നീതി ദേവത
(രചന: അനു ജോസഫ് തോബിയസ്)
ഹരിയേട്ടാ… രമ്യ ഉറക്കെ വിളിച്ചു.. ഈ കുഞ്ഞിനെ ഒന്ന് നോക്കു.. ഞാൻ ഈ ദോശ ഒന്ന് ചുടട്ടെ.. ദോശ മറിച്ചു ഇട്ടോണ്ട് രമ്യ പറഞ്ഞു.. വേഗമാകട്ടെ.. എനിക്ക് ഇന്ന് മീറ്റിംഗ് ഉള്ളതാ… ഹരി ദേഷ്യത്തോടെ പിറു പിറുത്തു.
പ്രശസ്തമായ ഒരു മെഡിക്കൽ കമ്പനിയുടെ റിപ്രെസെന്റിവ് ആണ് ഹരി.. രമ്യ സ്കൂൾ ടീച്ചറും.. എനിക്ക് നാല് കൈയൊന്നും ഇല്ല..
കുഞ്ഞിനേ ഒന്ന് നോക്കിയാൽ എല്ലാം വേഗം റെഡി ആകാം.. മം ഹരി കുഞ്ഞിനെ കൈയിൽ എടുത്തു. അച്ഛന്റെ മോൻ കരയല്ലേടാ….. ഒരു ചെറിയ ബോൾ എടുത്തു കുഞ്ഞിന്റെ കൈയിൽ കൊടുത്തു..
അവന്റെ കരച്ചിൽ മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.. മാധവി അമ്മ യുടെ അടുത്ത് അവനു ഒരു കരച്ചിലും ഇല്ല… കുഞ്ഞിനുള്ള പാൽ എടുത്തോണ്ട് രമ്യ പറഞ്ഞു…
ഏട്ടാ, കുഞ്ഞിന് ഇങ്ങു തന്നിട്ട് ഭക്ഷണം കഴിക്കു… മ്മ്മ്മ്…. അയാൾ ദോശ എടുത്തു കഴിക്കാൻ തുടങ്ങി….
രമ്യ അയാളുടെ കൂടെ വന്നിരുന്നു… മൊബൈലിലിൽ ഫേസ്ബുക് ഓപ്പൺ ചെയ്തു ന്യൂസ് ഫീഡ് നോക്കാൻ തുടങ്ങി… ശോ എന്റെ ഭഗവാനെ..
ഇന്നും ഒരു പെൺകുട്ടി മിസ്സിംഗ് ഉണ്ടല്ലോ… ഇപ്പോൾ ഈ മാസം രണ്ടു പെൺകുട്ടികളാണ് നമ്മുടെ ജില്ലയിൽ നിന്നും മാത്രം മിസ്സിംഗ്…. മ്മ്മ് ഹരി തലയാട്ടി…
ഹരി ഭക്ഷണം കഴിച്ചു.. പോകാൻ റെഡി ആയി. നീ പോകുമ്പോൾ വീട് നന്നായി അടച്ചിട്ടു വേണം പോകാൻ..കാലം നന്നാല..
ഹരി രമ്യയെ ഓർമിപ്പിച്ചു.. ശരി ഏട്ടാ…. ഓക്കേ അച്ഛൻ പോയിട്ടു വരട്ടെടാ ……. അയാൾ കൈ കാണിച്ചു..ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി……
ഭാഗവാനെ സമയം ഇത്രയും ആയോ?? കുഞ്ഞിനെ എടുത്തു രമ്യ മാധവി അമ്മയുടെ അടുത്തൊട്ടു പോയി.. മാധവി അമ്മേ.. രമ്യ വിളിച്ചു..
വരുന്നു മോളെ മാധവി അമ്മ വന്നു കുഞ്ഞിനെ വാങ്ങി.. ഓൺലൈൻ ക്ലാസ്സ് അല്ലെ… ഉച്ചയ്ക്ക് വരാം… രമ്യ മാധവിയമ്മയോടെ പറഞ്ഞു… ഹരി പോയോ?? ഉള്ളിൽ ഇരുന്നു..
തങ്കപ്പൻ പിള്ള ചോദിച്ചു.. പോയി അച്ഛാ… താങ്കപൻ പിള്ളയും മാധവി അമ്മയും അയൽവാസി കൾ ആണ്.. രണ്ടു പേർക്കും കുട്ടികൾ ഇല്ല. ഹരിയെയും രമ്യയെയും മക്കൾ ആയിട്ടാണ് അവർ കാണുന്നത്
അപ്പോൾ ഹരി നമ്മുടെ ന്യൂ പ്രോഡക്റ്റ് ഇന്റെ കാര്യം അറിയാമാലോ… ഇത്തവണ കോവിഡ്
പ്രതിരോധം വെച്ച് വേണം മാർക്കറ്റ് ചെയ്യാൻ… ഓക്കേ സർ ഹരി പറഞ്ഞു… അയാൾ ഫോൺ എടുത്തു രമ്യേ വിളിച്ചു.
ഹലോ… രമ്യേ വീട് പൂട്ടിയോ? കുഞ്ഞിനെ മാധവി അമ്മയുടെ അടുത്ത് ആക്കിയോ?? അയാൾ ചോദിച്ചു… മം ആക്കി ഏട്ടാ..
ഏട്ടൻ ഉച്ചയ്ക്ക് കഴിക്കാൻ വരുമോ?? ഇല്ല ഞാൻ ലേറ്റ് ആകും അയാൾ മറുപടി പറഞ്ഞു.. എന്നാൽ ഓക്കേ ഈവെനിംഗ് കാണാം… തിരക്കുണ്ട്.. കാൾ കട്ട് ആയി.
ടീച്ചറെ ജയന്തി മിസ്സ് വിളികുന്നു… എന്താ രമ്യേ ഉച്ച കഴിഞ്ഞു പ്രോഗ്രാം ജയന്തി ടീച്ചർ ചോദിച്ചു.. ഒന്നുമില്ല മിസ്സ്… എങ്കിൽ എന്റെ കൂടെ ഒന്ന് വാ… കുറച്ചു പാർച്ചെസിങ് ഉണ്ട്..
മോളും മോനും വരുന്നുണ്ടെ… അതിയാനെ വിളിച്ചാൽ എപ്പോഴും തിരക്കാ.. എനിക്കാണേൽ ഒറ്റയ്ക്കു പോയി ഇതൊക്കെ വാങ്ങാൻ മടിയാ.
ഒരാൾ കൂടെ ഉണ്ടേൽ മിണ്ടിയും പറഞ്ഞു പോകാല്ലോ… ഞാൻ വരാം മിസ്സ് ബട്ട് വേഗം വിടണം… ഓക്കേ അത് ഞാൻ ഏറ്റു ജയന്റ്റി ടീച്ചർ പറഞ്ഞു.
ഈ കോവിഡ് എന്തൊക്കെ മാറ്റങ്ങള വരുത്തിയെ അല്ലെ രമ്യേ…. ഷോപ്പിലൊക്കെ ഇപ്പോൾ ആളുകൾ വളരെ കുറഞ്ഞു.. മ്മ്മ് രമ്യ തലയാട്ടി… പെട്ടെന്നു രമ്യേ തിരിഞ്ഞു നോക്കി,.. ഹരിയേട്ടൻ.. ഹരിയേട്ടന്റെ ബൈക്ക് അല്ലെ ആ പോകുന്നേ…
ഏട്ടന്റെ മീറ്റിംഗ് ഇത്ര വേഗം കഴിഞ്ഞോ?? എന്നാൽ ഞാൻ ഇറങ്ങട്ടെ മിസ്സ് ഏട്ടൻ വന്നു കാണും… നിക് രമ്യേ നമുക്കു ഒരു ജ്യൂസ് കുടിച്ചിട്ടു പോകാം.. പിന്നെ ആകാം മിസ്സ് ഇപ്പോൾ കുറച്ചു ദൃതി ഉണ്ട്… എങ്കിൽ ശരി രമ്യേ ബൈ
രമ്യ വീട്ടിൽ വന്നപ്പോൾ വീട് പുട്ടി തന്നെ കിടക്കുന്നു.. ഹരിയേട്ടൻ വന്നിലെ… ഫോൺ എടുത്തു രമ്യ ഹരിയെ വിളിച്ചു… ഫോൺ ഔട്ട് ഓഫ് റേഞ്ച് ആ കാണിക്കുനെ…..
മോളു വന്നോ?? മാധവിയമ്മ കുഞ്ഞുമായി വന്നു… വാ ചോറ് കഴികാം… വേണ്ട അമ്മേ ഞാൻ എല്ലാം ഉണ്ടാക്കി വെച്ചിട്ട പോയത്….കുഞ്ഞു ഉറക്കമാണ്.,
രമ്യ ഡ്രെസ് അഴിച്ചു ദേഹം കഴുകി വന്നു ഭക്ഷണ0 കഴിച്ചു… ഏട്ടൻ എവിടെ പോയതാകും.. ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല.. വീണ്ടും ഒന്ന് ട്രൈ ചയ്തു.. അപ്പോഴും ഔട്ട് ഓഫ് റേഞ്ച്….
പാവപെട്ട വീട്ടിലെ പെൺകുട്ടി ആയിരുന്നു രമ്യ… കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു പ്രണയം വീട്ടിൽ അറിഞ്ഞു.. ആകെ പ്രശ്നം ആയി നികുമ്പോൾ ആണ് ഹരിയേട്ടന്റെ വിവാഹ ആലോചന വരുന്നത്…
പെണ്ണ് കാണാൻ വന്ന ദിവസം തന്നെ രമ്യ എല്ലാ കരയങ്ങളും ഹരിയോടെ പറഞ്ഞു.. അയാൾ ഒന്ന് ചിരിച്ചു.. ഇതൊക്കെ സാദാരണ ഉലതല്ലെ വേറെ എന്തുണ്ട് എന്ന് ചോദിച്ചു..
ഉടൻ രമ്യ പറഞ്ഞു എനിക്ക് ബി. E D എടുക്കണം എന്ന് ഹരി അത് സമ്മതിച്ചു.. അന്ന് തോറ്റു മനസുകൊണ്ട് ഹരിയേട്ടന്റെ പെണ്ണായി മാറി കഴിഞ്ഞിരുന്നു രമ്യ….
സന്തോഷകരമായി… മുന്നോട്ടു പോയി കൊണ്ടിരുന്ന അവരുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഹരിയിൽ എന്തൊക്കെയോ മാറ്റങ്ങൾ അവൾ ശ്രദിച്ചു തുടങ്ങിരുന്നു…
എപ്പോഴും ഫോണിൽ തന്നെ… ഒരു പാട് കാൾ വരുന്നു…. ചോദിച്ചപ്പോഴൊക്കെ.. ഞാൻ മെഡിക്കൽ കമ്പനി യുടെ റിപ്രെസെന്റീവ് ആണെന്ന് ഉള്ള ട്ടിപിക്കൽ മറുപടിയും…..
രമ്യേ…. മ്മ്മ് ഹരിയേട്ടാ…. കുഞ്ഞു ഉറങ്ങിയോ?? മം … നാളെ എനിക്ക് ബാംഗ്ലൂർ പോണം…. കമ്പനിയുടെ പുതിയ ഒരു പ്രോഡക്റ്റ് launch ഉണ്ട്… മ്മ്മ്. നീ മാധവി അമ്മയെ വിളിച്ചു കിടന്നോ… അയാൾ പറഞ്ഞു…
മ്മ്മ്… ഭക്ഷണം എടുക്കട്ടേ… വേണ്ട ഞാൻ കഴിച്ചു….ഞാൻ ഒന്ന് കുളിക്കട്ടെ നീ കിടന്നോ…..
അയാൾ കുളിക്കാൻ ആയി.. ബാത്റൂമിൽ കേറി.. വെള്ളം വിഴുന്ന ശബ്ദം കേട്ടാ ഉടനെ.. രമ്യ ഹരിയുടെ ഫോൺ ചെക്ക് ചെയ്യാൻ തുടങ്ങി. പക്ഷെ അത് ലോക്ക് ആയിരുന്നതിനാൽ അവൾക്കു അത് സാധിച്ചില്ല…
അപ്പോൾ തന്നെ അതിൽ dr രമേശ് എന്ന് ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞു.. അവൾ കാൾ അറ്റൻഡ് ചെയ്തതും ഒരു സ്ത്രീ ശബ്ധം… പെട്ടെന്നു കാൾ മറു തലയ്ക്കൽ കട്ട് ആയി…
അവളിൽ സംശയം വർധിച്ചു.. അവൾ ഹരിയെ പിന്തുടരാൻ തീരുമാനിച്ചു… ഇവൾ ഇത്ര വേഗം ഉറങ്ങിയോ.. കുളി കഴിഞ്ഞു വന്ന അയാൾ ഫോൺ എടുത്തുകൊണ്ട് പുറത്തേക്കു പോയി..
രാവിലെ തന്നെ.. ഹരി യാത്ര പറഞ്ഞിറങ്ങി.. കുഞ്ഞിനെ മാധവി അമ്മയെ ഏല്പിച്ചിട്ടു രമ്യയും അയാളെ പിന്തുടർന്നു…. അവൾക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആയില്ല…
ഒരു പെൺകുട്ടിയെ കൊണ്ട് റബ്ബർ മരങ്ങളുടെ നടുവിൽ ഉള്ള ആൾതാമസ മില്ലാത്ത ഒരു വീട്ടിലേക്കു ഹരി നടക്കുന്നു… അവൾ അവന്റെ പിറകെ നടന്നു…
എന്തോ ഒരു മെഡിസിൻ കൊടുത്തിട്ടു അവൻ അവളോട് കഴിക്കാൻ ആവശ്യപ്പെടുന്നു.. ആ പെൺകുട്ടി അവൻ പറയുന്നത് പോലെ അനുസരിക്കുന്നു… കുറച്ചു സമയത്തിനുള്ളിൽ ആ പെൺകുട്ടിയുടെ ബോധം മറഞ്ഞു…
തന്നിൽ ഉറങ്ങി കിടന്ന അസുരൻ അയാളിൽ നിന്നും പുറത്തു വന്നു…. അവളെ വിവസ്ത്ര ആക്കി ഭോഗിച്ച അയാൾ ബാഗിൽ നിന്നും ഒരു മെഡിസിൻ എടുത്തു അവളുടെ കഴുത്തിൽ കുത്തി വെച്ച്… മരണം ഉറപ്പാക്കി….
ആ ശവ ശരീരത്തിൽ ഭോഗിക്കാൻ അയാൾ തയാറെടുത്തു…. ഇത് കുടി കണ്ടതോടെ രമ്യയുടെ നിയന്ത്രണം പോയി.. അവൾ അവിടെ കിടന്ന ഒരു ഇരുമ്പ് ദണ്ട് കൈയിൽ എടുത്തു
പുറകിൽ നിന്നും കൊണ്ട അടിയിൽ അയാൾ മുന്നോട്ടു വീണു … എണ്ണിക്കാൻ ശ്രമിക്കും മുൻപ് അയാളുടെ കൈ കാലുകൾ ബന്ധിക്കപ്പെട്ടു. വിവസ്ത്ര ആയ ഒരു പെൺകുട്ടി അവിടെ കിടപ്പുണ്ടാരുന്നു…
പുറത്തു മഴ അലറി പെയ്യുന്നുണ്ടായിരുന്നു…. ആ മഴയിലും അവൾ വിയർത്തു.. നിന്നെ ജീവന് തുല്യം സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്….
അവൾ അവനോട് അലറി.. ഡെഡ് ബോഡിയോടെ പോലും കാമം തീർക്കുന്ന നിന്നെ ഞാൻ അറിയാൻ വൈകി പോയി… കഴിഞ്ഞ കുറച്ചു ദിവസങ്ങളയി നിന്റെ മാറ്റങ്ങൾ ഞാൻ ശ്രദിച്ചു തുടങ്യിട്ടു….
നിന്റെ സ്കൂൾ, കോളേജ് കാലം ഞാൻ അനേഷിച്ചു തുടങ്ങിയ സമയത്താണ് നിന്നിൽ ഒരു അസുരൻ ഉണ്ടെന്നു എനിക്ക് മനസിലായി തുടങ്ങിയത്..
പിന്നീട് നിന്റെ സംസാരത്തിൽ നീ എന്തൊക്കെയെ ഒളിക്കുന്നത് പോലെ എനിക്ക് തോന്നി… കഴിഞ്ഞ ദിവസം നിന്റെ ഫോണിൽ വന്ന ഒരു കാൾ.. Dr. രമേശ്….. ഫോൺ എടുത്തപ്പോൾ ഒരു പെൺകുട്ടി യുടെ ശബ്ധം.. അന്ന് തൊട്ടു ഞാൻ നിന്റെ പിറകെ ഉണ്ടെടാ.
കഴിഞ്ഞ തവണ കാണാതായത്തും ഒരു ഡോക്ടറിന്റെ മകളെ.. രണ്ടു കുട്ടികളെയും നീ ഇവിടെ കൊണ്ട് വന്നത്…
ഒരേ കാര്യം പറഞ്ഞു…. സൗന്ദര്യ വർധിക്കാൻ ഉള്ള ഇമ്പോർട്ടഡ് മെഡിസിന്റെ കാര്യം… Cctv യിൽ അറിയാതിരിക്കാൻ അവരെ കൊണ്ട് മുഖം മറപ്പിച്ചു അതും സൂര്യപ്രകാശം ഏൽക്കാൻ പാടില്ല എന്നുള്ള കള്ളം പറഞ്ഞിട്ടു…
ആദ്യത്തെ ഇരയെ നീ കൊന്നു… ഈ റബ്ബർ മരങ്ങൾക്കിടയിൽ കുഴിച്ചു മൂടി… ആർക്കും സംശയം തോന്നാതിരിക്കാൻ രണ്ടാമത്തെ ഇരയെ നീ 50 കിലോമീറ്റർ ദുരെ ഉള്ള സ്ഥലത്തു നിന്നും കണ്ടു പിടിച്ചു.. ഒരു നിയമത്തിനും നിന്നെ ഞാൻ വീട്ടു കൊടുക്കില്ല…
ഇനി ഒരു ഗോവിന്ദ ചാമിമാരും ഇവിടെ ഉണ്ടക്കണ്ട.. ഒരു മെഷലും സൗമ്യയും ഇവിടെ ഉണ്ടാകാൻ പാടില്ല…. നിനക്കുള്ള വിധി ഞാൻ നടപ്പിലാകും…. അവൾ ബാഗിൽ നിന്നും സിറിഞ്ചു എടുത്തു ഒരു മെഡിസിൻ നിറച്ചു…
നീ ഇവരെ കൊല്ലാൻ ഉപയോഗിച്ച അതെ മെഡിസിൻ.. അത് നിനക്കു തന്നെ ഇരിക്കട്ടെ.. അവൾ അവന്റെ കഴുത്തിൽ കുത്തി…. രമ്യ…. ഹരി കരഞ്ഞു കൊണ്ട് വിളിച്ചു….പോയി ചാവേടാ….. രമ്യ അലറി….
എന്റെ കുഞ്ഞു ഒരിക്കലും നിന്നെ പറ്റി അറിയരുത്. നിന്നെ പോലെ എല്ലാ ആണുങ്ങൾക്കും ഇങ്ങനെയുള്ള നീതി നടപ്പിൽ ആകണം. ഒന്നുമറിയാതെ ആ കുഞ്ഞു അപ്പോഴും ഉറങ്ങുണ്ടാരുന്നു……