(രചന: Dhanu Dhanu)
“അമ്മയുടെ മോളെ എനിക്ക് തരുമോ എന്റെ പെണ്ണായിട്ട് കൊണ്ടുപോവാൻ…
ഞാനാ അമ്മയോട് ഇങ്ങനെ ചോദിച്ചപ്പോ… നിറഞ്ഞുവന്ന കണ്ണുനീര് തുടച്ചുകൊണ്ടു ആ ‘അമ്മ എന്നോട് പറഞ്ഞു….
“എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ മോൻ ഇങ്ങനെ ചോദിക്കുന്നത്…”
“അതെ അമ്മേ എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിവിടം വരെ വന്നതും അവളെ ചോദിച്ചതും…
ഞാനിത് പറയുമ്പോൾ അമ്മയുടെ അരികിൽ നിറകണ്ണുകളോടെ അവൾ എന്നെ ത്തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു…
പതിയെ ഞാനവളുടെ അടുത്തേക്ക് ചെന്ന് ആ കണ്ണുനീർ തുടച്ചുകൊണ്ടു പറഞ്ഞു…
ന്റെ പെണ്ണേ കുഞ്ഞു നാളുമുതൽ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയതാണ് നിന്നെ… അതിനൊരു മാറ്റവും വന്നിട്ടില്ല…ഇനി ഒട്ടും മാറാനും പോകുന്നില്ല…..
ഇതുകേട്ട് കരഞ്ഞുകൊണ്ട് അവളെന്നോട് പറഞ്ഞു… “ഇങ്ങനെയൊരു അവസ്ഥയിൽ ഞാൻ എങ്ങനെയാടാ…
നിനക്ക് നല്ലൊരു ഭാര്യ ആവുന്നത്… നിന്റെ അമ്മയ്ക്കൊരു നല്ല മരുമോൾ ആവുന്നത് മകൾ ആവുന്നത് ….
എനിക്ക് കഴിയില്ല നിന്റെ ജീവിതം ഞാനായിട്ട് നശിപ്പിക്കില്ലടാ…..എനിക്ക് വയ്യ നി എന്നെ മറക്കണം..
അവളത് പറഞ്ഞു തീരും മുൻപേ എന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിൽ അമർന്നിരുന്നു…
ഇനി ഒന്നും പറയേണ്ട പെണ്ണേ.. ഞാൻ സ്നേഹിച്ചത് നിന്റെ ശരീരത്തെയല്ല മനസ്സിനെയാണ്…
തളർന്ന് പോയത് നിന്റെ ശരീരം മാത്രമാണ് മനസ്സ് അല്ല…ആ മനസ്സ് എനിക്ക് വേണം…അതൊരിക്കലും തളരാൻ ഞാൻ സമ്മതിക്കില്ല…
അതും പറഞ്ഞു കൊണ്ടു ഞാനാ വീൽചെയറിൽ നിന്ന് അവളെ കോരിയെടുത്തപ്പോൾ…
നിറഞ്ഞ കണ്ണുകളും വിടർന്ന പുഞ്ചിരിയുമായി അവളെന്റെ ഹൃദയത്തിലേക്ക് ചാഞ്ഞിരുന്നു…..
ഈ ജന്മം എന്റേത് മാത്രമായി ജീവിക്കാൻ… ഹൃദയംകൊണ്ടു സ്നേഹിച്ചു തുടങ്ങിയാൽ കുറവുകൾക്കൊന്നും അവിടെ സ്ഥാനമുണ്ടാവില്ല…