(രചന: Lekshmi R Jithesh)
പെണ്ണെ അനിയൻ വിളിച്ചോ…?
ചെന്നൈയിൽ ഉള്ള മകനെ പറ്റി ആണ് അമ്മയുടെ അന്വേഷണം..
“ഇല്ല അമ്മേ.. തിരക്ക് കാണും എന്തേലും വൈകുന്നേരതേക്ക് വിളിക്കുമായിരിക്കും. എപ്പോളും അങ്ങനെ അല്ലേ വിളിക്കാറ് പിന്നെ ന്താ..?
അമ്മയെ ആശ്വാസിപ്പിച്ചു.., മകന്റെ ഭാര്യ ആയ അവളും..
“കൊച്ചേ നിന്നോട് ഒന്നു പറയുന്ന കൊണ്ട് ഒന്നും തോന്നരുത്..
“എന്താണ് അമ്മേ…? പറ. “
“എന്റെ മകൻ ആയ കൊണ്ട് പറയുന്നത് അല്ല.. ചെറുപ്പത്തിൽ കുറച്ചു കുസൃതിയും കുറുമ്പ് ഒക്കെ അവനു ഉണ്ടായിരുന്നതു സത്യമാണ്..
അതു ഒക്കെ അവൻ നിന്നോട് പറഞ്ഞോ എന്ന് ഒന്നും എനിക്ക് അറിയില്ല…. “
“അമ്മ കാര്യം പറ ടെൻഷൻ അടിപ്പിക്കാതെ..”
മരുമകളുടെ നെഞ്ചിൽ കോരി ഇട്ടു അമ്മ തുടർന്നു…
“നീ ജോലിക്ക് പോകുമ്പോൾ ഒക്കെ പകൽ ഈ കുന്തത്തിൽ നിന്ന് നീ പഠിപ്പിച്ച പോലെ ഒക്കെ ഞാൻ അവനെ വിളിക്കാറുണ്ടന്നു നിനക്ക് അറിയാമല്ലോ..?
“അതിനുന്താ അമ്മ അമ്മയുടെ മകൻ അല്ലേ വിളിക്കുന്നതു.. ഞാൻ ഇല്ലാത്തപ്പോൾ വിളിക്കാൻ അല്ലേ ഞാൻ ഇതു വാങ്ങി തന്നതും വിളിക്കാനും എടുക്കാനും പഠിപ്പിച്ചതും..
അവൾ കൂട്ടി ചേർത്ത്..
“അതല്ല മോളെ… അവന്റ അച്ഛന്റെ സ്വഭാവം അവനു കുറച്ചു ഉണ്ടോന്നു എനിക്ക് ഒരു സംശയം…
“അച്ഛന്റെ സ്വഭാവം അല്ലേ മകന് വേണ്ടത്..?
അവൾ തിരിച്ചു ചോദിച്ചു…
“അതല്ല പെണ്ണെ.. അവനെ ഞാൻ വിളിക്കുമ്പോൾ മിക്കവാറും എടുക്കുന്നതു ഒരു പെണ്ണ് ആണ്.. എന്നിട്ട് അവൾ അവന്റ കൈയിൽ കൊടുക്കണ്ടേ അതും ചെയ്യില്ല..
അപ്പാടെ നിർത്തി കളയും പിന്നെ വിളിച്ചാലും അവൾ തന്നെ… നിനക്ക് വിഷമം ആകുമല്ലോ എന്ന് ഓർത്ത ഞാൻ ഇതുവരെ പറയാതെ ഇരുന്നത്…
അമ്മയുടെ ആ വർത്താനത്തിനു അവളുടെ നെഞ്ചും തുളച്ചു കേറാൻ ഉള്ള ശക്തി ഉണ്ടായരുന്നു…
“നീ ജോലിക്ക് കേറിയാൽ ഫോണിൽ കിട്ടില്ലന്നു അവനു അറിയാമല്ലോ.. അവന്റ അപ്പന്റെ സ്വഭാവം എന്നോട് എടുത്ത പോലെ നിന്നോട് എടുക്കാൻ ആണ് അവന്റെ ഉദ്ദേശമെങ്കിൽ മോൻ ആണെന്നും ഒന്നും ഞാൻ നോക്കില്ല… “
അതും പറഞ്ഞു അടുക്കളയിലേക്കും അമ്മ പോയത് പടക്കത്തിനു തിരിയും കോളുത്തിയിട്ടാണ്…
ഒരിക്കൽ പോലും ഞാൻ വിളിക്കുമ്പോൾ അങ്ങനെ ഒരു പെൺ ശബ്ദവും ഇതുവരെ കേട്ടിട്ടില്ല.. അമ്മ പറഞ്ഞ പോലെ പകൽ ബ്രേക്ക്നു അല്ലാതെ എന്നെ കിട്ടാറുമില്ല ഞാൻ ഒട്ടു അങ്ങോട്ടും വിളിക്കാറുമില്ല …
ഏട്ടൻ ചെന്നൈയിൽ ഒറ്റയ്ക്ക് ഉള്ള താമസം മതി ആക്കി ട്രാൻസ്ഫറിനു ശ്രെമിക്കാൻ പറഞ്ഞിട്ടും അതിനു നോക്കാതത്തു ഇങ്ങനെ എന്തേലും ഉള്ള കൊണ്ടാണോ..?
അമ്മയും അയൽക്കാർ ഒക്കെ പറഞ്ഞു ഇവിടുത്തെ അച്ഛന്റെ സ്വഭാവം ഏറെക്കുറെ എനിക്കും അറിയാം…വിത്ത് ഗുണം പത്തു ഗുണം എന്നല്ലേ അതു ഇവിടെയും സത്യം ആകുമോ..
അമ്മ പറഞ്ഞപ്പോൾ മുതൽ വല്ലാത്ത ഒരു പേടി..
മനസും ശരീരത്തിനും ഒരു സുഖമില്ലതത്തു പോലെ..
ഓഫീസിൽ വിളിച്ചു ലീവിന് റിക്വസ്റ്റ് ചെയ്തു..
ഏട്ടൻ വിളിച്ചിട്ടും കൂടുതൽ സ്നേഹത്തിനും പ്രകടനത്തിനും പോയില്ല…
ആൾക്കും എന്തോ പോലെ തോന്നിയത് കൊണ്ടാണ് ഫോൺ അവിടുന്നും വേഗത്തിൽ തന്നെ വെച്ചതും..
പിറ്റേ ദിവസം ലീവ് ആണെന്ന് ഒന്നും ഞാനും പറയാൻ പോകാഞ്ഞതിനു കാരണം പകൽ സമയത്തു അമ്മ കേട്ട ആ പെൺ ശബ്ദം എനിക്കും കൂടി ഒന്നു കേൾക്കാൻ ഉള്ള ഉദേശിച്ചത്തിൽ ആയിരുന്നു…
പിറ്റേ ദിവസം അമ്മയെ കൊണ്ട് തന്നെ അമ്മയുടെ ഫോണിൽ നിന്നു തന്നെ വിളിപ്പിച്ചതും ഏട്ടന് സംശയം ഉണ്ടാകാതെ ഇരിക്കാനാണു… ഡയൽ ചെയ്തു അമ്മയുടെ ചെവിൽ വെച്ചതും
“കൊച്ചേ ദേ അവൾ എടുത്തു നീ നോക്ക് നോക്ക്…”
അമ്മയുടെ കൈയിൽ നിന്നു ഫോൺ പിടിച്ചു വാങ്ങി ആരാടി നീ എന്നും ചോദിച്ചതും ഞാൻ സ്റ്റാറ്റു ഒട്ടിച്ച പോലെ വാ അടച്ചതും ഒരുപോലെ ആയിരുന്നു..
“വാ അടച്ചു വെക്കാതെ ചോദിക്ക് കൊച്ചേ അവളോട് രണ്ടു വർത്താനം…”
അമ്മ എനിക്ക് ചൂട് കേറ്റി തന്നു.. ആ ചൂടിൽ ഞാൻ എന്തു പറയാൻ ആണ്
“താങ്കൾ ഇപ്പോൾ വിളിക്കുവാൻ ശ്രെമിക്കുന്ന കസ്റ്റമർ ഇപ്പോൾ പരിധിക്കു പുറത്താണ്..”
എന്ന പെൺ ശബ്ദതോടായി…. അമ്മ വിളിക്കുമ്പോൾ ജോലിയിൽ ആയ കൊണ്ട് ഓഫ് ആക്കി വെക്കുന്ന ഫോണിൽ വിളിക്കുമ്പോൾ കേൾക്കുന്നതു അമ്മ അതു ഒരു പെണ്ണ് ആണ് എന്ന് അങ്ങ് ഉറപ്പിച്ചതു പല തവണയും ഇതു ആവർത്തിച്ചു വന്ന കൊണ്ടാണ്.
കറന്റ് പോയപ്പോൾ മൊബൈൽ ഓൺ ആക്കി നോക്കാൻ മെഴുകുതിരി വെളിച്ചം തേടിയ പുള്ളിയാണ് അമ്മ..
ആ അമ്മയുടെ വാക്കുകൾ കേട്ടു ഞാൻ ഇപ്പോൾ എന്റെ കുടുംബം തകർത്തെനെ ഫോണിനെ പറ്റി അധികം അറിവില്ലാത്ത അമ്മ അങ്ങനെ പറഞ്ഞതിൽ ഓർത്തു എനിക്ക് ചിരി വന്നു എങ്കിലും..,
മരുമകൾ ആയിട്ടും എന്നോടുള്ള നിഷ്കളങ്ക സ്നേഹം അവരെ ചേർത്ത് പിടിക്കാൻ തോന്നിപ്പിച്ചതു..