കുട്ടേട്ടാ അവളുടെ കരിമഷി കണ്ണുകളിലൂടെ കണ്ണീരിറ്റ്റ്റ് വീണു, പെട്ടന്ന് കതവിൽ ആരോ തട്ടുന്ന..

(രചന: Binu Omanakkuttan)

“കുട്ടേട്ടാ…. ടാ ഒന്ന് മിണ്ട്… എനിക്ക് പറ്റുന്നില്ലടാ… നിന്റെ ശബ്ദം കേൾക്കാതിരിക്കാൻ പറ്റുന്നില്ലടാ…” അവളുടെ തൊണ്ട ഇടറുന്നത് ഫോണിലൂടെ ആണെങ്കിലും എനിക്ക് അറിയാമായിരുന്നു…

“ലച്ചു കരയാതെടി…”

“ഇന്ന് കൂടെ കഴിഞ്ഞാ പിന്നെ ഒരു പരിചയവും ഇല്ലാത്തവരായി മാറുകയല്ലേ നമ്മൾ…? “

“എടി…എന്തൊക്കെയാ നീ പറയുന്നേ…? “

“എനിക്ക് എന്നും നീ മാത്രമേ കാണുള്ളൂ എന്നു നിനക്ക് അറിയാം .. മരണത്തിന് തുല്യമാണ് ഈ വേർപിരിയൽ എന്നും നിനക്ക്  അറിയാം…”

“പക്ഷെ എന്ത്‌ ചെയ്യും…ലച്ചു.?

“ഞാൻ വരട്ടെ നിന്റെ കൂടെ… നീ വാ… വന്നു വിളിച്ചിറക്ക് ഞാൻ വരും.. ജീവിച്ചാലും മരിച്ചാലും…”

“വേണ്ട ലച്ചു… അച്ഛനേം അമ്മേം വേദനിപ്പിച്ച് നമ്മളെങ്ങനെ സന്തോഷത്തോടെ ജീവിക്കുമെടി…?”

” ഒത്തിരി വൈകിപ്പോയല്ലേ….. ഒക്കെ ഒരു സ്വപ്നമാണെന്ന് കരുതിയേക്കാം… നാളെ നിന്റെ കഴുത്തിൽ താലിചരട് പതിയുന്നത്തോടെ അപരിചിതരായി മാറാനാവും നമ്മുടെ വിധി….”

അവൾ തിരിച്ചു മറുപടി ഒന്നും പറയാതെ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ടേയിരുന്നു….

“എനിക്ക് നീയില്ലാതെ ജീവിക്കാൻ കൂടെ കഴിയില്ലെടി…”

“കുട്ടേട്ടാ..” അവളുടെ കരിമഷി കണ്ണുകളിലൂടെ കണ്ണീരിറ്റ്റ്റ് വീണു…. പെട്ടന്ന് കതവിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് അവൾ വേഗം ഫോൺ കട്ട്‌ ചെയ്ത് കണ്ണീർ തുടച്ചുകൊണ്ട് വാതിലിനടുത്തേക്ക് നടന്നു… വാതിൽ തുറന്നപ്പോ പുറത്ത് അമ്മയായിരുന്നു..

“വാതിൽ പൂട്ടി അകത്ത് എന്തെടുക്കുവാരുന്നു..?”

“ഒന്നുമില്ലമ്മേ…”

“നീയെന്തിനാ കരയുന്നെ…?”

“ഏയ്… ഞാൻ…. ഞാനെന്തിനാ കരയുന്നെ….
എന്റെ അമ്മേടേം അച്ചന്റേം ഇഷ്ടം ആണ് എന്റേം ഇഷ്ടം…” വീണ്ടും അവളുടെ കണ്ണ് നിറഞ്ഞു….

“മതി മതി… കണ്ണീരൊലിപ്പിച്ചത് വേറെ ആരായിരുന്നെങ്കിലും ഞാൻ സമ്മതിച്ചേനെ.. ജോലിയും കൂലിയും ഇല്ലാത്ത ഒരു തെണ്ടി ചെക്കനെ കിട്ടിയുള്ളൂ അവൾക്ക്…” അവർ രോക്ഷത്തോടെ അവളെ നോക്കി…

വേഗം പുറത്തേക്ക് വാ നിന്നെ കാണാൻ അവിടെ തിരക്ക് കൂട്ടുന്നു…”

“ഉം… ഞാൻ വരാം അമ്മ പൊയ്ക്കോ…
മുഖം ഒന്ന് കഴുകിക്കോട്ടെ…” അവൾ വീണ്ടും ഉള്ളിലേക്ക് കയറി … ഫോൺ എടുത്തു വാട്സാപ്പിൽ കുട്ടന്റെ മെസ്സേജ് വന്നിരുന്നു…

“ഞാൻ വൈകിട്ട് വരും…. നീ വിഷമിക്കണ്ട..
ജീവിച്ചാലും മരിച്ചാലും ഒരുമിച്ച്…” മെസ്സേജ് നോക്കി ഏറെ നേരം നിന്നു… അവളറിയാതെ മിഴികൾ നിറഞ്ഞുകൊണ്ടേയിരുന്നു…

ആളുകളുടെ തിരക്കിനിടയിൽ അവൾ കാണാൻ കൊതിച്ച മുഖം അവന്റേതായിരുന്നു… വന്നവരോടും കൂട്ടുകാരോടും ചിരിച്ചും പറഞ്ഞും അവൾ ഒരു പെൺ മാനിനെ പോലെ ഓടി നടന്നു… ആകാശം മങ്ങിത്തുടങ്ങി… ചുവരിലും മുറ്റത്തും പ്രകാശം  പടർന്നു… ചിത്രങ്ങൾ എടുക്കുവാൻ ആളുകൾ തിരക്ക് കൂട്ടി…

അവൾ അസ്വസ്ഥതയായിരുന്നെങ്കിലും എല്ലാരുടേം സന്തോഷത്തിന് ചിരിച്ചു പിന്നാലെ കൂടി.. സമയം ഏറെയായിട്ടും അവനെ കണ്ടില്ല… ആകെ നിരാശയായി റൂമിലേക്ക് ഓടിക്കയറി

“എങ്ങോട്ട് പോവാടി…?” അമ്മ പിന്നാലെ എത്തി..

“ഞാൻ ബാത്‌റൂമിൽ…”

“ഫോൺ എടുക്കാൻ പോകുവാണേൽ വേണ്ട അത് ഞാനെടുത്ത്…”

“എന്തിനാമ്മേ എന്നോടിങ്ങനെ… നിങ്ങളുടെ ഇഷ്ടത്തിനൊക്കെ നിന്ന് തന്നില്ലേ.. ഈയൊരു ദിവസം കൂടെ എനിക്ക്….” അമ്മ തിരികെ നടന്നത് കണ്ട് ഭിത്തിയിലേക്ക് ചാരി നിന്ന് പൊട്ടികരഞ്ഞു…

“എനിക്ക് വയ്യ…. ഇങ്ങനെ വേഷം കെട്ടി നിക്കാൻ വയ്യമ്മ… എനിക്ക് ഭ്രാന്ത് പിടിക്കുന്നു…” അവൾ ഉറക്കെ വിളിച്ചു കൂവി…

ഏറെ നേരം കഴിഞ്ഞു പുറത്തേക്ക് വന്നു
കൂട്ടുകാരിയുടെ ഫോൺ വാങ്ങി വേഗം നമ്പർ അമർത്തി കുട്ടനെ  വിളിച്ചു….

ഫോൺ സ്വിച്ച് ഓഫായിരുന്നു… കുറേ നേരം വിളിച്ചു കൊണ്ടേയിരുന്നു.. അവനും എന്നെ തനിച്ചാക്കി…. കുട്ടേട്ടാ  നീയും…. അവൾ വിതുമ്പി…. പൊട്ടിക്കരഞ്ഞു….. നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞില്ലേ….
എന്നോടെന്തിനാ ഈ ചതി….??

കയ്യിലിരുന്ന ഫോൺ വലിച്ചെറിഞ്ഞു… ആരോടും ഒന്നും മിണ്ടാതെ റൂമിൽ കയറി വാതിൽ വലിച്ചടച്ചു…..

“ടീ…മോളേ എന്ത്‌ കാണിക്കുവാ നീ…. വാതിൽ തുറക്ക്…. മോളേ… അവിവേകമൊന്നും കാട്ടല്ലേ നീ…
വാതിൽ തുറക്കെടി…” വാതിലിലും ജനാലയിലും ഒക്കെ ആളുകൾ കൂടി..

പതിയെ വാതിൽ തുറന്ന്.. “എനിക്ക് സമാധാനത്തോടെ ഇരിക്കാനെങ്കിലും കുറച്ചു സമയം തന്നൂടെ…? ഞാൻ ചാവില്ലമ്മേ…” വാതിലിനടുത്ത് നിന്ന് എല്ലാരും ഒഴിഞ്ഞു…

“അവൾ കുറച്ചു നേരം അവിടിരുന്നോട്ടെ ഗീതേ….. നീ വാ…”അച്ഛൻ അവരുടെ കൈയിൽ പിടിച്ചു വെളിയിലേക്ക് പോയ്‌….

അവൾ കട്ടിലിൽ ചാരി ഇരുന്നു… അവളുടെ കണ്ണുകളിൽ നിന്ന് പെരുമഴപെയ്തു… സമയം കടന്നുപോയി…. വന്നവരൊക്കെ പോയ്‌…..
വീട് വീണ്ടും ഉറക്കത്തിലേക്ക്…. വെളുത്ത പ്രകാശമടിച്ച ജാനാല ചില്ലുകളിൽ കറുത്തിരുണ്ട നിഴൽ കണ്ട് അവൾ എഴുന്നേറ്റ്

ആ കൈ പാടുകൾ അവൾക്ക് മനസിലായിരിക്കണം… ജനാല പാളി മെല്ലെ തുറന്നു….. ആകെ അവശനായ കുട്ടനെ അവൾക്ക് കാണാൻ കഴിഞ്ഞു….. ജനാലകമ്പികളിൽ അവൻ പിടിച്ചു….

അവന്റെ കയ്യിലേക്ക് അവളുടെ കണ്ണീർ പതിച്ചു… എന്തിനാടി കരയുന്നേന്ന് പറഞ്ഞവൻ കയ്യെടുത്ത് കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു…

“നാളെ നമ്മളീ ലോകം വിട്ട് മറ്റൊരിടത്തു പുനർജനിക്കും.. മരണത്തിലെങ്കിലും നമുക്കൊന്നായിരിക്കാം…”

“ദേ എന്റെ വെഡിങ് ഗിഫ്റ്റ്…”പോക്കറ്റിൽ നിന്നുമൊരു മോതിരം എടുത്ത് അവൾക്ക് നേരെ നീട്ടി….

“നാളെ മണ്ഡപത്തിൽ കയറുമ്പോൾ മാത്രമേ ഇതാണിയാവു… അണിയുന്നതിന് മുൻപ് എന്നോടുള്ള സ്നേഹം മുഴുവൻ ചേർത്ത് വച്ച് അമർത്തിയൊന്നു ചുംബിക്കണം…മണ്ഡപത്തിൽ നീ വരുമ്പോ അവിടെ ഞാനും ഉണ്ടാവും… ഒരുമിച്ച് നമുക്ക് ഈ ലോകത്തോട് വിട പറയാം…”

മറുത്തൊന്നും പറയാതെ അവളുടെ കണ്ണുകൾ  നിറഞ്ഞൊഴുകി…

“ആരെങ്കിലും വരും ഞാൻ പോകട്ടെ…”

“കുട്ടേട്ടാ…എന്നെ തനിച്ചാക്കി നീ പോവാണോ…? “

“ഇല്ലടി…. എന്നും എന്നും നിന്റെ കൂടെ മാത്രമേ ഞാൻ കാണു…”ജനാല കമ്പികളിൽ പിടിച്ചിരുന്ന അവന്റെ കൈകളിലേക്ക് അവളുടെ കയ്യും ചേർത്ത് വച്ചു… അവളുടെ കയ്യിൽ ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചു…. ഇരുവരും ഒന്ന് ചിരിച്ചു…

“നിന്റെ ഈ ചിരി കാണാൻ,  അത് മാത്രം കണ്ടോണ്ടിരിക്കണം എന്നൊരാഗ്രഹം ഇന്നത്തോടെ അവസാനിക്കുവാ ലച്ചു..”

“ഞാൻ പോകട്ടെ….” അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

അവൻ പോകുന്നതും നോക്കി അവൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കി നിന്നു….
പോയ്‌ മറഞ്ഞിട്ടും കണ്ണിമ വെട്ടാതെ അങ്ങനെ നിന്നു……

“മോള് ഒരുങ്ങിയോ ഗീതേ….? ” അച്ഛൻ ദൃതി പിടിച്ചു റൂമിലേക്ക് നടന്നുകൊണ്ട് അവരോട് ചോദിച്ചു.. അവള് ഒരുങ്ങുകയാ….

“അവര് തിരിച്ചോ ഏട്ടാ…? നിങ്ങളെ വിളിച്ചോ…? “

“വിളിച്ചു പക്ഷെ ഒരു പ്രശ്നമുണ്ട്…”

“എന്ത്‌ പറ്റി എന്തിനാ നിങ്ങൾ ടെൻഷനടിക്കുന്നെ…?”

“നമ്മുടെ മോൾടെ കല്യാണം നടക്കില്ല ഗീതേ..”
അയാൾ പൊട്ടികരഞ്ഞുകൊണ്ട് കസേരയിലേക്കിരുന്നു…

“എന്താ എന്ത്‌ പറ്റി…? ” ചുറ്റിനും കൂടി നിന്നവരൊക്കെ ഓടിക്കൂടി…

“ചെറുക്കൻ വേറെ ഏതോ പെണ്ണിനേം കൊണ്ട് ഇന്നലെ രാത്രി പോയ്‌ എന്ന കേട്ടത്….”

അവളുടെ കാതിലും അധികം വൈകാതെ വാർത്ത എത്തി… സന്തോഷത്തോടെ ഫോൺ എടുത്ത് കുട്ടനെ വിളിച്ചു…. ഫോൺ സ്വിച്ച് ഓഫായിരുന്നു… കുറേ പ്രാവശ്യം വിളിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു….. വാതിൽ തുറന്ന് സ്കൂട്ടിയുടെ ചാവിയുമെടുത്ത് മുറ്റത്തേക്ക് അവളിറങ്ങിയോടി

“മോളെ നീ എങ്ങോട്ടാ ഈ പോകുന്നെ….?”
അമ്മ പിന്നാലെ ചെന്നെങ്കിലും കാര്യമുണ്ടായില്ല…

സ്കൂട്ടി സ്പീഡിൽ തന്നെ പൊയ്ക്കൊണ്ടേയിരുന്നു… കല്യാണപ്പെണ്ണ് സ്കൂട്ടി ഓടിച്ചു റോഡിലൂടെ പോകുന്നത് ആകാംഷയോടെ എല്ലാവരും നോക്കി നിന്നു…. നെൽ വയലോരത്തുകൂടെ സ്കൂട്ടി പാഞ്ഞുകൊണ്ടിരുന്നു… വയലൊരത്തെ ചെറിയ വീട്ടിലേക്ക് വണ്ടി വച്ചു വേഗം ഉള്ളിലേക്ക് കയറി…..

“കുട്ടേട്ടാ ലവ് യൂ…” ഉറക്കെ വിളിച്ചു കൊണ്ട് അവൾ മുറ്റത്ത് നിന്നു ….

“ടാ വാ…..”

ഏറെ നേരമായിട്ടും ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോ അവൾ കതവ് തള്ളിത്തുറന്നു
അകത്തേക്ക് കയറി.

കിടക്കയിൽ വായിൽ നിന്ന് നുരയും പതയും വന്ന് വെപ്രാളം കാട്ടുന്ന കുട്ടനെയാണ് അവൾ കണ്ടത്…. സഹിക്ക വയ്യാതെ അവൾ ഉറക്കെ വിളിച്ചു കൂവി കരഞ്ഞു.. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി.. വേഗം ആശുപതിയിലേക്ക് കൊണ്ട് പോയ്‌….

അവളുടെ മടിയിൽ അവന്റെ തല ചേർത്ത് പിടിച്ചു പൊട്ടികരഞ്ഞുകൊണ്ടേയിരുന്നു… ദിവസങ്ങൾ കഴിഞ്ഞു… പൂർണ ആരോഗ്യവാനായി കുട്ടൻ ഹോസ്പിറ്റൽ വിട്ടു…

വീട്ടിലെത്തിയപ്പോ മേശക്ക് മുകളിൽ താൻ എഴുതിയെടുത്ത ഡൽഹി പോലിസ് അപ്പോയ്ന്റ്മെന്റ് ലെറ്ററും വന്നിട്ടുണ്ടായിരുന്നു…. അതുമെടുത്ത് നെഞ്ചും വിരിച്ചു അവളുടെ വീട്ടിലേക്ക് നടന്നു… ആളും അരങ്ങും ഒഴിഞ്ഞ അമ്പലപ്പറമ്പ് പോലെയായിരുന്നു അവിടം.. പാടി വാതിൽ തള്ളിതുറന്ന് മുറ്റത്തേക് കയറി…

ശബ്ദം കേട്ട് അച്ഛനും അമ്മയും ലക്ഷ്മിയും വെളിയിലേക്ക് വന്നു… എന്നെ കണ്ടതും അവളുടെ കണ്ണുകൾ തുടിക്കുന്നത് ഞാനറിഞ്ഞു… ഒന്നും മിണ്ടാതെ കുറച്ച് നേരം അങ്ങനെ നിന്നു…

“മോനെ… ഞങ്ങൾക്ക് തെറ്റ് പറ്റി… എന്റെ മോൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ബലി കൊടുക്കാൻ തീരുമാനിച്ച നിന്റെ മനസ് ഞങ്ങൾ കാണാതെ പോയ്‌…ക്ഷമിക്കെടാ ഞങ്ങളോട്… വാ ഉള്ളിലേക്ക് വാ നമുക്ക് അകത്തിരുന്നു സംസാരിക്കാം…”

“ഏയ് ഇല്ല ഞാൻ പോകുവാ…”

“എവിടേക്ക്….?”ആകാംഷയോടെ അച്ഛൻ ചോദിച്ചു..

“ഒരു ജോലി ഒത്തു വന്നിട്ടുണ്ട്… ഞാൻ ഉടനെ വരും…. എനിക്ക് ഇവളെ വേണം… നോക്കിക്കോളണം… ഞാൻ ഇറങ്ങട്ടെ….” പിന്നിൽ നിന്ന് കണ്ണുകൊണ്ട് അവളെന്തൊക്കെയോ കാട്ടുന്നുണ്ട്… കുറുമ്പത്തി…

അച്ഛനും അമ്മയും ഉള്ളിലേക്ക് കയറിപ്പോയി…
പടി വാതുക്കലേക്ക് കുട്ടന്റെ കയ്യും പിടിച്ച് ലക്ഷ്മി നടന്നു…. ഒരു നിമിഷമെങ്കിലും കൊതിച്ച ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തോടെ…. ദിവസങ്ങളും മാസങ്ങളും അതിവേഗം കടന്നുപോയി… ഡൽഹിയിൽ നിന്ന് ലീവ് എടുത്തു
നാട്ടിലേക്കുള്ള ട്രെയിൻ കയറി…..

പുതു മണവാട്ടിയായി അണിഞ്ഞൊരുങ്ങുന്ന പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു… ആളും ആരവവും ഇല്ലെങ്കിലും മനസിന്‌ സന്തോഷം ലഭിക്കുന്നതായിരുന്നു ആ മാഗല്യം… ഒരു കുഞ്ഞു മിന്നിലും ഒരു നുള്ള് സിന്തൂരത്തിലും ഒരു മനസോടെ ഇരുവരും ഒന്നായ് മാറിയപ്പോ എല്ലാവരുടെയും മിഴികൾ സന്തോഷക്കണ്ണീരിൽ കുതിർന്നു..

അവന്റെ ചുംബനം കൊണ്ട് തുടുത്ത കവിളും നാണം കൊണ്ട് തല താഴ്ത്തിയ കണ്ണും….
അഴിഞ്ഞുടഞ്ഞ മുടിയും…. ഊർന്ന് പോയ ആടകളും ഒക്കെ അവരുടെ പ്രണയത്തിന്റെ തുടിപ്പുകളായിരുന്നു…. ലീവ് കഴിഞ്ഞുള്ള ഒരുമാസം പെട്ടെന്ന് കടന്ന് പോയ്‌… ഡൽഹിയിലേക്കുള്ള മടക്കം അവളെ വല്ലാതെ വേദനിപ്പിച്ചു….

“എന്നാ  ഇനി കാണുന്നെ….? ഞാൻ നിന്റെ കൂടെ ഇല്ലേടി എന്തിനാ വിഷമിക്കുന്നെ…? ” യാത്ര പറഞ്ഞിറങ്ങുമ്പോ അവളുടെ കവിളിലൂടെ കണ്ണീർ ഒഴുകിയിറങ്ങി.. കുട്ടൻ പോയ്‌ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു… ഓഫീസിൽ ഡ്യൂട്ടിക്കിടെയായിരുന്നു അവളുടെ call വന്നത്…

“ഏട്ടായി എനിക്ക് തീരെ സുഖമില്ല… എന്താണെന്ന് അറിയില്ല… ഒട്ടും വയ്യ…. വേഗം വാ എനിക്ക് കാണണം…. ഏട്ടാ…”

“ഞാൻ…ഞാൻ വരാം ലച്ചു വിഷമിക്കണ്ട ഏട്ടൻ എത്രയും വേഗം വരാൻ നോക്കാം…”

ഫോൺ കട്ട്‌ ചെയ്തു… വേഗം തന്നെ ലീവ് എടുത്ത് നാട്ടിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തു…  പിറ്റേന്ന് നേരം പുലർന്നപ്പോ കൊച്ചിയിലെത്തി… അവിടുന്നൊരു ബൈക്ക് എടുത്ത് വീട്ടിലേക്ക് തിരിച്ചു..

“ഇവനൊക്കെ ചാവാൻ പോവാണോ…?  ” റോഡിലൂടെ അതിവേഗം ചീറിപ്പാഞ്ഞൊരു ബൈക്ക് പോയത് കണ്ട് എല്ലാവരും ഒരേ സ്വരത്തിൽ ഉറക്കെ പറഞ്ഞു….

“അപ്പുറത്ത് ചെക്കിങ് ഉണ്ട് അവന്റെ കഴപ്പ് ഇപ്പൊ തീരും…” ബൈക്കിലെത്തിയ വേറൊരു ചേട്ടൻ അവരോട് പറഞ്ഞു…. നേരെ എത്തിപ്പെട്ടത് പോലീസിന്റെ മുന്നിൽ തന്നെയായിരുന്നു.

“നിർത്ത് നിർത്ത്…. എങ്ങോട്ടാടാ ഈ പാഞ്ഞുപോകുന്നേ…? ഇങ്ങോട്ട് ഇറങ്ങേടാ…
കോളറിൽ കുത്തിപ്പിടിച്ച് പോലീസുകാർ അയാളെ ബൈക്കിൽ നിന്നും പിടിച്ചിറക്കി….

“സാറേ എനിക്ക് പോണം….പോയെ പറ്റു… എന്നെ വിട്…” വച്ചിലേക്ക് സമയം നോക്കി 7 മണി കഴിഞ്ഞു….

ഊതെടാ….. A l cohol detection മെഷീൻ വായോട് ചേർത്ത് വച്ച് ഉറക്കെ പറഞ്ഞു…

“സർ ഞാൻ മ ദ്യപിക്കില്ല….”

“ഓവർ സ്പീഡിന് എനിക്ക് പെറ്റി തരൂ…
പ്ലീസ്… എനിക്ക് വേഗം പോകേണ്ടതുണ്ട്….

“വേഗം വിടാം…. നീ ദേ ആ കടയിൽ പോയ്‌ ഒരു ബുക്കും പേനയും വാങ്ങി വന്നേ…”

“എന്തിനാ സർ…? “

“പോയിട്ട് വാടാ….”

ബുക്ക് വാങ്ങി തിരികെ വന്നിട്ട്,

“ഓവർ സ്പീഡ് അപകടകരം ഇനി ഒരിക്കലും ഓവർ സ്പീഡിൽ ഞാൻ വണ്ടി ഓടിക്കില്ല..
എന്ന് ആയിരം തവണ എഴുതിയിട്ട് വേഗം പൊയ്ക്കോ… ” ബൈക്കിലേക്ക് ഇരുന്നുകൊണ്ട് എഴുത്ത് തുടങ്ങി… പകുതി ആയപ്പോഴേക്കും അയാളുടെ ഫോൺ ശബ്ധിച്ചു. തലയിൽ നിന്ന് ഹെൽമറ്റ് എടുത്ത് ഫോൺ ചെവിയിലേക്ക് വച്ച്….

“ഹലോ…” അപ്പുറത്ത് ഒരു ലച്ചുവായിരുന്നു…

“കുട്ടേട്ടാ എവിടെയാ….? “

“എന്നെ പോലീസ് പിടിച്ചെടി…. ഞാനിവിടെ ഇമ്പോസിഷൻ എഴുതുവാ…”

“എന്റെ ദൈവമേ നിങ്ങളും ഒരു പോലീസുകാരൻ അല്ലെ വല്ല നാണവും ഉണ്ടോന്ന് നോക്കണേ…
വേഗം വരുന്നുണ്ടോ..? “

“ഞാൻ ദാ വരുന്നു… ഇനിയൊരു ഇരുന്നൂറെണ്ണം കൂടെ ബാക്കിയുണ്ട്… അര മണിക്കൂർ കൂടെ….
ഞാൻ ദാ ഇപ്പൊ എത്തും…”

സമയം കടന്നുപോകൊണ്ടേയിരുന്നു… എമ്പോസിഷൻ എഴുതി പോലീസിനെ കാണിച്ചു കൂടെ തന്റെ ഐഡന്റിറ്റി കാർഡും. താൻ ഡൽഹി പോലീസിൽ സി ഐ ആണെന്ന് മനസിലാക്കിയപ്പോഴേക്കും എല്ലാ പോലീസുകാരും അയാൾക്ക് സല്യൂട്ട് ചെയ്തു..

“സർ നേരത്തെയൊന്ന് പറഞ്ഞിരുന്നെങ്കിൽ…”

“അത് സാരമില്ല… നമ്മുടെ നാട്ടിലെ റൂൾസ് നമ്മൾ അല്ലെ ആദ്യം പാലിക്കേണ്ടത് നമ്മളെ കണ്ടല്ലേ എല്ലാവരും പടിക്കേണ്ടത്…”

“ഒക്കെ ബൈ…”

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വീണ്ടും മുന്നോട്ട് കുതിച്ചു… നേരം വെളുക്കുമ്പോ ഞാൻ വന്നു വിളിച്ചുണർത്തുമെന്ന് പറഞ്ഞാണ് ഇന്നലെ ഫോൺ കട്ട്‌ ചെയ്തത്.. ഇന്ന് പണി കിട്ടിയത് തന്നെ….. ഗേറ്റ് അടഞ്ഞു കിടപ്പാണ്… വെളിയിൽ വന്നു ഹോണടിച്ചു.

ലച്ചു വേഗം വന്നു ഗേറ്റ് തുറന്നു… പുള്ളിക്കാരി അല്പം പിണക്കത്തിലായിരുന്നു. രാവിലെ കുളിച്ചു സുന്ദരി ആയിട്ടുണ്ട്.. മുടി ടവൽ കൊണ്ട് കെട്ടിവച്ചേക്കുന്നു ചുവന്ന സിന്തൂരം ആ നെറ്റിയിൽ പറ്റിപ്പിടിച്ചു കിടക്കുന്നത് കാണാൻ തന്നെ എന്താ ചേല്.. ബൈക്ക് മുറ്റത്ത് വച്ച് വേഗം വന്ന് ലച്ചുവിനെ കെട്ടിപ്പിടിച്ചു കയ്യിൽ കോരിയെടുത്ത് എന്താടി ഇത്ര പിണക്കമെന്ന് ചോദിച്ചു….

“വിട് മനുഷ്യ ആരെങ്കിലും കാണും…”

“ഓ പിന്നെ ആരേലും കണ്ടാലിപ്പോ എന്താ…?

“എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞു കരഞ്ഞത്…? ” എന്റെ ചോദ്യത്തിൽ തന്നെ അവളുടെ പിണക്കമൊക്കെ മാറി…

“എന്നെയൊന്നു നിലത്തിറക്കുമോ പറയാം…” അവളെ എടുത്തുകൊണ്ട് റൂമിലേക്ക് കൊണ്ട് പോയ്‌ കിടക്കയിൽ കിടത്തി…

“എന്താ കാര്യം പറ മോളുവേ…” അവളുടെ ചുണ്ടുകളെ നോക്കി പറഞ്ഞു…

“എന്നെയൊന്നു സൂക്ഷിച്ചു നോക്കിയേ എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്…?”

“എന്ത് പ്രശ്നം…? “

“ഒന്ന് നോക്കി പറയെടോ… കൊരങ്ങാ…”

“ഉം… പറയട്ടെ…?  കവിളൊക്കെ ചുവന്നിട്ടുണ്ട്…..
മുടിയൊക്കെ മണക്കുന്നുണ്ട്… കണ്ണ് നിറഞ്ഞിട്ടുണ്ട്…”

“പിന്നെ…?? “

“ഈ വയറ്റില് ഒരു കുഞ്ഞു ഹൃദയം കൂടെ തുടിക്കുന്നുണ്ട്… അല്ലെ…?”

“ഉള്ളിന്റുള്ളിൽ നിന്ന് ആരോ എന്നെ അച്ഛാ ന്ന് വിളിക്കുന്നതായി ഇന്നലെ കാണണമെന്ന് പറഞ്ഞപ്പോഴേ തോന്നിയിരുന്നു…” അവളെ മുറുക്കെ കെട്ടിപിടിച്ചു അമർത്തി ചുംബിച്ചു തോളിലേക്ക് ചായ്ച്ചു കിടത്തി….. അങ്ങനെ ഒരച്ഛനാകാൻ പോകുന്ന കൊതിയോടെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി…

“എടാ ഏട്ടായി… എനിക്ക് മാങ്ങ വേണം… നല്ല പച്ച മാങ്ങ…. നല്ല പുളിയുള്ളത്… വേഗം വേണം… വേഗം നമ്മുടെ മാവിൽ കേറി മാങ്ങ പറിച്ചു താ… ഇത് കഴിഞ്ഞിട്ട് വേറെ പറയാ…”

അവളുടെ കുട്ടിത്തരങ്ങൾ കണ്ട് മനസ് വല്ലാണ്ട് സന്തോഷിച്ചു.. എന്റെ പെണ്ണിന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ എന്താ സുഖം…

“എനിക്കിവിടെ വയ്യാതെ ഇരിക്കുമ്പോ എനിക്ക് റസ്റ്റ്‌ തരാതെ നിങ്ങൾ എന്റെ മടിയിൽ കിടന്ന് റസ്റ്റ്‌ എടുക്കുവാ അല്ലെ…? “

“നിന്റെ മടിയിൽ കിടക്കുന്ന സുഖമൊന്നും എത്ര നല്ല പട്ടുമെത്തയിൽ കിടന്നാലും കിട്ടില്ലെടി…”

“ഓ ഈ സാധനത്തിന് വേണ്ടിയാണല്ലോ ദൈവമേ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്…”

“ഓഹോ എന്തിനാ കാത്തിരുന്നത്..?
വേറെക്കെട്ടികൂടായിട്ടുന്നോ…”

“ആഹാ അങ്ങനിപ്പോ നിങ്ങൾ ഒറ്റക്ക് സുഖിക്കേണ്ട… എനിക്ക് നീയില്ലാതെ പറ്റില്ലെന്ന് അറിഞ്ഞൂടെ ദുഷ്ട…”

“അതൊക്കെ പോട്ടെടി ഞാൻ തന്ന ആ മോതിരം എന്തി….?”

“അത് പണയം വച്ചിട്ടാ പന്തല് കാർക്ക് പൈസ കൊടുത്തത്…!!”

“അടിപൊളി…”

“അതെന്തായാലും നന്നായി…. പണയം വച്ചതുകൊണ്ട് ഈ മടിയിൽ തലവച്ച് കിടക്കാൻ പറ്റി… അല്ലെങ്കിൽ നമ്മൾ രണ്ടും എന്നെ മണ്ണിനടിയിൽ ആയേനെ…”

“നിങ്ങൾ പോയിരുന്നെങ്കിൽ ഞാനും കൂടെ വന്നേനെ… നമ്മുടെ നല്ല ജീവിതത്തിന് വേണ്ടിയല്ലേ എല്ലാം സംഭവിച്ചത്… അതൊക്കെ കാരണം ഇപ്പൊ നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റിയല്ലോ…”

“അത് വിട്…. ലച്ചു…”

“എന്റെ മോളേ വേഗം താടി പെണ്ണെ…”

“മോളോ..? എനിക്ക് മോൻ മതി…”

“എനിക്ക് മോൾ മതി…
പേരൊക്കെ ഞാൻ കണ്ടുപിടിച്ചു വച്ചിട്ടുണ്ട്…”

“ആഹാ എങ്കിലൊന്ന് കേൾക്കണമല്ലോ..”

“താനിപ്പോ അതറിയണ്ട…. അത് ശീക്രട്ട…”

“എന്ത് ശീക്രട്ട് ആണേലും എനിക്ക് അറിഞ്ഞേ പറ്റു…
പറ ഏട്ടായി…”

“നിഹാര”

“എന്റെ പെണ്ണിനെ പോലെ അവളും ഒരു മഞ്ഞുതുള്ളിയെ പോലെ സ്നേഹം മാത്രമുള്ളവളായിരിക്കണം…”

“അച്ചോടാ…. എന്റെ ഏട്ടാ  നിന്നെ സമ്മതിച്ചു…”

“ഞാനെന്റെ മോൾക്ക് ഒരുമ്മ കൊടുത്തോട്ടെ…”

“ഓ കൊടുക്ക്… “നെറ്റി ചുളിച്ചുകൊണ്ട് അവള് പറഞ്ഞു..

അവളുടെ വയറ്റിലേക്ക് മുഖം ചേർത്ത് വച്ചു അമർത്തി ചുംബിച്ചുകൊണ്ട് അങ്ങനെ കിടന്നു…  മോൾടെ പേര് പറഞ്ഞിട്ടാണെലും അവളെ ചുംബിക്കുമ്പോ എന്തോ ഭയങ്കര ഇഷ്ടാണ്…

Don’t underestimate power of common a man..

Leave a Reply

Your email address will not be published. Required fields are marked *