നിനക്ക് എന്താ നിന്റെ കെട്യോളെ കാണാണ്ടെ ഉറങ്ങാൻ പറ്റില്ലേ, ഇങ്ങനെ ഒരു പെങ്കൊന്തൻ..

ഒരു ന്യൂജൻ പ്രവാസി
(രചന: Joseph Alexy)

” അപ്പൊ പ്രെവീ നാളെ നീ പോയാൽ ഇനി വരൂല അല്ലെ ” റൂമെറ്റ് ആയ ഷിനോജ് എട്ടൻ ആണ്

” ഇല്ല ഷിനൊജെട്ടാ ഇതിപ്പോ 15 കൊല്ലം ആയില്ലേ ഇനി നാട്ടിൽ നിക്കാണ്. ”
പ്രവീൺ മറുപടി നൽകി.

” എന്നാലും പഹയാ അന്നേ സമ്മയ്ക്കണം നല്ല കാലത്ത് തന്നെ പ്രവാസം അവസാനിപ്പിച്ചല്ലൊ… ഞാൻ ഓക്കേ ഇപ്പോ 25 കൊല്ലം ആയ് ..

നിർത്തി പോരണ കാര്യം പറയുമ്പോൾ ഇങ്ങോട്ട് വന്നിട്ട് ഇപ്പൊ എന്തിനാന്നാ എല്ലാരും ചൊയ്ക്കണേ..”

മറ്റൊരു റൂമ്മെറ്റ് ആയ ബഷീർക്കാ ഉള്ളിൽ ഒളിപ്പിച്ച സങ്കടത്തോടെ ദീർഘശ്വാസം വിട്ടു.

“അതിന് ആരോടും ചോദിക്കണ്ട. നിർത്തണോ വേണ്ടെന്ന് നമ്മൾ അല്ലെ തീരുമാനിക്കണ്ടെ.. ” പ്രെവീൺ ആരോടന്നില്ലാതെ പറഞ്ഞു.

15 കൊല്ലം കഴിഞ്ഞു പ്രവാസം തുടങ്ങിട്ട് 23 വയസ്സിൽ കുടുംബത്തിലെ പ്രാരാബ്ദം കണ്ട് പോന്നതാണ്.

ഈ കാലയളവിൽ വേണ്ടതെല്ലാം ചെയ്ത് കൊടുത്തു. ഇനി നാട്ടിൽ പോയി അവിടെ എന്തെലും ബിസിനസ്‌ നോക്കണം .

വൈഫ് അനുവിന്റെ വല്ല്യ ആഗ്രഹം ആണ് അവളും താനും മകളും മാത്രം ഒന്നിച്ചു ഒരു ബുള്ളറ്റ് ട്രിപ്പ് എന്നത്.
ഇത് വരെ ഒരുമിച്ച് അങ്ങനെ ഒന്ന് പോകാൻ പറ്റീട്ടില്ല. എന്തായാലും ഇത്തവണ അത് സാധിച്ചു കൊടുക്കണം.

ഫോണിന്റെ റിങ്ടോൺ പ്രെവിയെ സ്വപ്നത്തിൽ നിന്നും ഉണർത്തി. നാട്ടിൽ നിന്ന് അനു ആണ്.

“ആ പറയടി.”

” പ്രെവിയെട്ടൻ എപ്പോളാ കേറണെ..? ”

” ഞാൻ ഒരു 7 മണിയോടെ കേറും ”

“പിന്നെ തിരിച്ചു പോണില്ലാന്നു ശരിക്കിനും പറഞ്ഞതല്ലേ .. പറ്റിച്ചതാല്ലാലൊ..? ” അവൾക് സംശയം മാറുന്നില്ല.

“ആടി പെണ്ണെ കാര്യം പറഞ്ഞതാ ഇനി നാട്ടിൽ ഒരു വെൽഡിങ് ഇൻഡസ്ട്രി തുടങ്ങാൻ പോവാ ഞാൻ അവിടെ തന്നെ ഉണ്ടാകും..” പ്രെവീൺ ഒന്നൂടി ഉറപ്പിച്ചു പറഞ്ഞു.

“അപ്പൊളെ നമ്മടെ ബുള്ളറ്റ് ട്രിപ്പ്‌ മറക്കണ്ടാട്ടോ കഴിഞ്ഞ പ്രാവശ്യവും എന്നെ പറ്റിച്ചു. ഇത്തവണ എന്തായാലും പോണം .”

അനു ആവെശം മൂത്ത് ത്രിൽ അടിച്ചു ഇരിക്കാണ്.

” ആ പോവാടി ..അങ്ങോട്ട് എത്തട്ടെ..
ആദ്യം വന്നിട്ട് നിന്നോട് കുറച്ചു പേഴ്‌സ്ണൽ ആയ് സംസാരിക്കാൻ ഉണ്ട് ”

പ്രെവീൺ ഒന്ന് അർത്ഥം വച്ച് ചിരിച്ചു ഫോണിന്റെ മറുതലക്കൽ കള്ള ചിരി.

” ഡീ.. മോൾ എന്ത്യേ..?

“ഇവിടുണ്ട് അച്ഛൻ വരണതും കാത്തിരിക്കാ..”

കുറച്ചു നേരത്തെ കുശലാന്വേഷണം കഴിഞ്ഞു അവൾ ഫോൺ വച്ചു.

സമയം പിന്നെയും ഓടി കൊണ്ടിരുന്നു. എല്ലാരൊടും യാത്ര പറഞ്ഞു പ്രെവിൺ ഇറങ്ങി.

ഷിനോജിന്റെ കാറിൽ 2 സുഹൃത്തുക്കൾ കൂടി എയർ പോർട്ടിൽ യാത്ര അയക്കാൻ എത്തി . അങനെ 15 കൊല്ലതെ പ്രാവാസതോട് പ്രെവീൺ യാത്ര പറഞ്ഞു

” അമ്മേ അച്ഛാ..സുഖല്ലേ..? ” വന്ന് കേറിയതെ അമ്മയെയും അച്ഛനെയും കെട്ടി പിടിച്ചു.

” നീ ആകെ ഷീണിച്ചല്ലോ.. പ്രെവി ” അമ്മ മകനെ ചേർത്ത് പിടിച്ചു.

“എല്ലാ പ്രാവശ്യവും അമ്മ ഇതന്നെ അല്ലെ പറയണേ.. മാറ്റി പിടിച്ചുടെ ”
അവിടെ കൂട്ട ചിരി മുഴങ്ങി.

“നീ പോയി ഒന്ന് ഉഷാർ ആയ് വാ അപ്പോളെക്കും എല്ലാം സെറ്റ് ആകും ” അളിയൻ പ്രെവിയെ അകത്തേക്ക് വിട്ടു.

അകത്തു തന്റെ പ്രിയ സഖിയും മകളും
3 വർഷത്തെ അന്തരത്തിനുശേഷം ആണ് അവളെയും മകളെയും കാണുന്നത് സന്തോഷം കൊണ്ട് അവർക്കിടയിൽ ചില സ്നേഹ പ്രകടനങ്ങൾ നടന്നു. മകൾ ചിലപ്പോൾ ഒക്കെ കണ്ണ് പൊത്തും.

ഭക്ഷണം കഴിഞ്ഞ് വിശ്രമവും വിശേഷ൦ പങ്കു വക്കലും എല്ലാം കൂടി ആ ദിനം കടന്ന് പോയി . അളിയനും പെങ്ങളും അന്ന് വീട്ടിൽ തങ്ങി.

എല്ലാരുടെയും സ്നേഹം കൺ കുളിർക്കെ കണ്ട് പ്രെവീൺ അഭിമാനത്തോടെ അന്തിയുറങ്ങി.

പിറ്റെന്ന് തിരക്കുകൾ കഴിഞു ഒറ്റക്
ഇരിക്കുമ്പോൾ അമ്മ അടുത്ത വന്നു ഇരുന്നു.

” പ്രെവി എത്ര ദിവസം ലീവ് ഉണ്ട് നെനക്ക്…? ”

” ഞാൻ തിരിച്ച് പോണില്ല അമ്മേ .. ഇനി ഇവിടെ എന്തേലും ബിസിനസ്‌ ആയ് കൂടാൻ വിചാരിച്ചു. ” പ്രെവീൺ അമ്മയെ നൊക്കി ചെറിയ സന്തോഷത്തോടെ പറഞ്ഞു.

പ്രെതീക്ഷിച്ച പോലെ അമ്മ സന്തൊഷിചില്ല. അവർ ഞെട്ടിയ പോലെ മുഖം മാറി

” പോണില്ലേ പിന്നെ പോവാണ്ടെ..? ഇവിടെ എന്ത് ചെയ്യാൻ .. ”

“ഇവിടെ ഒരു വെൽഡിങ് ഇൻഡസ്ട്രി തുടങ്ങാൻ ആണ് തീരുമാനം ..15 കൊല്ലം ആയില്ലേ ഇനി ഇപ്പോ ഇവിടെ നിക്കാന്ന് കരുതി ” പ്രെവീൺ തന്റെ തീരുമാനം അമ്മയെ അറിയിച്ചു.

” ദെ.. ഇങ്ങ് വന്നേ…” അവർ ഭർത്താവിനെ വിളിച്ചു. ” ഇവൻ ജോലി കളഞ്ഞു ഇവിടെ എന്തൊ എർപാടിനു പോവാന്നു..നിങ്ങൾ കേട്ടോ.?”

“എന്തിനാടാ ഇത്ര നേരത്തെ നിർത്തണെ കുറച്ചു കാലം കൂടി നിന്നിട്ട് നിർത്തിയാ പോരേ ഇവിടെ ഇപ്പൊ എന്ത് ചെയ്യാനാ..” അച്ചനും അമ്മയുടെ ഭാഗം ചേർന്നു.

” ഒരു ബിസിനസ്‌ നൊക്കുണ്ട് അച്ഛാ..
പിന്നെ നമ്മുടെ കടം ഓക്കേ ഞാൻ തീർത്തതല്ലെ പണയം വച്ച ആധാരം തിരിച്ചു എടുത്തു , അനിയത്തിയെ കെട്ടിച്ചു വിട്ടു, വീട് പുതുക്കി പണിതു ഇനി ഒരു ബാധ്യതയും ഇല്ലാലൊ പിന്നെന്താ..? ”

പ്രെവീൺ അവരുടെ പെരുമാറ്റത്തിന്റെ പൊരുൾ അറിയാതെ കുഴങ്ങി.

” എടാ അതല്ല നിന്റെ അമ്മാവന്റെ മോൾടെ കല്യാണം വരണില്ലേ നീ വേണ്ടേ നല്ല രീതിയിൽ എന്തേലും ചെയ്ത് കൊടുക്കാൻ നമ്മടെ അഭിമാനത്തിന്റെ പ്രശ്നമല്ലെ..?”. അച്ഛൻ തല ചൊറിഞ്ഞു.

” പിന്നെ നിനക്ക് ഒരു പെങ്കൊചല്ലെ അവൾക് ഭാവിയിയിലേക്ക് എന്തേലും കരുതണ്ടെ..?? ” അതിന് പുറകെ അടുത്ത ന്യായവും വന്നു.

അപ്പോൾ ആണ് പ്രെവീൺ അത്
ശ്രദ്ധിച്ചത്.

“അല്ലാ അമ്മയുടെ കഴുത്തിൽ കിടന്ന 2 പവന്റെ മാല എവിടെ ..? ” അമ്മ ഒന്ന് ഞെട്ടി.

“എടാ അത് നിന്റെ പെങ്ങൾ ഒരാവശ്യം പറഞ്ഞപ്പോൾ ഞാൻ….. നീ ഒന്ന് പോയി വന്നാൽ അത് നമ്മക് തിരിച്ചു എടുക്കാലോ..” അമ്മ ആശ്വസിപ്പിക്കും പോലെ പറഞ്ഞു.

“ആപ്പോ അവളുടെ ആവശ്യതിന് ആണ് പറഞ്ഞ് അയച്ച തന്ന 50000 രൂപയോ ?? ”
പ്രെവീൺ അമ്മയെ ഒന്നും മാനസിലാകാത്ത പോലെ നൊക്കി.

“അത് അവളുടെ വീട്ടിലേക്ക് കുറച്ചു
കാര്യതിനായ് കൊടുത്തു…പിന്നെ അവളുടെ കൊച്ചിനു ഒരു ചെറിയ മാലയും”

അമ്മ യാതൊരു കൂസൽ കൂടാതെ പൈസ പോയ വഴി വ്യക്തമാകി.

“അളിയാ ഞാൻ വീട് പണി തുടങ്ങി.. അളിയനേം കൂടി മുന്നിൽ കണ്ടാ ഞാൻ പണി തുടങ്ങിയെ.. എനിക്ക് വേണ്ടി മാത്രം അല്ലാലോ അളിയന്റെ പെങ്ങൾക്കും കൂടി വേണ്ടി അല്ലെ.??..”.

എല്ലാം കേട്ട് വന്ന അളിയൻ സങ്കടം പറഞ്ഞു.

” നീ കുറച്ചു കാലം കൂടി അവിടെ പോയി നിക്ക് നമ്മളല്ലേ അവർക്ക് ചെയ്ത് കൊടുക്കണ്ടേ ” അമ്മ മരുമോൻ പക്ഷം ചേർന്നു.

എല്ലാം കേട്ട് തന്റെ പെണ്ണോരുത്തി അകത്തു നിൽപ്പുണ്ട് അവളുടെ കണ്ണ് നിറഞ്ഞോ..?.

അന്ന് രാത്രി പ്രെവീൺ ശരിക്ക്
ഉറങ്ങിയില്ല . തിരിഞും മറിഞ്ഞും കിടന്നു
ഒരുപാട് ചിന്തിച്ചു ഒടുവിൽ അവൻ ചില തീരുമാനങ്ങൾ എടുത്തു.

രാവിലെ പ്രെവീൺ ഒരു ചെറിയ ബാഗ് പാക്ക് ചെയ്ത് ഇറങ്ങി. കൂടെ അനുവും മോളും ഉണ്ട്.

“പ്രെവി നീയെന്ത് തീരുമാനിച്ചു..? ” അച്ഛൻ ആണ് പ്രെവീൺ ഒരു ദീർഘനിശ്വാസം എടുത്തു.

” അച്ഛാ ..കഴിഞ്ഞ 15 കൊല്ലം ഞാൻ അവിടെ നിന്നത് നിങ്ങൾക് ഓക്കേ വേണ്ടി അല്ലെ ..

ചെയ്യാവുന്ന അത്രേം ചെയ്ത് തന്നിട്ടുണ്ട്. ഇനി എനിക്കും ജീവിക്കണം എന്റെ കുടുംബത്തിന്റെ കൂടെ “. പ്രെവീൺ അച്ഛനെ നൊക്കി പറഞ്ഞു.

” നിനക്ക് എന്താ നിന്റെ കെട്യോളെ കാണാണ്ടെ ഉറങ്ങാൻ പറ്റില്ലേ ..? ഇങ്ങനെ ഒരു പെങ്കൊന്തൻ .. ” അമ്മ ദേഷ്യം പിടിച്ചു.

” കെട്യോൾടെ കൂടെ നിക്കണത് ഓക്കേ പെങ്കൊന്തൻമാർ ആണെങ്കിൽ ഇത്രേം കാലം അമ്മയുടെ കൂടെ തന്നെ നിന്ന എന്റെ അച്ഛൻ അല്ലെ ഏറ്റവും വലിയ കോന്തൻ.. ” പ്രെവീൺ തുടർന്നു.

“പിന്നെ എന്റെയും എന്റെ പെങ്ങടെയും കല്യാണം നടന്നപ്പോൾ വന്ന് തിന്നിട്ടു കുറ്റൊം പറഞ്ഞു പോയ അമ്മാവനു അത്ര മല മറിച്ച് കൊടുക്കാൻ എനിക്ക് തോന്നുന്നില്ല പറ്റും പോലെ ചെയ്യും…”.

പ്രെവീൺ ഒരു നിമിഷം തന്റെ കുഞ്ഞിനെ നൊക്കി.

“പിന്നെ എനിക്ക് പെങ്കൊച്ചല്ലെന്ന്.. ആണായാലും പെണ്ണായാലും വളർതാനും നോക്കാനും ഉള്ള ചങ്കൂറ്റം ഉള്ളോണ്ട് തന്നെയാ ഞങ്ങൾ അവൾക് ജന്മം കൊടുത്തത്..അതോർത്തു ആരും
വിഷമിക്കണ്ട “.

പെങ്ങളെ ചാരി ഒന്നും അറിയാത്ത മട്ടിൽ അളിയൻ നിക്കുന്നു. പ്രെവീൺ അളിയനു നേരെ തിരിഞ്ഞു.

“എന്റെ പെങ്ങളെ കെട്ടിച്ചു തരുമ്പോൾ അവളെ സംരക്ഷിച്ചു കൊള്ളാം
എന്ന് താനല്ലെ പറഞ്ഞെ അല്ലാണ്ട് തന്റെ കുടുംബത്തേ ജീവിത കാലം മൊത്തം നൊക്കി കോളാം എന്ന് ഞാൻ അല്ലാലോ പറഞ്ഞെ….

എടൊ ഭാര്യ വീട്ടുകാരെ ഊറ്റുന്നതിൻ ഒരു പരിധി ഇല്ലേ.. ? ആവശ്യത്തിൽ കൂടുതൽ ചെയ്ത് തന്നിട്ടുണ്ട് എന്ന് വച്ച് അതിനായ്ട്ട് നിക്കരുത്..”.

അളിയൻ ഒന്നും മിണ്ടിയില്ല
പ്രെവീൺ വീണ്ടും അമ്മയുടെ നേർക്ക് ആയി തിരിഞ്ഞു.

” അമ്മേ.. മാല ഇട്ടില്ലാന്ന് കരുതി ഈ നാട്ടിൽ ആർക്കും ഒന്നും പറ്റീട്ടില്ല ഇനി ഞാൻ എടുത്ത് തന്നാലും ആ മാല എങ്ങോട്ട് പോകുന്ന് എനിക്ക് നന്നായ് അറിയാം. അത് കൊണ്ട് കുറച്ചു കഴിയട്ടെ എടുത്ത് തരാട്ടൊ അത് പോരേ അമ്മേ ? ..”

” മതി അത് മതി ” അമ്മയുടെ മുഖവും മാറിയിരുന്നു.

” ഗൾഫിൽ പോയി കഷ്ടപെടുന്നത് ഇന്നല്ലെങ്കിൽ നാളെ സ്വന്തം കുടുംബത്തിൽ സമാധാനതൊടെ അന്തി ഉറങ്ങാലോ ..എന്ന് വിചാരിച്ചാ. അപ്പോൾ നിങ്ങൾക് കിട്ടുന്നതൊക്കെ പോരട്ടെന്ന് ല്ലേ..?

ഇത്രയും കാലം നിങ്ങളേ നോക്കിയ പോലെ ഇനിയും നോക്കും അത്രേം അറിഞ്ഞാ മതി എല്ലാരും ”

പ്രെവീൺ എല്ലാരെയും ഒന്ന് ഇരുത്തി നൊക്കി ശേഷം തുടർന്നു.

” പിന്നെ ഇപ്പൊ ഭാഗും തൂക്കി ഇറങ്ങിയത്
ഞാനും അനുവും മോളും കൂടി ഒരു ചെറിയ ട്രിപ്പ് പോകുന്നു. അതിന് ആർക്കേലും പ്രശ്നം ഉണ്ടോ..? ”

അമ്മയും അച്ഛനും അളിയനും പെങ്ങളും ഇല്ല എന്നാ അർത്ഥത്തിൽ തലയാട്ടി.

” എന്നാ പിന്നെ അങ്ങനെ ആവട്ടെ.. ഡീ നീ കേറണില്ലേ ? ” എല്ലാം കേട്ട് കിളി പോയ അനു കിട്ടിയ തക്കത്തിൽ ചാടി വണ്ടിയിൽ കേറി.

മലനിരകളുടെ തണുപ്പെറ്റ് ചുരതിന്റെ
ഭംഗി ആസ്വദിച്ചു ബുള്ളറ്റ് ഓടി കൊണ്ടിരുന്നു.

“പ്രെവിയെട്ടാ ഒരു സംശയം ചോദിക്കട്ടെ?
അനു മെല്ലെ അവനോട് മുഖം ചേർത്തു ചോദിച്ചു.

“എന്തേയ്‌..”

“അല്ല ഈ വെൽഡിങ് ഇൻഡസ്ട്രി ഓക്കേ തുടങ്ങാൻ കുറേ ക്യാഷ് ആവൂലെ ? നമ്മക് എവിടുന്നാ അത്രേം ക്യാഷ് ഓക്കേ? ”

അവൾ തന്റെ സംശയം മറച്ചു വച്ചില്ല.

” ഗൾഫ് നിർത്തി വരുമ്പോൾ ഇവിടെ ഒന്നും കാണില്ല എന്ന് എനിക്കറിയാരുന്നു.
എല്ലാ മാസവും എന്റെ ശമ്പളത്തിൽ ഒരു ചെറിയ തുക ഞാൻ മാറ്റി വച്ചിരുന്നു.

ആ ക്യാഷ് എന്റെ കയ്യിൽ ഉണ്ട് അതെടുത്തു എന്റെ ബിസിനസ്‌ അങ് തുടങ്ങും…” .

പ്രെവീണിന്റെ വാക്കുകളിൽ ആത്മ വിശ്വാസം പ്രെകടമായിരുന്നു.

” കൊള്ളാലോ .. ഏട്ടാ എനിക്ക് വേറെ ഒരു സംശയം ..ഈ ബുള്ളറ്റ് നു മാത്രം എന്താ കുടു കുടു ശബ്ദം വേറെ വണ്ടിക്ക് ഒന്നും ഇല്ലല്ലോ?? ” പ്രെവീൺ ഭാര്യയെ തിരിഞ്ഞു നൊക്കി.

“ഒറ്റക് വന്നാ മതിയാർന്ന്…..”.

കളിയും ചിരിയുമായ് ആ ചെറിയ
കുടുംബതെയും കൊണ്ട് ബുള്ളറ്റ് ചുരം കയറി കൊണ്ടിരുന്നു.

ചോരയും നീരൂമുള്ള മനുഷ്യനാണ് പ്രവാസി പണം കായ്ക്കുന്ന മരമല്ല. ജീവിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നെണ്ടെങ്കിൽ അനാവശ്യ ബാധ്യതകളോടും ത്യാഗങ്ങളോടു൦ NO പറയുക…

Leave a Reply

Your email address will not be published. Required fields are marked *