(രചന: ഇഷ)
“” പ്രേമിച്ച് വിവാഹം കഴിച്ചവരല്ലേ നിങ്ങൾ പിന്നെ ഇപ്പോൾ ഇങ്ങനെയൊക്കെ ഓരോ ചെറിയ പ്രശ്നങ്ങളുണ്ടാക്കി വേർപിരിയുന്നതിന്റെ അർത്ഥമെന്താ??””
അവളുടെ വകയിൽ ഒരു അമ്മാവൻ വന്ന് ചോദിച്ചതും എന്തൊക്കെയോ മറുപടി പറയണം എന്നുണ്ടായിരുന്നു പക്ഷേ സ്വയം നിയന്ത്രിച്ചു ഒന്നും മിണ്ടാതെ ഇരുന്നു കാരണം ദേഷ്യം കണ്ട്രോൾ ചെയ്തില്ലെങ്കിൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടും എന്ന അവസ്ഥയാണ് ഇപ്പോൾ..
“” ചട്ടിയും കലവും ആവുമ്പോൾ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും എന്നുവച്ച് എല്ലാത്തിനും ബന്ധം വേർപ്പെടുത്തണം ഭാര്യയെ വീട്ടിൽ കൊണ്ടാക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങിയാൽ പിന്നെ അതിനെ സമയം കാണൂ!”””
ഉപദേശ രൂപത്തിൽ അയാൾ വീണ്ടും പറഞ്ഞു എന്നെക്കൊണ്ട് താങ്ങാൻ കഴിയുന്നതിലും അപ്പുറത്ത് ആയതുകൊണ്ട് തന്നെ വെട്ടി തുറന്നു ഞാൻ പറഞ്ഞു..
“” നിങ്ങടെ ഭാര്യയെ തുണിയില്ലാണ്ട് ഒരു ഓട്ടോറിക്ഷയിൽ നിന്ന് നാട്ടുകാർ അതിന്റെ ഡ്രൈവറിന്റെ കൂടെ പിടിച്ചാൽ എല്ലാം സഹിച്ചു കൂടെ കൊണ്ട് നടക്കാൻ നിങ്ങൾക്ക് കഴിയുമോ?? “””
ഉപദേശിക്കാൻ മുണ്ടും മുറുക്കി വന്ന അമ്മാവന്റെ പൊടിപോലും പിന്നെ കാണാനുണ്ടായിരുന്നില്ല ആരോടും പറയുന്നില്ല എന്ന് വച്ചതാണ്, പ്രശ്നം നൈസായി അങ്ങ് തീർക്കാം എന്ന് കരുതിയതാണ് സമ്മതിക്കില്ല….
“” എന്തൊക്കെയാഡാ വിളിച്ചു പറയുന്നത്??? പറയുന്നത് സ്വന്തം ഭാര്യയെ പറ്റിയാണ് നിനക്ക് വളർന്നുവരുന്ന രണ്ട് പെൺകുട്ടികൾ ഉണ്ട് അതെല്ലാം ഓർമ്മവേണം എന്നിട്ട് വേണം ഈ തോന്നുന്നത് വിളിച്ചു പറയാൻ!!””
എന്ന് എന്റെ സ്വന്തം അമ്മാവൻ കൂടി ഉപദേശിച്ചു സ്വന്തം അമ്മാവൻ മാത്രമല്ല അവളുടെ അച്ഛൻ കൂടിയാണ്…
അമ്മാവനോട് ഒരു ചെറിയ ബഹുമാനം ഉള്ളതുകൊണ്ട് മാത്രം ഞാൻ അവിടെ നിന്ന് എണീറ്റ് പുറത്തേക്ക് പോയി…
അവിടെ അമ്മയും ഉണ്ടായിരുന്നു..
“” അന്നേ ഞാൻ പറഞ്ഞതല്ലേ നിന്നോട് രണ്ടാങ്കെട്ടുകാരിയെടുത്ത് തലയിൽ വയ്ക്കേണ്ട എന്ന്… അപ്പോ അവന് ഞാൻ പറഞ്ഞതായി കുറ്റം എന്തിന്റെ പേരിലാണ് ആദ്യത്തെ ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയത് എന്നൊന്ന് അന്വേഷിച്ചു കൂടാരുന്നോ!!
ഇതുപോലെ സ്വഭാവദൂഷണം കാട്ടിയത് കൊണ്ട് തന്നെയാ, ഞാൻ അന്വേഷിച്ചിരുന്നു… അന്ന് ഞാൻ നിന്റെ പുറകെ നടന്നു പറയുകയും ചെയ്തതാ എവിടെ എന്റെ വാക്ക് കേൾക്കാൻ ആരും ഉണ്ടായിരുന്നില്ലല്ലോ നിനക്കിത് വേണം നീ അനുഭവിക്കണം!!!””
പിന്നെ ആ വീട്ടിൽ നിൽക്കാൻ തോന്നിയില്ല… പുറത്തേക്ക് ബൈക്കും എടുത്തു ഇറങ്ങി..
ശരിയാണ് എല്ലാം എന്റെ തെറ്റ് തന്നെയാണ് അമ്മാവന്റെ മകളെ ചെറുപ്പം മുതൽ മനസ്സിൽ ആഗ്രഹിച്ചിരുന്നു ഒരു താലികെട്ടി അവളെ സ്വന്തമാക്കണമെന്ന് വലിയ മോഹമായിരുന്നു…
പക്ഷേ നല്ലൊരു വിവാഹാലോചന വന്നപ്പോൾ അമ്മാവൻ അവളെ കെട്ടിച്ചുവിട്ടു വല്ലാത്ത സങ്കടം ആയിരുന്നു എനിക്ക് അന്ന് ജോലിയും കൂലിയും ഒന്നുമില്ലാത്തതുകൊണ്ട് കൂടുതലൊന്നും അതിനെപ്പറ്റി അന്വേഷിച്ചില്ല ഇതാണ് വിധി എന്ന് കരുതി മിണ്ടാതെയിരുന്നു…
പക്ഷേ ഒരു നല്ല ജോലി കിട്ടിയപ്പോഴാണ് അവൾ ആ ബന്ധം പിരിഞ്ഞ് വീട്ടിൽ വന്ന് നിന്നത് അതിൽ കുഞ്ഞുങ്ങൾ ഒന്നുമില്ല..
ഇനിയും അവളെ വിട്ടുകളയാൻ എനിക്കാവുമായിരുന്നില്ല അതുകൊണ്ടുതന്നെ അമ്മാവനോട് ചെന്ന് ചോദിച്ചു അവർക്കാർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല എന്റെ ആദ്യവിവാഹവും അവളുടെ രണ്ടാം വിവാഹവും ആണല്ലോ…
അവൾക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു എന്നെ വിവാഹം കഴിക്കാൻ പക്ഷേ കെട്ട് കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന് ഞാൻ കരുതി പിന്നെ വീട്ടുകാരുടെ നിർബന്ധപ്രകാരം ആണെന്ന് തോന്നുന്നു അവൾ എന്നെ കല്യാണം കഴിച്ചത്…
കല്യാണം കഴിഞ്ഞതിൽ പിന്നെ അവൾ വലിയ ഇഷ്ടക്കേട് ഒന്നും കാട്ടിയില്ല എങ്കിലും ഞങ്ങൾ തമ്മിൽ ഇടയ്ക്ക് ഒരു പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായിരുന്നു സ്വാഭാവികം എന്ന് മാത്രം കരുതി.
ഇതിനിടയിൽ ഞങ്ങൾക്ക് രണ്ടു പെൺകുഞ്ഞുങ്ങളും പിറന്നു.. അതിനുശേഷം എന്റെ അമ്മയുമായി വഴക്കിട്ട് അവൾ അവിടെ നിന്ന് ഇറങ്ങാം എന്ന് പറഞ്ഞിരുന്നു അവളുടെ സമാധാനത്തിനു വേണ്ടി ഞാനും അത് സമ്മതിച്ചു ഇളയ അനിയനും ഭാര്യയും അമ്മേടെ കൂടെ വീട്ടിലും ഞങ്ങൾ വാടകവീട്ടിലും ആയി പിന്നെ താമസം…
ഇതിനിടയിൽ ഞാൻ ജോലിക്ക് പോകുന്ന സമയത്ത് അവിടെ ചിലരെ കാണാനുണ്ട് എന്ന് പലരും പറഞ്ഞ് അറിഞ്ഞു ആദ്യം ഒന്നും വിശ്വസിച്ചില്ല പക്ഷേ പിന്നീട് എന്തോ എനിക്ക് സംശയം തോന്നി…
രണ്ടുമൂന്നു ദിവസം ഞാൻ ലീവ് എടുത്ത് ഇരുന്നു ഞാൻ ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു പ്രത്യേകിച്ച് ആരെയും അങ്ങോട്ടേക്ക് കണ്ടില്ല പിന്നെ എല്ലാം വെറുതെയാകും എന്ന് കരുതി ജോലിക്ക് പോകാൻ തുടങ്ങി…
അന്ന് അവൾ അവളുടെ കാമുകനെ വിളിച്ചുവരുത്തിയിരുന്നു ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു അത്..
ആദ്യത്തെ വിവാഹബന്ധം പിരിയാനും ഇതുതന്നെയായിരുന്നു കാരണം അന്ന് മറ്റൊരുത്തനുമായി അവൾക്ക് പ്രണയമായിരുന്നു..
അതറിഞ്ഞ് ആദ്യ ഭർത്താവ് അവളെ ഉപേക്ഷിച്ചതാണ്… പക്ഷേ അവൾ വീട്ടിൽ വന്നു പറഞ്ഞത് അയാൾ ഒരു മദ്യപാനി ആയതുകൊണ്ട് അവൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ പോന്നതാണ് എന്ന്..
ഞാനടക്കം എല്ലാവരും അന്ന് അത് വിശ്വസിച്ചു പക്ഷേ പിന്നീട് ഇപ്പോൾ എനിക്ക് ഒരു സംശയം തോന്നിയപ്പോഴാണ് അയാളെ പോയി കണ്ട് അന്വേഷിച്ചത്..
അവളുടെ കാമുകനുമായുള്ള ഫോട്ടോ അടക്കം അയാൾ എനിക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു പറ്റുമെങ്കിൽ രക്ഷപ്പെടാനും പറഞ്ഞു ഉപദേശിച്ചു…
എന്നെക്കൊണ്ട് അവളെ നിലയ്ക്ക് നിർത്താൻ ആകും എന്നൊരു തോന്നലിൽ ഞാൻ വീട്ടിലേക്ക് വന്നു അവൾ അവിടെ ഇല്ലായിരുന്നു അല്പം ദൂരെയായി ഒരു ഓട്ടോ നിർത്തിയിട്ടിരിക്കുന്നത് കണ്ടു സ്വാഭാവികമായി തോന്നിയത് കൊണ്ടാണ് അവിടേക്ക് ചെന്നത്…
രണ്ടു ഭാഗത്തെയും കർട്ടൻ എല്ലാം ഇട്ട് ഓട്ടോ അവിടെ കിടക്കുന്നത് കണ്ടു കർട്ടൻ മാറ്റി നോക്കിയതും,
നഗ്നയായ അവളുടെ ദേഹത്തേക്ക് പടർന്നുകയറുന്ന ഓട്ടോ ഡ്രൈവറെ ആണ് കണ്ടത്..
ഒരു നിമിഷം ഞാൻ വല്ലാതായി എന്തുവേണമെന്ന്… പിന്നെ അവിടെ കണ്ട ഒരു വടിയെടുത്ത് ആവോളം അയാളെ തല്ലി..
കിട്ടിയ വസ്ത്രവും എടുത്ത് അപ്പോഴേക്കും അവൾ വീട്ടിലേക്ക് ഓടിയിരുന്നു..
എന്റെ തല്ലു കൊള്ളുന്നതിനിടയിൽ ഓട്ടോ ഡ്രൈവർ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു ആദ്യം നിന്റെ ഭാര്യയെ നിലയ്ക്ക് നിർത്ത് അവൾ വിളിച്ചു സ്വയ്ര്യം തരാഞ്ഞിട്ടാണ് ഞാൻ വന്നത് എന്ന്….
അവനെ ഞാൻ വെറുതെ വിട്ടു…
ആദ്യത്തെ ഭർത്താവിനോടും ഇതുതന്നെയായിരുന്നല്ലോ അവളുടെ മനോഭാവം…
ഇത് ഈ ആളുകളുടെ പ്രശ്നമല്ല അവളുടെ പ്രശ്നമാണ്!!!
അതുകൊണ്ടുതന്നെ ഇനിയും അവളെ എന്റെ വീട്ടിൽ വച്ച് കൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നി..
അങ്ങനെയാണ് അവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചത് എന്നിട്ട് വാടകവീട്ടിൽ നിന്ന് ഞാൻ എന്റെ സ്വന്തം വീട്ടിലേക്ക് കുഞ്ഞുങ്ങളെയും വിളിച്ചു പോയി..
ഇപ്പോഴും എന്റെ കൂടെ ജീവിക്കണം എന്ന് അവൾക്കല്ല മോഹം അവളുടെ വീട്ടുകാർക്കാണ് എങ്ങനെയെങ്കിലും അവളെ വീണ്ടും എന്റെ കൂടെ പറഞ്ഞയക്കണം അല്ലെങ്കിൽ അവൾ അവർക്കും ഒരു ബാധ്യതയാകും എന്നറിയാം..
പക്ഷേ ഇനിയും ഇതുപോലൊരുത്തിയെ എടുത്തു തലയിൽ വയ്ക്കാൻ എനിക്ക് സമ്മതമല്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ വിട്ടു പറഞ്ഞു എനിക്കിനി അവളെ വേണ്ട എന്ന്…
നിയമപരമായി കേസ് കൊടുത്ത് ഞാൻ എന്നെന്നേക്കുമായി അവളെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി..
അത് കഴിഞ്ഞപ്പോൾ കേട്ടു മറ്റ് ആരുടെയോ കൂടെ അവൾ ഇറങ്ങിപ്പോയി എന്ന്…
എന്റെ മക്കൾക്ക് സമൂഹത്തിൽനിന്ന് നല്ല രീതിക്ക് കളിയാക്കലുകൾ നേരിടേണ്ടി വരുന്നുണ്ട് പക്ഷേ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി അതൊന്നും നിങ്ങളെ ബാധിക്കരുത് എന്ന്..
അവർക്ക് ഇപ്പോൾ എല്ലാം നേരിടാനുള്ള ഒരു ധൈര്യം വന്നു കഴിഞ്ഞു.. അമ്മയെ ശരിക്കും അവർ വെറുത്തു തുടങ്ങി ഞാനൊന്നും പറഞ്ഞു കൊടുത്തിട്ടില്ല അനുഭവങ്ങൾ കൊണ്ട്…
ഇനി എന്റെ കുഞ്ഞുങ്ങൾക്ക് ഞാൻ ഉണ്ടാവും..
ചില ബന്ധങ്ങൾ ജീവിതത്തിൽ ക്യാൻസർ പോലെയാണ്…
അത് കൂടെയുണ്ടെങ്കിൽ നമ്മൾ കൂടി നശിക്കും… മുറിച്ചു ഒഴിവാക്കിയാൽ, അത്രയെങ്കിലും ആശ്വാസം ലഭിക്കും…