ഞാൻ ഒന്ന് ഫ്രഷ് ആയി വരാം, ധൃതി കൂട്ടേണ്ട കാര്യമൊന്നുമില്ലല്ലോ നാളെ രാവിലെ വരെ..

രാഗിണി
(രചന: Athulya Sajin)

ആ ടാക്സി കാർ ആഡംബര ഹോട്ടലിന് മുന്നിൽ എത്തി നിന്നപ്പോളാണ് അവൾ കണ്ണു തുറന്നത്… അവൾ തന്റെ ഹാൻഡ് ബാഗ് തുറന്ന് കയ്യിലൊതുങ്ങുന്ന ഒരു കണ്ണാടി കയ്യില്ലെടുത്തു പ്രതിബിംബത്തിലെ ഏറ്റക്കുറച്ചിലുകൾ പരതി…

ടിഷ്യു കൊണ്ട് കൺപീലികളിൽ തിളങ്ങിനിന്ന നീർമുത്തുക്കളെ ഒപ്പിയെടുത്തു… ലിപ് ലൈനെർ കൊണ്ട് ചുണ്ടുകൾ കൂടുതൽ ചുവപ്പിൽ മുക്കി…

മുടിയൊന്ന് മാടിയൊതുക്കി കാറിൽ നിന്നുമിറങ്ങി…
പൈസ എണ്ണി കയ്യിൽ കൊടുക്കുമ്പോൾ ഡ്രൈവർ കൈകളിൽ മെല്ലെ ഒന്ന് തലോടി… ഇന്ന് അവയൊന്നും തന്നെ ചുട്ടുപോള്ളിക്കുന്നില്ല.. നിർവികരത മാത്രമേ ഇന്ന് ഓരോ സ്പർശവും സമ്മാനിക്കുന്നുള്ളു…

പ്രിയമുള്ളവന്റെ തലോടലിൽ പൂത്തുലഞ്ഞിരുന്ന കാലത്തെ ഓർക്കാതിരിക്കാനായില്ല….. അയാൾ ഒരു വഷളൻ ചിരിയോടെ പൈസ വാങ്ങി…

പ്രതികരിക്കാൻ പോലും അർഹതയില്ലാത്തവളായി താനിന്നു മാറിയിരിക്കുന്നു…. പുരുഷന്മാര്ക്ക് നിമിഷങ്ങൾ കൊണ്ട് ഒരു പെണ്ണിനെ മനസിലാക്കാൻ ആവും… സ്ത്രീകൾക് എത്ര കാലം കഴിഞ്ഞാലും അവന്റെ ഉള്ളറകൾ നിഗൂഢമായിരിക്കും….

അവൾ വേഗത്തിൽ റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു… അവിടെ രണ്ടു പുരുഷന്മാരും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.. കറുത്ത് മെലിഞ്ഞ ഒരു കുട്ടി.. അവൾ സൗമ്യമായി ചോദിച്ചു…

മാം…?

റൂം നമ്പർ 103.. കീ ഇവിടെ നിന്നും വാങ്ങാൻ പറഞ്ഞിരുന്നു….

മനസ്സിലായി മേഡം.. സർ റൂമിൽ ഉണ്ട്.. തേർഡ് ഫ്ലോറിലാണ്… അവരുടെ മുഖത്തു മിന്നിയ കുസൃതിചിരി ഞാൻ അവഗണിച്ചു.. എന്നാൽ ആ പെൺകുട്ടി തന്നെ നോക്കിയ അവജ്ഞയോടെയുള്ള നോട്ടം എന്നിൽ തറച്ചു തന്നെ കയറി…

ലിഫ്റ്റിൽ കയറി.. ഒരിക്കൽ കൂടി ലിഫ്റ്റ് മിററിൽ നോക്കി .. ഇത്രയും ഭംഗിയായി താൻ മുൻപൊന്നും ഒരുങ്ങിയിട്ടില്ല…

ആദിത്യനു താൻ സാരിയുടുക്കുന്നതായിരുന്നു ഏറെ ഇഷ്ടം…അവനു മുന്നിൽ മാത്രം…..പെണ്ണിനെ വശ്യമായി കൊത്തിവെക്കാൻ സാരിക്കുള്ള കഴിവ് മറ്റൊന്നിനുമില്ലത്രേ…

സ്ലീവ്ലെസ് ടോപ്പും മുട്ടിനു മീതെ കയറിക്കിടക്കുന്ന പിങ്ക് നിർത്തിലുള്ള ടൈറ്റ് സ്‌കർട്ടും .അതാണ് അവളുടെ വേഷം . ആദ്യമായാണ് ഇടുന്നതെന്നു തോന്നിയില്ല… എന്നോ പരിചയമുള്ള പോലെ അത് ശരീരത്തിന്റെ മറ്റൊരു തൊലിപൊലെ അവളിൽ ഇഴുകി ചേർന്നിരുന്നു…

കേൾ ചെയ്തു വെച്ചിരിക്കുന്ന കഴുത്തു വരെ വെട്ടിക്കയറ്റിയ മുടിയിൽ അങ്ങിങായി ചുവപ്പു തിളങ്ങി…

സെക്കന്റ്‌ ഫ്ലോർ എത്തിയപ്പോൾ അവൾ അവസാനത്തെ ഒരുക്കമെന്നോണം  കൂളിംഗ് ഗ്ലാസ്‌ ഊരി നെഞ്ചിൽ കൊളുത്തി വെച്ചു… മാറിടങ്ങൾ ഒന്നുകൂടി ഉയർത്തി വെച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്ന് തന്റെ ഷേപ്പ് പെർഫെക്ട് ആണെന്ന് ഉറപ്പു വരുത്തി….

ഡോറിന് മുന്നിൽ എത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന പേടിയെല്ലാം ഒലിച്ചുപോയി അവിടെ പ്രതികാരത്തിന്റെ ചുട്ടുപോള്ളിക്കുന്ന തീ മാത്രമായി….

അവൾ ഡോർ നോക്ക് ചെയ്തു… അത് ഓപ്പൺ ആണ് കയറി വന്നോളൂ…

നാവ് കുഴഞ്ഞു കൊണ്ടുള്ള അവന്റെ സംസാരം കേട്ടപ്പോൾ തന്നെ അവൻ ബോധത്തോടെയല്ലെന്നു അവൾക്ക് മനസ്സിലായി.. അവൾ ഡോർ തുറന്നു അകത്തു കയറി…

പല നിറങ്ങളിലുള്ള കർട്ടനുകളും ചുവന്ന കുഷ്യനുകൾ മോടി കൂട്ടിയ ഇരിപ്പിടങ്ങളും വലിയ ഹാളിൽ ഇട്ട ഊണു മേശയിൽ നിരത്തി വെച്ച പാത്രങ്ങളും അവൾ നോക്കി നിന്നു…

കണ്ണുകൾ തിരഞ്ഞത് അയാളെയാണ്.

ബാൽക്കണിയിലെ കൗച്ചിൽ അയാൾ അലസമായി കിടന്നിരുന്നു.. ചുറ്റിനും ചിതറിക്കിടക്കുന്ന മ ദ്യ ക്കുപ്പികൾ… പാതി കടിച്ചു ബാക്കിവെച്ച കോഴിക്കാലുകൾ  അയാളെ നോക്കിക്കിടന്നു…
മസാല പൊതിഞ്ഞ ചുവന്ന പുറംപാളിക്കുള്ളിലൂടെ അതിന്റെ നഗ്നത കണ്ടു..  അപ്പോൾ അവൾക്ക് അവളെത്തന്നെയാണ് ഓർമ്മ വന്നത്

വന്നോ…?

മ്മ്മ്…

അയാൾ തിരിഞ്ഞു നോക്കി… കണ്ണുകൾ ചുവന്നിരുന്നു… അഞ്ചു വർഷങ്ങൾ അയാളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്..

ഒരുപാട് തടിച്ചിരിക്കുന്നു… ചെരിച്ചു കോതി വെച്ച മുടി നീണ്ടു നെറ്റിയിലേക്ക് വീണു കിടന്നിരുന്നു.. രോമാവൃതമായ മാറിടങ്ങളും ഭംഗിയായി വെട്ടിയൊതുക്കിയ താടിയും പണ്ടത്തേതിനേക്കാൾ അയാളെ സുന്ദരനാക്കിയിട്ടുണ്ട്..

അയാളുടെ കണ്ണുകൾ പെട്ടന്ന് വിടർന്നു…

ലക്ഷ്മി…??

അപ്പൊ രാഗിണി??

രണ്ടും ഞാൻ തന്നെ വിനയ്…

അതു നന്നായി.. വേശ്യകൾക്കൊരിക്കലും ലക്ഷ്മി എന്ന പേര് ചേരില്ല.. രാഗിണി തന്നെ ആണ് പെർഫെക്ട് മാച്ച്…. അയാൾ ക്രൂരമായി ചിരിച്ചു… ചിലരുടെ മുന്നിൽ മാത്രം വെളിപ്പെടുത്തുന്ന വിജയിച്ചവന്റെ ചിരി..

ഒരിക്കൽ ചതിയുടെ തിരിച്ചറിവിലേക് തന്നെ എത്തിച്ച ആ ചിരിക്കു മാത്രം മാറ്റമില്ല… അതിലൂടെ സ്വഭാവത്തിനും…

അതേ വിനയ് പണ്ടത്തെ ലക്ഷ്മിയെ ഞാൻ എന്നെ ഉപേക്ഷിച്ചു..

നല്ലത്.. നീ ഇപ്പോൾ പ്രാക്ടിക്കൽ ആയി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു…

അവൾ ചിരിച്ചു..

അതങ്ങനെയാണ് ലക്.. സോറി രാഗിണി…

അനുഭവിക്കുന്ന വരെ അത് തെറ്റാണെന്ന് മനസ്സാക്ഷി പറയും…എന്നാൽ അതിന്റെ സുഖം കിട്ടിയാൽ പിന്നെ അതിൽ നിന്ന് പിന്നോട്ട് മാറാൻ തോന്നുകേയില്ല…. ഇത്ര കാലം നീ എവിടെയായിരുന്നു..? നിന്നെ ഞാൻ ഒരുപാട് അന്വേഷിച്ചു..

ജീവിതം ആഘോഷത്തിന് വഴി മാറിയപ്പോൾ എന്നിൽ നിന്നും വഴുതി പോയ നിന്നെ ഞാൻ ഓർത്തിരുന്നു… എന്ധായാലും നിനക്ക് ഇപ്പോൾ നല്ല മാർക്കറ്റ് ആണെന്ന് മനസ്സിലായി… ഒത്തിരി പേരെ സന്ദോഷിപ്പിച്ചു കിട്ടിയതാ അത്… നിന്റെ റേറ്റ് കേട്ട് ഞാൻ തന്നെ ഞെട്ടി.. ഒരു രാത്രിക്ക് രണ്ടു ലക്ഷം…

ഒരു കാര്യം പറയാതെ വയ്യ… നിനക്ക് നല്ല രാശിയാ… നീയാണ് എന്നെ ഇന്ന് കാണുന്ന നിലയിൽ ആക്കിയത്…

നിനക്ക് ഇപ്പോഴും എന്നോട് പകയുണ്ടോ… അല്ല ഇനി നീ വല്ല പ്രതികാരം ചെയ്യാൻ വന്നതാണോ…

അവൻ മാറി നിന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു..

അങ്ങനെ വല്ല ഉദ്ദേശം ഉണ്ടെങ്കിൽ.. അറിയാലോ ഇത് എന്റെ ഹോട്ടലാണ്… ജീവനോടെ നീയിവിടെ നിന്നും പുറത്ത് പോവില്ല…

അവളുടെ കൈ അറിയാതെ ഹാൻഡ്ബാഗിലെക്ക് നീണ്ടു…

ഏയ്‌ വിനയ്.. നിനക്കിപ്പോഴും എന്നെ മനസ്സിലായിട്ടില്ല…

ഈ ജീവിതം എനിക്കിപ്പോൾ ലഹരിയാണ്.. നിന്നോട് പകയും പ്രതികാരവുമല്ല ഇങ്ങനെ ഒരു സുഖജീവിതം എനിക്കു മുന്നിൽ തുറന്നു തന്നതിന് കടപ്പാട് ആണ്…

മ്മ്മ്….

ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.. ധൃതി കൂട്ടേണ്ട കാര്യമൊന്നുമില്ലല്ലോ.. നാളെ രാവിലെ വരെ സമയം കിടക്കല്ലേ…. അവൻ അവളുടെ കവിളിൽ പിടിച്ചു തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. അയാൾ പോയിട്ടും മ ദ്യ ത്തിന്റെ രൂക്ഷമായ ഗന്ധം അവളുടെ കവിളുകളിൽ തങ്ങി നിന്നു…

അയാൾ കുളിക്കാൻ കയറി…  ഷവറിൽ നിന്ന് വെള്ളം വീഴുന്ന ശബ്‌ദം കേട്ടപ്പോൾ അവൾ പതിയെ ബാൽക്കണിയിലേക്ക് നടന്നു… അവൻ കുടിച്ചു ബാക്കി വെച്ച ഒരു ബോട്ടിൽ എടുത്തു…

ബാഗിൽ നിന്നും ഒരു കുപ്പി എടുത്തു അതിലേക്ക് കമിഴ്ത്തി… മ ദ്യ ത്തിന്റെ ലഹരിയുമായി മരണത്തിന്റെ കയ്പ്പ് വേഴ്ച്ച നടത്തുന്നത് നോക്കി നിന്നു…. ചുണ്ടിൽ പകയുടെ ഗൂഢമായ മന്ദാഹാസത്തോടെ…..

ആദിത്യനും വിനയ് യും ഉറ്റ സുഹൃത്തുക്കളായിരുന്നു… സഹോദരങ്ങളെ പോലെയാണ് അവർ കഴിഞ്ഞിരുന്നത്…കൂടാതെ ബിസ്സിനെസ്സ് പാർട്ണർസും… ഞങ്ങളുടെ വിവാഹ ശേഷവും അവനു ആ വീട്ടിൽ പൂർണ സ്വാതന്ത്ര്യം നൽകി ഞങ്ങൾ….

എന്നാണ് അവന്റെയുള്ളിൽ എല്ലാം ഒറ്റയ്ക്ക് സ്വന്തമാക്കണം എന്ന ദുരാഗ്രഹം കയറിക്കൂടിയത് എന്നറിയില്ല… ആദിത്യനെ തകർക്കാൻ അവൻ ഉപയോഗിച്ചത് ഈ എന്നെയും…

ഞാൻ അറിയാതെ അവൻ പകർത്തിയ എന്റെ നഗ്ന വീഡിയോ ആദിത്യനെ കാണിച്ചു അവൻ എല്ലാം എഴുതി വാങ്ങി… മറ്റെന്ദിനെക്കാളും എന്നെ സ്നേഹിച്ച ആദിത്യൻ  ഒരു നിമിഷം പോലും ചിന്തിക്കാതെ അവനു ഒപ്പിട്ടു കൊടുത്തു…

ഒരിക്കലും എന്നെ ഒന്നും അറിയിച്ചില്ല..  പല രാത്രികളിലും അസ്വസ്ഥതയോടെ ഉറങ്ങാതിരിക്കുന്ന അവന്റെ മാറ്റത്തിന്റെ കാരണം പല കുറി ചോദിച്ചിട്ടും അവൻ പറഞ്ഞില്ല… ചേർത്തു പിടിച്ചു നിറുകയിൽ ചുംബിച്ചു കൊണ്ട് ഒന്ന് മാത്രം പറഞ്ഞു

മാപ്പ്..

അങ്ങനെ മൗനമായി എന്നെ വിട്ടു പോയി.. ഒരു തുള്ളി വിഷം അവനെ മോചിപ്പിച്ചു…

വിനയ് വീണ്ടും വന്നു… ആരോയുമില്ലാതായ എന്റെ കൂടെ നിന്ന് എല്ലാ ചടങ്ങുകൾക്കും സഹായിച്ചു… ബിസിനസ് തകർന്നു എന്ന് അവൻ സമർത്ഥമായി എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു…

ജോലി വാങ്ങി തരാം എന്ന് പറഞ്ഞു അവൻ കൊണ്ടുപോയത് ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന ഒരു ഇടനിലക്കാരിക്ക് അടുത്തേക്ക്…അവർ പലർക്കു മുന്നിലും എന്നെ എറിഞ്ഞു കൊടുത്തു… ഒരിക്കൽ ആദിത്യന്റെ ഡയറിയിൽ നിന്നാണ് എല്ലാ സത്യങ്ങളും ഞാൻ മനസ്സിലാക്കിയത്

ചതിക്കപ്പെട്ടു എന്നറിയാൻ വൈകി… അവിടെ ലക്ഷ്മി മരിച്ചു… എത്ര വേഗത്തിലാണ്…, നിസ്സാരമായാണ് അവൻ വിശ്വാസത്തെ തകർത്തത്… രണ്ടു ജീവനെടുത്തത്….

അന്ന് മുതൽ രാഗിണിയായ്‌ ഞാൻ അവന്റെ പിന്നാലെ തന്നെ ഉണ്ട്… അവൻ ഉയരങ്ങളിൽ എത്തിയപ്പോൾ ഞാൻ സന്ദോഷിച്ചു….ഏറ്റവും ഉയരത്തിൽ നിന്ന് വീണാലേ ചതിയുടെ ആഴം അവനു ബോധ്യമാവു….

അടുത്ത ആഴ്ച അവന്റെ കല്യാണം… ഒരു കോടീശ്വരൻ ന്റെ മകളുമായി  അതുകൊണ്ട് ആണ് ഈ ദിവസം തിരഞ്ഞെടുത്തത്… അങ്ങനെ അവനെ കൊണ്ട് തന്നെ ഞാൻ എന്നെ ഇവിടേക്ക് വരുത്തി..

വാതിൽ തുറക്കുന്നത് കേട്ടപ്പോൾ.. ഒരു ഗ്ലാസിൽ മറ്റൊരു ബോട്ടിലിൽ നിന്നും പകർത്തിയെടുത്ത മ ദ്യ വുമായി ഞാൻ ഇരുന്നു… വിഷം കലർത്തിയ കുപ്പി അരികിൽ വെച്ചു…

കുറച്ചു കുറച്ചായി കുടിക്കാൻ തുടങ്ങി… അവൻ റൂമിൽ പോയി ഡ്രസ്സ്‌ മാറി വന്നു…

നീ തുടങ്ങിയോ..?

അവൻ അടുത്തായി വന്നിരുന്നു…

ഒരു ഗ്ലാസിൽ ഒഴിച്ച് അവനു നേരെ നീട്ടി..

അവൻ അത് മാറ്റി… ഇന്നിനി വേണ്ട… ഇനി കുടിച്ചാൽ നിന്റെ കൂടെയുള്ള ഈ രാത്രി എനിക്ക് എൻജോയ് ചെയ്യാൻ പറ്റില്ല…

ഈയൊരു ഒറ്റ ഗ്ലാസ്‌ കുടിച്ചാൽ മതി… അതിനേക്കാൾ ലഹരി ഇപ്പോൾ നീയാണ് പെണ്ണെ…

അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു… ആർത്തിയോടെ അവളുടെ അധരങ്ങളെ ചവച്ചു തുപ്പി… ഇനിയും അവനെ നിർബന്ധിച്ചാൽ ഒരു പക്ഷെ അവൻ തന്നെ കൊണ്ട് ഇത് കുടിപ്പിക്കും എന്നവൾ ഭയന്നു.. ആ ശ്രമം ഉപേക്ഷിച്ചു…

അവൻ അവളുടെ മേനിയിൽ കാ മത്തോടെ പരതി നടന്നു… ഒരു സർപ്പം തന്റെ വാരിയെല്ലുകൾ വലിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നതു പോലെ തോന്നിയവൾക്ക്.

നിനക്കറിയോ എത്ര രാത്രികളിൽ നിന്റെ ഈ മേനിയുടെ ലാവണ്യം എന്നെ മത്തുപിടിപ്പിച്ചിട്ടുണ്ടെന്ന്…. ഇപ്പോഴും നിന്റെ ആ വീഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്… അവൻ വീണ്ടും അവളിലെക്കമർന്നു….

അവന്റെ കിടപ്പറയിൽ ലാസ്യമായി അവൾ പകർന്നാടി… രതിയുടെ മൂർദ്ധന്യതയിൽ ഏതോ യാമങ്ങളിൽ തന്നിൽ നിന്നും വേർപെട്ട് കിതക്കുന്ന അവനെ നോക്കി അവൾ ചിരിച്ചു…. ഇരുട്ടിൽ ആ ചിരി അവൻ കണ്ടില്ല…

രാവിലെ അവൻ എണീക്കുമ്പോൾ പോവാൻ റെഡിയായി അവൾ നിൽക്കുന്നത് കണ്ടു …

നീ പോവാണോ.??

അതേ..

ഒരു മിനിറ്റ്..

അവൻ ബാത്‌റൂമിൽ കയറി.. അവൾ ശാന്തമായി ഒരു കസേരയിൽ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഒരു ടവ്വൽ മാത്രം ഉടുത്തുകൊണ്ട് അവൾക്കു മുന്നിലേക്ക് വന്നു…

എനിക്ക് മതിയായില്ല.. അവൻ അവൾക്ക് മുന്നിൽ വന്നിരുന്നു… ഒരു രാത്രി കൂടി വേണം എനിക്ക്…

അല്ലെങ്കിൽ നീയിനി പോവേണ്ട.. എന്റെ കൂടെ കൂടിക്കോ…

എനിക്ക് പോണം… അടുത്ത ഞായറാഴ്ച എന്റെ കല്യാണമാണ്… എന്നെ ഇത്രയും സന്ദോഷിപ്പിച്ച മറ്റൊരു പെണ്ണില്ല… ഇനി വരുന്നവൾക്കും അതിന് കഴിയില്ല…

അതിനു ആ കല്യാണം നടന്നിട്ട് വേണ്ടേ??

എന്താ?

നിനക്ക് മാത്രേ വീഡിയോ എടുക്കാൻ കഴിയൂ..??എന്താ എനിക്ക് പറ്റില്ല. അവളുടെ മുഖത്തു വന്ന ഭാവപ്പകർച്ച അവനെ ആസ്വസ്ഥനാക്കാൻ തുടങ്ങിയിരുന്നു..

എടി……  എവിടാടി ക്യാമറ വെച്ചത്.. അതു കൊണ്ട് നീയിവിടുന്ന് പോവില്ല.. മര്യാദക്ക് പറഞ്ഞോ…
അവൻ ഓരോന്നുമെടുത്തു എറിഞ്ഞുടക്കാൻ തുടങ്ങി.. അവൾ അത് കണ്ടു പൊട്ടിച്ചിരിച്ചു….

നീ നോക്കിയിട്ട് കാര്യമില്ല ഡാ.. നീയെന്താ കരുതിയത് ഞാൻ നിന്നെ സുഖിപ്പിക്കാൻ വന്നതാണെന്നോ…

നിന്നെ വിളിച്ചു വരുത്തിയിട്ടുണ്ടെങ്കിൽ നിന്നെ കൊന്ന് കുഴിച്ചു മൂടാനും എനിക്ക് കഴിയും..

നീ വിളിച്ചു വരുത്തിയെന്നോ…?

ഞാനാ നിന്നെ കൊണ്ട് എന്നെ വിളിപ്പിച്ചത്…

എടി നിന്നെ ഞാൻ… അവൻ ഓടി വന്ന് അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു…

എവിടെടി ക്യാമറ??

ഇനി അത് കിട്ടിയിട്ട് നിനക്ക് പ്രയോജനമില്ല..

ഇത് ഇപ്പോൾ ഈ ലോകം മുഴുവനും കാണുന്നുണ്ടാവും. അവൻ പെട്ടന്ന് കൈ വിട്ടു…??

എന്താ..??

മനസ്സിലായില്ല?? ഇത് ഫേസ്ബുക് ലൈവ് ആണെന്ന്…

നീയെന്നെ ഇനി എന്തു ചെയ്താലും നിനക്ക് രക്ഷപ്പെടാൻ കഴിയില്ല… നിമിഷങ്ങൾ കൊണ്ട് അവൻ തളരുന്നത് അവൾ കാണുകയായിരുന്നു…

നീയെന്നെ കൊന്നാലും ഇനി എനിക്ക് സന്തോഷം… മരണമെണ്ണിക്കഴിയുന്ന എനിക്ക് ഈ ലോകത്ത് ഇപ്പോൾ ഒന്നിനെയും ഭയമില്ല… നീ തകർന്നടിയുന്നത് കാണാനാണ് ദൈവം എന്റെ ആയുസ്സിനെ നീട്ടിയത്… ഈ സമൂഹത്തിൽ ഞാൻ നേരിട്ട ഓരോന്നും.. ഇനി നീയും അനുഭവിക്കും…

എടി..

കഴിഞ്ഞില്ല പറയട്ടെ…

ഒരു പെണ്ണിന്റെ നാഭിക്കു താഴെ അടിയറവു വെക്കുന്ന പുരുഷതത്വമെ നിനക്കുള്ളു.. നീ ഇതോടെ തീർന്നു…

ഇനി മരിക്കാം എനിക്ക്…

അതു പറഞ്ഞില്ല അല്ലെ??

എനിക്ക് എയ്ഡ്‌സ് ആണ്… ഇപ്പോൾ നിനക്കും…

നീ തന്നെ നിന്റെ നാശത്തിനായി എന്നിൽ നിന്നും പണിയിച്ച ആയുധം…. അവൻ ഞെട്ടി താഴെയിരുന്നു…

നിന്നെ കൊല്ലണം എന്നാണ് ആദ്യം കരുതിയത്… അത് ചിലപ്പോൾ നിനക്ക് ഭാഗ്യമാവും
ഈ ലോകം മുഴുവൻ നിന്നെ പുഴുത്ത പട്ടിയെ പോലെ ആട്ടിപ്പായിക്കും…അതാണെനിക്ക് കാണേണ്ടത്….

ഞാൻ നിന്റെ രാശി മാത്രമല്ല നിന്റെ നാശവും കൂടിയാണ്… അവൾ ഒളിപ്പിച്ചു വെച്ചിരുന്ന ഫോൺ എടുത്തു ബാഗിൽ ഇട്ട് പുറത്തേക്കു നടന്നു… അവളുടെ ചുണ്ടിൽ അപ്പോൾ ചതിയുടെ ചുവയുള്ള മരണത്തിന്റെ മണമുള്ള ഒരു പുഞ്ചിരി തിളങ്ങി….

Leave a Reply

Your email address will not be published. Required fields are marked *