ഒരു ദിവസമല്ലെ എന്നു കരുതി ജോർജ് ക്ഷമിച്ചു, പക്ഷെ മെറീന ഇത് തുടർന്നു ജോർജിനു ഇത്..

ഞാനിപ്പൊ ഡിവോഴ്സ് ചെയ്യും
(രചന: ഡോ റോഷിൻ)

മെറീനയും ജോർജും തമ്മിൽ ഒടുക്കത്ത പ്രണയത്തിലായിരുന്നു . കോളേജ് കാലം മൊത്തം അവർ ഇണക്കുരുവികളെ പോലെ കൊക്ക് ഉരുമി നടന്നു .

കോളേജ് കാലഘട്ടം കഴിഞ്ഞതും അവർ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ലിവിംഗ് റ്റുഗതറിലേക്ക് കടന്നു . വീട്ടുകാരുടെ എതിർപ്പു നല്ലപ്പോലെയുണ്ട് . അതു കൊണ്ട് അവർ രണ്ടും ഒരു ഫ്ലാറ്റിലേക്ക് മാറി .

എന്തൊരു സുഖമാ ഈ ലിവിംഗ് റ്റുഗതർ അവർ പരസ്പരം പറഞ്ഞു .

അങ്ങനെയിരിക്കെ ഒരു ദിവസം ഗിത്താറ് പഠിക്കാൻ പോയ മെറീന ഗിത്താറിസ്റ്റ് മൈക്കിളിൻ്റെ കൂടെ ബുള്ളറ്റിൽ ക്ലാസ്സ് കഴിഞ്ഞ് തിരിച്ച് എത്തി .

മെറീനയെ ഫ്ലാറ്റിനു താഴെ വിട്ട ശേഷം മൈക്കിൾ തിരിച്ചു പോയ് .പക്ഷെ ഇതൊക്കെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നിരുന്ന ജോർജ് കണ്ടു .പെട്ടന്ന് റൂമിലേക്ക് കയറി വന്ന മെറീനയോട് ജോർജ് ചോദിച്ചു .

ജോർജ് :- ആരുടെ കൂടെയാ നീ വന്നത്?

മെറീന :- മൈക്കിൾ ,എന്നെ ഗിത്താറ് പഠിപ്പിക്കുന്ന ആളാണ് ….ഹീ ഈസ് വൈരി ഹോട്ട് .

ജോർജിനു അത് അത്ര ഇഷ്ട്ടപ്പെട്ടില്ല, പക്ഷെ പുറത്ത് കാണിച്ചില്ല .

ഒരു ദിവസമല്ലെ എന്നു കരുതി ജോർജ് ക്ഷമിച്ചു .പക്ഷെ മെറീന ഇത് തുടർന്നു .
ജോർജിനു ഇത് സഹിക്കാൻ വയ്യാതെ സുഹൃത്ത് ശംഭുവിനെ ഫോണിൽ വിളിച്ചു .

ജോർജ് :- ടാ … അവൾ എന്നും അവളുടെ ഒരു തെണ്ടി കൂട്ടുകാരൻ മൈക്കിളിൻ്റെ കൂടെയാ ബുള്ളറ്റിൽ വരുന്നത് ,എനിക്കാണെങ്കിൽ ഒന്നും പറയാനും പറ്റുന്നില്ല .

ജോർജ് സങ്കടപ്പെട്ട് പറഞ്ഞു .
ജോർജിൻ്റെ സങ്കടം കേട്ട ശംഭു പറഞ്ഞു .

“ടാ … നിങ്ങൾ ലിവിംഗ് റ്റുഗതർ അല്ലെ …. അതാ പ്രശ്നം ,നീ അവളെ കെട്ടിയിരുന്നെങ്കിൽ നിനക്ക് കുറച്ച് സ്ട്രോങ്ങ് ആയ് പറയാമായിരുന്നു .ഇതു ഇപ്പൊ വോയിസ് ഇല്ലല്ലൊ … നിനക്ക് ഒരു അധികാരമില്ലല്ലൊ…?

ശംഭു പറഞ്ഞു നിർത്തി .

ജോർജ് :- ഞാൻ ഇപ്പോ ,എന്താ വേണ്ടത്?

ശംഭു :- നീ അവളെ കെട്ടണം …

ജോർജ് ഒന്നു ആലോചിച്ചിട്ട് പറഞ്ഞു .

ജോർജ് :- കെട്ടി കഴിഞ്ഞിട്ടും ,അവൾ ഇത് ചെയ്യുവാണെങ്കിലൊ …?

ജോർജ് സംശയത്തോടെ ചോദിച്ചു .

ശംഭു :- ഡിവോഴ്സ് ചെയ്യുമെന്ന് പറയണം . ശംഭുവിൻ്റെ ഈ മറുപടി കേട്ടപ്പോൾ ജോർജിനു സന്തോഷമായ് .

അങ്ങനെ ജോർജ് ,ഒരു തരത്തിൽ മുൻകൈയെടുത്ത് മെറീനയെ പറഞ്ഞു സമ്മതിപ്പിച്ചു ചെറിയ ഒരു കല്യാണം നടത്തി രജിസ്റ്റർ ചെയ്തു .

കല്യാണം കഴിഞ്ഞതിൻ്റെ അടുത്ത ദിവസം ,മെറീന മൈക്കിളിൻ്റെ കൂടെ ബുള്ളറ്റിൽ വന്നു .

അധികാരം കയ്യിൽ വന്ന സകല ശക്തിയുമെടുത്ത് റൂമിൽ വന്ന മെറീനയോട് ജോർജ് കലിപ്പിച്ചു .

ജോർജ് :- നീ എൻ്റെ കെട്ടിയവളാണേൽ കണ്ടവൻ്റെ വണ്ടിയുടെ പുറത്ത് കയറി വരാൻ ഞാൻ സമ്മതിക്കില്ല .

ഇത് കേട്ട് ഒന്നു അന്തിച്ചു നിന്ന മെറീന ഒട്ടും വിട്ടു കൊടുക്കാതെ തിരിച്ചു കലിപ്പിച്ചു പറഞ്ഞു .

മെറീന :- ഞാൻ കേറും ,നിങ്ങൾ എന്ത് ചെയ്യും .

ജോർജ് :- ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യും .

ജോർജ് ശംഭുവിൻ്റെ നമ്പർ എടുത്ത് ഇട്ടു .

പക്ഷെ ജോർജിൻ്റെ ഭീഷണി കേട്ടിട്ടും ഒരു കുലുക്കമില്ലാതെ മെറീന ബാത്ത് റൂമിലേക്ക് പോയ്.

ഇത് കണ്ട് പെട്ടെന്ന് ,ഫോൺ എടുത്ത് ജോർജ് ശംഭുവിനെ വിളിച്ചു .

ജോർജ് :- ടാ …ഡിവോഴ്സ് ചെയ്യുമെന്ന് പറഞ്ഞിട്ടും അവൾക്കൊരു കുഴപ്പമില്ല …

ശംഭു :- അല്ല …, ഡിവോഴ്സ് ചെയ്യുമെന്ന് പറഞ്ഞപ്പോ നിനക്കൊരു സമാധാനമായൊ …?

ജോർജ് :- ആയ് ……

ശംഭു ചിരിച്ചു കൊണ്ട് പറഞ്ഞു .

ശംഭു :- ആ … അത്രേയുള്ളൂ … ലിവിംഗ് റ്റുഗതറാണെങ്കിൽ ഡിവോഴ്സ് ചെയ്യും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ പറ്റുമൊ .. ഇല്ല ….

ഇപ്പോ പറ്റുന്നില്ലെ? നീ ഹാപ്പിയല്ലെ …?

ജോർജ് :- ആ … അങ്ങനെ പറഞ്ഞപ്പോൾ ഇപ്പോ കുറച്ച് ആശ്വാസമുണ്ട് .

ശംഭു :- അതാണ് …

ജോർജ് :- എന്നാലും …?

ശംഭു :- ഒരു എന്നാലുമില്ല ,കഴിഞ്ഞ 3 വർഷമായ് ഞാൻ എൻ്റെ ഭാര്യയെ ഡിവോഴ്സ് ചെയ്യും ചെയ്യും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയ ആനന്ദം കണ്ടെത്താറ് … ഒരു രസം ,ഒരു സുഖം ….

ഇത് കേട്ട് ജോർജ് ചിരിച്ചു , കൂടെ ശംഭുവും ……

Leave a Reply

Your email address will not be published. Required fields are marked *