വൈകിവന്ന വസന്തം
(രചന: Bibin S Unni)
“മോനേ ഇനിയെങ്കിലും നീ അമ്മ പറയുന്നത് കേൾക്കണം… ഇവളെ… ഈ മ ച്ചിയേ ഒഴിവാക്കി എന്റെ മോൻ നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കണം…
ഇപ്പോഴും ഒന്നും വൈകിയിട്ടില്ല… നിന്റെ ഒരു കുഞ്ഞിനെ കണ്ടിട്ട് വേണം അമ്മയ്ക്ക് കണ്ണടയ്ക്കാൻ… ”
ആറ്റുനോറ്റുണ്ടായ കുഞ്ഞിനെയൊന്നു കാണുന്നതിന് മുന്നേ തന്നെ ഗർഭാശയത്തിൽ വച്ചു നഷ്ടപെട്ടതോർത്ത് വിഷമിച്ചിരിക്കുന്ന
ഉണ്ണിയുടെ അടുത്തേക്ക് വന്ന ഉണ്ണിയുടെ അമ്മ പറഞ്ഞതും അത് കേട്ട് നിറഞ്ഞ കണ്ണുകളോടെയവൻ അമ്മയേയൊന്നു നോക്കി…
” എടാ.. മോനേ ഞാൻ നിന്റെ നന്മയ്ക്ക് വേണ്ടിയാ ഈ പറയുന്നത്…
അവളൊരു പെണ്ണല്ല… ഒരു കുഞ്ഞിനെ പ്രെസവിക്കാൻ കഴിയാത്തവളൊക്കെയൊരു പെണ്ണാണോ…. നീ നല്ലത് പോലെ ആലോചിക്ക്..
നിനക്കും ആഗ്രഹമില്ലേ സ്വന്തം ചോരയിലൊരു കുഞ്ഞിനെ വേണമെന്ന്… ”
മകന്റെ നിശബ്ദത കണ്ടു ആ അവസരം മുതലാക്കിയന്ന പോലെ അവർ വീണ്ടും പറഞ്ഞു…
” അതുകൊണ്ടാ അമ്മ ഈ പറയുന്നത്…
നീ അവളെ അവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്ക്… നിനക്ക് നല്ലൊരു പെണ്ണിനെ ഞാൻ കണ്ടു പിടിച്ചു തരാം… അതും നല്ല സ്ത്രീധനം തരുന്ന കുടുംബത്തിൽ നിന്നും… ”
” അമ്മേ… ”
അമ്മ പറയുന്നത് കേട്ട് അവിടെയ്ക്ക് വന്ന ഉണ്ണിയുടെ പെങ്ങൾ അനു ശാസനയോടെ അവരെ വിളിച്ചു…
” എന്താടി… ”
” അമ്മയ്ക്ക് എങ്ങനെ ഇത്ര മനുഷ്യത്തമില്ലാതെ പറയാൻ കഴിയുന്നു…
സ്വന്തം കുഞ്ഞിനെ നഷ്ടപെട്ട വേദനയിൽ കഴിയുന്ന രണ്ടുപേരുണ്ടിവിടെ… ഒരാശ്വാസവാക്ക് പറയാനുള്ള സമയത്തു അവരുടെ മനസ് കൂടുതൽ വേദനിപ്പിക്കുവാണോ ചെയ്യുന്നേ…
പാവം ഏട്ടത്തി… അവർക്ക് എത്രത്തോളം വിഷമമുണ്ടെന്നറിയൊ… ”
അനു അമ്മയോട് വിഷമത്തോടെ ചോദിച്ചു…
” അയ്യോ.. ഒരു പ്യാവം… ”
അവർ പുച്ഛത്തോടെ പറഞ്ഞു…
” എടി… പഠിച്ചു നടക്കേണ്ട കാലത്ത് കണ്ണും കലാശവും കാണിച്ചു എന്റെ മോനേ മയ്ക്കി എടുത്ത മൂധേവിയാണവൾ…
എന്നിട്ട് അഞ്ചു പൈസ സ്ത്രീധനം പോലും തരാതെ… എന്തിന് രായിക്ക് രായിമാനും ഇവന്റെ കൂടെ ഇറങ്ങി പൊന്നവളല്ലേ അവൾ…
ഇവന് മുൻപ് എത്ര പേരുടെ കൂടെ ഇറങ്ങി പോയിട്ടുണ്ടെന്ന് ആർക്കറിയാം… എന്റെ മോനൊരു പാവമായത് കൊണ്ടു അവനെ വേഗം പറ്റിക്കാല്ലോ…
എന്നിട്ട് ഇവിടെ വന്നു കേറിയിട്ട് കൊല്ലം മൂന്നാലായില്ലേ ഇതു വരെ ഇവനൊരു കുഞ്ഞിനെ കൊടുക്കാൻ അവളെ കൊണ്ടു പറ്റിയൊ… എന്നിട്ടവസാനം ആറ്റുനോറ്റുണ്ടായ കൊച്ചിനെ പോലും ജീവനോട് കൊടുക്കാൻ അവൾക്കു കഴിഞ്ഞില്ല…
ഇനി ആർക്കറിയാം.. കൊച്ചുണ്ടായാൽ സൗന്ദര്യം പോകുമെന്ന് കരുതി ആ കൊച്ചിനെ അവൾ തന്നെ കൊ ന്ന താ ണോന്നു… ”
” അമ്മേ… ”
അമ്മ പറയുന്നത് കേട്ട് വിഷമത്തോടെ ഉണ്ണി വിളിച്ചു…
” മോനേ.. അമ്മയുടെ വിഷമം കൊണ്ടു പറയുന്നതാടാ… എന്റെ മോൻ എത്ര കൊതിച്ചതാ ആ കുഞ്ഞിനെ.. നിന്നോട് കുറച്ചെങ്കിലും സ്നേഹം അവൾക്കുണ്ടായിരുന്നേൽ അവൾ ഈ കുഞ്ഞിനെ ജീവനോടെ നിനക്ക് തരില്ലായിരുന്നോ…
ഇതിപ്പോൾ…. അവൾ ആ കുഞ്ഞിനെ കൊ ന്ന താന്നു തന്നെയാ അമ്മയ്ക്ക് തോന്നുന്നത്… ”
ഉണ്ണിയുടെ അമ്മ പറഞ്ഞുകൊണ്ടിരുന്നതെല്ലാം കേട്ട് മനസ് തകരുന്നൊരാൾ ആ വീടിനുള്ളിലുണ്ടായിരുന്നു… ഉണ്ണിയുടെ ഭാര്യ അഭിരാമി…
” അച്ഛമ്മ പറഞ്ഞത് കെട്ടില്ലെടാ വാവേ… മോനേ അമ്മ കൊന്നതാന്നു… മോനങ്ങനെ തോന്നുണ്ടൊടാ… അമ്മ മോനേ കൊന്നതാന്നു…
നീ എന്റെ ഉദരത്തിലുണ്ടന്നറിഞ്ഞ നാൾ മുതൽ നീ അമ്മയേ കാണാൻ വരുന്ന ആ ഒരു ദിവസത്തിന് വേണ്ടിയല്ലേ അമ്മ കാത്തിരുന്നത്… എന്നിട്ട് നീ അമ്മയോട് ഒരു വാക്ക് പോലും പറയാതെ പോയില്ലേ… ഒന്നു കാണാൻ പോലും അമ്മയ്ക്ക് പറ്റിയില്ലല്ലോ… അമ്മയ്ക്ക് എന്ത് മാത്രം വിഷമമുണ്ടെന്നറിയുവോ..
അമ്മയ്ക്കും മോന്റെ കൂടെ വരണമെന്നുണ്ട്.. പക്ഷെ അങ്ങനെ അമ്മ വന്നാൽ മോന്റെ അച്ഛ ഇവിടെ ഒറ്റയ്ക്കായി പോകും.. ഇല്ലേൽ അമ്മയും മോന്റെ കൂടെ വന്നനെ… ”
അഭിരാമി മുറിയിലെ കട്ടിലിൽ കിടന്നു തന്റെ ഒഴിഞ്ഞ വയറിനു മുകളിൽ കൈ വച്ചു നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു….
” എന്റെമ്മേ ഒന്നു പതുക്കെ പറ.. ഏട്ടത്തി കേൾക്കും… ”
” അവൾ കൂടി കേൾക്കാൻ വേണ്ടി തന്നെയാ ഞാനീ പറയുന്നത്…. എന്റെ മോനേ മുടിപ്പിക്കാനായിട്ട്… ഇനിയും അവന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കാതെ ഇറങ്ങി പോകാൻ പറ അവളോട്… ”
അമ്മ, അഭിരാമി യേ കുറിച്ച് പറയുമ്പോഴും ഉണ്ണി നിശബ്ദനായിരിക്കുവായിരുന്നു… അവന്റെയാ ഇരുപ്പ് അനുവിളും ഒരു പേടി നിറച്ചു….
” മോനേ ഇനിയും വൈകിയിട്ടില്ല… നീ അമ്മ പറയുന്നത് കേൾക്ക്… നിനക്കവൾ ചേരില്ല മോനേ.. ”
” ഒന്നു നിർത്തുന്നുണ്ടോ… ”
ഉണ്ണി പെട്ടെന്ന് ഇരുന്നയിടത്തു നിന്നും എണീറ്റു ദേഷ്യത്തോടെ പറഞ്ഞതും അവന്റെ കണ്ണിലെ ദേഷ്യം കണ്ടു ഉണ്ണിയുടെ അമ്മ രണ്ടടി പിറകിലേക്ക് നീങ്ങി… അനുവിന്റെ ഉള്ളിലും ഒരു പേടി നിറഞ്ഞു…
” കുറേയായി ഞാൻ സഹിക്കുന്നു… എന്റെ ഷമയ്ക്കും ഒരു പരിധിയുണ്ട്… ആറ്റുനോട്ടുണ്ടായ എന്റെ കുഞ്ഞിന്റെ മുഖം പോലുമൊന്നു കാണാൻ പറ്റാത്തതിന്റെ വിഷമത്തിലിരിക്കുവാ ഞാൻ… ആശ്വസിപ്പിക്കേണ്ട… കുറച്ചു മനസമാധാനമെങ്കിലും താ… ”
ഉണ്ണി ദേഷ്യത്തോടെ തന്നെ പറഞ്ഞതും….
” അതാടാ അമ്മ പറഞ്ഞത്.. അവൾക്കു പകരം മറ്റൊരു പെണ്ണായിരുന്നേൽ ഇപ്പോൾ ഈ വീട്ടിലൂടെ കുട്ടികൾ ഓടി കളിച്ചേനെ.. ഇതേ പോലെ ഒന്നിനും കൊള്ളാത്തൊരു മ ച്ചി… ”
” നിർത്തു… അമ്മയ്ക്കിപ്പോൾ എന്താ വേണ്ടത്… അഭിരാമിയേ ഇവിടെന്നു ഇറക്കി വിടണം അത്രയല്ലെയുള്ളൂ….
അവളെയും കൊണ്ടു ഇവിടെ വന്നു കയറിയ അന്ന് തുടങ്ങിയത… ഇനിയും അമ്മയേ വിഷമിപ്പിക്കുന്നില്ല… ഇപ്പോൾ ഈ നിമിഷം തന്നെ ഇറക്കി വിട്ടെക്കാം… അതോടെ അമ്മയുടെ പ്രശ്നം തീരുവല്ലോ… ”
ഉണ്ണി ഇത്രയും പറഞ്ഞു ദേഷ്യത്തോടെ വീടിനുള്ളിലേക്ക് കയറിയതും അവന്റെ അമ്മയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു… തന്റെ അവസരോചിതമായ ഇടപെടൽ ഏറ്റത് പോലെ….
എന്നാൽ ഉണ്ണിയുടെ വാക്ക് കേട്ട് ഞെട്ടിയ മറ്റു രണ്ടു പേരും ആ വീടിനുള്ളിലുണ്ടായിരുന്നു.. ഉണ്ണിയുടെ അനിയത്തി അനുവും ഭാര്യ അഭിരാമിയും…
അഭിരാമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞോഴുകി… കുഞ്ഞിനെ അ ബോട്ട് ചെയ്തു വന്നിട്ട് ഈ നിമിഷം വരെ ഉണ്ണി അവളോടൊരു വാക്ക് പോലും മിണ്ടിയിട്ടില്ലന്നു മാത്രമല്ല തന്നെയൊന്നു നോക്കുക പോലും ചെയ്തിട്ടില്ല…
അല്ലേലും തനിക്ക് ഇനിയും ഉണ്ണിയേട്ടനെ സ്നേഹിക്കാനുള്ള അവകാശമില്ലന്നു ആരോ അവളോട് പറയും പോലെ അവൾക്കു തോന്നി…
” അഭിരാമി… ഏണിക്ക്… നിന്റെ ഡ്രെസ്സും മറ്റുമെല്ലാം എടുക്ക് വേഗം… ഇന്ന് ഇപ്പോൾ തന്നെ നീ ഇവിടെ നിന്നും ഇറങ്ങണം… ”
ഉണ്ണി അവരുടെ മുറിയിലേക്ക് വന്നു ദേഷ്യത്തോടെ തന്നെ അഭിരാമിയോട് പറഞ്ഞിട്ടവൻ മുറിയിൽ നിന്നും ഇറങ്ങി പോയി…
അഭിയെന്ന വിളിയിൽ നിന്നും അഭിരാമിയെന്ന് നീട്ടി വിളിച്ചപ്പോൾ തന്നെ അവൾക്കു ഉണ്ണിയുടെ തീരുമാനം ഉറച്ചതാന്നു മനസിലായിരുന്നു…
പിന്നെ ഒട്ടും അമാന്തിക്കാതെ തന്നെ അവൾ പതിയെ കട്ടിലിൽ നിന്നുമെണീറ്റ് മുറിയിലുള്ള അലമാരിയിൽ നിന്നും തന്റെ വസ്ത്രങ്ങളെല്ലാമെടുത്തു കട്ടിലിലേക്ക് വച്ചു… പെട്ടി എടുക്കാനായി കുനിഞ്ഞതും അവളുടെ വയറ്റിൽ നിന്നുമൊരു വേദനയുയർന്നു …
” ആാാാ…”
അവളിൽ നിന്നും ശബ്ദമുയർന്നതും അനു പെട്ടെന്ന് മുറിയിലേക്ക് ഓടി കയറി ചെന്നു..
” ഏട്ടത്തി എന്തു പറ്റി.. ”
അവൾ വേവലാതിയോടെ അഭിരാമിയോട് ചോദിച്ചു…
” ഏയ്… പെട്ടി എടുക്കാൻ കുനിഞ്ഞപ്പോൾ വയറ്റിനുള്ളിലൊരു വേദന… ”
അവൾ തന്റെ വയറിൽ പിടിച്ചു അവശതയൊടെ പറഞ്ഞു…
” ഏട്ടത്തി ഇതേവിടെയ്ക്ക് പോകുവാ.. ഏട്ടൻ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞുന്നു വച്ചു…. ”
അനു വിഷമത്തോടെ ചോദിച്ചതും…
” ഇല്ല മോളേ പോകണം… അത് ഉണ്ണിയേട്ടനോടുള്ള ദേഷ്യം കൊണ്ടല്ല… സ്നേഹം കൊണ്ടാണ്… ഏട്ടനും കാണില്ലേ ഒരു കുഞ്ഞിനെ കൊഞ്ചിക്കാനുള്ള ആഗ്രഹം..
നിനക്കും കാണുമല്ലോ ഉണ്ണിയേട്ടന്റെ കുഞ്ഞിനെ കൊഞ്ചിക്കാനുള്ള ആഗ്രഹം… അത് കൊണ്ടു ഞാൻ പോകുന്നത് തന്നെയാണ് നല്ലത്… ഇനിയും ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാൻ എനിക്കെന്തോ കഴിയുന്നില്ല…
നീയാ പെട്ടി ഇങ്ങേടുത്തെ.. എനിക്ക് കുനിയാൻ വയ്യാ… ”
അഭിരാമി കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞതും, അനു വിഷമത്തോടെ തന്നെ കട്ടിലിനടിയിലുണ്ടായിരുന്ന പെട്ടിയെടുത്തു കട്ടിലിലേയ്ക്ക് വച്ചു.. പിന്നെ അഭിരാമിയുടെ ഡ്രെസ്സും മരുന്നുകളുമെടുത്തു പെട്ടിയിലേക്ക് വച്ച അടയ്ക്കാൻ തുടങ്ങിയതും…
അഭിരാമി ഉണ്ണി കഴുകാനായി ഇട്ടിരുന്ന ഒരു ഷർട്ടും ഉണ്ണിയും അഭിരാമിയും കൂടെ ചേർന്നു നിൽക്കുന്ന ഒരു ഫോട്ടോയും കൂടി എടുത്തു ആ പെട്ടിയിലേക്ക് വച്ചു…
അത് കണ്ടു അനു വിഷമതോടെ അഭിരാമിയേ നോക്കിയതും അവൾ അനുവിനെ നോക്കി വിളറിയൊരു ചിരി കൊടുത്തു…
” കഴിഞ്ഞില്ലെ… ”
ഉണ്ണി മുറിയിലെയ്ക്ക് വന്നു ചോദിച്ചു…. അപ്പോഴും അവന്റെ കണ്ണുകളിൽ ദേഷ്യം തങ്ങി നിന്നു…
” കഴിഞ്ഞു… ”
അഭിരാമി കണ്ണുകൾ തുടച്ചു പറഞ്ഞു കൊണ്ടു പെട്ടി എടുക്കാൻ തുടങ്ങിയതും അനു ആ പെട്ടിയെടുത്തു കൈയിൽ പിടിച്ചു… ഉണ്ണി ഇറങ്ങിയതും അവന്റെ പുറകെ അഭിരാമിയും അനുവും ഇറങ്ങി വന്നു…
” ഇനി ഈ വീടൊന്നു ചാണകവെള്ളമടിച്ചു ശുദ്ധിയാക്കണം.. ”
അഭിരാമി വീടിന് വെളിയിലേക്കിറങ്ങിയതും പുറകിൽ നിന്ന ഉണ്ണിയുടെ അമ്മ പറഞ്ഞു … അത് കേട്ട് അനു ദേഷ്യത്തോടെ അമ്മയേ നോക്കിയതും അവർ അവളെ നോക്കിയൊന്നു പുച്ഛിച്ചു…
” ചാണകം ഞാൻ രാഘവേട്ടനോട് പറഞ്ഞിട്ടുണ്ട്… കുറച്ചു കഴിയുമ്പോൾ കൊണ്ടു വന്നു തരും… ”
ഉണ്ണി പെട്ടെന്ന് പറഞ്ഞതും അഭിരാമി ഞെട്ടി അവനെ നോക്കി… പക്ഷെ അവന്റെ മുഖത്തു ദേഷ്യം തന്നെ നിറഞ്ഞു നിന്നു… അപ്പോഴേക്കും ഉണ്ണിയുടെ ഒരു കൂട്ടുകാരൻ കാറുമായി അവിടെയ്ക്ക് വന്നു..
അത് കണ്ടു ഉണ്ണി അനുവിന്റെ കൈയിൽ നിന്നും പെട്ടി വാങ്ങി കാറിന്റെ ഡിക്കിയിലേക്ക് വച്ച ശേഷം അവളൊട് കയറാൻ പറഞ്ഞു… അഭിരാമി ഉണ്ണിയെയും അനുവിനെയുമൊന്നു നോക്കി ആ കാറിലേക്ക് കയറി… ശേഷം ഒന്നുടെ തിരിഞ്ഞു ആ വീട്ടിലേക്കൊന്ന് നോക്കി…
താൻ മൂന്ന് വർഷം മുൻപ് ഉണ്ണിയുടെ കൈയും പിടിച്ചു വലതുകാൽ വച്ചു കയറിയ വീട്… താനും ഉണ്ണിയും സ്നേഹിച്ചു കഴിഞ്ഞ വീട്… ഇനി അതെല്ലാം ഒരു ഓർമ്മയാകുമെന്ന് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു..
” നീ എന്തിനാ അവളുടെ കൂടെ പോകുന്നെ.. അരുൺ കൊണ്ടുച്ചെന്നാക്കികോളും… ”
ഉണ്ണി കാറിന്റെ കോ ഡ്രൈവർ സീറ്റിലേക്ക് കയറാൻ തുടങ്ങിയതും അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു….
” ഞാനല്ലേ അവളെ അവിടെ നിന്നുമിറക്കി കൊണ്ടു വന്നത്… അപ്പോൾ തിരിച്ചു കൊണ്ടു ചെന്നാക്കുനുള്ള മര്യാദ കൂടെ കാണിക്കെണ്ടേ… ”
ഉണ്ണി അമ്മയേ നോക്കാതെ തന്നെ പറഞ്ഞു…
” ആഹ് അത് ശെരിയാ… നീ വേഗം അവളെ കൊണ്ടു ചെന്നാക്കിയിട്ട് വാ… നിനക്ക് ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കി ഞാൻ കാത്തിരിക്കും… ”
അമ്മ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ അനു വീടിനുള്ളിലേക്ക് കയറി പോയി… അതോടൊപ്പം അഭിരാമി കയറിയ കാറും ആ വീടിന്റെ മുറ്റം വിട്ടു ദൂരെയ്ക്കകന്നു…
യാത്രയിലുടനീളം ആ കാറിനുള്ളിൽ കനത്ത നിശബ്ദത തന്നെയായിരുന്നു… ഉണ്ണിയൊ അരുണോ ഒന്നും തന്നെ അവളോട് ചോദിച്ചില്ല….
അവളുടെ മനസിലപ്പോൾ ഉണ്ണിയുടെയും അഭിരാമിയുടെയും പ്രണയകാലമായിരുന്നു… പ്ലസ് ടുവിന് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം..
അഭിരാമി പ്ലസ് വണ്ണിന് ചേർന്നപ്പോൾ ടെസ്റ്റ് ബുക്ക് ചോദിച്ചു ചെന്നതായിരുന്നു അതെ സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന ഉണ്ണിയുടെ അടുത്ത്…
ടെക്സ്റ്റ് ചോദിച്ചു മേടിച്ചുള്ള പരിചയം ആദ്യം സൗഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്കും കടക്കാൻ അതികം നാളൊന്നും വേണ്ടി വന്നില്ല… ഉണ്ണി തന്നെയായിരുന്നു ഇഷ്ടം ആദ്യം തുറന്നു പറഞ്ഞതും കുറച്ചു കാലം അവൻ പ്രണയം പറഞ്ഞു പുറകെ നടന്നതും അഭിരാമിയും തന്റെ ഇഷ്ടം അവനെ അറിയിച്ചു…
പ്ലസ് ടു കഴിഞ്ഞു ഡിഗ്രിയ്ക്ക് ഉണ്ണി പഠിക്കുന്ന അതെ കോളേജിലേക്ക് ചെല്ലാനും അഭിരാമിയ്ക്ക് മറ്റൊരു കാരണം നോക്കേണ്ട ആവിശ്യമില്ലായിരുന്നു….
കോളേജിൽ ഒന്നിച്ചുണ്ടായിരുന്ന രണ്ടു വർഷവും അവർ പരസ്പരം സ്നേഹിച്ചും പിണങ്ങിയും അതിലും വേഗത്തിൽ ഇണങ്ങിയും അവരുടെ കോളേജ് ലൈഫ് ആഘോഷിച്ചു കൊണ്ടേയിരുന്നു… രണ്ടു പേരും പ്രണയത്തിനൊപ്പം തന്നെ അവരുടെ പഠിപ്പും മുന്നോട്ട് കൊണ്ടു പോയി…
അഭിരാമി ഡിഗ്രി അവസാന വർഷം എത്തിയപ്പോൾ തന്നെ അവൾക് കല്യാണലോചനകൾ വരാൻ തുടങ്ങി…
ഉണ്ണിയുടെ കാര്യം വീട്ടിലവതരിച്ചപ്പോൾ തന്നെ ജാതിയുടെ കാര്യം പറഞ്ഞു വീട്ടുകാർ ആ പ്രണയബന്ധത്തെ എതിർത്തു… പക്ഷെ പിൻ വാങ്ങാൻ അഭിരാമിയും ഉണ്ണിയും തയാറായിരുന്നില്ല…
പല ആലോചനകളും പെണ്ണ് കാണലിൽ തന്നെ അഭിരാമി മുടക്കിയിരുന്നു. അതു കണ്ടു അവളോടുള്ള വാശിയ്ക്ക് വീട്ടുകാർ പെൺകാണലൊന്നുമില്ലാതെ തന്നെ നേരെ കല്യാണം തീരുമാനിച്ചു… അതറിഞ്ഞ ഉണ്ണി അവളുടെ വീട്ടിൽ ചെന്നു വീട്ടുകാരോട് സംസാരിച്ചേങ്കിലും ജാതി വിട്ടു അവരോരു കളിക്കുമില്ലാന്നു അവന് മനസിലായി…
അതോടെ അന്ന് തന്നെയവൻ അഭിരാമിയുടെ കൈയും പിടിച്ചു ആ വീടിന്റെ പടികളവനിറങ്ങി… അടുത്തള്ള അമ്പലത്തിൽ വെച്ച് കുട്ടുകാരുടെ സാനിധ്യത്തിൽ ചെറിയൊരു താലി കെട്ടി അഭിരാമി ഉണ്ണിയുടെ ഭാര്യയായി…
അന്ന് മുതൽ മുതൽ ഉണ്ണിയുടെ അമ്മയുടെ കണ്ണിലേ കരടാണ് അഭിരാമി.. പക്ഷെ അമ്മ എന്ത് പറഞ്ഞാലും അഭിരാമി ഒന്നും തിരിച്ചു പറയില്ലായിരുന്നു… അതോടൊപ്പം ഉണ്ണിയുടെ സ്നേഹം കൂടെയായപ്പോൾ അവൾ അവിടെ ഹാപ്പിയായിരുന്നു….
പിജി രണ്ടാം വർഷം പഠിച്ചുകൊണ്ടരിന്നപ്പൊഴായിരുന്നു അവരുടെ വിവാഹം എന്നത് കൊണ്ടു തന്നെ അവന്റെ പഠിപ്പ് മൂടങ്ങാതിരിക്കാൻ അഭിരാമി ഒരു ജോലിക്ക് കയറി…
ഉണ്ണി അത് ആദ്യം എതിർത്തേങ്കിലും ജോലിയ്ക്ക് കയറുന്ന അത്രയും നേരമെങ്കിലും അമ്മയുടെ വായിൽ നിന്നുമൊന്നും അവൾക് കേൾക്കണ്ടല്ലോന്നോർത്തപ്പോൾ ഉണ്ണി പാതി മനസോടെ സമ്മതിച്ചു…
പിജി കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ ഉണ്ണിയ്ക്കൊരു ജോലി അവരുടെ സാർ മുഖേനെ റെഡിയായിരുന്നു.. അത് കൊണ്ടു തന്നെ അവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങി….
ഉണ്ണിയ്ക്ക് നല്ലൊരു ജോലി കൂടിയായപ്പോൾ അഭിരാമി കാരണം തന്റെ മോന് കിട്ടേണ്ട സ്ത്രീധനം കിട്ടാതെ പോയതിലുള്ള ദേഷ്യം കൂടെ അവർ അവളോട് തീർത്തു..
അതോടൊപ്പം രണ്ടു വർഷം കഴിഞ്ഞിട്ടും മരുമകൾ ഗെർഭിണിയാകാത്തതും അവരിൽ ദേഷ്യം കൂട്ടി… അന്ന് മുതൽ തന്റെ മകനോട് അഭിരാമിയേ ഒഴിവാക്കി മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കാൻ അവർ നിർബന്ധിച്ചു കൊണ്ടേയിരുന്നു….
പക്ഷെ ഉണ്ണി അതിനൊന്നും ചെവി കൊടുത്തില്ല… നാളുകൾക്ക് ശേഷം അഭിരാമി ഗെർഭിണിയായപ്പോൾ, എല്ലാവർക്കും സന്തോഷമായിരുന്നേൽ അവിടെയും ഉണ്ണിയുടെ അമ്മ ഓരോ പ്രശ്നങ്ങളുമായി എത്തി… അതോടൊപ്പം ആ കുഞ്ഞിനെ കൂടെയിപ്പോൾ നഷ്ടപ്പെട്ടപ്പോൾ അവർ അവസരം മൂതലെടുത്തു….
ഇനി കുറച്ചു നേരം കൂടെയേ തന്റെ ഉണ്ണിയേട്ടൻ തന്റെ കൂടെയുള്ളൂ… ഇനി തിരിച്ചു ചെന്നാൽ വീട്ടുകാർ സ്വീകരിക്കുവോ…
അന്ന് വീട്ടിൽ നിന്നും പോന്നതിൽ പിന്നെ ആരു തന്നെ അന്വേഷിച്ചു വന്നിട്ടില്ല… ഒരിക്കൽ അമ്പലത്തിൽ വച്ചു അമ്മയെയും അനിയത്തിയേ കണ്ടെങ്കിലും അവർ തന്നെ കാണാത്ത പോലെ തന്നെ കടന്നു പോയതാണ്…
എല്ലാം ഓർത്തപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു… അവൾ കാറിന്റെ സീറ്റിലേക്ക് കണ്ണുകളടച്ചു ചാരികിടന്നു…
” അഭിരാമി ഏണിക്ക് സ്ഥലമെത്തി… ”
ഉണ്ണിയുടെ വിളിയാണ് അവളെ മയക്കത്തിൽ നിന്നുമുണർത്തിയത്… അവൾ ഉണ്ണിയേയൊന്നു നോക്കി കൊണ്ടു തന്നെ കാറിൽ നിന്നും പുറത്തേക്കിറങ്ങി..
അപ്പോഴേക്കും കാറിന്റെ ഡിക്കിയിൽ നിന്നും അഭിരാമിയുടെ പെട്ടി എടുത്തു അവളുടെ മുന്നിലെയ്ക്ക് കൊണ്ടു ചെന്നു വച്ചു…. നിറ കണ്ണുകളോടെ അവൾ ഉണ്ണിയേ നോക്കിയെങ്കിലും അവന്റെ കണ്ണുകളിൽ അപ്പോഴും ദേഷ്യം തന്നെയായിരുന്നു…
അതുകണ്ടവൾ മുഖം താഴ്ത്തി മുന്നിൽ വെച്ചിരിന്നു പെട്ടി എടുത്തു തിരിഞ്ഞതും കാർ അവിടെ നിന്നും തിരിച്ചു പോയി… കാർ അകന്നു പോകുന്നതിന്റെ ശബ്ദം കേട്ട് അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി അവൾ മുഖം പൊത്തി നിലത്തെക്കിരുന്നു…
അവസാന നിമിഷം വരെ അവൾക്കൊരു പ്രതീക്ഷയുണ്ടായിരുന്നു ഉണ്ണി തന്നെ കൈ വിടില്ലന്ന് പക്ഷെ….
വൈകിവന്ന വസന്തം കഥ തുടർന്നു വായിക്കുവാൻ (അവസാനഭാഗം)