കല്യാണം കഴിഞ്ഞ നാൾ തൊട്ടു ഞാൻ അനുഭവിക്കുന്ന ദുരിതവും കഷ്ടപാടും അച്ഛനുമമ്മയും..

ഇങ്ങനെയും ചില ജീവിതങ്ങൾ
(രചന: Bibin S Unni)

” എനിക്കന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛന്റെ കൂടെ പോയാൽ മതി…”

അനാമിക പറഞ്ഞതും അതു കേട്ട് ഒരു നിമിഷം ഇരു വീട്ടുകാരും പകച്ചു നിന്നു… രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അനാമിക എന്ന അഖിലിന്റെ ഭാര്യയേ കാണാനില്ലന്നു കാണിച്ചു അവളുടെ വീട്ടുകാർ പോലീസിൽ പരാതിപെട്ടത്…

ആ പരാതിയുടെ അന്വേഷണത്തിൽ ഭാര്യ മരിച്ച ശേഷം ഒറ്റയ്ക്ക് കഴിയുന്ന അഖിലിന്റെ സുഹൃത്തു കൂടെയായ മനുവിനോപ്പം കഴിയുകയായിരുന്ന അനാമികയേ പോലീസ് കണ്ടെത്തിയത്…

ആ വിവരമറിഞ്ഞു അഖിലും അവന്റെ അമ്മയും, അനാമികയുടെ അച്ഛനുമമ്മയുമെത്തിയപ്പോൾ അവരോടു അനാമിക പറഞ്ഞതാണ് ആദ്യം കേട്ടത്….

” ടി നിന്നെ… ഞാൻ…”

ഇതും പറഞ്ഞു ഒരു പോലീസ് സ്റ്റേഷനാണെന്നും നോക്കാതെ അനാമികയുടെ അച്ഛൻ അവളെ അടിച്ചു…

” ഹേയ് മിസ്റ്റർ.. ഇതൊരു പോലീസ് സ്റ്റേഷനാണ്… ഇവിടെ കൈയാങ്കളി നടക്കില്ല… ”

Si അയാളെ പിടിച്ചു മാറ്റികൊണ്ടു പറഞ്ഞു… ആ സമയം തല കുനിഞ്ഞു നിന്ന അനാമികയേ മനു ചേർത്തു പിടിച്ചു..

” അല്ല സാർ ഇവൾ പറഞ്ഞത് കേട്ടില്ല… അവളുടെ ഭർത്താവിന്റെ വീട്ടിൽ അവൾക്കേന്ത് കുറവുണ്ടായിട്ടാ ഇന്നലെ കണ്ടവന്റെ കൂടെ ക… … തീർക്കാൻ ഇറങ്ങി പോയത്… എന്നിട്ട് വയറ്റിലൊരു കൊച്ചിനെയും ഒണ്ടാക്കിയേക്കുന്നു… ”

അനാമികയുടെ അച്ഛൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞതും… അവിടെയുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥർ അവളെ പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു…

” നിനക്ക് വല്ലതും പറയാനുണ്ടൊ.. ”

Si അനാമികയുടെ ഭർത്താവായ അഖിലിനോട്‌ ചോദിച്ചു… എന്നാൽ അയാൾ ഒന്നും മിണ്ടാതെ നിൽക്കുക മാത്രമാണ് ചെയ്തത്…

” അയാളോന്നും പറയില്ല സാർ… ”

Si അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു അനാമിക പുറകിൽ നിന്നും പറഞ്ഞു….

” അതിന് ഞാൻ നിന്നോട് വല്ലതും ചോദിച്ചോ… ചോദിച്ചോന്നു… ”

Si അവളോട്‌ ദേഷ്യത്തോടെ ചോദിച്ചു…

” സാർ.. അയാളോടാണ് ചോദിച്ചത്…
ശെരിയാണ്… പക്ഷെ ഒരു രാത്രി സ്വന്തം ഭാര്യയേ കൂട്ടുകാരന് കൂട്ടികൊടുത്ത്,

അതേ കൂട്ടുകാരന്റെ കുഞ്ഞിനെ ഗർഭം ധരിക്കേണ്ടി വന്ന ഭാര്യ കുഞ്ഞിന്റെ അച്ഛനോടൊപ്പം പോയതിന് മുറിക്കു പുറത്തു കാവൽ നിന്ന ഇയാൾ എന്ത് പറയാനാണ് സാർ… . ”

അനാമിക പറഞ്ഞു നിർത്തിയതും അഖിൽ തല താഴ്ത്തി നിന്നു… എന്നാൽ അവൾ പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുവായിരുന്നു അനാമികയുടെയും അഖിലിന്റെയും വീട്ടുകാർ…

” സാർ… ഇവൾ കള്ളം പറയുവാണ്.. എന്റെ.. മോൻ ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ല…

എടി എന്റെ മോനേ കുറിച്ച് അനാവശ്യം പറഞ്ഞു നിന്റെ നാവ് പുഴുത്തു പോകുമടി.. ”

അഖിലിന്റെ അമ്മ അവളെ പ്രാകികൊണ്ടു പറഞ്ഞു….

“അച്ഛനെന്താ പറഞ്ഞേ.. ഇന്നലെ കണ്ടവന്റെ കൂടെ ഞാനിറങ്ങി പോയന്നോ…

അപ്പോൾ എന്റെ ഭർത്താവെന്ന് പറയുന്ന ഇയാളെ കുറിച്ച് എനിക്ക് എല്ലാം അറിയവായിരുന്നോ, പോട്ടെ അച്ഛനു അറിമായിരുന്നോ.. ഇയാൾ ആരാ എന്താന്ന… ഇല്ലല്ലോ… ഇയാളെ ഞാൻ പോലും കാണുന്നത് കല്യാണത്തിന്റെ അന്നല്ലേ…

എന്റെ കഴുത്തിൽ താലി കെട്ടേണ്ടിയിരുന്ന പയ്യൻ കല്യാണ ദിവസം മറ്റൊരു പെണ്ണിന്റെ കൂടെ ഒളിച്ചോടിയപ്പോൾ…

അന്നാ നാണക്കേട് മറയ്ക്കാൻ ദേ ഇയാൾക്ക്‌ എന്നേ വിവാഹം ചെയ്തു കൊടുക്കുമ്പോൾ ഇയാളെ കുറിച്ച് എന്തെങ്കിലും ഒരു കാര്യം അച്ഛനറിയാമായിരുന്നോ….

കല്യാണം കഴിഞ്ഞ നാൾ തൊട്ടു ഞാൻ അനുഭവിക്കുന്ന ദുരിതവും കഷ്ടപാടും അച്ഛനുമമ്മയും കണ്ടിട്ടും കേട്ടിട്ടും

പല വട്ടം ഞാൻ തന്നെ പറഞ്ഞിട്ടും അനിയത്തി മാരുടെ ഭാവിയെന്നും പറഞ്ഞു എന്നേ തളർത്തുക മാത്രമല്ലായിരുന്നോ… ഇന്നലെ വരെ നിങ്ങൾ ചെയ്തത്…. ”

അവൾ അച്ഛനെ നോക്കി ഇത്രയും പറഞ്ഞതും അനാമികയുടെ അച്ഛന്റെയും അമ്മയുടെയും മുഖം താണു….

“സാർ.. കല്യാണം കഴിഞ്ഞു ഇയാളുടെ വീട്ടിൽ ചെന്ന അന്ന് തുടങ്ങിയ ദുരിതമാണ് എന്റെത്…

ഞാൻ കൊണ്ടു ചെന്ന സ്വർണ്ണവും പണവും കുറഞ്ഞു പോയിന്നു പറഞ്ഞു എന്റെ അമ്മായിയമ്മ എന്നേ കുറ്റപെടുത്താത്ത ഒറ്റ ദിവസം പോലുമുണ്ടായിരുന്നില്ല…

എന്നിട്ട് എന്നോട് പോലും ചോദിക്കാതെ ആ സ്വർണമെല്ലാമെടുത്തു ഇവരുടെ മകളുടെ കല്യാണവും നടത്തി കൊടുത്തു…

ഒരു ജോലിയ്ക്കും പോകാതെ ഏത് സമയം കൂട്ടുകാരോടൊപ്പം കൂടി മ ദ്യ പി ച്ചു നടന്നു.. രാത്രിയിൽ നാലു കാലേലാണ് ഇയാൾ വീട്ടിൽ കയറി വരുന്നത്..

എന്നിട്ട് അമ്മ ഓതികൊടുക്കുന്നത് കേട്ട് അതിന്റെയെല്ലാം ദേഷ്യം എന്നോട് കാണിക്കാതെ ഇയാളെ ഉറങ്ങിയിട്ടില്ല… ”

” സാർ.. ഇവൾ പറയുന്നതൊന്നും വിശ്വസിക്കരുത്.. എന്റെ മോൻ വല്ലപ്പോഴും മ ദ്യ പി ക്കുമെന്നല്ലാതെ ഇവൻ ഒരു പ്രശ്നത്തിനും പോകില്ല… ഇവളെയൊന്നു നുള്ളി നോവിക്കുക പോലും ഇവൻ ഇതുവരെ ചെയ്തിട്ടില്ല… ”

അനാമിക പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ അഖിലിന്റെ അമ്മ si യോടായി പറഞ്ഞു…

” സാർ ദേ ഇത് കണ്ടോ.. ”

അനാമിക ഇതും പറഞ്ഞു അവളുടെ കൈ മുട്ട് si യ്ക്കു കാണിച്ചു കൊടുത്തു…

” ഒരു ദിവസം ഇയാൾ എന്നേ പിടിച്ചു തള്ളിയപ്പോൾ കട്ടിലിൽ ചെന്നിടിച്ചു മുറിഞ്ഞതിന്റെ പാടാണ്…

ഇതിനെക്കാൾ വലുതും ചെറുതുമായ ഒരുപാട് മുറിവുകളും ചതവുകളുമുണ്ട് എന്റെയീ ശരിരത്തിന്റെ പല ഭാഗത്തായി…

അതെല്ലാം സാറിനെ നേരിട്ട് കാണിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. ഏതെങ്കിലും ഒരു വനിതാ കോൺസ്റ്റബിളിനെ എന്റെ കൂടെ വിടുവാണേൽ സാറിന് മനസിലാകും.. ഞാൻ കള്ളമാണോ പറഞ്ഞതെന്നു… ”

അനാമിക തറപ്പിച്ചു പറഞ്ഞതും അഖിലിന്റെയും അമ്മയുടെ മുഖത്തു ഭയം നിറയുന്നത് si ശ്രെദ്ധിച്ചിരുന്നു…

” ഇവൾ ഈ പറഞ്ഞതൊക്കെ സത്യമാണോടാ… ”

SI ദേഷ്യത്തോടെ ചോദിച്ചതും…

“ഏയ്‌ അല്ല സാർ.. ഇവൾ ചുമ്മാ കള്ളം…”

” നിങ്ങളോടല്ല… നിങ്ങളുടെ മോനോടാ ചോദിച്ചെ… അവനെന്താ നാവില്ലേ സംസാരിക്കാൻ…

പറയടാ പന്ന….”

Si അഖിലിന്റെ അടുത്തേക്ക് വന്നു ദേഷ്യത്തോടെ ചോദിച്ചതും…

” അ… അതു.. സാർ.. ഒ… ഒര…ബദ്ധം… ”

അഖിൽ പറഞ്ഞു നിർത്തിയതും അവന്റെ കരണം നോക്കി si ഒരു പൊട്ടീര് കൊടുത്തു… ആ അടിയിൽ അവൻ മുഖവും പൊത്തി നിലത്തെയ്ക്കു വീണു…

” പുന്നാരാ മോനേ…. ഇത്രയൊക്കെ കാണിച്ചുക്കൂട്ടിയിട്ട് അബദ്ധം പറ്റിയതാണന്നോ… ”

ഇതും പറഞ്ഞു ഒരു ചവിട്ടു കൂടെ അഖിലിനിട്ട് si കൊടുത്തു…

” ഇത്രയൊക്കെ നടന്നിട്ടും നിങ്ങളെന്താ പോലീസിൽ പരാതി പെടാഞ്ഞത്… ”

” ധൈര്യമില്ലായിരുന്നു സാർ… സ്വന്തം വീട്ടുകാർ പോലും ആ അവസ്ഥയിൽ എന്റെ ഒപ്പം നിന്നില്ല… ”

അനാമിക ഇതും പറഞ്ഞു കണ്ണ് തുടച്ചു…

” ഇവനുമായി എങ്ങനെ നിനക്ക് പരിചയം… ”

അനാമികയുടെ അടുത്ത് നിന്ന മനുവിനെ ചൂണ്ടി si ചോദിച്ചു….

” അതു.. അമ്മ വീട്ടിലില്ലാഞ്ഞ ഒരു ദിവസം അഖിൽ മനുവേട്ടനെയും വിളിച്ചാണ് വീട്ടിൽ വന്നത്… അന്നാണ് മനുവേട്ടനെ ആദ്യമായി ഞാൻ കാണുന്നത്…

പക്ഷെ അതിന് മുന്നേ മനുവേട്ടനെ കുറിച്ച് അടുത്ത വീട്ടിലുള്ള ചേച്ചിമ്മാരു പറഞ്ഞു അറിയാമായിരുന്നു… ”

” എന്ത്… ”

” അത്, മനുവേട്ടൻ… അഖിലേട്ടന്റെ കൂട്ടുകാരനാണെന്നും, സ്‌നേഹിച്ചു കല്യാണം കഴിച്ച ഭാര്യ പ്രെസവത്തോടെ മരിച്ചതിന്റെ വിഷമത്തിലിപ്പോഴും നടക്കുവാണെന്നുമൊക്കെ… പിന്നെ അവരുടെ ജീവിതവുമൊക്കെ… ”

അനാമിക പറഞ്ഞു….

” എന്നിട്ട് അന്ന് എന്താ ഉണ്ടായത്… ”

Si വീണ്ടും ചോദിച്ചു… അത് കേട്ട് അനാമിക മനുവിനെയൊന്നു നോക്കി… പിന്നെ പറഞ്ഞു തുടങ്ങി….

” അന്ന് രണ്ടു പേരും നന്നായിട്ട് മ ദ്യ പി ച്ചാണ് വന്നത്… വീട്ടിൽ കയറി വന്ന മനുവേട്ടൻ… അന്ന് വല്ലാത്തൊരു നോട്ടമാണ് എന്നെ നോക്കിയത് അത് കണ്ടു ഞാൻ അവരുടെ അടുത്ത് നിന്നും മാറി അടുക്കളയിലേക്ക് പോയി നിന്നു…

അൽപ്പ സമയം അവിടെ നിന്നതും ആരോ എന്റെ പുറകിൽ വന്നു നിൽക്കുന്ന പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കി.. അപ്പോൾ അവിടെ മനുവേട്ടനായിരുന്നു…

എന്നേ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നത് കണ്ടു ഞാൻ മനുവേട്ടനോട് അവിടെന്ന് പോകാൻ പറഞ്ഞതും ഏട്ടൻ എന്നേ കയറി പിടിച്ചു… ഞാൻ കുതറി ഓടാൻ ശ്രെമിച്ചെങ്കിലും നടന്നില്ല…

മനുവേട്ടൻ എന്നേകൊണ്ടു അഖിലേട്ടന്റെ മുന്നിലൂടെ മുറിയിലേക്ക് വലിചിഴച്ചു..

അത് കണ്ടു ഞാൻ അഖിലേട്ടനോട്‌ രക്ഷിക്കാൻ പറഞ്ഞപ്പോൾ… അയാൾ പറഞ്ഞത് അവന്റെ ഒപ്പം ചെന്ന് കിടക്കാനായിരുന്നു…

അതു കേട്ട് ഒരു നിമിഷം ഞാൻ പകച്ചു നിന്നതും ആ സമയം കൊണ്ടു മനുവെട്ടൻ എന്നേയും കൊണ്ടു മുറിയിലേക്ക്‌ കയറിയുന്നു..

മനുവേട്ടന്റെ പിടി വിടിയിച്ചു മുറിയ്ക്കു പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ അഖിൽ ആ മുറി പുറത്തുന്നു പൂട്ടി. എന്നേ ഇയാൾക്കിട്ട് കൊടുത്തു…

ഞാനൊച്ച വെച്ചെങ്കിലും പുറത്തു പെയ്യുന്ന മഴയുടെ ശബ്ദത്തിൽ എന്റെ നിലവിളി മുങ്ങി പോയി… പുലർച്ച എപ്പഴോ ആണ് മനുവേട്ടൻ മുറിയിൽ നിന്നുമിറങ്ങി പോയത്…

ഞാൻ മുറിയ്ക്ക് പുറത്തേക്കിറങ്ങിയതും അവിടെ ഇയാളുണ്ടായിരുന്നു… തലേന്നു നടന്ന കാര്യം ആരോടെലും പറഞ്ഞാൽ എന്നേ കൊന്നു കളയുമെന്ന് പറഞ്ഞു ഭീഷണി പെടുത്തി…

അതു കേട്ട് പേടിച്ചു ഞാനാരോടും ഒന്നും പറഞ്ഞില്ല…. പിന്നെ ഓരോ ദിവസവും ഞാൻ പേടിച്ചാണ് ആ വീട്ടിൽ കഴിഞ്ഞത്…

പക്ഷെ രണ്ടു ദിവസം കഴിഞ്ഞു മനുവേട്ടൻ എന്നേ കാണാൻ വീട്ടിൽ വന്നിരുന്നു… അന്ന് മ ദ്യ ത്തി ന്റെ പുറത്തു എന്നോടങ്ങനെ ചെയ്തു പോയതാന്നു പറഞ്ഞു എന്റെ കാല് പിടിച്ചു ഒത്തിരി കരഞ്ഞു…

പിന്നെ ഇടയ്ക്കോക്കെ ഞങ്ങൾ കാണുമായിരുന്നു… അഖിലേട്ടന്റെ വീട്ടിലെ എന്റെ ദുരിതങ്ങളെല്ലാം മനുവെട്ടനും അറിയാമായിരുന്നു..

അങ്ങനെ ഒരു ദിവസമാണ് മനുവേട്ടന്റെ ജീവന്റെ തുടിപ്പ് എന്റെ വയറ്റിൽ വളരുന്ന കാര്യം ഞാനറിയുന്നത്.. മനുവേട്ടനോട്‌ പറഞ്ഞപ്പോൾ കൂടെ വരുന്നോന്നു ചോദിച്ചു…

മനുവേട്ടന്റെ സ്നേഹത്തെ കുറിച്ചും അഖിലിന്റെ സ്വഭാവത്തെ കുറിച്ചും അറിയാവുന്ന ഞാൻ ഞാൻ മനുവേട്ടന്റെ കൂടെ പൊന്നു… അല്ലേൽ മനുവേട്ടനെ പോലെ അഖിൽ കൊണ്ടു വരുന്ന പലരുടെയുമൊപ്പം ഞാൻ നേരം വെളുപ്പിക്കേണ്ടി വരും…

അവസാനം എന്നേ ഏതെങ്കിലും ഒരു അഴുക്കു ചാലിൽ തള്ളും, അതിനെക്കാളൊക്കെ നല്ലത് മനുവേട്ടന്റെയൊപ്പം പോരുന്നതാണ് നല്ലതെന്ന് തോന്നി ”

അനാമിക പറഞ്ഞു നിർത്തി….

” ഇവന് ഇത്രയും സ്നേഹമുണ്ടായിട്ടാണോ ഒരു രാത്രിയിൽ നിന്റെ പോലും സമ്മതമില്ലാതെ ഇവൻ നിന്നെ പ്രാപിച്ചത്…”

അനാമിക പറഞ്ഞത് കേട്ട് അഖിലിന്റെ അമ്മ അവളെ നോക്കി പുച്ഛത്തോടെ ചോദിച്ചു…

” മ ദ്യ പി ച്ചു വന്ന ആ ഒരു ദിവസമല്ലാതെ മറ്റൊരു ദിവസവും ഏട്ടൻ എന്നേ മറ്റൊരു അർഥത്തിൽ നോക്കിയിട്ടില്ല…

പലപ്പോഴും മനുവേട്ടൻ വരുമ്പോൾ ഞാനാ വീട്ടിൽ ഒറ്റയ്ക്കായിരുന്നു… എന്നേ എന്ത് വേണേലും അപ്പോൾ ചെയ്യാമായിരുന്നു… പക്ഷെ അന്നോന്നും…

ഇയാളുടെ ഭാര്യയായതിന് ശേഷം മനസമാധാനം എന്തെന്ന് ഞാനറിഞ്ഞത് ഈ മനുഷ്യന്റെ കൂടേ പൊന്നതിന് ശേഷമാണ്…

മറ്റൊരിടത്തും കിട്ടാത്ത സുരക്ഷിതത്വം എനിക്ക് മനുവേട്ടന്റെ അടുത്ത് നിന്നും കിട്ടുന്നുണ്ട്.. എനിക്കത് മതി സാർ… ”

അനാമിക പറഞ്ഞു നിർത്തിയതും അനാമികയേ ചേർത്തു പിടിച്ചിരുന്ന മനുവിന്റെ കരങ്ങൾക്ക്‌ ഒന്നൂടെ ശക്തി കൂടി….

” തനിക്കു വല്ലതും പറയുണ്ടോ… ”

Si മനുവിനോടായി ചോദിച്ചു…

” ഇല്ല സാർ.. എനിക്ക് പറയുന്നുള്ളത് കൂടി ഇവൾ പറഞ്ഞു കഴിഞ്ഞു…

അഖിലിന് ഞാൻ കുറച്ചു കാശ് കടം കൊടുത്തിരുന്നു, ഞാനത് തിരിച്ചു ചോദിച്ചപ്പോൾ ബാറിലിരുന്ന് സംസാരിക്കാമെന്നും പറഞ്ഞാണ് എന്നെ അഖിൽ വിളിച്ചോണ്ട് പോയത്…

അന്ന് മ ദ്യ പി ച്ചത് തലയ്ക്കു പിടിച്ചപ്പോൾ പല വിഷയങ്ങളും പറഞ്ഞ കൂട്ടത്തിൽ പെണ്ണും കയറി വന്നു… അവിടെ വെച്ചാണ് ഞാൻ കൊടുത്ത കാശിനു പകരം അവന്റെ ഭാര്യയേ ഒരു രാത്രിയ്ക്കു മതിയൊന്നു ചോദിച്ചത്…

തലയ്ക്കു പിടിച്ച മ ദ്യ ത്തി ന്റെ ഹാങ്ങോവറിൽ ഞാൻ സമ്മതിച്ചു.. അങ്ങനെയാണ് അന്ന് അനാമികയേ ഞാൻ….

കുടിച്ച കെട്ടിറങ്ങിയപ്പോഴാണ് ഞാനെന്താ ചെയ്തേന്നുള്ള ബോധം എനിക്ക് വന്നത്…

എന്റെ രാധിക മരിച്ച ശേഷം മറ്റൊരു പെണ്ണിനെ കുറിച്ച് പോലും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു… ആ ഞാനാണ് ഒരു രാത്രി ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ…

അതെന്നിൽ കുറ്റബോധം നിറച്ചു. അവളെ കാണാനായി ചെന്നു… കാല് പിടിച്ചു മാപ്പ് പറഞ്ഞു.. പക്ഷെ അതൊന്നും ഞാൻ ചെയ്ത തെറ്റിനുള്ള പരിഹാരമാകില്ലാന്ന് എനിക്കും അറിയാമായിരുന്നു…

അങ്ങനെ ഇവളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇവൾ അവിടെ അനുഭവിക്കുന്ന കഷ്ടപാടുകളെ കുറിച്ചറിയുന്നത്…

പിന്നെ എന്റെ കുഞ്ഞു കൂടെ ഇവളുടെ വയറ്റിൽ വളരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഇവളെ വീണ്ടും ഇവന്റെ അടുത്തേയ്ക് പറഞ്ഞു വിടാൻ തോന്നിയില്ല… എന്റെ കൂടെ കൂട്ടി…

ഇനി ഇവളെ ഞാൻ നോക്കികോളാം എന്റെ പെണ്ണായി ”

മനു അനാമികയേ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു…

” മ്മ്മ്…. കോൺസ്റ്റബിൾ.. ഇവരുടെ സ്റ്റേറ്റ്മെന്റ് എഴുതി എടുത്തിട്ട് പറഞ്ഞു വിട്ടേര്… ”

Si മനുവിനെയും അനാമികയും നോക്കി കോൺസ്റ്റബിളിനോട്‌ പറഞ്ഞു.. ശേഷം അഖിലിനെയും അമ്മയേയും നോക്കി….

” ഇവളുടെ കൈയിൽ നിന്നും വാങ്ങിയ സ്വർണമെല്ലാം രണ്ടു ദിവസത്തിനുള്ളിൽ ഇവരുടെ കൈയിൽ കൊടുത്തേക്കണം…. ”

Si പറഞ്ഞത് കേട്ട് അഖിലും അമ്മയും തലയാട്ടി…. അത് കണ്ടു si വീണ്ടും അനാമികയേ നോക്കി…

” ആഹ് പിന്നെ.. ഈ തള്ളയ്ക്കും മോനുമെതീരെ ഗാർഹിക പീഡനത്തിന് ഒരു കേസും എഴുതി കൊടുത്തു നിങ്ങൾ പൊക്കോ…

വേണ്ടത് ഞാൻ ചെയ്തോളാം… ആഹ്.. വേണേൽ തന്റെ അച്ഛനുമമ്മയ്ക്കുമെതീരെ കൂടി ഒരു പരാതി എഴുതിക്കൊ… ”

Si ഇത്രയും പറഞ്ഞു അനാമികയുടെ അച്ഛനുമമ്മയ്ക്കും നേരെ തിരിഞ്ഞതും അവർ si യുടെ നേരെ കൈകൂപ്പി….

” ഇനി രണ്ടും പെണ്മക്കൾ കൂടെ ഉണ്ടന്നല്ലേ പറഞ്ഞേ.. അവരെയേലും എല്ലാം അന്വേഷിച്ചുറപ്പു വരുത്തി നല്ലവല്ല കുടുംബത്തിലോട്ട് കെട്ടിച്ചയക്കണം…. ഇങ്ങനെ കുറെ തന്തയും തള്ളയും… ”

si ദേഷ്യത്തോടെ ഇത്രയും പറഞ്ഞു അവിടെ നിന്നും പോയി… അതു കണ്ടു അനാമിക മനുവിന്റെ കൈയ്യും പിടിച്ചു അവളുടെ അച്ഛന്റെയുമമ്മയുടെയും അഖിലിന്റെയുമമ്മയുടെയും മുന്നിലൂടെ തലയുയർത്തി നടന്നു….

നാളുകൾക്ക്‌ ശേഷം ഇന്ന് അനാമികയും മനുവും അവരുടെ കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കുന്നു….

അഖിലിന്റെ ജീവിതത്തിൽ നിന്നും അനാമിക പോയയതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മറ്റൊരു അനാമിക അവന്റെ ജീവിതത്തിലേക്കും വന്നു… അവനും അവന്റെ അമ്മയ്ക്കും ദ്രോഹിക്കാനായി….

ചില ഒളിച്ചോട്ടകഥകളിൽ അനാമികയേ പോലെയുള്ളവരും കാണുമായിരിക്കുമെല്ലെ….

Leave a Reply

Your email address will not be published. Required fields are marked *