തന്നെ കിടപ്പറയിൽ പൂർണമായും തൃപ്തയാക്കാൻ വിഷ്ണുവേട്ടന് കഴിയാറില്ലെന്നും..

(രചന: Bhadra Madhavan)

നാണിക്കാതെ പറ ചക്കരേ….വീഡിയോ കോളിലൂടെ തന്നോട് അടിവസ്ത്രത്തിന്റെ അളവ് ചോദിച്ച വിമലിനു മുൻപിൽ ലക്ഷ്മി നാണത്തോടെ തല കുനിച്ചു

മടിക്കാതെ പറ മോളു… വിമൽ അവളെ നിർബന്ധിച്ചു

മുപ്പത്തിരണ്ട്…ലക്ഷ്മി കൊഞ്ചി പറഞ്ഞു

ഹോ…. വിമലിന്റെ കണ്ണ് വിടർന്നു

എന്നാ നമ്മളൊന്ന് നേരിട്ട് കാണുന്നെ…. വിമൽ അവളെ നോക്കി ചുണ്ട് നനച്ചു

ലക്ഷ്മി മറുപടി പറയാൻ തുടങ്ങിയതും പുറത്തു ബൈക്കിന്റെ ഹോൺ മുഴങ്ങിയതും ഒരുമിച്ചായിരുന്നു

അവളുടെ ഉള്ളിലൊരു ആന്തൽ ഉണർന്നു

വിഷ്ണുവേട്ടൻ

അവൾ വേഗം ഫോൺ കട്ട്‌ ആക്കി തിണ്ണയിലേക്ക് ചെന്നു

ഇന്നാ കുറച്ചു ബീഫാണ്….

വിഷ്ണു ബൈക്കിന്റെ ഹാൻഡ്‌ലിൽ തൂക്കിയിട്ടിരുന്ന കറുത്ത കവർ ലക്ഷ്മിക്ക് നേരെ നീട്ടി

ഏട്ടനെന്താ നേരത്തെ??

നീ ഒന്നും അറിഞ്ഞില്ലേ… ഉച്ച തൊട്ട് ഹർത്താൽ ആണ്…. അത്കൊണ്ട് ഞാനിങ്ങു പോന്നു…. കയ്യിലിരുന്ന താക്കോല് കൊണ്ട് തല ചൊറിഞ്ഞു വിഷ്ണു അകത്തേക്ക് നടന്നു

ലക്ഷ്മി വല്ലായ്മയോടെ അകത്തേക്ക് കയറി

വിഷ്ണു കുളിച്ചു വന്നപ്പോൾ അവൾ ഭക്ഷണം എടുത്തു മേശപ്പുറത്ത് വെച്ചു

ചോറുരുട്ടി വലിയ ഉരുളകളായി അയാൾ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ അവൾക്ക് എന്തോപോലെ തോന്നി….

കഴിച്ചു കഴിഞ്ഞു വിഷ്ണു പതിവ് പോലെ വിരല് നക്കുന്നത് കൂടി കണ്ടപ്പോൾ അവൾക്ക് ദേഷ്യം ഇരച്ചു കേറി

ഏട്ടന് ചോദിച്ചാൽ ഞാൻ ചോറ് ഇനിയും തരില്ലേ പിന്നെന്തിനാ ഇങ്ങനെ വിരല് നക്കുന്നത്… ലക്ഷ്മി ഈർഷ്യയോടെ വിഷ്ണുവിനെ നോക്കി

ശീലമായി പോയി ലക്ഷ്മി…. മനഃപൂർവമല്ല… വിഷ്ണു വിഷണ്ണതയോടെ ഭാര്യയെ നോക്കി

മ്മ്… അവളൊന്നു ഇരുത്തി മൂളികൊണ്ട് എച്ചിൽ പാത്രങ്ങളെടുത്തു അടുക്കളയിലേക്ക് നടന്നു

പാത്രങ്ങൾ കഴുകി വെച്ചു അവൾ മുറിയിലേക്ക് നടന്നു…. മുറിയിൽ കുത്തിയിട്ടിരുന്ന ഫോൺ തെളിയുന്നത് കണ്ട് അവൾ ഓടി ചെന്നു അതെടുത്തു

വിമലിന്റെ കാൾ ആണ്… അവൾ വിഷ്ണു എവിടെയാണെന്ന് നോക്കി

വിഷ്ണു ഹാളിലിരുന്നു ടീവി കാണുകയാണെന്നു ബോധ്യപ്പെട്ടതോടെ അവൾ ശ്രദ്ധയോടെ കാൾ അറ്റൻഡ് ചെയ്തു

എത്ര നേരായി ലച്ചു ഞാൻ വിളിക്കുന്നു…. വിമലിന്റെ പരിഭവം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ ലക്ഷ്മിക്ക് ചിരി വന്നു

ഞാൻ പിന്നെ വിളിക്കാം…. വിഷ്ണുവേട്ടൻ ഇന്ന് നേരത്തെ വന്നു. ലക്ഷ്മി അടക്കി പിടിച്ചു പറഞ്ഞു

ആ കോന്തൻ വന്നോ…. ശരി നീ രാത്രി ഓൺലൈനിൽ വാ…. വിമൽ നിരാശയോടെ ഫോൺ കട്ട്‌ ആക്കി

ലക്ഷ്മി വല്ലാത്തൊരു നാണത്തോടെ ഫോൺ കയ്യിലെടുത്തു ബെഡിലിരുന്നു…. കിടക്കയിൽ ഒന്നര വയസുകാരൻ അച്ചു ഉറങ്ങികിടക്കുന്നുണ്ട്

കുഞ്ഞിന്റെ മുടിയിലൊന്നു തലോടിയ ശേഷം അവൾ ഫോണിൽ ഫേസ്ബുക് തുറന്നു വിമലിന്റെ പ്രൊഫൈൽ എടുത്തു

എന്ത് ഭംഗിയാണ് വിമലിനെ കാണാൻ…. നല്ല വെളുത്തു കട്ടത്താടിയും പൂച്ചകണ്ണുമൊക്കെയുള്ള ഒരു സുന്ദരൻ…അവൾ വിമലിന്റെ ഫോട്ടോയിൽ പ്രണയപൂർവ്വം ഉമ്മ വെച്ചു

സാധാരണ ഫോൺ മാത്രമുണ്ടായിരുന്ന ലക്ഷ്മി കൂട്ടുകാരിയുടെ കയ്യിലെ ഫോൺ കണ്ടാണ് നിർബന്ധം പിടിച്ചു വിഷ്ണുവിനെ കൊണ്ട് ഒരു സ്മാർട്ട്‌ ഫോൺ വാങ്ങിപ്പിക്കുന്നത്….

ഫോണിൽ വാട്ട്സാപ്പും ഫേസ്ബുക്കും എടുത്തു തന്നത് കടയിലെ ചെക്കനാണ്…

ആദ്യമൊക്കെ ഒരു ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പെട്ടന്ന് തന്നെ എല്ലാം കൈകാര്യം ചെയ്യാൻ പഠിച്ചു ഫേസ്ബുക്കിൽ ഒരു ഐഡി എടുത്തു….

കാണാൻ സുന്ദരിയായ അവളുടെ ഫോട്ടോ തന്നെയായിരുന്നു പ്രൊഫൈൽ പിക്ചർ ഇട്ടിരുന്നത്….

അറിയുന്നവരും അറിയാത്തവരുമായി ചാറ്റിങ്ങും പോസ്റ്റും കമെന്റും എല്ലാം കൊണ്ട് ലക്ഷ്മിക്ക് ഫേസ്ബുക് വല്ലാണ്ടങ്ങു ബോധിച്ചു….

അങ്ങനെ ഒരിക്കൽ വന്നതാണ് വിമലിന്റെ ഫ്രണ്ട് റിക്വസ്റ്റ്…സാധാരണ പോലെ തുടങ്ങിയ സംസാരം എപ്പോഴോ പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു പ്രണയം കടന്നു അത് വേറെ തലങ്ങളിലേക്കും എത്തി….

തന്നെ കുറിച്ചെല്ലാം ലക്ഷ്മി വിമലിനോട് പറഞ്ഞിരുന്നു… പ്ലസ് ടുവിന് പഠിക്കുമ്പോൾ അച്ഛൻ തളർന്നു വീണതും

വല്ല്യച്ചന്മാർ ചേർന്നു അതിസുന്ദരിയായ ലക്ഷ്മിയെ നാലാം ക്ലാസ്സ്‌ പഠിപ്പ് മാത്രമുള്ള കറുത്ത് പല്ല് പൊന്തിയ വിഷ്ണുവെന്ന ബസ് ഡ്രൈവർക്ക് കെട്ടിച്ചു കൊടുത്തതും

വിഷ്ണു തന്റെ കുഞ്ഞിന്റെ അച്ഛനാണെങ്കിലും ഉള്ളിൽ ഇപ്പോഴും ചില സമയങ്ങളിൽ ഒരു തരം ഇഷ്ടക്കുറവു തോന്നാറുണ്ടെന്നും അവൾ വിമലിനോട് സങ്കടത്തോടെ തുറന്നു പറഞ്ഞു

അവന്റെ തേൻ പുരട്ടിയ സാന്ത്വനങ്ങൾ ലക്ഷ്മിയുടെ ഉള്ളിൽ പ്രണയത്തിന്റെ കുളിർമഴ പെയ്യിച്ചു….. ബന്ധം മുന്നോട്ട് പോകെ തന്റെ കിടപ്പറ രഹസ്യങ്ങൾ പോലും ലക്ഷ്മി അവനുമായി സംസാരിചു…

തന്നെ കിടപ്പറയിൽ പൂർണമായും തൃപ്തയാക്കാൻ വിഷ്ണുവേട്ടന് കഴിയാറില്ലെന്നും വിഷ്ണുവിന് ജോലി കാര്യങ്ങളിലാണ് എപ്പോഴും ശ്രദ്ധയെന്നും അവൾ സങ്കടത്തോടെ അവനോട് പറഞ്ഞു

നേരെ തിരിച്ചും അവനും അവന്റെ കാര്യങ്ങൾ അവളുമായി പങ്കു വെച്ചിരുന്നു

അച്ഛന്റെയും അമ്മയുടെയും ഒറ്റമോനായ വിമൽ ഒരു കമ്പനിയിലെ മാനേജർ ആണ്…. ഇഷ്ടം പോലെ പൈസയുണ്ടെങ്കിലും കല്യാണം കഴിഞ്ഞിട്ടില്ല…

തന്റെ സങ്കല്പത്തിലെ ഭാവി വധുവിന് ലക്ഷ്മിയുടെ രൂപമായിരുന്നുവെന്നും കല്യാണം കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ലക്ഷ്മിയെ കല്യാണം കഴിച്ചേനെ എന്നൊക്കെ പറഞ്ഞു

അവനും നിരാശപെട്ടു മെസഞ്ചറിൽ നിന്നും വാട്ട്സപ്പിലെക്ക് ആ ബന്ധം വളർന്നു..പ്രണയവും കാമവും അവരുടെ ചാറ്റുകളിൽ നിറഞ്ഞൊഴുകി…

വീഡിയോ കാളിലൂടെയുള്ള അർദ്ധ നഗ്നത പ്രദർശനവും ബന്ധത്തെ ഒന്നുടെ കൊഴുപ്പിച്ചു

വെളുപ്പിനെ പോവുന്ന വിഷ്ണു രാത്രി ഓട്ടവും കഴിഞ്ഞു ബസും കഴുകിയിട്ടു വരുമ്പോൾ രാത്രി ഒരുപാട് കഴിയുമായിരുന്നു…. അത്കൊണ്ട് തന്നെ ഇതൊന്നും വിഷ്ണു അറിഞ്ഞിരുന്നില്ല….

ഇപ്പോഴും നോക്കിയ ഫോൺ റബ്ബർ ബാൻഡ് ഇട്ട് ഉപയോഗിച്ച് നടക്കുന്ന വിഷ്ണുവിന് സ്മാർട്ട്‌ ഫോൺ കൈകാര്യം ചെയ്യാനോ മലയാളവും ഇംഗ്ലീഷും കൂടി കലർന്ന മംഗ്ളീഷ് വായിക്കാനോ അറിവുണ്ടായിരുന്നില്ല

ലക്ഷ്മി വിമലിനെയും വിഷ്ണുവിനെയും വെറുതെയൊന്നു താരതമ്യം ചെയ്യ്തു നോക്കി…..വിമലിന്റെ ചിരിയ്ക്ക് വല്ലാത്തൊരു ആകർഷണമാണ്….

ഇളം പച്ച കണ്ണുകളിൽ പ്രണയം തുടിക്കും… സംസാരം പോലും എന്ത് സൗമ്യമാണ്… നേരെ തിരിച്ചു വിഷ്ണുവേട്ടനോ ചിരിക്കുമ്പോൾ ചെറുതായി പൊന്തിയ പല്ലിന്റെ വിരൂപത ഒന്നുകൂടി വർധിക്കും…

മഞ്ഞപ്പ് കലർന്ന കണ്ണുകളിൽ പിടയ്ക്കുന്ന ചോര ഞരമ്പുകൾ..കട്ടിയുള്ള ശബ്‌ദവും പൊട്ടിചിരിയും…

ലക്ഷ്മി ഒരു ദീർഘനിശ്വാസമുതി
ർത്തു….എന്തൊരു സുന്ദരിയാണ് താൻ… എന്നിട്ടും ഭർത്താവായി കിട്ടിയതോ തനിക്കൊട്ടും ചേരാത്ത ഒരാളും….

ലക്ഷ്മി…

അവളുടെ ചിന്തകൾക്ക് വിള്ളൽ വീഴ്ത്തി കൊണ്ട് വിഷ്ണുവിന്റെ ശബ്ദം മുഴങ്ങി

അവൾ പല്ലിറുമ്മി കൊണ്ട് ഹാളിലേക്ക് നടന്നു

എന്താ ഏട്ടാ

ഇത്തിരി ചായ താടി…. വല്ലാത്ത ദാഹം

ലക്ഷ്മി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് ചെന്നു ചായ ഉണ്ടാക്കി

തിളച്ച ചായ ഗ്ലാസ്സിലേക്ക് പകർത്തി തിരിഞ്ഞതും പെട്ടന്ന് അവൾ അടുക്കളയിൽ കിടന്ന അച്ചുവിന്റെ കളിപ്പാട്ടത്തിൽ തെന്നി കാല് കുത്തി വീണതും ഒരുമിച്ചായിരുന്നു

അമ്മേ……..ലക്ഷ്മി അലറി കരഞ്ഞു

വിഷ്ണു ഹാളിൽ നിന്നും ചാടി എണീറ്റ് അടുക്കളയിലേക്കോടി

അടുക്കളയിൽ വീണു കിടക്കുന്ന അവളെ വിഷ്ണു കയ്യിൽ കോരിയെടുത്തു മുറിയിൽ കൊണ്ട് പോയി കിടത്തി

ചായ മറിഞ്ഞു ലക്ഷ്മിയുടെ കൈ പൊള്ളിയിരുന്നു…. വീണു സെക്കന്റ്‌കൾക്കുള്ളിൽ അവളുടെ കാലും നീര് വന്നു….

ഹോസ്പിറ്റലിൽ പോയാലോ ലക്ഷ്മി… വിഷ്ണു ആധിയോടെ ചോദിച്ചു

പോവാം…. വേദന കൊണ്ട് ലക്ഷ്മിയുടെ മുഖം ചുളിഞ്ഞു

വിഷ്ണു വേഗം അടുത്ത വീട്ടിലെ ശാന്ത ചേച്ചിയെയും കൂട്ടി കൊണ്ട് വന്നു….

കൂട്ടുകാരനെ വിളിച്ചു അവൻ കൊണ്ട് വന്ന ഓട്ടോയിൽ ലക്ഷ്മിയെ വിഷ്ണു കോരിയെടുത്തു കിടത്തി…. അച്ചുവിനെയും കൊണ്ട് ശാന്തയും അവർക്കൊപ്പം കേറി

കാലിന്റെ എല്ലിന് പൊട്ടലുണ്ട്…കയ്യിൽ ചെറുതായി പൊള്ളലുണ്ട്…. പ്ലാസ്റ്റർ ഇടേണ്ടി വരും…. ഡോക്ടർ ലക്ഷ്മിയെ പരിശോധിച്ച ശേഷം വിഷ്ണുവിനോട് പറഞ്ഞു

വേറെ കുഴപ്പം ഒന്നുമില്ലല്ലോ ഡോക്ടർ??

ഇല്ലെടോ… എന്തായാലും ലക്ഷ്മി രണ്ട് ദിവസം ഇവിടെ കിടക്കട്ടെ മറ്റെന്നാൾ കഴിഞ്ഞിട്ട് ഡിസ്ചാർജ് ചെയ്യാം

ശരി ഡോക്ടർ

കാലിൽ പ്ലാസ്റ്റർ ഇട്ട ശേഷം ലക്ഷ്മിയെ മുറിയിലേക്ക് മാറ്റി

ഞാൻ വീട്ടിൽ പോയിട്ട് ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വരാം ലക്ഷ്മി…

വരുമ്പോൾ എന്റെ ഫോണും കൂടി എടുക്കണേ ഏട്ടാ

ആം എടുക്കാം

അച്ചുവിനെയും ലക്ഷ്മിയെയും ശാന്തചേച്ചിയെ ഏല്പിച്ചു വിഷ്ണു വീട്ടിൽ പോയി വന്നു

അന്നത്തെ രാത്രി അങ്ങനെ കടന്നു പോയി

പിറ്റേന്ന്….വിഷ്ണു വീട്ടിൽ പോയ നേരത്ത് ലക്ഷ്മി വാട്ട്സപ്പ് തുറന്നു…. വിമലിനെ ഓൺലൈനിൽ കാണുന്നില്ലെന്ന് മാത്രമല്ല ലാസ്റ്റ് സീൻ ഇന്നലെ രാത്രി ഏഴ് മണിക്കാണ്…

അവൾ വേഗം ഫേസ്ബുക്കിൽ നോക്കിയെങ്കിലും വിമൽ പ്രസാദ് എന്ന അവന്റെ ഐഡി പോലും കാണാനില്ലായിരുന്നു….

അവൾ പരിഭ്രമത്തോടെ അവന്റെ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ്‌ ആയിരുന്നു

അവൾ ടെൻഷനോടെ വീണ്ടും ഫേസ്ബുക്കിൽ പേര് തിരയവേ “വിമൽ പ്രസാദ് എന്ന ചെന്നായ” എന്ന പേരിലൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു

മിടിയ്ക്കുന്ന ഹൃദയത്തോടെ അവളത് പ്ലേ ചെയ്തു

അതൊരു പെൺകുട്ടിയുടെ ലൈവ് ആയിരുന്നു….

എന്റെ പേര് ആതിര… ഞാൻ നാല്‌ മാസമായി വിമൽ പ്രസാദ് എന്നൊരു ആളുമായി ഫേസ്ബുക് വഴി പ്രണയത്തിലായിരുന്നു….

എന്നാൽ അതൊരു ചതിയായിരുന്നു അയാൾ എന്നോട് പലപ്പോഴും നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും മറ്റും ചെയ്തിരുന്നു…

ഒരിക്കൽ നേരിട്ട് കാണണമെന്നും അയാൾക്കൊപ്പം ഞാൻ കിടന്നു കൊടുക്കണമെന്നും പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി ഞാൻ അയാളെ ഫേസ്ബുക്കിൽ ബ്ലോക്ക്‌ ചെയ്തു….

ആ വാശിക്ക് അയാളെന്നെ വിളിച്ചു ഭീഷണിപെടുത്തുകയും എന്റെ ചിത്രങ്ങൾ നെറ്റിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയും ചെയ്തു…..

അയാളുടെ പേര് വിമൽ എന്നല്ലെന്നും അയാൾക്ക് വിവാഹം കഴിഞ്ഞു രണ്ട് കുട്ടികൾ ഉണ്ടെന്നും പേര് രവി എന്നാണെന്നും എന്നോട് പറഞ്ഞു….

എന്നെ പോലെ ഒരുപാട് പേര് അയാളുടെ ഇരകൾ ആണെന്നും മറ്റും അയാൾ പറഞ്ഞു ….. ആതിരയെന്ന ആ കുട്ടി സംസാരിക്കുന്നതിനിടയിൽ കരയുന്നുമുണ്ടായിരുന്നു

ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്തപ്പോൾ അതറിഞ്ഞു അയാൾ എല്ലാ അക്കൗണ്ട്കളും പൂട്ടി മുങ്ങിയിരിക്കുകയാണ്…. എനിക്കോ ഇങ്ങനെ ഒരു ഗതികേട് വന്നു…. ഇനിയാർക്കും വരരുത്……

അത്കൊണ്ടാണ് ഞാൻ ഇങ്ങനെയൊരു ലൈവ് വന്നത്… കണ്ണീരോടെ ആ കുട്ടി പറഞ്ഞു നിർത്തി

ലക്ഷ്മിയ്ക്ക് തല ചുറ്റും പോലെ തോന്നി… പലപ്പോഴും തന്റെ ചിത്രങ്ങളും അയാൾ ചോദിച്ചിട്ടും സാഹചര്യം ഇല്ലാത്തത് കൊണ്ട് ഒന്നും അയച്ചിട്ടില്ല….ഭാഗ്യം കൊണ്ട് താൻ രക്ഷപെട്ടു

അവൾ ആ വീഡിയോ പരിശോധിച്ചു
…. ഒരുപാട്പേര് ഷെയർ ചെയ്തിട്ടുണ്ട്…. കമെന്റ് ബോക്സിൽ പെൺകുട്ടിയെയും അയാളെയും തെറി വിളിച്ചു കൊണ്ടുള്ള കമെന്റ്സ് ആണ് നിറയെ…..

ചില സ്ത്രീകൾ ഇയാളെ അറിയാമെന്നും തങ്ങളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും തുറന്നു പറഞ്ഞിട്ടുണ്ട്

എല്ലാം കണ്ട് ഭ്രാന്ത് പിടിച്ച ലക്ഷ്മി ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു……. ഫോൺ നിലത്തു വീണു ചിതറിയ ശബ്ദം കേട്ടു ബാത്‌റൂമിലായിരുന്ന ശാന്ത വാതിൽ തുറന്നു ഇറങ്ങി… ഉറങ്ങി കിടന്ന അച്ചു എണീറ്റു കരഞ്ഞു

എന്താ മോളെ ഒരു ശബ്ദം കേട്ടേ,?? ശാന്ത അച്ചുവിനെ എടുത്തു കരച്ചിൽ മാറ്റി കൊണ്ട് ചോദിച്ചു

അത് ഫോൺ താഴെ വീണതാ ചേച്ചി…. ലക്ഷ്മി തന്റെ മുഖത്തെ പരിഭ്രമം മറച്ചു കൊണ്ട് പറഞ്ഞു

പെട്ടന്ന് തുറന്നു കിടന്ന വാതിലിലൂടെ വിഷ്ണു അകത്തേക്ക് കേറി വന്നു
അയാളുടെ കയ്യിൽ രണ്ട് വലിയ കവർ ഉണ്ടായിരുന്നു

ഇതെന്താ ഏട്ടാ…?? മുഖത്തൊരു ചിരി വരുത്തി കൊണ്ട് ലക്ഷ്മി തിരക്കി

ചോറാ ലക്ഷ്മി…. ഇച്ചിരി കഷ്ട്ടപെട്ടിട്ടാണെങ്കിലും എല്ലാം ഞാൻ തന്നെയുണ്ടാക്കി…. അയാൾ ചോറും പാത്രം മേശപ്പുറത്തേക്ക് എടുത്തു വെച്ചു

അത് ക്യാന്റീനിൽ നിന്നും വാങ്ങിയാൽ പോരായിരുന്നോ വിഷ്ണു….ശാന്ത ചോദിച്ചു

വേണ്ട ചേച്ചി അതൊന്നും വിശ്വസിച്ചു കഴിക്കാൻ പറ്റൂല….വളിച്ചതും പുളിച്ചതുമെല്ലാം കാണും

ലക്ഷ്മിടെ ഭാഗ്യമാണ് കേട്ടോ ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയത്….. ശാന്ത ചിരിയോടെ പറഞ്ഞു കൊണ്ട് അച്ചുവിനെയും എടുത്തു പുറത്തേക്ക് പോയി

എന്റെ ലക്ഷ്മി നിങ്ങൾ പെണ്ണുങ്ങളെ സമ്മതിക്കണം കേട്ടോ ഇങ്ങനെ കഷ്ട്ടപെടുന്നതിനു….. ദേ ഞാനൊരു കറി വെച്ചപ്പോഴേക്കും കയ്യൊക്കെ മുറിഞ്ഞും പൊള്ളിയും ഒരു പരുവം ആയി

വിഷ്ണു തന്റെ തഴമ്പിച്ച കൈ അവൾക്ക് നേരെ നീട്ടി

ലക്ഷ്മിയുടെ മനസ് കുറ്റബോധത്താൽ ചുട്ടു നീറി….

ശരിയാണ് വിഷ്ണു ഏട്ടന് ഒരുപാട് കുറവുകൾ ഉണ്ടായിരുന്നു… പക്ഷെ തന്നെ ഒരു കുറവും വരാതെയാണ് നോക്കിയത്…. തന്റെ അഹങ്കാരം കൊണ്ടാണ് പലപ്പോഴും ഏട്ടനെ അവഗണിച്ചിട്ടുള്ളത്…..

സത്യം പറഞ്ഞാൽ ഈ ഇരിക്കുന്ന മനുഷ്യനല്ലേ ലോകത്തെ ഏറ്റവും സുന്ദരൻ….. ഈ പുഞ്ചിരിക്കല്ലേ ഏറ്റവും മനോഹാരിത…തന്റെ ഈ ജീവിതമല്ലേ സ്വർഗതുല്യമായ ജീവിതം….

താൻ എന്തൊരു വൃത്തികെട്ട പെണ്ണാണ്….സ്വന്തം ഭർത്താവിനെ മറന്നു വേറെ ഒരുത്തനിൽ സുഖം തേടി പോയ തെറ്റുകാരി….ഈ സ്നേഹം..ഈ ആത്മാർത്ഥ..താൻ മനഃപൂർവം അവഗണിച്ചല്ലോ ദൈവമേ…..

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി……

നീ എന്തിനാ ലക്ഷ്മി കരയുന്നെ….. വിഷ്ണു ഭാര്യയെ ചേർത്ത് പിടിച്ചു

ഒന്നുല്ല ഏട്ടാ…. ലക്ഷ്മി കുറ്റബോധത്താൽ വിഷ്ണുവിനെ തന്നിലേക്ക് മുറുക്കി കെട്ടിപിടിച്ചു….

ചെയ്ത തെറ്റിന് മനസ്സിൽ നൂറായിരം വട്ടം മാപ്പ് പറഞ്ഞു കൊണ്ട് അവൾ കണ്ണീരോടെ വിഷ്ണുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു

എല്ലാത്തിനും മൂകസാക്ഷിയായി ആ ചിതറിയ ഫോണവിടെ ചത്തു കിടന്നു….

Leave a Reply

Your email address will not be published. Required fields are marked *