ശ്രീജ
(രചന: Joseph Alexy)
“ഞാൻ അമ്മയുടെ മകൾ തന്നെ അല്ലെ..? എന്നോട് മാത്രം എന്താ ഇങ്ങനെ..?”
ശ്രീജ പൊട്ടി തെറിച്ചു ഇന്നോളം ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ സങ്കടവും അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.
“അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ..? എല്ലാരും കല്യാണത്തിന് പോകുമ്പോ ഇവിടെ ആരേലും വേണ്ടേ.. അതാ നിന്നോട് വരണ്ടാന്നു പറഞ്ഞെ…”
അവളുടെ അമ്മ യാതൊരു വികാരവും കൂടാതെ ആണ് പറഞ്ഞത്.
ശ്രീജയുടെ കണ്ണുകൾ ചാലിട്ടൊഴുകി.
” ഞാനും ഈ കുടുംബത്തിൽ ഉള്ളതല്ലെ..
എല്ലാരുടെ൦ കൂടെ പുറത്ത് പോകാനും സന്തോഷിക്കാനും ഓക്കേ എനിക്കും ആഗ്രഹം ഉണ്ടാവില്ലേ..?…. എന്നെയും കൂട്ടികൂടെ ഒരിടത്ത് എങ്കിലൂം..”
അവളുടെ നെഞ്ചിൽ കൂട് കൂട്ടിയിരുന്ന സങ്കടങ്ങളെല്ലാം മഴപോലെ പെയ്തിറങ്ങി.
” അതിന് കല്യാണം ഓക്കേ ഇനിം ഉണ്ടാവില്ലേ അപ്പോൾ പോകാലോ …..
ഇന്നെന്തായലും നീ പോരണ്ടാ” അവർ ശ്രീജയെ മറി കടന്നു പോയി.
ശ്രീജ തന്റെ അനിയത്തിമാർ ഒരുങ്ങുന്നതും പുത്തൻ ഡ്രെസ്സിൽ സെൽഫി എടുക്കുന്നതും കൊതിയോടെ നൊക്കി നിന്നൂ. തന്നെയും വിളിക്കും എന്ന് പ്രതീക്ഷിചെങ്കിലും അതുണ്ടായില്ല.
അവൾക്കിതെല്ലം ഇപ്പോൾ ശീലമായ്.
ഓർമ വച്ച നാൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും അവഗണന . അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹ൦ പോലും നിഷേധിക്കപെട്ട ഭാഗ്യം കെട്ടവൾ.
നിർമ്മല ദേവിയുടെ 3 മക്കളിൽ മൂത്തവൾ ആണ് ശ്രീജ. ഇളയവർ രണ്ടും അമ്മയെ പോലെ വെളുത്ത് സുന്ദരി കുട്ടികൾ ആണ് .
അനിയത്തിമാരൊള൦ നിറമോ സൗന്ദര്യമൊ ശ്രീജക്കില്ല അവൾ അച്ഛനെ പോലെ ഇരു നിറത്തിൽ ആണ്.
അനിയത്തിമാർക്ക് പഠിക്കണം എന്ന കാരണതാൽ നിർമലാ ദേവി അവരെ അടുക്കളയിൽ കയറ്റാറില്ല .
വേതനം കൊടുക്കാത്ത വേലകാരിയെ പോലെ അതെല്ലാം ശ്രീജക്കായ് അവർ മാറ്റി വക്കും .
അമ്മയുടെ അവഗണനക്കൊപ്പം ഇപ്പോൾ അനിയത്തിമാരും തന്നോട് അകൽച്ച കാണിക്കുന്നു. അച്ഛന്റെ സ്നേഹം മാത്രമാണ് അവളുടെ ഏക ആശ്വാസം.
അമ്മ അനിയത്തിമാരോട് കാണിക്കുന്ന സ്‌നേഹം കാണുബോൾ അവൾ കൊതിചിട്ടുണ്ട് എന്നാൽ അമ്മയുടെ
മുലപാൽ കുടിക്കാൻ പോലും താൻ യോഗ്യ ആയിരുന്നില്ല എന്നത് അവളുടെ അമ്മമ്മ വഴി ആണ് അവൾ അറിഞ്ഞത് .
അറിയപെടുന്ന ഡാൻസർ ആയിരുന്ന നിർമ്മലാ ദേവി വിവാഹത്തിനു ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ഗർഭം ധരിച്ചതാണ് ശ്രീജയെ.
ചെറുപ്രായതിൽ ഗർഭം ധരിച്ചത് മൂലം അമ്മക്ക് ഡാൻസ് കരീയർ ഉപെക്ഷി ക്കേണ്ടി വന്നു.
ആരോടോ ഉള്ള വാശി പോലെയാണ് പിന്നെ അവർ ശ്രീജയെ അവഗണിചത് അവളുടെ അവകാശമായ മുലപാൽ പോലും അവർ നിഷേധിച്ചു.
ഇതെല്ലാം അറിഞ്ഞ നാൾ മുതൽ ശ്രീജ നെഞ്ചുരികി കരഞ്ഞിട്ടുണ്ട് .
‘താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്റെ അറിവോ സമ്മതമൊ നോക്കിയല്ല
തന്നെ ഗർഭം ധരിചതും പ്രസവിചതും.
അന്ന് തൊട്ട് ഇന്ന് വരെ എല്ലാ യാതനകളും ക്രൂരതകളും അനുഭവിച്ചാണ് വളർന്നത് . മറ്റൊരു ‘ വേലക്കാരി ‘ ഇല്ലാത്തത് കൊണ്ടാവാം തനിക്ക് വരുന്ന നല്ല വിവാഹ ആലൊചനകൾ പോലും അവർ മുടക്കി വിടാറുണ്ട്.
ദിവസങ്ങൾ പോയികൊണ്ടിരുന്നു.
അന്ന് പതിവ് പോലെ ജോലി കഴിഞെതിയ ശ്രീജയെ അമ്മ പെട്ടെന്ന് ചായയും കൊടുത്ത് നിർബ്ബന്ധിച്ചു മുന്നിലെക് പറഞു വിട്ടു.
അവിടെ ഒരു ചെറിയ കുടുംബത്തെ കണ്ട ശ്രീജക്ക് തന്റെ പെണ്ണ് കാണൽ ചടങ്ങ് ആണിതെന്ന് മനസിലായി.
ചെക്കനെ കണ്ടു വല്ല്യ തരക്കേടില്ല. ലോറി ഡ്രൈവർ ആണത്രേ വലിയ പഠിപില്ല. പാവപെട്ട കുടുംബം ചെറിയ വീട് അമ്മ അച്ഛൻ .
അവർക്ക് സ്ത്രീധനം വേണ്ട അതാണ് അമ്മക്ക് ഇത്ര താല്പര്യം.
പിന്നെ കാര്യങ്ങൾ പെട്ടെന്നു തന്നെ നീങ്ങി വീട് കാണലും ഉറപ്പികലും എല്ലാം.
സമ്മതമൊ ഇഷ്ടമോ ചൊദികാതെ കടന്ന് വന്നവൻ ആണെങ്കിലും പിന്നീട് ഫോൺ വിളികളു൦ സ്നെഹം നിറഞ്ഞ സംസാരങ്ങളും അവളിൽ പ്രതീക്ഷയും പ്രണയവും നിറഞു.
തന്നെ മനസിലാക്കാനും സ്നെഹിക്കാനും ആണോരുത്തൻ വന്നത് അവളിലെ പെണ്ണിനെ കൂടുതൽ സൗന്ദര്യം കൊടുത്തു .
‘കാണാൻ വന്ന പലരും അവളെക്കാൾ സൗന്ദര്യമുള്ള അനിയത്തിയെ ചോദിച്ചത് അവളിലെ പെണ്ണിനെ അപമാനിച്ചിരുന്നു.
അതെല്ലാം മറന്ന് അവൾ അഴകുള്ള
സ്വപ്നങ്ങൾ നെയ്തു കൂട്ടി
വിവാഹ ദിവസം കുറഞ്ഞ സ്വർണ്ണത്തിൽ ഒരുങ്ങിയിരുന്ന അവളെ ദൈവത്തെ സാക്ഷിയാക്കി അവൻ താലി കെട്ടി സിന്ദൂരം ചാർത്തി.
വീട്ടിലേക്ക് ഉള്ള യാത്രയിൽ ചെറുക്കന്റെ ആഡ൦ബര കാർ അവളിൽ സംശയം ജനിപ്പിച്ചു. കാർ ഒരു കൊട്ടാരം പോലുള്ള വീട്ടിലേക്കു കയറി.
“ഈ വീട് ആരുടെയാ.? ” അവൾ അദ്ഭുതത്തോടെ ചോദിച്ചു
“നമ്മുടെ വീട് ..ഇഷ്ടായോ..? ” അവൻ ചിരിച്ചു.
” അപ്പോൾ ചെറിയ വീട് ആണ് ഡ്രൈവർ ആണ് എന്നൊക്കെ കള്ളം പറഞ്ഞതാരുന്നൊ..? ”
” അന്ന് ചെറിയ വീട് ഉണ്ടാരുന്നൊള്ളൂ
ഈ വീട് പണി നടക്കുകയായിരുന്നു. പിന്നെ ഇപ്പോളും ഡ്രൈവർ തന്നാ… അതിന്റെ കൂടെ കുറച്ചു ലോറികൾ കൂടി സ്വന്തം ആയ് ഉണ്ട്.”
അവൻ പിന്നെയും ചിരിച്ചു.
അവൾ ഒന്നും മനസിലാക്കാത പോലെ നൊക്കി.
” ശ്രീ.. ഞാൻ കെട്ടുന്ന പെണ്ണ് എന്റെ ജീവന്റെ പാതിയായി സ്നെഹിക്കാനും എന്നെ മനസിലാക്കി ജീവിക്കാനും അറിയുന്നവൾ ആകണം എന്നു മാത്രമേ
ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ….
നമ്മുടെ സ്നേഹവും വിശ്വാസവും
എന്റെ സ്വത്തിനെയൊ നിന്റെ സ്ത്രീധനതെയൊ ആശ്രയിച്ച് ആകരുത് അത്രയെ ഞാൻ വിചാരിച്ചുള്ളൂ …”
അവൻ അവളെ ചേർത്ത് പിടിച്ചു
വീടിന്റെ പടി കയറുമ്പോൾ അവൾ തിരിഞ്ഞു നൊക്കി തീരെ ദഹിക്കാതെ
കടന്നൽ കുത്തിയ പോലുള്ള അമ്മയുടെ മുഖം ….അസൂയ നിറഞ് ഇരുണ്ട അനിയത്തിമാരുടെ മുഖം
ചിരിച്ചു കൊണ്ട് തന്റെ അച്ഛനും .
അവൾ അച്ഛനെ നൊക്കി ചിരിച്ചു.
പിന്നെ അകത്തേക്കു കയറി പോയി.
” ചില സമയ൦ ദൈവം അങനെയാണ് ഒരുപാട് കഷ്ടപാടുകൾക്കൊടുവിൽ ആഗ്രഹിച്ചതിനെക്കാൾ വലുത് നമ്മുക്ക് ആയ് കരുതി വച്ചിട്ടുണ്ടാകാം ”
അവൾ തന്റെ പുതിയ ജീവിതത്തി ലേക്ക് പ്രതീക്ഷകളോടെ കടന്നു…
പ്രതീക്ഷിക്കതെ വന്ന പലതും വിശ്വസിക്കാൻ പറ്റിയില്ലങ്കിലും ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവരുടെ മുമ്പിൽ ജയിച്ചതിന്റെ സന്തോഷം അവളിൽ നിറഞ്ഞു നിന്നിരുന്നു.