(രചന: ഇഷ)
പോലീസ് സ്റ്റേഷനിലെ തണുത്ത നിലത്ത് മരവിച്ച ഒരു ശവത്തെപ്പോലെ അവൾ കിടന്നു ആരും കാണാൻ വരരുതേ എന്നായിരുന്നു പ്രാർത്ഥന മുഴുവൻ….
തന്റെ അമ്മ ഇങ്ങോട്ടേക്ക് വന്നിട്ടുണ്ടെങ്കിൽ അവരോട് എന്തുപറയും എന്നറിയാതെ അവളുടെ കണ്ണിൽ നിന്ന് വീണ്ടും കണ്ണുനീർ ഒഴുകി..
എന്തിനായിരുന്നു ഇങ്ങനെയെല്ലാം പ്രവർത്തിച്ചത് എന്ന് അവൾക്കും അറിയില്ലായിരുന്നു പ്രായത്തിന്റെ എടുത്തുചാട്ടം ആണോ ആയിരിക്കും അല്ലെങ്കിൽ പിന്നെ അമ്മയെ പറ്റി പോലും ഓർക്കാതെ ഇങ്ങനെയൊരു നീച പ്രവർത്തി ചെയ്യില്ലായിരുന്നല്ലോ..
“””ഇന്നാടി!! വേണേ തിന്ന്!! വലിയ സിനിമാ നടി ആവാൻ പോയതല്ലേ?? ഇനിയിപ്പോ ഈ സ്റ്റേഷനിലെ, വിലകുറഞ്ഞ ഭക്ഷണവും കഴിച്ചു കിടക്ക് സിനിമാ നടി…
ബന്ധപ്പെട്ടവരെല്ലാം ഇങ്ങ് എത്തിക്കോട്ടെ അന്നേരം ഒരു പരിഹാരം കാണാം!”””
എന്ന പരിഹാസത്തോടെ അവിടെ നിൽക്കുന്ന ലേഡി കോൺസ്റ്റബിൾ പറഞ്ഞതും ഒന്നും മിണ്ടാതെ ആ മൂലയിലേക്ക് ചുരുണ്ടു കൂടി…
ഭക്ഷണം പോയിട്ട് വെള്ളം പോലും ഇറങ്ങുന്ന അവസ്ഥയിൽ ആയിരുന്നില്ല…
ചെറുപ്പത്തിലെ അച്ഛൻ ഉപേക്ഷിച്ചു പോയതാണ് തന്നെയും അമ്മയെയും അനിയത്തിയെയും… അമ്മ ടൈലർ ആണ് അത്യാവശ്യം നന്നായി തയ്ക്കും അതുകൊണ്ടുതന്നെ അടുത്തുള്ളവരെല്ലാം അമ്മയുടെ കയ്യിലാണ് തയ്ക്കാനുള്ള തുണികൾ കൊണ്ടുവന്നു കൊടുക്കുക.
അതിലൂടെ അമ്മ പൈസ ഉണ്ടാക്കിയിരുന്നു.. പിന്നെ തൊഴിലുറപ്പിനും മറ്റും പോയി ആ വഴിക്ക് വേറെയും..
ഭക്ഷണത്തിന് ഒന്നും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല പക്ഷേ കൂട്ടുകാരികളുടെ കയ്യിലുള്ള ഓരോ സാധനങ്ങൾ കാണുമ്പോൾ അതുപോലൊക്കെ വേണമെന്ന് പറഞ്ഞ് വാശിപിടിക്കുമ്പോൾ അതൊന്നും വാങ്ങി തരാൻ അമ്മയെക്കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല…
ആയിടക്കാണ് സ്കൂളിലെ ക്ലാസ് നോട്സ് മൊത്തം സ്മാർട്ട് ഫോണിലേക്ക് അയക്കാൻ തുടങ്ങിയത്… അതില്ലാതെ പറ്റില്ല എന്നായി…
അമ്മയ്ക്ക് അത്രയും പണം ചെലവാക്കി ഒരു ഫോൺ വാങ്ങി തരാൻ ഉള്ള കഴിവ് അന്നേരം ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ എന്റെ കൂടെ പഠിക്കുന്ന കുട്ടിയോട് ചോദിച്ചു അത് പുസ്തകത്തിൽ എഴുതി എടുത്തോളാൻ പറയും അമ്മ!!
അവളുടെ അരികിൽ പോയി അതെല്ലാം എഴുതിയെടുക്കും ചിലനേരത്ത് അവൾക്ക് വളരെ ജാടയാണ്.. നെറ്റില്ല ഫോണിൽ ചാർജില്ല എന്നെല്ലാം പറഞ്ഞു എന്നെ ഒഴിവാക്കി വീടും.
സങ്കടം തോന്നി തുടങ്ങിയിരുന്നു, എനിക്കൊരു ഫോൺ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ അവളുടെ കാലു പിടിക്കേണ്ടി വരില്ലായിരുന്നല്ലോ എന്നോർത്ത്…
ആയിടക്കാണ് എന്റെ മറ്റൊരു കൂട്ടുകാരി പറഞ്ഞത് ഏറ്റവും കൂടുതൽ പണം കിട്ടുന്നത് സിനിമാനടികൾക്കാണ്, എന്തൊക്കെ തരം സാധനങ്ങളാണ് അവരുടെ കയ്യിൽ..
ഒരു സിനിമയിൽ അഭിനയിച്ചാൽ തന്നെ, രാജാക്കന്മാരെ പോലെ കഴിയാം… എന്ന്..
അന്നുമുതലാണ് ഒരു സിനിമ നടി ആകണമെന്ന് മനസ്സിൽ മോഹം ഉദിക്കാൻ തുടങ്ങിയത് അങ്ങനെയാണ് ഒരു ദിവസം ഒരു പരസ്യം കണ്ട്, ആ നമ്പറിലേക്ക് അമ്മയുടെ പഴയ ഫോണിൽ നിന്ന് വിളിക്കുന്നത്..
അപ്പുറത്തെ ഫോൺ എടുത്തത് ഒരു പുരുഷനായിരുന്നു പരസ്യം കണ്ട് വിളിക്കുകയാണ് എനിക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു..
ഒരു സ്ക്രീനിങ് ഉണ്ട് അതിൽ പാതായാൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു അന്നേരം എനിക്ക് തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു..
എങ്ങനെയെങ്കിലും അത് പാസ് ആവണം എന്നൊരു മോഹം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. വീണ്ടും വിളിക്കാൻ പറഞ്ഞ ദിവസം ഞാൻ അയാളെ വിളിച്ചു.. കാറുമായി വരാം
അയാൾ പറഞ്ഞ സ്ഥലത്ത് കാത്തുനിന്നാൽ മതി എന്ന് പറഞ്ഞു എന്റെ ഉള്ളതിൽ നല്ല ഡ്രസ്സും, അമ്മയുടെ ട്രങ്ക് പെട്ടിയിൽ നിന്ന് കുറച്ചു പണവും എടുത്ത് ഞാൻ അയാൾ പറഞ്ഞ സ്ഥലത്ത് പോയി നിന്നു…
അറിയില്ലായിരുന്നു അതൊരു ചതിക്കുഴിയായിരുന്നു എന്ന്.. ഒരു കാറിൽ കുറച്ചു പേർ വന്ന് എന്നെ അതിൽ കയറ്റി കൊണ്ടുപോയി…
നേരെ കൊണ്ടുപോയത് ഒരു റിസോർട്ടിലേക്ക് ആണ് അവിടെ ഒരു മുറിയിൽ എന്നോട് കയറി ഇരുന്നോളാൻ പറഞ്ഞു..
അവിടെ കയറിയിരുന്നതും ഒരാൾ എന്റെ മുറിയിലേക്ക് കയറിവന്നു സിനിമയുടെ സംവിധായകനാണ് എന്ന് പറഞ്ഞ്..
“”” നിന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി ഈ സിനിമയിൽ എന്തായാലും നീ തന്നെ നായിക!!!”
എന്നും പറഞ്ഞ് എന്റെ അരികിലേക്ക് വന്നു. ഒരുപാട് സന്തോഷം തോന്നി അത് കേട്ടപ്പോൾ ഞങ്ങളുടെ കഷ്ടപ്പാടെല്ലാം തീരാൻ പോവുകയാണ് ഇനി എന്തുതന്നെ വിചാരിച്ചാലും വാങ്ങിക്കാൻ കഴിയും അമ്മയെയും അനിയത്തിയെയും വലിയ വീട്ടിൽ രാജകുമാരിമാരെ പോലെ നോക്കും ഇതെല്ലാം ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ..
അയാൾ അരികിൽ വന്ന് എന്റെ തോളിൽ കൈവച്ചു.. പിന്നെ അയാളുടെ കൈകൾ എന്റെ ശരീരത്തിലെ മൃദുലതകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി…
ഞാൻ എതിർത്തപ്പോൾ അയാളുടെ സ്വഭാവം മാറി… എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു അതോടെ ഞാൻ അവിടെ തളർന്ന് വീണു…
എത്രപേർ നിന്റെ ശരീരം കടിച്ചു കീറി എന്നുപോലും എനിക്കറിയില്ല…
ഓർമ്മ വന്നപ്പോൾ പൂർണ്ണ നഗ്നയായി ഞാൻ ആ ബെഡിൽ കിടക്കുകയായിരുന്നു നോക്കിയപ്പോൾ എന്നെ കൊണ്ടുവന്ന ആരെയും കണ്ടില്ല….
ദേഹം മുഴുവൻ നീറുന്നുണ്ടായിരുന്നു എണീറ്റ് നിൽക്കാൻ പോലും വയ്യാത്ത അവസ്ഥ എന്നിട്ടും എങ്ങനെയൊക്കെയോ എന്റെ കീറിപ്പറഞ്ഞ വസ്ത്രവും എടുത്ത് അണിഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു…
അത് കണ്ടിട്ടാണ് റിസോർട്ടിലുള്ളവർ പോലീസിൽ വിവരം അറിയിച്ചത് അവർ വന്ന് എന്നെ പിടിച്ചുകൊണ്ടുപോയി അല്പനേരം പോലീസ് സ്റ്റേഷനിൽ ഇരുത്തി..
ഭക്ഷണം എല്ലാം വാങ്ങിത്തന്നു…
ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല…
അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനായി, ആ ലേഡി കോൺസ്റ്റബിൾ വീണ്ടും എത്തി ഞാൻ ഭക്ഷണം കഴിക്കാതിരിക്കുന്നത് കണ്ട് വീണ്ടും അവർ എന്നോട് ദേഷ്യപ്പെട്ടു അവരെ ഭയന്ന് ഞാൻ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി…
“”” നിന്റെ അമ്മയോട് വരാൻ പറഞ്ഞിട്ടുണ്ട്!!””
എന്ന് ഹോസ്പിറ്റലിലേക്ക് പോകുംവഴി അവർ എന്നോട് പറഞ്ഞു അന്നേരം മരിച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു എന്റെ അമ്മയെ അറിയിക്കരുത് അമ്മയ്ക്ക് ഇതൊന്നും താങ്ങാൻ കഴിയില്ല എന്ന് പറഞ്ഞ് കരഞ്ഞതും അവർ എന്നെ നോക്കി ദേഷ്യപ്പെട്ടു…
“” എല്ലാം ചെയ്തു വെച്ചിട്ട് ഇപ്പോൾ അവളുടെ പൂങ്കണ്ണീര് നിന്റെ പ്രായത്തിൽ ഒന്ന് എന്റെ വീട്ടിലും ഉണ്ട്!! തന്തയുടെയും തള്ളയുടെയും മനസ്സ് കാണാതെ ഇറങ്ങി തിരിച്ചിരിക്കുകയാണ് അവൾ!! സിനിമയിൽ അഭിനയിക്കാൻ!!””
എന്നും പറഞ്ഞ് ദേഷ്യത്തോടെ അവർ വീണ്ടും എന്തൊക്കെയോ പിറു പിറുക്കാൻ തുടങ്ങി…
ആശുപത്രിയിലെത്തി ഡോക്ടർ പരിശോധിച്ചു… എന്തൊക്കെയോ റിപ്പോർട്ട് പോലീസുകാർക്ക് കൈമാറി അപ്പോഴേക്കും അമ്മ ഓടി കിതച്ചെത്തി എന്നെ കണ്ടതും വാവിട്ടു കരഞ്ഞു..
“”” ഒരു ഗ്യാങ്ങ് റേപ്പിന് ഇരയായിട്ടുണ്ട് മകൾ!!”””
എന്ന് പറഞ്ഞതും അമ്മ തളർന്നുവീണു… എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ ഇരുന്നു എന്റെ ബുദ്ധി ശൂന്യതയുടെ ഫലം ഇപ്പോൾ അനുഭവിക്കുന്നത് ഒരുപാട് പേരാണ്..
എന്നെ ഈ അവസ്ഥയിലാക്കിയവരെ എല്ലാം പോലീസ് കണ്ടെത്തിയിരുന്നു പക്ഷേ എന്നിട്ട് എന്ത് പ്രയോജനം എനിക്ക് നഷ്ടപ്പെടേണ്ടത് എല്ലാം നഷ്ടപ്പെട്ടു..
ഇപ്പോൾ അമ്മ എന്നോട് മിണ്ടാറില്ല അനിയത്തിയും ഞാനൊരു ആണെന്ന രീതിയിൽ പെരുമാറുന്നു..
എന്തെങ്കിലും ഒരു ജോലി കണ്ടുപിടിക്കണം ഇവിടെ ഇവർക്ക് ഇനിയും ശല്യമായി നിൽക്കാതെ എങ്ങോട്ടെങ്കിലും ഒന്ന് പോണം അങ്ങനെയൊരു മോഹം മാത്രമേ എനിക്കുള്ളൂ അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോൾ ഞാൻ…