കെട്ടിയവന്മാർക്ക് കിടപ്പറയിൽ ഭാര്യമാർക്ക് സംതൃപ്തി നൽകാൻ ആയില്ലെങ്കിൽ ഇതുപോലെ പലതും സംഭവിക്കും, എന്നവർ അച്ഛന്റെ..

(രചന: ഹാരിസ്)

പ്രശസ്തമായ മനോരോഗ ആശുപത്രി അവിടെയൊക്കെ അന്നുവന്നത് ദമ്പതികൾ ആയിരുന്നു…

അവരുടെ ഊഴം ആകുന്നത് വരെ പുറത്ത് ക്ഷമയോടെ കാത്തിരുന്നിരുന്നു ആ ഹസ്ബൻഡ് പക്ഷേ ആ ഭാര്യയുടെ മുഖത്ത് പരിഭ്രമം ആയിരുന്നു…

എന്തിനെയൊക്കെയോ ഭയപ്പെടുന്നത് പോലെ അവരുടെ മുഖത്ത് ഉണ്ടായിരുന്നു…

അവരുടെ നമ്പർ വന്നപ്പോൾ സിസ്റ്റർ ഉറക്കെ വിളിച്ചുപറഞ്ഞു ഭാര്യയുടെ കൈയും പിടിച്ച് അയാൾ ഡോക്ടറുടെ അരികിലേക്ക് നടന്നു..

ഭർത്താവായിരുന്നു സംസാരിച്ചു തുടങ്ങിയത്…

“”” ഡോക്ടർ ഞങ്ങൾക്ക് ഇപ്പോൾ പഴയതുപോലെ ലൈംഗികമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല ഇവൾക്ക് ഒട്ടും താല്പര്യമില്ല!!””

ബോബി അത് പറഞ്ഞപ്പോൾ തലതാഴ്ത്തി ഇരുന്നിരുന്നു താര..
അവളുടെ മിഴികൾ അല്പം നനഞ്ഞോ എന്ന് പോലും സംശയം…

പ്രശസ്ത മനശാസ്ത്രജ്ഞനായ, തോമസ് കുര്യന്റെ അടുത്തേക്ക് വന്നതായിരുന്നു ആ ദമ്പതികൾ അവരുടെ പ്രശ്നം പറഞ്ഞതും തോമസ് കുര്യൻ നോക്കിയത്ആ ഭാര്യയെ ആയിരുന്നു…

ലൈംഗികത എല്ലാവർക്കും ഒരുപോലെ ആയിരിക്കോണം എന്നില്ല ചിലർക്ക് അതിൽ കൂടുതലായി താല്പര്യം കാണും ചിലർക്ക് കുറവും…

അവരുടെ പാർട്ട്ണർ അതിനനുസരിച്ച് പെരുമാറുക എന്നല്ലാതെ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു എങ്കിലും, തനിക്കെന്ത് എങ്ങനെ അവരെ സഹായിക്കാൻ കഴിയും എന്ന രീതിയിൽ ഡോക്ടർ നോക്കി….

“”” ഡോക്ടറെ എങ്ങനെയെങ്കിലും ഇവളെ ഒന്ന് ചികിത്സിച്ച് ശരിയാക്കി തരണം!! എത്ര താല്പര്യത്തോടെ ഞാൻ ചെന്നാലും അവൾക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിവ് കഴിവുകൾ പറയുകയാണ് എത്ര നാൾ ഞാനിത് സഹിക്കും..””

അത് പറഞ്ഞ അയാളോട് ഞാൻ പറഞ്ഞു,
“”” മിസ്റ്റർ ബോബി ഒന്ന് പുറത്തേക്കു നിൽക്കൂ ഞാൻ താരയോട് ഇതിനെപ്പറ്റി ഒന്ന് വിശദമായി ചോദിച്ചറിയട്ടെ!!!”””

ഞാൻ താരയോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു..

“”” ഡോക്ടർ അയാൾക്ക് കാമഭ്രാന്താണ് ദിവസവും പലതവണ ബന്ധപ്പെടും എന്നെക്കൊണ്ട് താങ്ങാൻ കഴിയുന്നില്ല ആദ്യമൊക്കെ ഞാൻ വിചാരിച്ചു ദാമ്പത്യ ജീവിതത്തിന്റെ തുടക്കമായതുകൊണ്ടുള്ള ക്യൂരിയോസിറ്റിയാണ് എന്ന് പിന്നീട് എനിക്ക് മനസ്സിലായി അയാൾക്ക് എന്തോ ഒരു നിർബന്ധം പോലെയാണ്!!

ചിലപ്പോൾ ഞാൻ മെന്റലി ഓക്കേ ആയിരിക്കില്ല ആ സമയത്ത് പോലും നിർബന്ധിച്ച് എന്നെക്കൊണ്ട് സമ്മതിപ്പിക്കും!!! ഇറ്റ്സ് ടൂ മച്ച് ഡോക്ടർ!!!

ബട്ട് അത് കഴിഞ്ഞാൽ അയാൾ ഒരു നല്ല ഹസ്ബൻഡ് ആണ് എന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യും പക്ഷേ ഈയൊരു കാരണം കൊണ്ട് അയാളെ ഞാൻ ഉപേക്ഷിച്ചു പോവുകയാണെങ്കിൽ മറ്റുള്ളവരോട് എന്ത് റീസൺ പറയും എന്നുപോലും എനിക്കറിയില്ല കാരണം ഇത്തരത്തിലുള്ള ഒരു റീസൺ പറഞ്ഞാൽ ആരും അത് അംഗീകരിച്ചു എന്ന് വരില്ല!!!!!””””

എനിക്ക് ശരിക്കും ആ കുട്ടിയുടെ അവസ്ഥ മനസ്സിലായിരുന്നു ഞാൻ ആ കുട്ടിയോട് പുറത്തേക്കിരിക്കാൻ പറഞ്ഞു… ഇവിടെ ചികിത്സ വേണ്ടത് ഭാര്യക്ക് അല്ലായിരുന്നു അവർ തീർത്തും നോർമൽ ആയിരുന്നു പകരം ഭർത്താവായിരുന്നു അബ്നോർമൽ അതുപോലും അയാൾക്ക് തിരിച്ചറിയാൻ പറ്റിയിട്ടും ഉണ്ടായിരുന്നില്ല..

ബോബിയെ അകത്തേക്ക് വിളിച്ച് അയാളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു ആദ്യം ഒന്നും അയാൾ മനസ്സ് തുറക്കാൻ തയ്യാറായില്ല പിന്നെ നിർബന്ധിച്ചപ്പോഴാണ് അയാൾ അയാളുടെ അനുഭവങ്ങൾ പറഞ്ഞത്..

ചെറുപ്പത്തിൽ തന്നേ അയാളുടെ അമ്മ മരിച്ചിരുന്നു.. അച്ഛന് ധാരാളം പണം ഉണ്ടായതിനാൽ പെട്ടെന്ന് തന്നെ രണ്ടാമത്തെ കല്യാണം ശരിയായി രണ്ടാനമ്മ, കഥകളിലെ പോലെ വില്ലത്തി ആയിരുന്നില്ലെങ്കിലും അവർക്ക് ചില സ്വഭാവ ദൂഷ്യങ്ങൾ എല്ലാം ഉണ്ടായിരുന്നു…

ഒരു മകനെപ്പോലെ ആയിരുന്നില്ല അവർ ബോബിയെ കണ്ടിരുന്നത് പലപ്പോഴും അവരുടെ തട്ടലും മുട്ടലും ഒക്കെ അരോചകമായിരുന്നു ബോബിക്ക്.

ഒരു ദിവസം അവർ അതിർത്തികൾ ലംഘിച്ചതും ബോബി ഉറക്കെ കരഞ്ഞുകൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഓടി..

അത് കണ്ടുകൊണ്ടു വന്ന അച്ഛന് ശരിക്കും അതൊരു ഷോക്ക് ആയിരുന്നു..

“”” കെട്ടിയവന്മാർക്ക്, കിടപ്പറയിൽ ഭാര്യമാർക്ക് സംതൃപ്തി നൽകാൻ ആയില്ലെങ്കിൽ ഇതുപോലെ പലതും സംഭവിക്കും!!!””

എന്നവർ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു അത് ബോബിയുടെ മനസ്സിൽ നിന്ന് പോയതേ ഇല്ലായിരുന്നു!!!

ലൈംഗിക സുഖം കുറഞ്ഞുപോയാൽ ഭർത്താവിനെ ഉപേക്ഷിച്ചു ഭാര്യമാർ പോകും എന്നൊരു ചിന്ത അന്നുമുതലേ കുഞ്ഞു ബോബിയിൽ ഉടലെടുത്തിരുന്നു…

അതുകൊണ്ടാണ് അവൻ താരയോട് അത്തരത്തിൽ എല്ലാം പെരുമാറുന്നത് അന്നേരം താരയുടെ മനസ്സൊ മറ്റൊന്നും അയാൾക്കറിയില്ലായിരുന്നു ഒരുപക്ഷേ ചെറുപ്പത്തിൽ ഇത്തരത്തിലുള്ള ഒരു മുറിവ് മനസ്സിൽ കിടക്കുന്നത് കൊണ്ടാവാം മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാനും അയാൾക്ക് കഴിയാതെ പോയത്..

പേഴ്സണലി അയാൾക്ക് മറ്റൊരു കുടുംബത്തിന് അറിയില്ലായിരുന്നു.. അയാളുടെ കൺമുന്നിലുള്ള ഉദാഹരണം തന്റെ കുടുംബം മാത്രമായിരുന്നു…

അപ്പൊ പിന്നെ വിശ്വാസങ്ങൾ ആ രീതിക്ക് വേരുറച്ചു പോയതിൽ അത്ഭുതപ്പെടാനൊന്നുമില്ല….

ഞാൻ അയാളെ കേട്ടിരുന്നു.. ഇത്രയേറെ കാര്യങ്ങൾ അയാൾ ഞാൻ ചോദിച്ചത് കൊണ്ട് പറഞ്ഞതാണ് പക്ഷേ,
അപ്പോഴും അയാൾ ആ പോയിന്റിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു താരക്കാണ് പ്രശ്നം എന്ന്…

അയാളോട് ഞാനും പറഞ്ഞു താരക്ക് തന്നെയാണ് ചികിത്സ വേണ്ടത് എന്ന് പിന്നെ രണ്ടുപേരെയും വിളിച്ചിരുത്തി…

സാവകാശത്തിൽ അയാളോട് ഞാൻ പറഞ്ഞു കൊടുത്തിരുന്നു ലൈംഗികബന്ധം ഒരു ഫാക്ടർ ആണ് ജീവിതത്തിൽ എങ്കിലും അതിന് മാത്രമായി ജീവിക്കുന്നവരല്ല ആളുകൾ എന്ന്…

അതിലും അപ്പുറത്ത് പരസ്പര സ്നേഹം വിശ്വാസം എന്നീ രണ്ട് സംഗതികൾ ഉണ്ട് അല്ലെങ്കിൽ തളർന്നു കിടക്കുന്ന ഭർത്താവിനെ ഭാര്യ എല്ലാം അർപ്പിച്ച് നോക്കില്ലായിരുന്നു…
എനിക്കറിയാവുന്ന കുറെ ഉദാഹരണങ്ങൾ തെളിവ് സഹിതം ഞാൻ അവന് കാണിച്ചു കൊടുത്തു…

കിടക്കയിൽ നിന്ന് ഒന്ന് എഴുന്നേൽക്കാൻ പോലും ആവാത്ത ഭർത്താവിനെ യാതൊരു മടിയും കൂടാതെ പരിചരിക്കുന്ന ഭാര്യ അവർക്ക് ലൈംഗിക സുഖമോ അല്ലെങ്കിൽ ജീവിതത്തിൽ മറ്റൊരു സന്തോഷമോ കൊടുക്കാൻ അയാൾക്കാവില്ല എങ്കിലും പോകാതെ ഉപേക്ഷിക്കാതെ അവൾ നിൽക്കുന്നത് അവർ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെ പേരിൽ മാത്രമാണ്!!!!

പെട്ടെന്നൊന്നും അയാളുടെ ഉള്ളിലെ വിശ്വാസത്തെ മാറ്റിയെടുക്കാൻ കഴിയില്ല എന്നെനിക്കറിയാമായിരുന്നു.
എങ്കിലും ക്രമേണ അയാൾക്ക് മാറ്റം വരും താര എന്തിനും കൂടെ നിൽക്കാൻ തയ്യാറായിരുന്നു..
പക്ഷേ അയാൾ അത് മനസ്സിലാക്കുന്നില്ല ആ കുട്ടിയുടെ നന്മ..

പലതരം ട്രിക്കുകളും ഞങ്ങൾക്ക് പ്രയോഗിക്കേണ്ടി വന്നിരുന്നു അയാളുടെ മനസ്സിലെ ആ ഒരു വിശ്വാസത്തിൽ അല്പമെങ്കിലും മാറ്റം വരുത്താൻ…

അതുപോലുള്ള സിനിമകളും നോവലുകളും മറ്റും താരയോട് പറഞ്ഞ അയാൾക്ക് ഇൻട്രൊഡ്യൂസ് ചെയ്തു..
പല കുടുംബങ്ങളെയും നേരിൽ കാണാനും അടുത്തറിയാനും അവസരങ്ങൾ ഉണ്ടാക്കി കൊടുത്തു…

ചെറിയ രീതിയിൽ അയാളുടെ വിശ്വാസങ്ങൾക്ക് മാറ്റം കണ്ടു തുടങ്ങി…
താരയിലെ സ്നേഹത്തെ അയാൾ അംഗീകരിച്ചു തുടങ്ങി…
അവൾക്ക് അവളുടേതായ സ്പേസ് കൊടുക്കാൻ തുടങ്ങി തന്റെ ഇഷ്ടങ്ങൾ അവളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അല്പം കുറച്ചു…

അതൊക്കെ തന്നെയായിരുന്നു താരയും പ്രതീക്ഷിച്ചത്..

സത്യത്തിൽ ആ കുട്ടി ബോബിയെ ഒരുപാട് സ്നേഹിച്ചിരുന്നു ഒരിക്കലും ബോബിയെ വിട്ടവർക്ക് പോകാൻ കഴിയില്ല ആയിരുന്നു അതുകൊണ്ടുതന്നെയാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടും അവൾ അവന്റെ കൂടെ തന്നെ നിന്നത്..

കുറച്ചുകാലം സ്ഥിരമായി വന്നിരുന്നു അവർ.. പിന്നെ കുറെനാൾ കണ്ടില്ല ഒടുവിൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് വീണ്ടും കാണാൻ എത്തിയിരുന്നു.

അന്ന് എന്നോട് നന്ദി പറഞ്ഞത് മുഴുവൻ താരയാണ്…
ഒരുപക്ഷേ.. മറ്റാരെങ്കിലും ആണെങ്കിൽ അവർക്കിടയിലുള്ള പ്രശ്നം ഇത്രയും രമ്യമായി പരിഹരിക്കപ്പെടില്ലായിരുന്നു എന്ന് അവൾ പറഞ്ഞു..

അവർക്ക് അപ്പോൾ പറയാൻ ഒരു സന്തോഷവാർത്തയും ഉണ്ടായിരുന്നു.. രണ്ടുപേർക്കും സ്നേഹിക്കാനും കൊഞ്ചിക്കാനും ഒരാളും കൂടി വരുന്നുണ്ട് അവർക്കിടയിലേക്ക് എന്നത്…