ഒന്നുമില്ലെങ്കിലും ആരുടെയോ ഒരു കുഞ്ഞിനെ ഞാൻ പ്രസവിച്ചു വച്ചിട്ടുണ്ടല്ലോ അയാളെങ്കിലും ഇല്ലേ എന്ന് അവരുടെ ന്യായമായ..

(രചന: ഇഷ)

“””എന്നാ കൊച്ചേ പ്രസവത്തിന് നിന്റെ വീട്ടിൽ നിന്ന് ആരും വന്നിട്ടില്ലേ?? എന്തോന്ന് ആളുകള് ഇങ്ങനെയുള്ള കേസുകൾ ഒന്നും ഇവിടെ എടുക്കാൻ പറ്റില്ല പോയി ആരെയെങ്കിലും വിളിച്ചു കൊണ്ടു വാ!!””

എന്ന് ഒട്ടും കരുണയില്ലാതെ സിസ്റ്റർ പറഞ്ഞത് അവൾ ദയനീയമായി സിസ്റ്ററെ നോക്കി, അംബിക വേദന കൊണ്ട് പുളയുന്നവളുടെ മുഖം കണ്ടപ്പോൾ പിന്നെ കൂടുതൽ ഒന്നും പറയാനും തോന്നിയില്ല സിസ്റ്റർക്ക്..

അപ്പോഴേക്കും ഫ്ലൂയിഡ് കാലിലൂടെ താഴേക്ക് ഒഴുകിയിരുന്നു.
അതുകൂടി കണ്ടപ്പോൾ വേഗം ലേബർ റൂമിലേക്ക് കേറ്റി അവളെ…

കൂടെത്തന്നെ ഒരു പെൺകുട്ടിയും പ്രസവിക്കാനായി എത്തിയിരുന്നു അവളുടെ കൂടെയുള്ളവർ, അംബികയുടെ അവസ്ഥ കണ്ടപ്പോൾ പാവം തോന്നി അവർക്കായി കൊണ്ടുവന്ന തുണിയും മറ്റും ഷെയർ ചെയ്യാൻ സമ്മതിച്ചു..

സിസേറിയൻ വേണ്ടിവരും എന്ന് ഏറെ നേരമായിട്ടും പ്രസവിക്കാത്ത, മറ്റേ കുട്ടിയെ നോക്കി ഡോക്ടർ പറയുമ്പോൾ മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു തനിക്ക് ആ അവസ്ഥ വരരുത് എന്ന്…

സിസേറിയൻ ആണെങ്കിൽ ആരെങ്കിലും ഒപ്പിട്ടു കൊടുക്കേണ്ടിവരും ഇപ്പോഴത്തെ ഈ കാരുണ്യം പ്രതീക്ഷിക്കാനും കഴിയില്ല ഇതിപ്പോ ഇല്ലീഗൽ ആയിട്ട് കൂടി സിസ്റ്ററുടെ ഒരാളുടെ കരുണ കൊണ്ടാണ് തന്നെ ഇങ്ങോട്ടെങ്കിലും കേറ്റിയത്…

എന്തോ ഭാഗ്യം എന്നു പറയട്ടെ ഏറെ ജീവൻ പറഞ്ഞു പോകുന്ന വേദനയിലും അവൾ പ്രസവിച്ചു…
“” ആൺ കൊച്ച്!!!”

എന്നും പറഞ്ഞ് ആ സിസ്റ്റർ കൊച്ചിനെ അവളെ കാണിച്ചു… അപ്പോഴത്തെ തന്നെ അവസ്ഥ എന്താണെന്ന് അവൾക്കറിയില്ലായിരുന്നു സങ്കടമോ അതോ സന്തോഷമോ??

എന്തായാലും അല്പനേരം കഴിഞ്ഞപ്പോൾ കൊച്ചിനെ കൊണ്ടുവന്ന പാല് കുടിപ്പിക്കാൻ നോക്കി.. സ്റ്റിച്ച് വലിഞ്ഞ് നല്ല വേദനയുണ്ടെങ്കിലും അവളത് പുറത്ത് കാട്ടിയില്ല…

നവജാതശിശുക്കളുടെ വാർഡ് തന്നെയായിരുന്നു അവൾക്ക് കിട്ടിയത് അവിടെക്ക് പോയി കുഞ്ഞിനെയും കൊണ്ട്…

സിസേറിയൻ ആയതിനാൽ കൂടെ പ്രസവിച്ചവളെ കൊണ്ടുവരാൻ പിന്നെയും വൈകി… അവർക്ക് പെൺകുട്ടിയാണത്രേ…

കഴിക്കാനുള്ള ഭക്ഷണം ഒക്കെ അവിടെ നിന്ന് കിട്ടും പിന്നെ ഏതോ പാർട്ടി പ്രവർത്തകർ പൊതിച്ചോറും കൊണ്ട് തരും..

അതുകൊണ്ടുതന്നെ ആരോരുമില്ലാത്തതിന്റെ സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും അവൾ അത് പുറമേക്ക് ഭാവിച്ചില്ല.. കുഞ്ഞിന് ബിലിറൂബിൻ കൂടി അതുകൊണ്ട് രണ്ടുദിവസം കൂടി കിടക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഉള്ളിൽ സത്യത്തിൽ തോന്നിയത് സമാധാനമായിരുന്നു…

പോകാൻ ഇടമില്ലാത്തവർക്ക് രണ്ടുദിവസം കൂടി ഇവിടെ തന്നെ കഴിയാമല്ലോ എന്ന ആശ്വാസം…

തന്റെ കൂടെ പ്രസവിക്കാനായി വന്ന കുട്ടിയുടെ പേര് രമ്യ എന്നാണെന്നും കൂടെയുള്ളത് അവളുടെ ഭർത്താവിന്റെ അമ്മയും സ്വന്തം അമ്മയും ആണെന്ന് അവൾ അവർ പറഞ്ഞു മനസ്സിലാക്കി…

അവളുടെ വീട്ടുകാരും അവളുടെ ഭർത്താവിന്റെ വീട്ടുകാരും മത്സരിച്ച് അവളെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു കുഞ്ഞ് ഒന്ന് കരയുമ്പോഴേക്കും എടുത്തുകൊണ്ടു നടക്കാൻ ഒരുപാട് പേരുണ്ട് ചിലപ്പോഴൊക്കെ ആശുപത്രി അധികൃതരുടെ കയ്യിൽ നിന്ന് ചീത്ത കേൾക്കുന്നുണ്ട് ആളുകൂടിയതിന്റെ പേരിൽ..

ദയനീയമായി എന്നെയൊന്നു നോക്കി ഒരുപാട് കുഞ്ഞു കരയുമ്പോൾ എന്റെ കുഞ്ഞിനെയും കുറച്ചുനേരം ഒക്കെ അവർ എടുത്തു നടക്കും..

ഉറക്കമിളച്ച്, ശരീരമാസകലം വേദനിച്ചിരിക്കുമ്പോൾ അത് ചെറിയൊരു ആശ്വാസമായിരുന്നു എനിക്കും…

സ്വാഭാവികമായി എന്റെ കാര്യത്തിൽ അവർക്കും സംശയം ഉണ്ടായിരുന്നു ആരും തന്നെ ഇല്ലേ എന്ന്…?? ഒന്നുമില്ലെങ്കിലും ആരുടെയോ ഒരു കുഞ്ഞിനെ ഞാൻ പ്രസവിച്ചു വച്ചിട്ടുണ്ടല്ലോ അയാളെങ്കിലും ഇല്ലേ എന്ന് അവരുടെ ന്യായമായ സംശയം..

അത് മറച്ചുവെക്കാതെ രമയുടെ ഭർത്താവിന്റെ അമ്മ അവളോട് ചോദിക്കുകയും ചെയ്തു….
എന്തും വെട്ടി തുറന്നു ചോദിക്കുന്ന സ്വഭാവമാണ് അവർക്ക് എന്ന് ഇതിനകം മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അവൾ മനസ്സ് തുറന്നു…

“” ഒരു അബദ്ധം പറ്റിയതാണ്!!! അതോടെ വീട്ടുകാർക്ക് വേണ്ടാതായി അയാൾക്കും ഏറ്റെടുക്കാൻ കഴിഞ്ഞില്ല ഒറ്റയ്ക്കായി പോയി!!””

അവൾ പറഞ്ഞ ഉത്തരത്തിൽ നിന്ന് ഏതാണ്ടൊക്കെ അവർ ഊഹിച്ചെടുത്തു കാണും എന്ന് തോന്നുന്നു പിന്നെ ഒന്നും മിണ്ടാതെ അങ്ങോട്ടേക്ക് പോയി..

അവൾക്കും ഒരുപാട് ഒന്നും പറയാൻ താല്പര്യമില്ലായിരുന്നു അല്ലെങ്കിലും എന്താണ് പറയേണ്ടത് ജാതകദോഷം സ്ത്രീധനം എന്നൊക്കെ പറഞ്ഞ് നല്ല പ്രായം കഴിയുന്നതുവരെയും തന്റെ കല്യാണം നടന്നില്ല എന്നൊ..

കൂട്ടുകാരികളെല്ലാം ഒന്നും രണ്ടും കുഞ്ഞുങ്ങളുമായി തന്റെ മുന്നിൽ എത്തുമ്പോൾ, അവരുടെ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊതിപ്പിക്കുമ്പോൾ ഒരു പുരുഷസൂഖം അനുഭവിക്കാൻ താനും ഏറെ കൊതിച്ചിട്ടുണ്ട്…

ഓരോ വിവാഹാലോചനകൾ വരുമ്പോഴും അടുത്തത് നടത്തത് നടക്കും എന്ന് കരുതി കാത്തിരിക്കും..
പക്ഷേ ഒന്നും ശരിയായില്ല കെട്ടാ ചരക്കായി വീട്ടുകാർക്ക് വേണ്ടി ഓരോ ജോലിയെടുത്ത് അവരുടെ കാര്യങ്ങളും നോക്കി ഒരു കറവ പശുവിനെ പോലെ നിൽക്കേണ്ടിവന്നു…

ഒടുവിൽ ജോലി ചെയ്യുന്ന വീട്ടിലെ ചേട്ടൻ അപമര്യാതയായി പെരുമാറാൻ തുടങ്ങി ആദ്യം എല്ലാം എതിർത്തു പിന്നീട് ഏതോ ഒരു നിമിഷത്തിൽ അയാളുടെ കരലാളനങ്ങൾ ഞാനും ആസ്വദിക്കാൻ തുടങ്ങിയിരുന്നു….

അയാൾക്ക് ഭാര്യയുണ്ട് കുഞ്ഞുങ്ങളുണ്ട് എന്നറിഞ്ഞിട്ടും മനപ്പൂർവ്വം ഞാൻ അയാൾക്ക് മുന്നിൽ കീഴടങ്ങി…

ഭാര്യയുടെയും വീട്ടുകാരുടെയും കണ്ണ് കെട്ടിച്ച് പല പ്രാവശ്യം ഞങ്ങൾ ബന്ധപ്പെട്ടു…
ഒടുവിൽ അതിന്റെ ഫലം എന്റെ വയറ്റിൽ വളരുന്നുണ്ട് എന്നറിഞ്ഞതും ഞാൻ അയാളോട് ആ കാര്യം അറിയിച്ചു അദ്ദേഹം കുറച്ച് പണം എടുത്ത് നീട്ടി അബോർഷൻ ചെയ്യാൻ പറഞ്ഞു അത് തന്നെയായിരുന്നു പ്രതീക്ഷിച്ചതും അതുകൊണ്ട് പ്രത്യേകിച്ച് ഞെട്ടൽ ഒന്നും ഉണ്ടായില്ല…

എനിക്ക് എന്തോ ഈ കുഞ്ഞിനെ കളയാൻ വേണ്ടി തോന്നിയില്ല.. വീട്ടിൽ പറഞ്ഞാലുള്ള ഭക്ഷ്യ തോട്ട് ഞാൻ മിണ്ടാതെ നിന്നു ഓരോ പ്രാവശ്യം പീരിയഡ്സ് സമയമാകുമ്പോഴും വെറുതെ വയറുവേദന അഭിനയിച്ചു കിടന്നു..

സ്വതവേ അല്പം തടിച്ച ശരീരമായതുകൊണ്ട് വയറു ചാടിയതാണ് എന്ന് കുറെ കാലം ആളുകൾ കരുതി പിന്നീട് അത് മറച്ചുവയ്ക്കാൻ പറ്റാതായപ്പോഴാണ് ഓരോരുത്തരും തിരിച്ചറിയാൻ തുടങ്ങിയത് അതോടെ വീട്ടിൽ വലിയ പ്രശ്നമായി അത്രയും കാലം ജോലിചെയ്ത് അവരെ പോറ്റിയ എന്നെ ഇനി മുതൽ വീടിന് അപമാനമാണ് എന്ന് പറഞ്ഞു അടിച്ചിറക്കി വിട്ടു..

പ്രത്യേകിച്ചൊന്നും തോന്നിയില്ല… ഒരു കൂട്ടുകാരി അഭയം തന്നു അവിടെയായിരുന്നു ഇത്രയും കാലം.. അതുകഴിഞ്ഞ് ഇവിടെ ഈ ഗവൺമെന്റ് ആശുപത്രിയിൽ പ്രസവത്തിനായി വന്നതാണ് തനിക്ക് സ്വന്തം എന്ന് പറയാൻ ഇപ്പോൾ ഈ കുഞ്ഞു മാത്രമേ ഉള്ളൂ..

ഡിസ്ചാർജ് ആയപ്പോൾ കുഞ്ഞിനെയും എടുത്ത് നടന്നു എങ്ങോട്ടാണെന്ന് അറിയില്ല കാരണം ആ കൂട്ടുകാരിക്കും ഇപ്പോൾ ഞാൻ ഒരു ഭാരമാണ് എന്നത് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു…

ബസ്റ്റാൻഡിൽ കുഞ്ഞിനെയും കൊണ്ട് നിൽക്കുമ്പോൾ, അവൻ ഉറക്കെ കരഞ്ഞു വിശപ്പുകൊണ്ട് അപ്പുറത്തേക്ക് മാറിയിരുന്നു അവനു മുലയൂട്ടാൻ തുടങ്ങി…
അത് കണ്ടിട്ടും കാമം കത്തുന്ന കണ്ണോടെ ചിലർ എന്നെ സമീപിച്ചു!!!

വിശപ്പ് അതിന്റെ കൊടുമുടിയിൽ എത്തിയപ്പോൾ ഞാനും അവർക്ക് വഴങ്ങി…

കുഞ്ഞിനെയും കൊണ്ട് അവർ പറഞ്ഞ ഏതോ വൃത്തികെട്ട ലോഡ്ജിലേക്ക്…
അവിടെ കുഞ്ഞിനെ ഉറക്കി കെടുത്തി അവന്മാരുടെ കാമം ശമിപ്പിക്കാൻ ഞാൻ എന്റെ ശരീരം വിട്ടുനൽകി…

പുതിയൊരു വേശ്യയുടെ ഉദയം ആയിരുന്നു അവിടെ….
ഒട്ടും കുറ്റബോധം തോന്നിയില്ല നാളെ എന്റെ മകൻ വളർന്നു വലുതാകുമ്പോൾ അവൻ ഒരുപക്ഷേ എന്നെ കുറ്റപ്പെടുത്തിയേക്കാം….

എങ്കിലും അന്നം എനിക്ക് പറയാൻ എന്റേതായ ന്യായങ്ങൾ ഉണ്ടാകും…