അശോക് സാറില്ലേ സാറിന് നിന്റെ കാര്യത്തിൽ ഇത്തിരി താല്പര്യമുണ്ട്, നീയൊന്ന് കണ്ടറിഞ്ഞു നിന്നു കൊടുത്താൽ നിനക്ക്..

(രചന: Jk)

“”” ഇവിടെ എത്ര കാലം നിന്നാലാണ് ഒരു പ്രമോഷൻ കിട്ടുക എന്ന് അറിയാമോ??? പിന്നെ ചില എളുപ്പവഴികൾ ഉണ്ട് നീ കൂടി മനസ്സ് വെച്ച പെട്ടെന്ന് തന്നെ ഇപ്പോൾ ഇരിക്കുന്ന പൊസിഷനിൽ നിന്ന് ഉയരത്തിലെത്താം കൂടെ സാലറി ഇൻക്രിമെന്റും!!!”

കൂടെ ജോലി ചെയ്തിരുന്ന സിനി അങ്ങനെ പറഞ്ഞപ്പോൾ അവൾ പറയുന്നതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലായിരുന്നില്ല ശ്രീവിദ്യക്ക് ഇവിടെ ജോയിൻ ചെയ്തിട്ട് ഇപ്പോൾ ഒരു വർഷം ആവാറായി എല്ലാ ദിവസവും കിടന്നു പണിയെടുക്കുന്നുണ്ട് എന്നല്ലാതെ വലിയ പ്രോഗ്രാം ഒന്നുമില്ല ആയിരമോ മറ്റോ കൂട്ടി തന്നിട്ടുണ്ട് ഇതുവരെ…

“”” ചേച്ചി പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല എന്താണെന്ന് തെളിച്ച് പറഞ്ഞാൽ!!!”

അതുകേട്ട് വല്ലാത്തൊരു ചിരിയോടെ സിനി പറഞ്ഞിരുന്നു,

“” അശോക് സാറില്ലേ സാറിന് നിന്റെ കാര്യത്തിൽ ഇത്തിരി താല്പര്യമുണ്ട്!!! നീയൊന്ന് കണ്ടറിഞ്ഞു നിന്നു കൊടുത്താൽ നിനക്ക് കിട്ടാൻ പോകുന്നത്, ലോട്ടറി ആണ് മോളെ!!!”””

അപ്പോഴാണ് അവൾക്ക് സീനി പറഞ്ഞതിന്റെ അർത്ഥം മുഴുവനായി മനസ്സിലായത് പലപ്പോഴും അയാളെ പറ്റി ഒരു പാട് വാർത്തകൾ കേട്ടിട്ടുണ്ട്…
അതിനൊന്നും ചെവി കൊടുത്തിരുന്നില്ല തനിക്ക് ജോലി അത്യാവശ്യമായിരുന്നു വീട്ടിലെ സ്ഥിതി അത്രയ്ക്ക് മോശമാണ്
… അതിനിടയിൽ ഇത്തരം ഗോസിപ്പുകൾ ഒന്നും ശ്രദ്ധിക്കാൻ സമയം ഉണ്ടായിരുന്നില്ല..

“”” എനിക്ക് താല്പര്യമില്ല ചേച്ചി അങ്ങനെ കിട്ടുന്ന പ്രമോഷനോ ശമ്പളമോ ഒന്നും എനിക്ക് വേണ്ട!!”””

എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു…
അവിടെ ആരിഫ് നിന്നിരുന്നു…
താൻ ജോയിൻ ചെയ്യുമ്പോൾ തന്നെ കൂടെ ജോയിൻ ചെയ്തതാണ് ആരിഫ് ഒരു നല്ല സുഹൃത്ത് എന്ന രീതിയിൽ അവനെ ഒരുപാട് പരിഗണിച്ചിരുന്നു ആദ്യം പക്ഷേ പിന്നീട്

അവന് തന്നോട് എന്തോ പ്രത്യേകതയുണ്ട് എന്ന് മനസ്സിലായിരുന്നു വെറുതെ അതിന് വളം വെച്ച് കൊടുക്കേണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്നത് താൻ തന്നെയാണ് പക്ഷേ എന്നിട്ടും ഒരിക്കൽ അവൻ പറഞ്ഞിരുന്നു എനിക്ക് ശ്രീവിദ്യയേ ഒരുപാട് ഇഷ്ടമാണ് എന്ന്…

രണ്ടു മതം, വ്യത്യസ്ത സംസ്കാരം എത്ര തന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും രണ്ടുപേരുടെയും കുടുംബത്തിൽ സമ്മതിക്കാൻ പോകുന്നില്ല വീട്ടുകാരെ പിണക്കി ഒരു വിവാഹത്തിന് താൻ തയ്യാറുമായിരുന്നില്ല അതുകൊണ്ടുതന്നെ അവനോട് മനസ്സിൽ ഒരു ഇഷ്ടം തോന്നിയെങ്കിൽ കൂടി അത് മാറ്റിവച്ചു.

പിന്നെ ആളെ പൂർണ്ണമായും അവഗണിക്കാൻ തുടങ്ങി ഒരിക്കൽ പറഞ്ഞതാണ് ഇഷ്ടമില്ലെങ്കിൽ വേണ്ട തനിക്ക് പണ്ടത്തെപ്പോലെ സുഹൃത്തായി എങ്കിലും കണ്ടുകൂടെ എന്ന് മനസിനെ ഭയമായിരുന്നു അവനോടുള്ള ഇഷ്ടം എപ്പോഴെങ്കിലും മനസ്സിൽ നിന്ന് പുറത്തേക്ക് വരുമോ എന്ന്…

മറുപടിയൊന്നും കൊടുത്തില്ല എങ്കിലും അവഗണന തുടർന്നു അത് ശീലമായതുകൊണ്ടാവാം അവൻ പിന്നെ ഒന്നും പറയാൻ വന്നില്ല പക്ഷേ ഇതുപോലെ നിഴൽ ആയി പുറകെ കാണും!!!

പക്ഷേ ആള് കൂടെയുണ്ട് എന്നൊരു ഭാവം താൻ കാണിക്കാറ് കൂടിയില്ല..
ആളുടെ കൂടെ ജീവിക്കുമ്പോൾ ആയിരിക്കും എനിക്ക് സ്വർഗം പക്ഷേ മറ്റു പലതും ഓർത്ത് ഞാനത് വേണ്ട എന്ന് വെച്ചു…

സിനി ചേച്ചിയോട് അങ്ങനെയൊക്കെ പറഞ്ഞുവിട്ടതിനുശേഷം അശോക് സാർ പോകുന്ന വഴിക്ക് തന്നെ തുറിച്ചു നോക്കുന്നത് കണ്ടിരുന്നു..

ഇതിന് എന്തായാലും അയാൾ പ്രതികാരം ചെയ്യും എന്നറിയാമായിരുന്നു അങ്ങനെയാണ് അയാളെ പറ്റി കേട്ടിട്ടുള്ളതും..

എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാൽ പിന്നെ അയാൾ അത് നേടിയെടുത്തേ അടങ്ങൂ എന്ന്…
സിനി ചേച്ചിയെയും സാറിനെയും പ്പറ്റി ഒരുപാട് ഗോസിപ്പുകൾ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു പലയിടങ്ങളിലും വച്ച് അവരെ കണ്ടവരും ധാരാളമായിരുന്നു. പക്ഷേ അവർക്ക് അതൊന്നും പ്രശ്നമല്ല ആയിരുന്നു സിനി ചേച്ചിക്ക് കിട്ടുന്ന സമ്മാനങ്ങളും പ്രമോഷനുകളും എല്ലാം അതിന്റെ ഭാഗമായിരുന്നു…

സിനി ചേച്ചിയോട് അങ്ങനെ പറഞ്ഞത് അയാൾക്ക് എന്നോടുള്ള പകക്ക് കാരണമായി പലപ്പോഴും അയാളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ എനിക്കത് മനസ്സിലായിരുന്നു എന്നെങ്കിലും അതിനുള്ള തിരിച്ചടിയും കിട്ടും…

പ്രതീക്ഷിച്ചു തന്നെയായിരുന്നു ഇരുന്നത്..
ഒരു ദിവസം ഒരുപാട് ദേഷ്യപ്പെട്ടു ഞാൻ അയച്ച മെയിലിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു.. എല്ലാം ചെക്ക് ചെയ്തിട്ട് ഒന്നൂടെ അയച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞിരുന്നു.

ഇനിയും ചെക്ക് ചെയ്ത് രണ്ടാമത് അയക്കണമെങ്കിൽ ഇന്ന് ഒരു സമയം ആവും തീർത്തിട്ട് പോയാൽ മതി എന്ന് പറഞ്ഞതുകൊണ്ട് വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു അല്പം വൈകും എന്ന്..

ഒരു വിധം തീർന്നപ്പോഴേക്ക് എല്ലാവരും അവിടെ നിന്നു പോയിരുന്നു… സെക്യൂരിറ്റി ചേട്ടനും ഞാനും മാത്രം!!

കുറച്ചു കഴിഞ്ഞപ്പോൾ അശോക് സാർ ക്യാബിനിലേക്ക് കയറിപ്പോകുന്നത് കണ്ടു എന്തോ എന്റെ ഉള്ള് ഒന്നു കാളി…

പിന്നെ പുറത്തേക്ക് വന്നു സെക്യൂരിറ്റി ചേട്ടനോട് എന്തോ പറഞ്ഞു അദ്ദേഹം അവിടെ നിന്നും പോയി എനിക്കാകെ ടെൻഷൻ ആകാൻ തുടങ്ങി..

ഇത് മനപ്പൂർവ്വം എനിക്ക് ആയിവച്ച ഒരു കുരുക്ക് ആണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്..

അയാൾ സെക്യൂരിറ്റി ചേട്ടൻ പോയതും എന്റെ അരികിൽ വന്നിരുന്നു..

“”” എന്താടി ഞാൻ ഒരു കാര്യം പറഞ്ഞ് വിട്ടപ്പോൾ നിനക്ക് ആർക്കും ഇല്ലാത്ത ഡിമാൻഡ്!!!”
എന്ന പരുഷമായി എന്നോട് ചോദിച്ചു അയാളുടെ മുഖവും വഷളൻ നോട്ടവും കണ്ട് എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. പക്ഷേ ഇവിടെ വിവേകമാണ് വേണ്ടത് എന്ന് ബുദ്ധി എന്നേ ഓർമിപ്പിച്ചു കൊണ്ടിരുന്നു….

അതുകൊണ്ടുതന്നെ അയാളുടെ നീക്കം മനസ്സിലാക്കി ആദ്യമേ ഞാൻ എന്റെ ഫോണിന്റെ ക്യാമറ ഓൺ ചെയ്തു വച്ചിരുന്നു…

അയാൾ ഒരു ദയയും ഇല്ലാതെ എന്നേ കേറി പിടിച്ചു…
സാർ പ്ലീസ് എന്നെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ് ഞാൻ അയാളോട് അപേക്ഷിച്ചു…
എന്റെ ചുരിദാർ വലിച്ച് കീറിയിരുന്നു അപ്പോഴേക്കും!!!

പെട്ടെന്നാണ് അയാളുടെ മുഖം അടച്ച് ഒന്ന് കിട്ടിയത് ഞാൻ നോക്കുമ്പോൾ ആരിഫ്!!!!

ഓടിച്ചെന്ന് ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു.. ചില സന്ദർഭങ്ങളിൽ ഉള്ളിൽ എത്ര ഒതുക്കി വച്ചാലും സ്നേഹം പുറത്തേക്ക് വരും..
അന്നേരം അവനോട് തോന്നിയ സ്നേഹവും നന്ദിയും എനിക്ക് വാക്കുകൾ കൊണ്ട് തീർത്താൽ തീരാത്ത തായിരുന്നു.

അവൻ എന്നെ ചേർത്തുപിടിച്ചു അവനെ കണ്ടതും അശോക് സാർ അതിനു നേരെ ചെന്നു…

രണ്ടുപേരും കൂടി ഒന്നും തള്ളും തുടങ്ങി അതിനിടയിൽ എന്തോ വാങ്ങാൻ പറഞ്ഞയച്ച സെക്യൂരിറ്റി ചേട്ടനും എത്തി…

“”” ഇതിനുള്ളത് ഞാൻ തന്നോളാം എന്ന് പറഞ്ഞ് അയാൾ പോകാൻ തുടങ്ങിയപ്പോൾ ഞാൻ അയാളെ വിളിച്ചു..

എന്റെ ഫോണിൽ കൃത്യമായി പതിഞ്ഞ അവിടുത്തെ കാര്യങ്ങൾ കാണിച്ചുകൊടുത്തു. അയാൾ ഒന്ന് ഭയപ്പെടുന്നത് കണ്ടു അപ്പോഴേക്കും ഞാനത് ആരിഫിന്റെ ഫോണിലേക്കും സെന്റ് ചെയ്തിരുന്നു..

അയാൾ ശരിക്കും പെട്ടു എന്ന് അയാൾക്ക് മനസ്സിലായി അതോടെ അയാൾ നയം മാറ്റി അപേക്ഷയുടെ സ്വരമാക്കി..

എന്തൊക്കെ തന്നെ പറഞ്ഞാലും അയാൾക്ക് മാപ്പ് കൊടുക്കാൻ തയ്യാറല്ലായിരുന്നു!!
അത് പോലീസ് കേസെടുക്കാൻ എന്റെ കൂടെ വന്നതും അയാളുടെ ജോലി തെറിപ്പിക്കും വരെ പൊരുതിയതും എല്ലാം ആരിഫും ചേർന്നായിരുന്നു…

അവന്റെ ഉമ്മയും ഉപ്പയും സ്നേഹിച്ച വിവാഹം കഴിച്ചവരാണ് അതുകൊണ്ടുതന്നെ അവരോട് എന്റെ കാര്യം പറഞ്ഞപ്പോൾ ഒരുപാട് ഒന്നും എതിർത്തില്ല എന്റെ വീട്ടിലായിരുന്നു പ്രശ്നം..

അച്ഛൻ കിടപ്പിലായിരുന്നു അമ്മയും എനിക്ക് താഴെ ഒരു അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അവന്റെ പഠിപ്പും അച്ഛന്റെ ചികിത്സയും എല്ലാം ഞാൻ തന്നെയാണ് നോക്കിയിരുന്നത്..
അതുകൊണ്ടുതന്നെയാണ് ഈ ജോലി നഷ്ടപ്പെടാതെ ഞാൻ എങ്ങനെയും ഇവിടെ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്..

അച്ഛനും അമ്മയ്ക്കും അനിയനും എതിർപ്പില്ലായിരുന്നു ബന്ധുക്കൾക്കായിരുന്നു എതിർപ്പ് മുഴുവൻ ഒടുവിൽ ആരിഫ് തന്നെയാണ് വന്ന അവരെയെല്ലാം പറഞ്ഞ മനസ്സിലാക്കിയത് ബന്ധുക്കൾ ഒരിക്കലും നിങ്ങളുടെ ഒരു കാര്യത്തിനും സഹായിച്ചിട്ടില്ലല്ലോ

ഒരു ആവശ്യം വരുമ്പോൾ എതിർക്കാൻ മാത്രം എന്തിനാണ് അവരെ പരിഗണിക്കുന്നത് എന്ന് അവൻ ചോദിച്ചപ്പോൾ അച്ഛനും അമ്മയ്ക്കും ഉത്തരം ഇല്ലായിരുന്നു ഒടുവിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു…

ആരിഫ് എന്ന എന്റെ ചോയ്സ് തെറ്റിയിട്ടില്ല എന്ന്, മനസ്സിലാക്കി കൊടുക്കും മിതമായിരുന്നു പിന്നീട് അങ്ങോട്ട്.. അവന്റെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയും എന്ന് ഒരു വ്യത്യാസമേ അവന് ഉണ്ടായിരുന്നില്ല….

ഞങ്ങളുടെതൊരു സ്വർഗ്ഗം തന്നെയായി മാറി ആ കൂട്ടത്തിലേക്ക് ഞങ്ങളുടെ കുന്നിമണി കൂടി വന്നതോടുകൂടി,
പിന്നെ പറയുകയും വേണ്ട…