ കൂട്ടുകാരും വീട്ടുകാരും ഈ അമ്മായി അമ്മയുമാണ്….

അടുത്ത തവി ദോശ മാവ് ഒഴിക്കുമ്പോൾ വെറുതെ എങ്കിലും അങ്ങനെ ഉള്ള  സ്വപ്നങ്ങളിലേക്ക് പോകാതെ ഇരിക്കാൻ ശ്രെമിച്ചു ശ്യാമ…

Leave a Reply

Your email address will not be published. Required fields are marked *