ഗിരി – അവസാനഭാഗം
(രചന: Bibin S Unni)
“വല്ല്യേട്ടൻ…. വല്ല്യേട്ടൻ ഇവിടെയില്ലേ…” അഞ്ജലി ചോദിച്ചത് കേട്ട് അനിത പറഞ്ഞതും എല്ലാരും സംശയത്തോടെ പരസ്പരം നോക്കി… അപ്പോഴേക്കും രണ്ടു വാഹനങ്ങൾ അഞ്ജലിയുടെ വീടിന് മുന്നിലേക്ക് വന്നു നിന്നു….
അതു കണ്ടു അവർ നോക്കിയതും മുന്നിലെ വന്ന കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നും ഗിരി ഇറങ്ങി വന്നു… ഗിരിയേ കണ്ടതും അഞ്ജലി ഓടി ചെന്നു അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടികരഞ്ഞു… അത് കാണെ ഗിരിയുടെ മുഖത്തും പരിഭ്രമം നിറഞ്ഞു….
” എന്താ അഞ്ജു, എന്തുപറ്റി.. ”
അവൻ വേവലാതിയോടെ ചോദിച്ചു…
” ഏട്ടൻ.. എവിടെ പോയതായിരുന്നു ഇത് വരെ… ഞാൻ എത്ര തവണ വിളിച്ചുന്നറിയുവോ.. ”
അവൾ കരച്ചിലോടെ തന്നെ പറഞ്ഞു…
” ടി.. അതു ഫോൺ സൈലന്റ് ആയി പോയി.. ഞാനറിഞ്ഞില്ല… പിന്നെയാ നിന്റെ കാൾ കണ്ടത്… അതു കണ്ടു നിന്നെ തിരിച്ചുവിളിച്ചിട്ടാണേൽ നീയും എടുത്തില്ലാ..”
ഗിരി പറഞ്ഞു നിർത്തിയാത്യത്തെ എല്ലാവരുടെയും മുഖത്തു ആശ്വാസം നിറഞ്ഞു…
” അല്ല നിങ്ങൾ രണ്ടു പേരും ഇതുവരെ റെഡിയായില്ലേ… ”
ഗിരി അഞ്ജലിയെയും അമ്മയെയും നോക്കി ചോദിച്ചു…
” അതു നിന്നെ കാണാനില്ലന്ന് പറഞ്ഞു ഇവൾ ഇവിടെ കിടന്നു ബഹളമായിരുന്നു.. അതു കൊണ്ടു ഒരുങ്ങാനൊന്നും പറ്റിയില്ല.. ഒരഞ്ചു മിനിറ്റ് മോനേ.. ”
ഇതും പറഞ്ഞു അമ്മ അഞ്ജലിയേ ദേഷ്യത്തോടെയൊന്നു നോക്കിയിട്ട് അകത്തേക്ക് പോയി… എല്ലാരും തന്നെ നോക്കി ചിരിയോടെ നിൽക്കുന്നത് കണ്ടതും അഞ്ജലിയ്ക്കു ചമ്മൽ തോന്നി.. അവൾ ഗിരിയുടെ മാറിലേക്ക് മുഖമൊളിപ്പിച്ചു….
” അതെ ഇങ്ങനെ നിന്നാൽ കാര്യമൊന്നും, നടക്കില്ല.. മോള് പോയി വേഗം റെഡിയാവു… ” ഗിരി പറഞ്ഞപ്പോൾ അഞ്ജലി സംശയഭാവത്തിൽ ഗിരിയേ നോക്കി…
” എവിടെയ്ക്ക് പോകാൻ… ”
” അതൊക്കെ സർപ്രൈസ്… അവിടെ ചെന്ന ശേഷം നീ അറിഞ്ഞാൽ മതി.. വേഗം പോയി ഡ്രെസ്സ് മാറി വാ.. സമയം പോകുന്നു… ” ഗിരി ഇതും പറഞ്ഞു അഞ്ജലിയെയും കൂട്ടി വീടിനുള്ളിലേക്ക് കയറി..
” എന്താ അളിയാ, ആ സർപ്രൈസ്.. ”
“സർപ്രൈസ് പറഞ്ഞാൽ പിന്നെ എന്താ അതിലൊരു, ത്രിൽ… തത്കാലം നിങ്ങൾ ഇറങ്ങിക്കൊ ഞാൻ അഞ്ജലിയെയും അമ്മയെയും കൂട്ടി വന്നോളാം…
ചേച്ചിയും അളിയനും പുറകിലെ വണ്ടിയിൽ കേറിക്കൊ, അനിതയും അളിയനും ആ വണ്ടിയുടെ പുറകെ പോയാൽ മതി… ഞാൻ ഈ ഡ്രെസ്സൊന്ന് മാറി വേഗം എത്തിയേക്കാം ”
ഇതും പറഞ്ഞു ഗിരി രണ്ടു വീട്ടുകാരെയും പറഞ്ഞു വിട്ടു… അൽപ്പ സമയം കഴിഞ്ഞതും അഞ്ജലി കുളിച്ചു തലേ ദിവസം ഗിരി കൊടുത്ത പച്ച കളർ സാരിയുമുടുത്തു ഇറങ്ങി വന്നു…
അപ്പോളേക്കും ഗിരിയും അവന്റെ ഡ്രെസ്സ് മാറി അഞ്ജലിയുടെ സാരിയുടെ അതെ കളർ ഷേർട്ടും ഒരു മുണ്ടുമുടത്തു മുറിയിൽ നിൽപ്പുണ്ടായിരുന്നു…
അഞ്ജലിയേ താൻ മേടിച്ചു കൊടുത്ത സാരിയിൽ കണ്ടതും ഗിരി അവളെ വലിച്ചു തന്റെ ദേഹത്തെയ്ക്കിട്ടു.. ശേഷം അവളുടെ മുഖത്തെയ്ക്കു വീണു കിടക്കുന്ന മുടിയിഴകൾ അവൻ ഒരു വിരലാളേ മാറ്റി അവളുടെ നെറ്റിയിലായി ഒരുമ്മ കൊടുത്തു…
” എന്നേ കാണാതായപ്പോൾ പേടിച്ചു പോയോ.. ”
അവൻ അരുമയോടെ ചോദിച്ചതും.. അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…
” സോറി.. നിന്നെ പേടിപ്പിക്കണമെന്ന് കരുതിയതല്ല.. പക്ഷെ പെട്ടെന്നോരാത്യാവിശ്യം വന്നപ്പോൾ എനിക്ക് പോകേണ്ടി വന്നു, നീയാണേൽ നല്ല ഉറക്കവും.. വെറുതെ നിന്നെ ശല്ല്യപെടുത്തണ്ടാന്ന് മാത്രമേ ഞാനപ്പോൾ കരുതിയുള്ളൂ… ”
അഞ്ജലിയുടെ കണ്ണുകൾ തുടച്ചു കൊണ്ടു ഗിരി പറഞ്ഞു…
” ഇന്നലെ ഏട്ടൻ പറഞ്ഞ വാക്കുകളും, രാവിലെ ഏട്ടനെ കാണാഞ്ഞതും, കൂട്ടത്തിൽ അവരെല്ലാം പെട്ടെന്ന് വീട്ടിലേക്ക് വന്നതും എല്ലാം കൂടിയായപ്പോൾ എനിക്ക്… ”
” അവരെയെല്ലാം വിളിച്ചതും അതു നിന്നോട് പറയാഞ്ഞതും, എല്ലാം നിനക്കൊരു സർപ്രൈസ് ആയിക്കൊട്ടേന്ന് കരുതിയായിരുന്നു…. പക്ഷെ എന്റെ പെണ്ണ് ഇത്രയും തൊട്ടാവാടിയാണെന്ന് ഞാനറിഞ്ഞില്ലല്ലോ പെണ്ണെ… ”
ഗിരി ചെറു ചിരിയോടെ പറഞ്ഞതും അഞ്ജലിയുടെ ചുണ്ടിലും ചെറിയൊരു ചിരി വിരിഞ്ഞു…
” ഗിരിയേട്ടന്റെ കാര്യം വരുമ്പോൾ ഞാൻ തൊട്ടാവാടിയായി പോകുമേട്ടാ… ”
ഗിരിയുടെ നെഞ്ചിൽ തല ചായിച്ചു കൊണ്ടവൾ പറഞ്ഞു…
” അതെ ഇങ്ങനെ നിന്നാൽ മതിയൊ പോകേണ്ടേ.. ”
ഗിരി ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവനെ നോക്കി ശേഷം അവന്റെ കൈയും പിടിച്ചവൾ പുറത്തേക്കു വന്നു…
” ഈ കാർ ആരുടെയാ… ”
മുറ്റത്തു കിടക്കുന്ന കാർ കണ്ടു അവൾ സംശയത്തോടെ ചോദിച്ചു…
” നിനക്കിഷ്ടപ്പെട്ടോ.. ”
” ഇത്രയും നല്ല കാർ ആർക്കാ ഇഷ്ട്ടപെടാത്തെ.. ”
” എന്നാ കാറിന്റെ ചന്തം നോക്കി നിൽക്കാതെ കയറാൻ നോക്ക്.. ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം… ”
ഗിരി ഇതും പറഞ്ഞു അഞ്ജലിക്കായി മുന്നിലെ ഡോർ തുറന്നു കൊടുത്തതും അഞ്ജലി കയറിയിരുന്നു.. അപ്പോഴേക്കും അമ്മ വീട് പൂട്ടിയിറങ്ങി വന്നിരുന്നു… അമ്മയും കാറിൽ കയറിയതും ഗിരി കാർ മുന്നോട്ടെടുത്തു…
ഗിരിയുടെ കാർ ചെന്നു നിന്നത് പുതിയതായി പണി കഴിഞ്ഞ ഒരു ഇരുനില വീടിന് മുന്നിലായിരുന്നു… അവർ ചെല്ലുമ്പോൾ അവിടെയ്ക്കു ഷെണിക്കപെട്ടവർ വന്നെത്തുന്നതെയുണ്ടായിരുന്നുള്ളൂ… അഞ്ജലി കാറിൽ നിന്നുമിറങ്ങിയതും വീട് ആകമാനമൊന്നു നോക്കി…
അതിവിശാലമായൊരു ഇരുനില വീട് തന്നെയായിരുന്നു അതു, തൂവെള്ള നിറത്തിൽ പെയിന്റ് അടിച്ചവീടിന് ചുറ്റും ജമന്തി പൂക്കൾ കൊണ്ടു അലങ്കരിച്ചിരിക്കുന്നു …
അത്യാവശ്യം വല്ല്യൊരു മുറ്റം, അതിൽ വാഹനം കയറുന്ന വഴി മുഴുവൻ ഇന്റർലോക്ക് ഇട്ടിരിക്കുന്നു, അതിന് ചുറ്റും പച്ചപുല്ലുകൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്… അതിന് ഒത്ത നടുക്കായി ഒരു കിണർ, ഒരു പൂക്കുട വച്ചേക്കുന്ന പോലെ കിണറിന് ചുറ്റുമതിൽ പിടിപ്പിച്ചിട്ടുണ്ട് ….
” ഇവിടെ നിന്നാൽ മതിയൊ അകത്തേക്ക് കയറേണ്ടേ.. ”
ഗിരി വന്നു വിളിച്ചപ്പോഴാണ് അവൾ അവനെ നോക്കുന്നത് ശേഷം അവൾ ഗിരിയുടെ കൈയ്യും പിടിച്ചു നടന്നു…. വീടിനുള്ളിലേക്ക് കയറാൻ വന്നതും ഒരാൾ വന്നു അവരെ തടഞ്ഞു… അതു കണ്ടു അഞ്ജലി നോക്കിയതും അഞ്ജലിയുടെ അമ്മ ഏഴ് തിരിയിട്ട നിലവിളക്ക് അവളുടെ കൈയിലേക്ക് കൊടുത്തു…
” വലതു കാൽ വച്ചു കയറുമോളേ… ” അഞ്ജലിയുടെ അമ്മ അവളോട് പറഞ്ഞതും അവൾ സംശയത്തോടെ ഗിരിയേ നോക്കി…
” നമ്മുടെ പുതിയ വീടാണ്… ഇതാണ് നിനക്കായുള്ള എന്റെ സർപ്രൈസ്…”
ഗിരി പറഞ്ഞതും, നിറ ചിരിയാലേ അവനെയൊന്നു നോക്കിയ ശേഷം അമ്മയുടെ കൈയിൽ നിന്നും വിളക്ക് വാങ്ങി അഞ്ജലിയും ഗിരിയും വലതു കാൽ വച്ചു വീടിനുള്ളിലേക്ക് പ്രേവേശിച്ചു…
വിളക്ക് പൂജാമുറിയിൽ കൊണ്ടു ചെന്നു വച്ചു പ്രാർത്ഥിച്ച ശേഷം മേസ്തിരി ആ വിളക്കിൽ നിന്നുമൊരു തിരി എടുത്തു അഞ്ജലിയുടെ കൈയിലേക്ക് കൊടുത്തുകൊണ്ടു അടുക്കളയിലേക്ക് പോകാൻ പറഞ്ഞു…
അടുപ്പിൽ തീ കത്തിച്ചു പാൽ തിളച്ചു തൂവിയതും അഞ്ജലി സന്തോഷത്തോടെ ഗിരിയേ കേട്ടിപിടിച്ചു അതു കണ്ടു ഗിരിയും അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിലായൊരുമ്മ കൊടുത്തതും അതു കണ്ടു അവിടെയുണ്ടായിരുന്നവർ ആർത്തു ചിരിച്ചു…
” ഈ ഗിരിയേട്ടൻ.. ”
ഇതും പറഞ്ഞവൾ അവന്റെ അടുത്ത് നിന്നും മാറി തിളച്ചു തൂവിയ പാൽ പാത്രം എടുത്തു മാറ്റി ആറാനായി മാറ്റി വച്ചു… രാത്രിയായതും ആളുകളെല്ലാം പിരിഞ്ഞു പോയി അവിടെ വീട്ടുകാർ മാത്രമായി…
” അല്ലളിയാ അമ്മേയെയും അനിയെയും വിളിച്ചില്ലേ…” പാല് കാച്ചലെല്ലാം കഴിഞ്ഞു എല്ലാവരും കൂടെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അനിതയുടെ ഭർത്താവ് ചോദിച്ചു…
” ഞാൻ വീട്ടിൽ ചെന്നു വിളിച്ചതാ.. വരില്ലാന്ന് തീർത്തു പറഞ്ഞു… ആദ്യം അതു കെട്ടപ്പോൾ ചെറിയൊരു വിഷമമുണ്ടായിരുന്നു.. പിന്നെ കരുതി നമ്മളെ സ്നേഹിക്കുന്നവർ മാത്രം മതിയെന്ന്… ”
” എന്നാലും അളിയൻ ഇത്രയും വല്ല്യൊരു സർപ്രൈസ് തരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല… എങ്ങനെ ഒപ്പിച്ചു ഇത്രയും നല്ലൊരു വീട്… ”
” അതിന്റെ ക്രെഡിറ്റ് എന്റെ ഭാര്യയ്ക്ക് തന്നെയാണ്.. ” ഗിരി അഭിമാനത്തോടെ പറഞ്ഞതും എല്ലാവരും അഞ്ജലിയേ നോക്കി.. അവളാണേൽ ഗിരി പറഞ്ഞത് കേട്ട് ഒന്നും മനസിലാകാതെ നിൽക്കുവായിരുന്നു…
” അതിന് അഞ്ജുവിന്.. ഇവിടെ വന്നതിന് ശേഷമല്ലേ എല്ലാം മനസ്സിലായത് തന്നെ… രാവിലെ വല്ല്യേട്ടനെ കണ്ടില്ലന്ന് പറഞ്ഞു എന്തായിരുന്നു ബഹളം… ആാാ ”
ഗിരി പറഞ്ഞത് കേട്ട് അനിത പറഞ്ഞു നിർത്തിയതും അനിതയുടെ അടുത്ത് നിന്ന അഞ്ജലി അവളുടെ കാലിനിട്ടൊരു ചവിട്ടു കൊടുത്തതും അവൾ വലിയ വായിൽ നിലവിളിച്ചു…
” ഞാനതിന് ഒള്ളത് മാത്രമല്ലേ പറഞ്ഞുള്ളു… എന്റെ കാല്.. ” അവൾ അഞ്ജലിയോടായി പരിഭവിച്ചതും അഞ്ജലി അവളെയൊന്നു ചിരിച്ചു കാണിച്ചു…
” അല്ല അഞ്ജലി എന്താ പറഞ്ഞേ…”
അഞ്ജലിയുടെയും അനിതയുടെയും കോപ്രായങ്ങൾ കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ അടുത്ത അളിയൻ ചോദിച്ചു…
” ആഹ് അതു മറ്റൊന്നുമല്ല… ഗെൽഫിൽ പോയ സമയത്തുള്ള ഫോൺ വിളിക്കിടയിൽ ഒരു ദിവസം ഇവൾ പറഞ്ഞതാ.. വീട്ടുകാർക്ക് വേണ്ടി എല്ലാം ചെയുന്നത് നല്ലത് തന്നെ..
പക്ഷെ അവരറിയാതെ ചെറിയൊരു സമ്പാദ്യം സ്വന്തമായിയുണ്ടാക്കുന്നതും നല്ലതാന്ന്… അന്ന് ഞാനത് ചിരിച്ചു തള്ളിയെങ്കിലും അവിടെ എന്റെ കൂടെയുണ്ടായിരുന്ന ചിലരുടെ അനുഭവങ്ങൾ കൂടെ കെട്ടപ്പോൾ ഇവൾ പറഞ്ഞ വഴി നല്ലതാന്ന് തോന്നി…
അന്ന് മുതൽ ചെറിയൊരു സമ്പാദ്യം ഞാൻ സേവ് ചെയ്യാൻ തുടങ്ങിയിരുന്നു. അതു കൊണ്ടേതായാലും നല്ലൊരു വീട് തന്നെ വെക്കാൻ പറ്റി…. ”
ഗിരി പറഞ്ഞു നിർത്തിയതും സന്തോഷം കൊണ്ടു അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
” ഇതിനുമാത്രം കണ്ണീർ ഇതെവിടെ കിടക്കുന്നു മോളേ… ”
അഞ്ജലി കണ്ണുതുടയ്ക്കുന്നത് കണ്ടു അനിത അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞതും അഞ്ജലി അവളെ തറപ്പിച്ചൊന്നു നോക്കി….
” ഈൗ .. ”
” അതെന്തായാലും നന്നായിയളിയാ… എല്ലാ പ്രവാസികൾക്കും പറ്റുന്ന ഒരു കാര്യമാ, അവിടെ കിടന്നു കഷ്ടപെട്ടുണ്ടാക്കുന്ന എല്ലാം വീട്ടിലേക്ക് അയച്ചു കൊടുക്കും.. അവസാനം വരുമ്പോൾ അവരുടെ കൈയിൽ ഒന്നും കാണില്ല… ”
അനിതയുടെ ഭർത്താവ് പറഞ്ഞു…
” ആഹ് പിന്നെ ഒരു കാര്യം കൂടെ പറയാനുണ്ട്… ടൗണിലെ രണ്ടു കടമുറി കൂടെ ഞാനെടുത്തു… ഒരു ബേക്കറിയും ഹോട്ടലും കൂടെ തുടങ്ങാനാണ് പ്ലാൻ…
എന്റെ ഒരു ഫ്രണ്ടുണ്ട് അവൻ എറണാകുളത്തു ഒരു റിസോർട്ടിലെ ഷെഫാണ് … അവന്റെ അച്ഛനും നല്ലരു പാചകക്കാരാണ്… അവരൂടെയും കൂടെ പാർട്ണർഷിപ്പിലാണ് ഹോട്ടൽ…
ബേക്കറി എന്റെ മാത്രം… അഞ്ജലിയും അമ്മയും അത്യാവശ്യം ബേക്കറി ഐറ്റംസ് ഉണ്ടാക്കുന്നത് കൊണ്ടു ആ കാര്യത്തിലും പുറത്തുന്ന് മറ്റുള്ളവരെ ആശ്രയിക്കണ്ടാ…
ഒരു ബാങ്ക് ലോൺ ശെരിയാക്കാൻ വേണ്ടി നടക്കുവായിരുന്നു… ഇന്ന് ആ ലോൺ പാസായി രണ്ടു ദിവസത്തിനുള്ളിൽ ഫണ്ട് കിട്ടും, അപ്പോൾ അടുത്ത ദിവസം തന്നെ അതിന്റെ പണിയും തുടങ്ങണം ”
” അപ്പോൾ അളിയൻ രണ്ടും കല്പിച്ചാണല്ലേ… ” ഗിരി പറഞ്ഞു നിർത്തിയതും അഞ്ജലിയുടെ ചേച്ചിയുടെ ഭർത്താവ് പറഞ്ഞു..
” പിന്നെ ഇങ്ങനെ എന്തെങ്കിലും തുടങ്ങിയില്ലേൽ നമ്മുടെ കാര്യമൊന്നും നടക്കില്ലല്ലോ.. പിന്നെ ഇതെല്ലാമൊന്നു ഒക്കെയായിട്ട് നിങ്ങളോട് പറയാമെന്ന് കരുതി… ”
ഗിരി പറഞ്ഞു നിർത്തിയതും എല്ലാവർക്കും സന്തോഷമായി.. നേരം ഒത്തിരിയായത് കൊണ്ടു തന്നെ അവർ വീടിനുള്ളിലേക്ക് കയറി…
ഗിരി ഫ്രഷായി മുറിയിലേക്ക് വന്നതും അഞ്ജലിയും കുടിക്കാനുള്ള വെള്ളം ജെഗ്ഗിലാക്കി കൊണ്ടു മുറിയിലേക്ക് കയറിയിരുന്നു…
അതു കണ്ടു ഗിരി അഞ്ജലിയേ പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തു… ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം കോർത്തു നിന്നു…
” അന്ന് നീ പറഞ്ഞപോലെ സ്വന്തമായൊരു വീട് ഞാനുണ്ടാക്കി… ഒരു ജോലി കണ്ടു പിടിച്ചില്ലേലും വരുമാനമുണ്ടാക്കാനുള്ള ഒരു വഴിയും കണ്ടു പിടിച്ചു… ” ഗിരി ഇത് പറഞ്ഞു നിർത്തിയപ്പോഴും അഞ്ജലിയുടെ കണ്ണുകൾ ഗിരിയുടെ മുഖത്തായിരുന്നു…
” നമ്മുടെ ആദ്യരാത്രി, ഇപ്പോഴും പെൻഡിങ്ങാണ് ” ഗിരി കുറുമ്പോടെ പറഞ്ഞതും അഞ്ജലിയുടെ മനസിലേക്ക് കല്യാണദിവസം പറഞ്ഞ കാര്യങ്ങൾ കടന്നു വന്നു… അന്ന് പറഞ്ഞു കാര്യങ്ങൾ ഓർത്തതും സങ്കടം കൊണ്ടവളുടെ മുഖം താണു…
” സോറി… ഏട്ടാ.. ഞാൻ…. ഞാനൊന്നോന്നും ഉദേശിച്ചു പറഞ്ഞതല്ല… ഏട്ടൻ… ”
” അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ… അന്ന് നീ അങ്ങനെയോക്കേ പറഞ്ഞപ്പോൾ എനിക്കും ചെറിയൊരു വാശിയുണ്ടായിരുന്നു… നമ്മുടെ ആദ്യരാത്രി നമ്മുടെ ഈ വീട്ടിൽ വച്ചു മതിയെന്ന്… ഞാൻ നിന്നെ എന്റെ മാത്രമാക്കിക്കോട്ടേ… ”
അഞ്ജലിയുടെ ചെവിയിലായി ഗിരി പറഞ്ഞതും, അവൾ നാണത്തോടെ അവന്റെ ശരിരത്തോടെ ചേർന്നു നിന്നു… അതു കണ്ടു അവൻ ലൈറ്റ് ഓഫ് ചെയ്തു അഞ്ജലിയുമായി കട്ടിലിലേക്ക് വീണു…
അടുത്ത ദിവസം രാവിലെ അഞ്ജലി ഉറക്കമുണർന്നു നോക്കിയപ്പോൾ അവൾ ഗിരിയുടെ നഗ്നമായ നെഞ്ചിൽ തല വച്ചു കിടക്കുവായിരുന്നു…
അവളുടെ മനസിലേക്ക് തലേ ദിവസം നടന്ന കാര്യങ്ങൾ ഓർമ്മ വന്നതും അവളുടെ ചുണ്ടിൽ നാണത്തിൽ കലർന്നൊരു ചിരി വിരിഞ്ഞു… അവൾ ആ ഓർമയിൽ തന്നെ ഉറങ്ങിക്കിടക്കുന്ന ഗിരിയുടെ നെറ്റിയിലായി ഒരുമ്മ കൊടുത്തു.. ശേഷം ബെഡ്ഷീറ്റ് മൂടിയവൾ എണീക്കാൻ നോക്കിയതും ഗിരി അവളെ വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു…
” ഏ…ഏട്ടാ… സ…. സമയം ഒത്തിരിയായി… ഞാ… ഞാൻ ചെല്ലട്ടേ.. ”
അവൾ ഗിരിയുടെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു… അതു കേട്ട് അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നേരെ അവന്റെ മുഖം കൊണ്ടു വരുന്നത് കണ്ടതും അവൾ കണ്ണുകളടച്ചു പിടിച്ചു, അതു കണ്ടവൻ അവളുടെ രണ്ടു കണ്ണിലുമായവൻ ഉമ്മ വെച്ചു, ശേഷം അവളെയും കെട്ടിപിടിച്ചു വീണ്ടും കിടന്നു…
” ഏട്ടാ വിട്ടേ സമയം ഒത്തിരിയായെന്ന്… ”
” ആകട്ടേ.. അതിനിപ്പോൾ എന്താ.. ”
” താഴെ എല്ലാരും അന്വേഷിക്കും… ”
” താഴെയിപ്പോൾ അമ്മയും പെങ്ങന്മാരും അളിയന്മാരൂമല്ലേയുള്ളൂ.. അവർക്കെല്ലാം മനസ്സിലാകും നമ്മുടെ അവസ്ഥ… അതു കൊണ്ടു മോളിവടെ കിടക്കു.. ”
ഇതും പറഞ്ഞവൻ വീണ്ടും അവളെ തന്റെ ദേഹത്തെയ്ക്കു വലിച്ചിട്ടതും അവൾ അവന്റെ നെഞ്ചിലെയ്ക്കു അവളുടെ പല്ലുകൾ താഴ്ത്തി…
” ആഹ്… ടി… ” ഗിരിയുടെ കൈ ഒരു നിമിഷം അയഞ്ഞതും, ആ സമയം കൊണ്ടവൾ മാറിയുടുക്കാനുള്ള ഡ്രെസ്സുമെടുത്തവൾ ബാത്റൂമിലേക്ക് ഓടി കയറി… അതു കണ്ടൊരു ചിരിയോടെ അവൻ കട്ടിലിൽ കിടന്നു…
അൽപ്പ സമയം കഴിഞ്ഞു അവൾ കുളിച്ചു ഇറങ്ങുമ്പോഴും അവൻ കട്ടിലിൽ തന്നെ കിടക്കുവായിരുന്നു.. അതു കണ്ടു അവൾ മുടി തോർത്തി കെട്ടി കണ്ണാടിയ്ക്കു മുന്നിൽ വന്നു നിന്ന് ഒരു നുള്ള് സിന്ദൂരമെടുത്തു അവളുടെ നെറ്റിയിൽ ചാർത്തി… ശേഷം ഗിരിയേ ബാത്റൂമിലേക്ക് തള്ളി വിട്ടുകൊണ്ടവൾ മുറിയിൽ നിന്നിറങ്ങി താഴെയ്ക്കു പോയി…
അഞ്ജലി അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ അഞ്ജലിയുടെ അമ്മയും ചേച്ചിയും ഗിരിയുടെ അനിയത്തിയുമുണ്ടായിരുന്നു..
അവർ അഞ്ജലിയേ കണ്ടതും… ഒരു ചിരിയോടെ എതിരെറ്റു…
എല്ലാവരും കൂടേകൂടി പെട്ടെന്ന് തന്നെ ഭക്ഷണമുണ്ടാക്കി.. കഴിച്ചു അഞ്ജലിയുടെ ചേച്ചിയും ഭർത്താവും കുഞ്ഞും ഗിരിയുടെ പെങ്ങളും പൊകനായി ഗിരിയോടും അഞ്ജലിയോടും യാത്ര ചോദിച്ചതും ….
” ടാ…. ഗിരി … ” വീടിന് മുന്നിൽ നിന്നും നീട്ടിയുള്ള വിളിയും ഒരുമിച്ചായിരുന്നു… അതു കേട്ട് എല്ലാരും പുറത്തേക്കിറങ്ങിയതും അവിടെ അതീവ ദേഷ്യത്തോടെ നിൽക്കുന്ന ഗിരിയുടെ അമ്മയേയാണ് കാണുന്നത്…
” അമ്മ… അമ്മ എന്താ അവിടെ തന്നെ നിൽക്കുന്നെ കയറി വാ… ” ഗിരിയുടെ അമ്മയേ മുന്നിൽ കണ്ടതും അഞ്ജലി അതീവ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു….
” ഞാൻ നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ലാ… എവിടെ നിന്റെ കെട്ടിയോൻ… ” ഗിരിയുടെ അമ്മ പെട്ടെന്ന് പറഞ്ഞതും അഞ്ജലിയുടെ മുഖം വിളറി വെളുത്തു… അമ്മയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊന്നും കേൾക്കുമെന്ന് അവൾ കരുതിയിരുന്നില്ല.. അവൾ ഭയത്തോടെ അമ്മയേ നോക്കി…
” എന്താ അമ്മേ.. എന്തിനാ ഏട്ടത്തിയേ വഴക്ക് പറയുന്നത്… അതിനുമാത്രം എന്താ ഇവിടെ ഉണ്ടായത്… ” അവിടെയ്ക്കു വന്ന അനിത ചോദിച്ചു…
” ഓഹ് നീയുമുണ്ടായിരുന്നോ ഇവിടെ… ” അനിതയേ കാണെ ഗിരിയുടെ അമ്മ പുച്ഛത്തോടെ പറഞ്ഞു…
” ഞാൻ മാത്രമല്ല.. എന്റെ കെട്ടിയോനും ഏട്ടന്റെ വീട്ടുകാരൂമുണ്ടായിരുന്നു… അല്ല അമ്മ ഇങ്ങോട്ടേക്കില്ലന്ന് പറഞ്ഞതെല്ലേ.. പിന്നെ എന്തിനാ വന്നത്, കുഞ്ഞേട്ടൻ ഇറക്കി വിട്ടോ അവിടെന്ന് …”
അനിത അമ്മയേ നോക്കി പുച്ഛത്തോടെ ചോദിച്ചതും ആ നിമിഷം തന്നെ ഗിരിയുടെ അനിയനും ഭാര്യയും കൂടേ അവിടെയ്ക്കു വന്നിരുന്നു…. അപ്പോഴേക്കും എല്ലാവരുടെയും പുറകിലായി ഗിരിയും അവിടെയ്ക്കെത്തി….
” എന്നാലും ഏട്ടനെ കുറിച്ച് ഞാനിങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല… ”
ഗിരിയേ കാണെ അനി പറഞ്ഞു…
” വല്ല്യേട്ടൻ എന്നാ കാണിച്ചൂന്നാ… ഈ വീട് വച്ചതോ… ഏട്ടൻ അധ്വാനിച്ചുണ്ടാക്കിയ സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിട്ടതല്ലേ ഏട്ടനെ പിന്നെ…”
” ഛീ നിർത്തടി… നീയിതെന്തറിഞ്ഞിട്ടാ… അങ്ങേര് അധ്വാനിച്ചുണ്ടാക്കി പോലും… ബാങ്കിൽ നിന്നും ലോണെടുത്താ അങ്ങേര് ആ വീട് ഉണ്ടാക്കിയത്.. എന്നിട്ട് ആ കാശ് പോലും തിരിച്ചടയ്ക്കാതെ മുങ്ങി നടക്കുവായിരുന്നു ഒരു വല്ല്യേട്ടൻ…
ഇപ്പോൾ പലിശ അടക്കം ഏഴ് ലക്ഷം രൂപ ഉടനെ അടച്ചില്ലേൽ വീടും സ്ഥലവും ജപ്തി ചെയ്തു ലേലത്തിൽ വെക്കുമെന്ന് നോട്ടീസ് വന്നു വീട്ടിൽ.. അപ്പോഴാ ഈ കാര്യം ഞങ്ങൾ അറിയുന്നത് തന്നെ… ”
അനി ദേഷ്യം നിയന്ത്രിച്ചു കൊണ്ടു പറഞ്ഞതും എല്ലാവരിലുമൊരു ഞെട്ടലോടെ ഗിരിയേ നോക്കി… എന്നാൽ ഗിരിയുടെ ചുണ്ടിൽ മാത്രമായൊരു ചിരിയുണ്ടായിരുന്നു ഒരു വിജയ ചിരി…
” അപ്പോൾ.. അമ്മയല്ലെ പറഞ്ഞേ… വീടും സ്ഥലവും കുഞ്ഞേട്ടന്റെയും നാത്തൂന്റെയും പേരിൽ എഴുതി വെച്ചേക്കുവാണെന്ന്…. അപ്പോൾ എങ്ങനെയാ ഏട്ടൻ വീടും സ്ഥലവും പണയപെടുത്തുന്നത്… ” അനി പറഞ്ഞത് കേട്ട് അനിത സംശയത്തോടെ ചോദിച്ചു….
” അതു…. അതു ഞാനന്ന് ഇവളെ വീട്ടിൽ കയറ്റാതിരിക്കാൻ വേണ്ടി പറഞ്ഞതാ…
ഒരു തവണ ഇവൻ പറഞ്ഞിട്ട് വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ബാങ്കിൽ കൊണ്ടു ചെന്നു വെക്കേണ്ടി വന്നു… എന്നാലേ ബാങ്കിൽ നിന്നും പൈസ എടുക്കാൻ പറ്റുവെന്നും ഇവനും പിന്നെ ആ ബാങ്കിലേ മാനേജരും പറഞ്ഞു…
പക്ഷെ ഇവൻ ഇങ്ങനെയൊരു പണി ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല… ”
അമ്മ ഇത്രയും പറഞ്ഞു നിർത്തി കണ്ണുതുടച്ചതും അനിത ഒരു നിമിഷം അവരെ നോക്കി നിന്നു, പിന്നെ ഗിരിയുടെ അടുത്തേക്ക് ചെന്നു….
” വല്ല്യേട്ടാ അമ്മയും കുഞ്ഞേട്ടനുമൊക്കെ ഈ പറഞ്ഞത് സത്യമാണോ…, ”
” സത്യമാണ്… ”
ഗിരി അനിതയുടെ മുഖത്തു നോക്കി യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞതും എല്ലാവരിലുമൊരു ഞെട്ടലുണ്ടായി…
” എന്തിനായിരുന്നു….”
” സിമ്പിളായി പറഞ്ഞാൽ… ഞാനിതൊക്കെ നേരെത്തെ പ്രതീക്ഷിച്ചിരുന്നു… ഞാൻ ഗെൾഫിലെത്തിയ ശേഷമുള്ള അമ്മയുടെയും ഇവന്റെയും മാറ്റങ്ങൾ ഞാനറിയുന്നുണ്ടായിരുന്നു… പലരും വഴി… കൂട്ടത്തിൽ ഞാനിന്നലെ പറഞ്ഞപോലെ ചിലരുടെയൊക്കെ അനുഭവങ്ങൾ കൂടി കെട്ടപ്പോൾ ഒന്നു കളിച്ചു നോക്കാമെന്ന് കരുതി…
അതിനു മുന്നേ തന്നെ പണയത്തിലിരുന്ന നമ്മുടെ വീടിന്റെ ആധാരം ഞാനെടുത്തു കൊടുത്തിരുന്നു അമ്മയുടെ കൈയിൽ…
പിന്നെ പുതിയ വീട് പണിയണമെന്നും പറഞ്ഞു പുതിയ വീടിന്റെ പ്ലാൻ എന്റെ കൈയിൽ കിട്ടിയപ്പോൾ,
അതിന് ചിലവാകുന്ന എമൌണ്ട് അന്നത്തെ എന്റെ അവസ്ഥയിൽ എന്റെ കൈയിൽ നിൽക്കില്ലന്ന് മനസിലാക്കിയ ഞാൻ എന്റെ ഒരു ഫ്രണ്ട് മുഖേന ബാങ്കിൽ നിന്നെടുത്ത അതെ ആധാരം മറ്റൊരു കാരണം പറഞ്ഞു അമ്മയേ കൊണ്ടു അവിടെ തിരിച്ചു വെപ്പിച്ചു..
ലോൺ കിട്ടാൻ അമ്മയുടെ സൈൻ മാത്രം മതിയായിരുന്നു… ലോൺ സാങ്കഷനായപ്പോൾ അതു എന്റെ അകൗണ്ടിലേക്ക് ഞാൻ ട്രാൻസ്ഫർ ചെയ്പ്പിച്ചു.. ശേഷം അതിൽ നിന്നാണ് ഓരോ മാസവും വീടുപണിയ്ക്കു വേണ്ടി ഞാൻ കാശ് അയച്ചത്.. അതോടൊപ്പം ഞാൻ ബാങ്ക് ലോണിന്റെ മാസത്തവണയും ഞാൻ അടച്ചിരുന്നു…
പത്തു ലക്ഷമാണ് അന്ന് ലോൺ എടുത്തത്.. അതിൽ എന്നേ വീട്ടിൽ നിന്ന് അടിച്ചിറകുന്നത് വരെയുള്ള എല്ലാം തവണകളും മുടങ്ങാതെ ഞാൻ അടച്ചിട്ടുണ്ട്.. ഏകദേശം ആറു ലക്ഷം രൂപയോളം…
അവിടെ നിന്ന് ഇറക്കി വിട്ടപ്പോൾ അമ്മ പറഞ്ഞത് പോലെ വീട് ഇവന്റെ പേരിലാക്കിയിട്ടില്ലാന്നുള്ള വിവരം എനിക്ക് അറിയാമായിരുന്നു.. അന്ന് എന്നേ ഇറക്കി വീട്ടില്ലായിരുന്നേൽ നിങ്ങൾ പോലും അറിയാതെ വീടിന്റെ ആധാരം ഞാൻ തിരിച്ചെടുത്തു തന്നെനെ…
എന്നേ ഇറക്കി വിട്ട ശേഷം ആ ലോൺ അടയ്ക്കേണ്ടത്, എന്റെ ഉത്തരവാദിത്വമല്ല… ആ വീട്ടിൽ താമസിക്കുന്നവരുടെ മാത്രം ഉത്തരവാദിത്വമാണ്….
പിന്നെ ഈ കാര്യങ്ങളെല്ലാം പല വട്ടം നിങ്ങളോട് പറയാൻ ഞാനൊരുങ്ങിയതാണ്.. പക്ഷെ എന്നേ കേൾക്കാൻ നിങ്ങൾ ആരും തന്നെ തയാറായില്ല… അതു എന്റെ തെറ്റല്ലല്ലോ….
പിന്നെ അമ്മയും അനിയനുമല്ലേയേന്നോർത്ത് ഒരു കാര്യം ഞാൻ ചെയ്യാം… ഈ ജപ്തി ഒഴിവാക്കാൻ ഇത് വരെ മുടങ്ങിയ ലോൺ അടവ് ഞാൻ അടച്ചേക്കാം എന്റെ ഔദാര്യമായി…. ബാക്കി അവിടെ താമസിക്കുന്നവരും ഭാവിയിലേ ആ വീടിന്റെ അവസാകാശികളും ചേർന്നു അടച്ചേക്ക് ”
ഗിരി പറഞ്ഞു നിർത്തിയതും, ഒന്നും മിണ്ടാതെ അനിയനും ഭാര്യയും ഇറങ്ങി പോയി….
” അമ്മയ്ക്ക് എപ്പോൾ വേണേലും ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാം… പക്ഷെ ഇവളെയും കൂടി അംഗീകരിക്കണമെന്ന് മാത്രം… ” ഗിരി അമ്മയേ നോക്കി പറഞ്ഞതും, അവർ ഗിരിയെയും അഞ്ജലിയെയും നോക്കി ശാപവാക്കുകൾ പറഞ്ഞ ശേഷം ദേഷ്യത്തോടെ അവിടെ നിന്നുമിറങ്ങി പോയി…
” ഇത്രയും വേണ്ടായിരുന്നു ഏട്ടാ… ” അവരെല്ലാം പോയ ശേഷം അഞ്ജലി ഗിരിയോട് പറഞ്ഞു….
” ഏയ്.. വല്ല്യേട്ടൻ ചെയ്തത് തന്നെയാണ് ശെരി… ഇത്രയും നാളും വല്ല്യേട്ടൻ കൊണ്ടു ചെല്ലുന്നതു കാലും നീട്ടിയിരുന്നു തിന്ന് തീർത്തു വല്ല്യേട്ടനെ തന്നെ കുറ്റം പറയുവല്ലായിരുന്നോ അമ്മയും കുഞ്ഞേട്ടനും… ഇനി അവർ മേലനങ്ങി പണിയെടുക്കട്ടേ… ”
അഞ്ജലി പറഞ്ഞു നിർത്തിയതും അത് കേട്ട് അനിത ഗിരിയൊട് പറഞ്ഞുകൊണ്ടു എല്ലാവരും അവിടെ ഇന്നും യാത്രയും പറഞ്ഞിറങ്ങി…. അവസാനം ആ വീട്ടിൽ ഗിരിയും അഞ്ജലിയും അഞ്ജലിയുടെ അമ്മയും മാത്രമായി…
നാളുകൾക്ക് ശേഷം സ്വന്തം ബിസിനസും നോക്കി അഞ്ജലിയുടെയും അവരുടെ മക്കളുടെയുമൊപ്പം ഗിരി സുഖമായി ജീവിക്കുന്നു…
അന്നന്നത്തെ അന്നത്തിനും ബാങ്ക് ലോണും അടയ്ക്കാനുമുള്ള നെട്ടോട്ടത്തിലാണിപ്പോൾ ഗിരിയുടെ അമ്മയും അനിയനും…
ഇനി അവർ ജീവിക്കട്ടേ… എല്ലാവരും ഗിരിയുടെ അമ്മയെയും അനിയനെയും പോലെയുമായിരിക്കില്ല… പക്ഷെ ഇങ്ങനെയുള്ളവരും നമ്മുടെ കൂട്ടത്തിലുണ്ട്…
കുടുംബം നോക്കണം… അതിനോടൊപ്പം സ്വന്തം കാര്യം കൂടി നോക്കിയില്ലേൽ അവസാനം കുടുംബത്തിൽ നിങ്ങൾക്ക് കറിവേപ്പിലയുടെ വില പോലും കിട്ടിയെന്ന് വരില്ല… ഒരു ഓർമ്മപെടുത്തൽ മാത്രം…