പെണ്ണു കാണാലും സർക്കാർ ജോലിയും
(രചന: Dhanu Dhanu)
“രാവിലെ മീനുവിന്റെ വിളികേട്ടാണ് ഞാൻ ഉണരുന്നത്. ഡാ..ഏട്ടാ നിനക്ക് ഇന്ന് പെണ്ണുകാണാൻ പോകേണ്ടതല്ലേ..ശോ ഞാൻ അത് മറന്നു.
വേഗം റെഡി ആവാം .പെട്ടെന്നുള്ളൊരു പെണ്ണുകാണൽ ആയതുകൊണ്ട് ഞാനും കൂട്ടുകാരാനും പിന്നെ ഈ പെണ്ണിനെ കണ്ടുപിച്ച ബ്രോക്കർ ചേട്ടനും കൂടെയാണ് പോകുന്നത്.
പോകുന്ന വഴിക്കു ഞാൻ ആ ചേട്ടനോട് ചോദിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടോ ചേട്ടാ.
പറഞ്ഞിട്ടുണ്ട് എന്ന് ആ ചേട്ടന്റെ മറുപടി. പിന്നെ ഒന്നും ചോദിച്ചില്ല എന്തായാലും പെണ്ണിനെ പോയി കാണാം.
ഒരു ചെറിയ യാത്രക്കൊടുവിൽ ഞങ്ങൾ പെണ്ണിന്റെ വീട്ടിൽ എത്തി ചേർന്നു. അവർ ഞങ്ങളെ മൂന്നുപേരെയും അകത്തേക്ക് ക്ഷണിച്ചു.
പതിവ് പോലെ കുറച്ചു പലഹാരങ്ങളും ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു . ഞങ്ങൾ അവിടെ ചെന്നിരുന്നു അകത്തു നിന്ന് ആരോ പറയുന്നത് കേട്ടു പെണ്ണിനോട് ചായകൊണ്ടുവരാൻ .
പെണ്ണ് ചായ കൊണ്ടുവന്നു ആദ്യം എനിക്കാണ് തന്നത് എന്നിട്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ട് അകത്തേക്ക് പോയി.
പിന്നെ നടക്കുന്നത് അറിയാലോ. എല്ലായിടത്തും കാണുമല്ലോ ഒരു അമ്മാവൻ പതിവുപോലെ ഒരു ചോദ്യം ചോദിക്കാൻ .
അയാൾ ചോദിച്ചു. എന്തു ചെയ്യുന്നു വീട്ടിൽ ആരൊക്കെയുണ്ട്. ഞാൻ ഡ്രൈവർ ആണ്. വീട്ടിൽ അമ്മയും അനിയത്തിയും ഉണ്ട്. ചോദ്യങ്ങളൊക്കെ കഴിഞ്ഞു.
പിന്നെ പെണ്ണിനോട് സംസാരിക്കാൻ പോകുന്ന ഒരു സംഭവം ഉണ്ടല്ലോ. അകത്തേക്ക് പോയി പേര് ചോദിച്ചു ആ കുട്ടി ഇങ്ങോട്ടും ചോദിച്ചു.
അതും കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു.എന്തായാലും പെണ്ണിനെ എനിക്ക് ഇഷ്ടമായി. വീട്ടിലേക്കു പോകുന്ന വഴിക്ക് ബ്രോക്കർ ചേട്ടനോട് ഞാൻ ചോദിച്ചു അവർ എന്തെങ്കിലും പറഞ്ഞോ.
ആ ചേട്ടൻ പറഞ്ഞു രണ്ടുദിവസം കഴിഞ്ഞു അവർ പറയാമെന്നു പറഞ്ഞു. ഓ നോക്കാം. എന്താകുമെന്ന്..
അങ്ങനെ രണ്ടുദിവസം കഴിഞ്ഞു ബ്രോക്കർ ചേട്ടൻ വിളിച്ചു. ഞാൻ കാര്യം എന്തായി എന്ന് ചോദിച്ചപ്പോൾ.
ആ ചേട്ടൻ പറഞ്ഞു അവർ ഇപ്പോ പറയാ ഒരു സർക്കാർ ജോലിക്കാരനെ അവരുടെ മോളെ കൊടുക്കു എന്ന്. നിന്നെ ഇഷ്ടമായി നിന്റെ ജോലിയാണ് അവർക്ക് പ്രശ്നം ..
ഇത് കേട്ടതും ശരിക്കും ദേഷ്യം വന്നു.എന്തായാലും പോകുന്നത് പൊയ്ക്കോട്ടെ നമുക്ക് വേണ്ടി എവിടെയെങ്കിലും ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ടാകും എന്ന് വിചാരിച്ചു സമാധാനിച്ചു ഞാൻ. .
അങ്ങനെയിരിക്കെ ടൗണിലേക്ക് ഓട്ടം പോയി തിരിച്ചു വരുമ്പോൾ വഴിയിൽ വെച്ചു ബ്രോക്കർ ചേട്ടനെ കാണാൻ ഇടയായി. വിശേഷങ്ങൾ ചോദിക്കുന്നതിനിടക്കു.
ബ്രോക്കർ ചേട്ടൻ പറഞ്ഞു .നിനക്ക് നോക്കിയാ ആ പെണ്ണിനും ആലോചന വന്നു കൊണ്ടിരിക്കുണ്ട് പക്ഷെ അവർക്കു ഒരു സർക്കാർ ജോലിക്കാരനെ തന്നെ വേണമെന്ന് നിർബന്ധം പിടിച്ചിരിക്കാ.
ഇത് കേട്ടതും എനിക്കൊരു ബുദ്ധി തോന്നി ചെറിയൊരു പണി കൊടുത്താലോ എന്ന്.
ഞാൻ എന്റെ കൂട്ടുകാരനെ വിളിച്ചു.അവനു സർക്കാർ ജോലിയുണ്ട് അവനോടു കാര്യങ്ങളൊക്കെ പറഞ്ഞു. എന്നാ പിന്നെ ഒരു പണി കൊടുക്കാം എന്ന് അവനും പറഞ്ഞു..
അങ്ങനെ ഒരു ഞായറാഴ്ച്ച ദിവസം ഞാനും അവനും പ്ലാൻ ചെയ്തു ആ പെണ്ണിന്റെ വീട്ടുകാർക്ക്. ഒരു പണി കൊടുക്കാൻ. ബ്രോക്കർ ചേട്ടനെയും വിളിച്ചു ഈ പ്ലാനിങ് ചേട്ടനു അറിയില്ല.
ഒരു ചെക്കൻ ഉണ്ടെന്നു മാത്രമേ ബ്രോക്കർ ചേട്ടനോട് ഞാൻ പറഞ്ഞുള്ളു .ചെക്കാനായി എന്റെ കൂട്ടുകാരൻ ഞങ്ങൾ അവിടേക്കു പോയി.
അവനും ബ്രോക്കർ ചേട്ടനും മാത്രം അകത്തേക്ക് പോയി പെണ്ണു കാണാൻ. ഞാൻ പോയില്ല ഒരുതവണ ഞാൻ കണ്ടതല്ലേ .എന്റെ ജോലി കാരണം വേണ്ടെന്നു പറഞ്ഞ പെണ്ണിനെ എനിക്ക് കാണേണ്ടാ.
അവർ രണ്ടാളും കുറച്ചു സമയം കഴിഞ്ഞു തിരിച്ചു വന്നു. ഞാൻ അവനോട് ചോദിച്ചു എന്തായി. അവൻ പറഞ്ഞു നീ പറഞ്ഞപോലെ തന്നെ കാര്യങ്ങൾ നടന്നു.
തിരിച്ചു വരുമ്പോൾ അന്നത്തെ ആ ചോദ്യം ഞാൻ ബ്രോക്കർ ചേട്ടനോട് ചോദിച്ചു. ചേട്ടൻ പറഞ്ഞു ഇത് എന്തായാലും നടക്കുമെന്ന് തോന്നുന്നു.
കാരണം ചെക്കൻ ഒരു സർക്കാർ ജോലികാരൻ ആണെന്ന് പറഞ്ഞപ്പോ അവരുടെ മുഖത്ത് നല്ല സന്തോഷം. വൈകിട്ട് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഓഹോ …
ഡ്രൈവർ ആയതുകൊണ്ട് മറുപടി പറയാൻ രണ്ടുദിവസം .സർക്കാർ ജോലികാരനു മണിക്കൂറിനുള്ളിൽ മറുപടി അല്ലെ…നടക്കട്ടെ..
അതൊക്കെ കഴിഞ്ഞു വീട്ടിലേക്കു എത്തി. ഞാനും കൂട്ടുകാരനും ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ്. ബ്രോക്കർ ചേട്ടന്റെ വിളി .അവർക്കു സമ്മതമാണെന്നു പറഞ്ഞിട്ടുള്ള വിളി. ബ്രോക്കർ ചേട്ടൻ ഞങ്ങളോട് ചോദിച്ചു.
എന്താ നിങ്ങളുടെ മറുപടി.കൂട്ടുകാരന്റെ കൈയിൽ ഞാൻ ഫോൺ കൊടുത്തു. അവൻ പറഞ്ഞു ബ്രോക്കർ ചേട്ടനോട്. സർക്കാർ ജോലിയുള്ള പെണ്ണിനെയാ എനിക്ക് വേണ്ടതെന്നു പെണ്ണിന്റെ വീട്ടുകാരോട് പറയാൻ പറഞ്ഞു.
ഇത് കേട്ട് ബ്രോക്കർ ചേട്ടൻ ഒന്ന് ഞെട്ടി കാണും. ഞാൻ അവനോടു ഫോൺ വാങ്ങി ബ്രോക്കർ ചേട്ടനോട് പറഞ്ഞു. ഇതൊരു ചെറിയ പണിയാണ് ചേട്ടൻ ക്ഷമിക്കണം.
ഒരു നേടുവീർപ്പോടെ ബ്രോക്കർ ചേട്ടൻ പറഞ്ഞു. ഒടുക്കത്തെ പണി ആയി മക്കളെ. ഞാൻ ഫോൺ കട്ട് ചെയ്തു. എന്തോ ഭയങ്കര സന്തോഷം തോന്നി ഒരു പണി കൊടുത്തപ്പോ.
ബ്രോക്കർ ചേട്ടൻ പറഞ്ഞു കാണും ആ പെണ്ണിന്റെ വീട്ടുകാരോട്.
മനസ്സിലാക്കട്ടെ. സർക്കാർ ജോലിയുള്ള ചെക്കൻമാർക്കു മാത്രമേ മകളെ കൊടുക്കു എന്ന് പറഞ്ഞു നടക്കുന്ന മാതാപിതാക്കൾ സ്വന്തം മകൾക്കു ആ ജോലി ഉണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാ….
ഇങ്ങനെ പറയുന്ന മാതാപിതാക്കൾ ഏല്ലാവർക്കും സർക്കാർ ജോലിയാണോ.
“ഒരു പെണ്ണിനെ സംരക്ഷിക്കാനും സ്നേഹിക്കാനും മനസ്സിലാക്കാനും അവളെ നല്ലതുപോലെ നോക്കാനും കഴിയുന്ന ഒരു ആൺകുട്ടിയെയാണ് സ്വന്തം മകൾക്കു കണ്ടുപിടിച്ചു കൊടുക്കേണ്ടത്. അത് ഏത് ജോലി ചെയ്യുന്നവർ ആയാലും..
സർക്കാർ ജോലി അല്ലാതെ മറ്റുള്ള ജോലി ചെയ്തു മാന്യമായി കുടുംബം നോക്കി ജീവിക്കുന്ന ഒരുപാടുപേരുണ്ട് നാട്ടിൽ അവരെയൊന്നും ഈ പറയുന്നവർ കാണുന്നില്ലേ..
മക്കളെ സർക്കാർ ജോലിക്കാർക്കു മാത്രമേ കൊടുക്കു എന്ന് പറയുന്ന. മാതാപിതാക്കൾക്കും. സർക്കാർ ജോലി ഇല്ലാത്തതുകൊണ്ട് പെണ്ണ് കിട്ടാതെ നടക്കുന്ന ചേട്ടൻമാർക്കും. ഇത് സമർപ്പിക്കുന്നു…