എന്നിട്ടും അയാളുടെ ക്രൂരത നിന്നില്ല… അവളെ ലൈംഗികമായി കൂടി ചൂഷണം ചെയ്യാൻ നിന്നതോടുകൂടി, അവൾ ആദ്യമായി..

(രചന: ബെഞ്ചമിൻ)

“”” ജനങ്ങളെ ഭീതിയിലാക്കിയ സീരിയൽ കില്ലറെ പിടികൂടി!!!! അതൊരു സ്ത്രീയാണെന്നതാണ് ഏറ്റവും അത്ഭുതകരം!!”””

എല്ലാ ന്യൂസ് ചാനലുകളും ആഘോഷിക്കുകയായിരുന്നു സീരിയൽ കില്ലറേ പിടികൂടിയ സന്തോഷം!!!
ഒരു പ്രത്യേക പാറ്റേണിൽ ആണ് അവൾ ആളുകളെ കൊന്നിരുന്നത്….

ഭാര്യയുമായി അകന്നു ജീവിക്കുന്ന 60 നും 70 നും വയസ്സിനിടയിൽ പ്രായമുള്ള ആളുകളെ, നിർദാക്ഷീണ്യം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു…

നാട്ടിൽ കുറച്ചു കാലങ്ങളായി തുടരുന്ന കൊലപാതക പരമ്പരകൾ ഓർത്ത് എല്ലാവരും ഭീതിയിലായിരുന്നു ഇപ്പോൾ ആ ആളെ പിടിച്ചു എന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിൽ ആഘോഷിക്കുകയായിരുന്നു നാടുമുഴുവൻ…

യാതൊരു തെളിവും അവസാനിപ്പിക്കാത്തവൾ ഇത്തവണ അബദ്ധത്തിൽ പോലീസിന്റെ പിടിയിലാവുകയായിരുന്നു..

റിട്ടേഡായ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് അവസാനമായി അവൾ കൊല്ലാൻ പദ്ധതി ഇട്ടിരുന്നത് അയാളുടെ വീട്ടിലേക്ക് എങ്ങനെയോ കടന്നുചെന്നു പക്ഷേ അവൾ വരുന്നത് സിസിടിവിലൂടെ അയാൾ കണ്ടിട്ടുണ്ടായിരുന്നു…
ഉടൻതന്നെ അയാൾ പോലീസിൽ വിവരമറിയിച്ചു…

ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് അയാൾ കൂടുതൽ അന്വേഷിച്ചറിഞ്ഞിരുന്നു അയാളുടെ ഒരു ഹോബി തന്നെയായിരുന്നു അത്!!! അവൾക്ക് വേണ്ടി ഒരു വല വിരിച്ചു അയാൾ കാത്തിരുന്നു…
കൃത്യമായി അതിൽ തന്നെ ചെന്ന് കുടുങ്ങിക്കി കൊടുക്കുകയും ചെയ്തു…

മുൻപ് നടന്ന കൊലപാതകങ്ങളിൽ നിന്ന് കിട്ടിയ തെളിവ് അനുസരിച്ച് അതൊരു പെണ്ണാണ് എന്ന് മനസ്സിലാക്കിയിരുന്നു എല്ലാവരും…
അതിൽ കൂടുതൽ മറ്റൊന്നും ആർക്കും അറിയില്ലായിരുന്നു..

അവളെ പിടികൂടി കഴിഞ്ഞപ്പോഴാണ് അവളുടെ കാര്യങ്ങൾ എല്ലാം അന്വേഷിക്കാനും അതിൽ റിപ്പോർട്ട് തയ്യാറാക്കാനും കഴിഞ്ഞത്…
അവളെ ചോദ്യം ചെയ്യുന്ന സെക്ഷൻ ആണ് ഇനി ഇതുവരെ ചെയ്ത കുറ്റങ്ങൾ അതെല്ലാം വിചാരണ ചെയ്യപ്പെടും..

ഇതൊരു പ്രത്യേക കേസ് ആയതുകൊണ്ട് ഒരു പ്രത്യേക ഇടത്ത് വച്ചായിരുന്നു അവളുടെ വിചാരണ ഇത്തരത്തിലുള്ള കേസുകൾ പഠിക്കാൻ റഫറൻസിന് വേണ്ടി അതിന്റെ റിപ്പോർട്ടും നന്നായി തയ്യാറാകുന്നുണ്ടായിരുന്നു…

സെൻസേഷനിൽ കേസ് ആയതുകൊണ്ട് മീഡിയക്കാരും ജനങ്ങളും എല്ലാം എത്തിയിരുന്നു…

കയ്യിലും കാലിലും എല്ലാം അവളെ വിലങ്ങു വച്ചിരുന്നു… തനിക്ക് കിട്ടാൻ പോകുന്നത് തൂക്കുകയറാണ് എന്ന് മുൻകൂട്ടി അറിഞ്ഞിട്ടുകൂടി അവളുടെ മുഖത്ത് യാതൊരു സങ്കടമോ ഒന്നും ഉണ്ടായിരുന്നില്ല ഒരു ചെറിയ പുഞ്ചിരിയോടെ അവൾ എല്ലാവരെയും നേരിട്ടു…

കൂടിപ്പോയാൽ 30, 35 വയസ്സ് കാണും അത്തരത്തിൽ ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊരു ഭാവം എല്ലാവർക്കും അത്ഭുതമായിരുന്നു..

“””” പ്രതിയുടെ പേര് ജൂഡി!! ചെയ്ത കൊലപാതകങ്ങളുടെ എണ്ണം 7…!!”‘

അവൾക്കെതിരായ കുറ്റപത്രം അവിടെ സമർപ്പിച്ചു…

“” ഈ ഏഴു കുറ്റങ്ങളും നീ തന്നെയാണ് ചെയ്തത് എന്ന് ഇവിടെ തെളിഞ്ഞിരിക്കുന്നു നിനക്ക് എന്തെങ്കിലും പറയാനുണ്ട?? “”
ന്യായാന്റെ ജീവിതത്തിനു മുന്നിൽ അവൾ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നിന്നു പിന്നെ അല്പനേരത്തിന് ശേഷം പറഞ്ഞു,

“”ഞാൻ നിഷേധിക്കുന്നില്ല!!!””

എന്ന്.. ദൃഢമായിരുന്നു അവളുടെ സ്വരം എല്ലാവരും അവളിൽ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു…

“”” എന്തുകൊണ്ടാണ് നീ ഒരു പ്രത്യേക പ്രായക്കാരെ മാത്രം തിരഞ്ഞ് കണ്ടുപിടിച്ച് കൊന്നുകൊണ്ടിരുന്നത് അതും ഒറ്റയ്ക്ക് താമസിക്കുന്നവരെ?? “”
അവൾക്കതിന് മറുപടിയില്ലായിരുന്നു ഒടുവിൽ അവളെ ചികിത്സിച്ചിരുന്ന ഡോക്ടർ അവിടെ എത്തി ..

അയാളിൽ നിന്നായിരുന്നു എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായത്..

ജനനത്തോടെ അവളുടെ അമ്മ മരിച്ചിരുന്നു!! ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു അവളുടെ പപ്പ അവൾക്ക് കുറച്ചു പ്രായമായപ്പോഴേക്ക് അയാൾ മരിച്ചു പിന്നീട് മമ്മിയുടെ ബ്രദർ ആണ് അവളെ നോക്കി വളർത്തിയത് പക്ഷേ അയാൾ ഒരു ക്രൂരൻ ആയിരുന്നു.

അയാളുടെ ക്രൂരത കാരണം ഭാര്യയും മകളും തെറ്റിപ്പോയിരുന്നു അയാളുടെ അടുത്ത് നിന്ന്!!!

ജൂഡിയെ അയാൾ ക്രൂരമായി മർദ്ദിച്ചു..
അയാളുടെ വളർത്തു പന്നികളുടെ കൂട്ടത്തിൽ കെട്ടിയിട്ടു….
വൃത്തിഹീനമായ ഭക്ഷണം നൽകി എന്തെങ്കിലും ചെറിയ അനുസരണക്കേടിനു പോലും ക്രൂരമായി അയാളുടെ കയ്യിലുള്ള ചാട്ട കൊണ്ട് മർദ്ദിച്ചു..

അതുകൊണ്ടുള്ള പാടുകൾ പഴുത്തു അതിൽ നിന്ന് ചോരയും ചലവും ഒഴുകിയിറങ്ങി…
എന്നിട്ടും അയാളുടെ ക്രൂരത നിന്നില്ല…
അവളെ ലൈംഗികമായി കൂടി ചൂഷണം ചെയ്യാൻ നിന്നതോടുകൂടി, അവൾ ആദ്യമായി പ്രതികരിച്ചു..

അത് പന്നികളെ ഇറച്ചിക്ക് വേണ്ടി കൊല്ലാൻ ഉപയോഗിച്ചിരുന്ന അറക്കവാളെടുത്ത് അയാളുടെ കൈയും കാലും ഖണ്ഡിച്ചിട്ടായിരുന്നു…

അവിടെനിന്നും രക്ഷപ്പെട്ടു പോയെങ്കിലും ഇത്രയും നാൾ ആ വീട്ടിൽ നിന്ന് അനുഭവിച്ച ക്രൂരതകൾ അവളെ ഒരു സൈക്കോ ആക്കി മാറ്റിയിരുന്നു ആ പ്രായത്തിലുള്ള ആരെ കണ്ടാലും അവരിലെല്ലാം അവൾ കണ്ടത് അവളുടെ അങ്കിളിനെ ആണ് അയാളെ എങ്ങനെയാണ് കൊന്നത് അതുപോലെ അവരെയെല്ലാം കൊല്ലും…

അതിലൂടെ അവൾക്ക് കിട്ടിയിരുന്നത് വല്ലാത്തൊരു സംതൃപ്തിയായിരുന്നു ഇത്രയും കാലം അവൾ അനുഭവിച്ച വേദനകൾക്കെല്ലാം ഒരു പരിഹാരം എന്ന നിലയിലായിരുന്നു ഓരോ കൊലപാതകങ്ങളെയും അവൾ കണ്ടിരുന്നത്..

പകൽ സമയത്തെല്ലാം കറങ്ങി നടക്കും പലപല പേരിൽ എന്നിട്ട് ഇതുപോലെ അവളുടെ അങ്കിളിനെ പോലെ ഭാര്യയും കുഞ്ഞുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധന്മാരെ കണ്ടുപിടിക്കും…
അവരുടെ ചുറ്റുപാടിനെ കുറിച്ച് നന്നായി അന്വേഷിക്കും പിന്നീട് ഏതെങ്കിലും ഒരു ദിവസം ഫിക്സ് ചെയ്യും അങ്ങോട്ടേക്ക് വരാൻ…

പന്നികളെ കൊല്ലുന്ന അറക്കവാളും കൊണ്ട്, അവൾ ചെന്ന് കേരളം ഒരുതരം മുഖത്തേക്ക് അടിക്കുമ്പോൾ അവർ ക്ഷീണിതരായി വീഴും…

പിന്നെ ക്രൂരമായ അവൾ ആ കൃത്യം ചെയ്തു തീർക്കും… അതിൽ പലരും ജീവൻ വെടിഞ്ഞിട്ടുള്ളത് കയ്യിലെയും കാലിലെയും രക്തസ്രാവം മൂലമാണ്…

ഇത്രയും കേട്ടതും എല്ലാവരും അവളെ തന്നെ നോക്കിയിരുന്നു അവളുടെ മുഖത്ത് അപ്പോഴും ഒരു കുറ്റബോധത്തിന്റെ ലാഞ്ചന പോലും ഇല്ലായിരുന്നു…

“”” ഒടുവിലായി നിന്നോട് ചോദിക്കുകയാണ് ചെയ്ത കുറ്റങ്ങൾക്കെല്ലാം നീ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടോ??? “”

“”” പശ്ചാത്തപിക്കുന്നത് ഞാൻ ചെയ്ത കുറ്റത്തിന് അല്ല ഇനിയും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്താണ്?? “””

വീണ്ടും ന്യായാധിപൻ അവളോട് പറഞ്ഞു,

“” നീ കൊന്നൊടുക്കിയത് മുഴുവൻ നിരപരാധികളെയാണ് നിന്നോട് തെറ്റ് ചെയ്തത് നിന്റെ അങ്കിൾ മാത്രമാണ് അയാളോട് നീ പ്രതികാരം ചെയ്തു കഴിഞ്ഞു പിന്നെ എന്തിനാണ് പാവങ്ങളോട് അത് ചെയ്തത്!!”””

അതിനുള്ള അവളുടെ മറുപടി കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു..

“”” ഏഴ് വയസു മുതൽ ഞാൻ അനുഭവിച്ചതാണ് അയാളുടെ ക്രൂരത 12 വയസ്സുവരെ ഞാൻ ആ ക്രൂരതകൾക്ക് പാത്രമായി തീർന്നു പക്ഷേ ഞാൻ അയാളോട് പ്രതികാരം ചെയ്തത് വെറും ഒരു ദിവസം മാത്രമാണ് കൂടുതൽ ഒന്നും ഏറ്റുവാങ്ങാതെ അയാളെ ദൈവവും രക്ഷിച്ചു മരണത്തിന്റെ രൂപത്തിൽ വന്ന്!!! അപ്പോഴും ഞാൻ അനുഭവിച്ചതെല്ലാം ബാക്കി കിടന്നു അതെല്ലാം എനിക്ക് കണക്ക് പറഞ്ഞ് തീർക്കണമായിരുന്നു അതുകൊണ്ടുതന്നെ ആ പ്രായത്തിലുള്ള അതുപോലെയുള്ള ആളുകളെ കാണുമ്പോൾ അവറിലെല്ലാം ഞാൻ അയാളെ കണ്ടു!!!
ഇനിയും തീർന്നിട്ടില്ല എന്റെ പ്രതികാരം!!! എന്നെ ശിക്ഷിക്കുന്നെങ്കിൽ മരണ ശിക്ഷ തന്ന് ശിക്ഷിക്കുക!!! അല്ലാത്തപക്ഷം എന്നാണോ ഇവിടെനിന്ന് ഞാൻ പോകുന്നത് അന്ന് വീണ്ടും ഇതുതന്നെ ചെയ്യും!!!”””

ന്യായാധിപന് മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു അവൾക്ക് മരണം വരെ തൂക്കുവാനുള്ള ശിക്ഷ തന്നെ വിധിച്ചു..
അവസാനത്തെ നിമിഷങ്ങളിൽ പോലും അവളുടെ ചുണ്ടിൽ ആ ചിരി മായാതെ നിന്നിരുന്നു…

ഒടുവിൽ ആ ന്യായാധിപൻ തന്റെ ഡയറി താളുകളിൽ ഇങ്ങനെ എഴുതിയിരുന്നു ..

“”” തെറ്റ് ചെയ്തത് അവൾ ആയിരുന്നില്ല!! അവളുടെ മനസ്സിലേക്ക് ഒരു ചെകുത്താനെ കുത്തിവെച്ചവരായിരുന്നു!!! ഒരുപക്ഷേ അവളെ അറിഞ്ഞിരുന്നെങ്കിൽ ആരെങ്കിലും രക്ഷിച്ചിരുന്നെങ്കിൽ, ഇനി ഇതിനൊന്നും സാക്ഷിയാവേണ്ടി വരില്ലായിരുന്നു!!!””