ഞെട്ടിയുണർന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് എന്നിലേക്ക് അമരുന്ന അയാളെയാണ്.. അലറി കരഞ്ഞ് ഞാൻ അയാളെ..

(രചന: ഇഷ)

അഖിൽ ചേട്ടന് ദുബായിലേക്ക് തന്നെ തിരിച്ചു പോകാനുള്ള നാളുകൾ അടുക്കുംതോറും മനസ്സിൽ വല്ലാത്തൊരു വിഷമം ആയിരുന്നു. ഇവിടെയുള്ളവർ ഇപ്പോൾ ഈ അഭിനയിക്കുന്നത് പോലെയൊന്നുമല്ല…

ചേട്ടൻ പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ എല്ലാവരുടെയും തരം മാറും തന്നെ കൊല്ലാക്കോല ചെയ്യും… കഴിഞ്ഞ കുറച്ച് കാലം കൊണ്ട് മനസ്സിലാക്കിയതാണ് അത് പക്ഷേ ചേട്ടൻ ഗൾഫിൽ നിന്ന് ലീവിന് നാട്ടിലേക്ക് വന്നാൽ എല്ലാവരും പുതിയ മുഖംമൂടി എടുത്തണിയും പിന്നെ തന്നോട് വല്ലാത്ത സ്നേഹമാകും…

അതൊക്കെ കണ്ടിട്ടുണ്ടെങ്കിൽ ഇവിടെ നടന്നതിനെപ്പറ്റി ചേട്ടനോട് പറഞ്ഞാലും ചേട്ടൻ വിശ്വസിക്കില്ല….
ഫോൺ വിളിച്ചു ഞാൻ പറയുന്നതെല്ലാം കള്ളമാണെന്ന് തോന്നിപ്പോകും…

വല്ലാത്തൊരു ധർമ്മസങ്കടത്തിലായിരുന്നു അതുകൊണ്ടുതന്നെ ഇനിയിപ്പോൾ തിരിച്ചു പോയാൽ വീണ്ടും പഴയ പടി തന്നെയാകും….

വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷം കഴിഞ്ഞു ഇതിൽ ചേട്ടനുമായി ഒരുമിച്ച് നിന്നത് ആകെ കുറച്ചു മാസങ്ങൾ മാത്രം…

കഴിഞ്ഞതവണ ലീവിന് വന്നപ്പോൾ ചേട്ടന് വിവാഹം നോക്കിയിരുന്നു അങ്ങനെ അടുത്ത വീട്ടിലേക്ക് പെണ്ണുകാണാൻ വന്നതായിരുന്നു ചേട്ടൻ വഴി അന്വേഷിച്ചത് ഞങ്ങളുടെ വീട്ടിലും മുറ്റത്ത് നിന്നിരുന്ന ഞാൻ തന്നെയാണ് അപ്പുറത്തെ ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തത്…

അത്യാവശ്യം നല്ല സ്ഥിതിയിൽ ഉള്ളവരായിരുന്നു ആ ചേച്ചിയുടെ വീട്ടുകാർ… അച്ഛന് ഗവൺമെന്റ് ജോലിയും, നല്ല സ്വത്തുക്കളും എല്ലാം ഉണ്ട്…

ഞങ്ങളുടെ സ്ഥിതി നേരെ തിരിച്ചായിരുന്നു അച്ഛൻ കൂലിപ്പണിക്കാരൻ ആയിരുന്നു അന്ന്ന്നേക്കുള്ളത് അച്ഛൻ അധ്വാനിച്ചു കൊണ്ടുവരും അതിലുപരി ഒന്നും നീക്കിയിരിപ്പ് ഇല്ലായിരുന്നു..

പക്ഷേ ചേട്ടന് എന്നെ കണ്ടതും ഇഷ്ടമായി പിന്നെ അപ്പുറത്തെ വീട്ടിൽ പോയി ആ വിവാഹം ശരിയായെങ്കിലും അത് വേണ്ട എന്ന് വെച്ച് എന്നെ വിവാഹം കഴിക്കുകയായിരുന്നു…

ചേട്ടന്റെ വീട്ടുകാർക്ക് എല്ലാം എതിർപ്പായിരുന്നു. നല്ലൊരു കല്യാണ ആലോചന അപ്പുറത്ത് ശരിയായിട്ടും ഉണ്ണാൻ കൂടി വകയില്ലാത്ത വീട്ടിൽ നിന്ന് പെണ്ണിനെ കൊണ്ടുവരുന്നതിൽ…

പക്ഷേ ഏട്ടൻ അതൊന്നും മൈൻഡ് പോലും ചെയ്തില്ല എന്നെയും കൂട്ടി വീട്ടിലേക്ക് ചെന്നു. ഇവിടെ പിടിച്ചുനിൽക്കാൻ അല്പം ബുദ്ധിമുട്ടാകും എങ്കിലും, നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം എത്രയും പെട്ടെന്ന് നിന്നെ ഞാൻ എന്റെ കൂടെ കൊണ്ടുപോയിക്കോളാം എന്നൊക്കെ പറഞ്ഞു എങ്കിലും അതിനെപ്പറ്റി കൂടുതൽ ഒന്നും പിന്നെ കേട്ടില്ല!!!

ചേട്ടൻ പറഞ്ഞതുപോലെ ഞാൻ എങ്ങനെയെങ്കിലും ഇവിടെ പിടിച്ചുനിൽക്കാൻ നോക്കിയിരുന്നു… പക്ഷേ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ് എന്നോട് അമ്മയും അച്ഛനും വഴക്കിട്ടുകൊണ്ടേയിരുന്നു രണ്ടുപേരും ഒരേ പോലെ തന്നെ ആയിരുന്നു..

അതൊക്കെ പോട്ടെ എന്ന് വയ്ക്കാം ചേട്ടന്റെ പെങ്ങളുടെ ഭർത്താവ് ഒരാളുണ്ട് അയാളുടെ നോട്ടവും സംസാരവും എല്ലാം വല്ലാത്തതായിരുന്നു..

അടുക്കളയിലേക്ക് തീപ്പെട്ടിക്ക് വെള്ളത്തിന് എന്നെല്ലാം പറഞ്ഞു വരും. എന്നിട്ട് ദേഹത്ത് തട്ടി അറിയാത്തതുപോലെ പോകും കുറെ പ്രാവശ്യം അയാളെ ഞാൻ തുറിച്ചു നോക്കി നിന്നിട്ടുണ്ട് അന്നേരത്തെല്ലാം ഒരു വഷളൻ ചിരി തിരികെ തരും….

ആരോടെങ്കിലും അതിനെപ്പറ്റി പറയാൻ എനിക്ക് ഭയമായിരുന്നു. എങ്ങനെ എടുക്കും എന്നൊന്നും അറിയില്ല അല്ലെങ്കിൽ എന്നെ കാണുന്നതുപോലും ഇവിടെയുള്ളവർക്ക് ചതുർത്തിയാണ്.. അതിനിടയിൽ അവർക്ക് ഏറെ പ്രിയങ്കരനായ അവരുടെ മരുമകനെ പറ്റി കൂടി പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്റെ സ്ഥാനം പഠിക്ക് പുറത്തായിരിക്കും..

അഖിലേട്ടനോട് പറഞ്ഞാലോ എന്ന് ഒരുപാട് തവണ മനസ്സിൽ കരുതിയതാണ് അപ്പോഴും ഒരു ധൈര്യക്കുറവ്..

പിന്നെ പെങ്ങൾ എപ്പോഴെങ്കിലും അല്ലേ വരൂ. അപ്പോൾ സഹിച്ചാൽ മതിയല്ലോ അയാളുടെ നോട്ടവും തോണ്ടലും എന്ന് കരുതി ക്ഷമിച്ചു നിന്നു ..
പരമാവധി അയാൾ വരുമ്പോൾ ഞാൻഒഴിഞ്ഞുമാറും…

പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ചു കൊണ്ട്, ചേച്ചി അങ്ങോട്ടേക്ക് സ്ഥിരം നിൽക്കാനായി വന്നു ആള് പ്രഗ്നന്റ് ആണത്രേ. ഇനിയിപ്പോൾ റസ്റ്റ് വേണം എന്ന് പറഞ്ഞതുകൊണ്ട് ഇവിടുത്തെ അമ്മ ഇങ്ങോട്ടേക്ക് വിളിച്ചു വരുത്തിയതാണ്..

അതുകൊണ്ടുതന്നെ ഇനി ഇടയ്ക്കിടയ്ക്ക് അയാളുടെയും വരവ് ഉണ്ടാകും… അതുകൂടി വല്ലാത്തൊരു ടെൻഷൻ ഞാൻ എന്റെ വീട്ടിലേക്ക് കുറച്ച് നാൾ പോയി നിന്നാലോ എന്നു വരെ ആലോചിച്ചു പക്ഷേ ഇവിടെ അഖിലേട്ടന്റെ അമ്മയോട് പറഞ്ഞപ്പോൾ എനിക്ക് അതിന് സമ്മതം തന്നില്ല..

അഞ്ജലി വരുമ്പോൾ എല്ലാ പണികളും ചെയ്തു നീ കൂടെ ഉണ്ടാവണം എന്ന് പറഞ്ഞു അല്ലെങ്കിലും എനിക്ക് ഇവിടെ ഒരു വേലക്കാരിയുടെ സ്ഥാനമാണല്ലോ…

ചേച്ചി ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിയത് മുതൽ അയാൾ ഇടയ്ക്കിടയ്ക്ക് വരും…

“”” കണ്ടില്ലേ അവൾ ഗർഭിണിയാണ് എന്തെ അളിയന് ഇതൊന്നും വേണ്ടേ??? “”
എന്ന് അറപ്പുളവാക്കുന്ന രീതിയിൽ ചോദിക്കും…

“” ഹാ ഇതിനും ഒരു മിടുക്കൊക്കെ വേണം!!””
എന്നും പറഞ്ഞ് എന്നെ ഉരസി പുറത്തേക്കിറങ്ങി പോകും…
എല്ലാം കൂടെ കേട്ട് എനിക്ക് സങ്കടമോ ദേഷ്യമോ എന്തൊക്കെയോ വന്നു. ഒന്നും പ്രതികരിക്കാൻ പറ്റാത്ത ഒരു അവസ്ഥ..

ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് കരുതി…

ഞാൻ അഖിലേട്ടനോട് എല്ലാം തുറന്നു പറഞ്ഞു…
വന്നത് മുതൽ ഇതുവരെ അയാളെ കൊണ്ടുണ്ടായ ഓരോ മാനസിക പ്രയാസങ്ങൾ..

“”” വെറുതെ നീ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതാടി അങ്ങനെയൊന്നുമില്ല!!”””

എന്നാണ് അഖിലേട്ടൻ പറഞ്ഞത് അതോടെ എനിക്ക് മനസ്സിലായി എന്റെ ഭാഗത്ത് ആരും ഉണ്ടാവില്ല എന്ന്..

ഒരു ദിവസം, അമ്മ ഏതോ ബന്ധു വീട്ടിലേക്ക് അച്ഛനെയും കൂട്ടി പോയതായിരുന്നു ചേച്ചി അപ്പുറത്തെ മുറിയിൽ കിടന്ന് ഉറങ്ങുന്നുണ്ട് അയാൾ അന്ന് വരും എന്നൊന്നും പറഞ്ഞിരുന്നില്ല ഉച്ചയ്ക്ക് ചേച്ചിക്ക് ചോറും കൊടുത്ത് ഞാനും കഴിച്ചു പണികളെല്ലാം ഒതുക്കി എന്റെ മുറിയിൽ ഒരു ഇത്തിരി നേരം പോയി ഒന്ന് കിടന്നതായിരുന്നു ഞാൻ ചേച്ചിയും കൂടി വന്നതോടെ ഇവിടെ ഒരുപാട് പണിയുണ്ട് അതുകൊണ്ട് തന്നെ കിടന്നതും ഞാനൊന്നു മയങ്ങിപ്പോയി..

പെട്ടെന്ന് എന്തോ ശബ്ദം കേട്ടതും ഞാൻ ഞെട്ടിയുണർന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് എന്നിലേക്ക് അമരുന്ന അയാളെയാണ്..

അലറി കരഞ്ഞ് ഞാൻ അയാളെ പിടിച്ചു തള്ളി റൂമിന് വെളിയിലേക്ക് ഇറങ്ങിയോടി..

അപ്പോഴേക്കും അച്ഛനും അമ്മയും എത്തിയിരുന്നു അതോടെ ഞാൻ ഉണ്ടായതെല്ലാം അവരോട് പറഞ്ഞു അയാൾ വന്ന് അതെല്ലാം മാറ്റി പറഞ്ഞു ഞാൻ വിളിച്ചിട്ട് റൂമിലേക്ക് കയറി വന്നതാണ് അവരെ കണ്ടതും ഞാൻ പ്ലേറ്റ് മാറ്റി അഭിനയിക്കുകയാണ് എന്ന്..

എന്നെ വിശ്വസിക്കാൻ ആരും തയ്യാറായില്ല എല്ലാവരും അയാൾ പറഞ്ഞത് ശരിവച്ചു എന്നെ ഒരു വൃത്തികെട്ട സ്ത്രീയായി ചിത്രീകരിച്ചു…

അച്ഛനും അമ്മയും ചേർന്ന് അഖിലേട്ടനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. അഖിലേട്ടൻ ഒന്നും മിണ്ടിയില്ല പകരം ഉടനെ നാട്ടിലേക്ക് വരാം എന്നു പറഞ്ഞു..

ജീവിച്ചിരിക്കണം എന്നുപോലും തോന്നിയില്ല കാരണം അഖിലേട്ടൻ എന്റെ ഫോണിലേക്ക് പിന്നീട് വിളിച്ചില്ല, അതിനർത്ഥം അവർ പറയുന്നതെല്ലാം വിശ്വസിച്ചു എന്ന് തന്നെയാണല്ലോ..

അഖിൽ വന്നിട്ട് ഇതിനൊരു തീരുമാനം ഉണ്ടാക്കി നീ നിന്റെ വീട്ടിലേക്ക് പോയാൽ മതി എന്ന് എന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയ എന്നെ തടഞ്ഞുകൊണ്ട് അവർ പറഞ്ഞു…

വിശ്വാസമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ ഈ ബന്ധം ഇനി വേണ്ട എന്ന് ഞാനും കരുതി അതുകൊണ്ടുതന്നെ വരവിനായി ഞാനും കാത്തിരുന്നു.

അഖിലേട്ടൻ വന്നതും ഉണ്ടായതിനേക്കാൾ പൊടിപ്പും തൊങ്ങലും വെച്ച് അച്ഛനും അമ്മയും പറഞ്ഞുകൊടുത്തു..

എല്ലാം ശരി വെച്ച് ചേച്ചിയും അവളുടെ ഭർത്താവും ഉണ്ടായിരുന്നു.
അഖിലേട്ടൻ എന്റെ നേരെ ദേഷ്യത്തോട് നടന്നുവന്നു എന്നിട്ട്, എന്നെ ചേർത്ത് പിടിച്ച് ചേട്ടന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു..

“”” അവൾ വന്നത് മുതൽ സഹിക്കുന്നതാണ് എനിക്കറിയാം!! എന്നോട് ഒരുപാട് പറഞ്ഞതുമാണ് നിന്റെ കാര്യം പിന്നെയും ഞാൻ കരുതി ഒന്നുമില്ലെങ്കിലും ചേച്ചിയുടെ ഭർത്താവില്ലേ ആ മാന്യത എങ്കിലും നീ കാണിക്കും എന്ന് അതുണ്ടായില്ല അതുകൊണ്ട് എല്ലാവരോടും കൂടി പറയുകയാണ് ഞാൻ ഇവൾക്കും കൂടിയുള്ള വിസയുമായാണ് വന്നിരിക്കുന്നത്….

കഴിഞ്ഞ തവണ വന്നപ്പോൾ ഒരു വിധം എല്ലാം ശരിയാക്കിയിരുന്നു!! ഇവളെ ഞാൻ കെട്ടിക്കൊണ്ടുവന്നത് നോക്കാൻ കഴിയും എന്നുള്ള വിശ്വാസത്തിൽ തന്നെയാണ്.. അതുകൊണ്ട് ഇത്തവണ ഞാൻ പോകുമ്പോൾ ഇവളും കാണും എന്റെ കൂടെ!”””‘

അത് കേട്ടതും ഞാൻ പൊട്ടി കരഞ്ഞു പോയി ആണൊരുത്തൻ കൂടെയുണ്ടെങ്കിൽ പിന്നെ എന്ത് സങ്കടം…. ആ നെഞ്ചിൽ എല്ലാം തീരും…

പരസ്പരം ചേർത്ത് പിടിച്ച് ഞങ്ങൾ ആ പടിയിറങ്ങുമ്പോൾ, രണ്ടുപേർക്കും അറിയാമായിരുന്നു ഇനിയുള്ളത് സ്വർഗം പോലൊരു ജീവിതമാണ് എന്ന്…