താലി
(രചന: അനൂപ് ചേളാരി)
മകര മാസത്തിലെ തണുപ്പിൽ ആരെയൊക്കെയോ കുളിരണിക്കുകയാണ് ഊട്ടി നഗരം.രാത്രി ഏതാണ്ട് 10 മണി സമയം നഗരത്തിന്റെ വിജനതയിൽ ഒരു കേര ള രജിസ്ട്രേഷൻ ഇന്നോവ കാർ ലേക് വ്യൂ ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങുകയാണ്.
കാറിന്റെ പുറകിലെ സൈഡിലായി ഒരാൾ വിഷാദം മുറ്റിയ മുഖഭാവത്തോടെ കണ്ണുകൾ കൈ കൊണ്ട് ചേർത്തു പിടിച്ചിരിക്കുന്നു.കാർ ഹോട്ടലിനു മുൻപിൽ ആയി പാർക്ക് ചെയ്തപ്പോൾ ഒരു തമിഴൻ സെക്യൂരിട്ടിക്കാരൻ കാറിനടുത്തേക്കു കുതിച്ചെത്തി.
തമിഴ് കലർന്ന മലയാളത്തിൽ അയാൾ കാറിനുള്ളിലുള്ളവരോട് എന്തൊക്കെയോ സംസാരിച്ചു. “ടാ അനിരുദ്ധാ പുറത്തിറങ് സ്ഥലമെത്തി”എന്ന വാക്കുകൾ കേട്ടാണ് അനിരുദ്ധൻ ചിന്തയിൽ നിന്നുണർന്നത്.
താൻ എന്തിനാ ഇപ്പോൾ ഊട്ടിയിലേക്ക് വന്നത് ഇത് ഒരു പക്ഷെ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണോ? യുപി സ്കൂളിൽ പഠിക്കുന്ന കാലത്ത് സോമൻ മാഷ് പറയാറുണ്ട് “ജീവിതത്തിൽ ഒളിച്ചോട്ടവും ആത്മഹത്യയും ഒന്നിനും ഒരു പരിഹാരമല്ല”
തനിക്കു നാട്ടിൽ നിന്നൊന്നു മാറി നിൽക്കണം എന്ന് പറഞ്ഞപ്പോൾ എന്തിനും റെഡിയായി ഇറങ്ങിത്തിരിച്ചവരാണ് കൂടെയുള്ള ഈ നാലെണ്ണം.
അനിരുദ്ധൻ റൂമിലെത്തി ബെഡിൽ തന്നെ ഇരിപ്പായി കൂടെയുള്ള സുഹൃത്തുക്കൾ ഒരു ബോട്ടിൽ ബേക്കർഡിയെടുത്തു മുന്നിൽ വെച്ച് വട്ടത്തിലിരുന്നു.
“എടാ അനീ രണ്ടെണ്ണം അടിക്ക് നിന്റെ മനസ്സിലെ വിഷമമൊക്കെ മാറട്ടെ”എന്ന സുഹൃത്തിന്റെ ഉപദേശം അനിരുദ്ധനെ വീണ്ടും ചിന്തയിൽ നിന്നുണർത്തി.
എന്തോ അയാൾക്ക് അവരോടൊപ്പം മ ദ്യ പിക്കാൻ അയാൾക്ക് മനസ്സു വന്നില്ല .അയാൾ റൂമിനു പുറത്തേക്കിറങ്ങി.അവിടെ തീ കായൻ വേണ്ടി ഉണ്ടാക്കിയ പുകചുരുളുകൾ അന്തരീക്ഷത്തിലേക്ക് പറക്കുന്നുണ്ടായിരുന്നു .
അനിരുദ്ധനെ രണ്ടു വർഷം മുമ്പുള്ള ആ ഓർമകളിലേക്ക് മനസ്സ് മാടി വിളിക്കുന്നു.”എടാ ഇന്നൊരു ന്യൂ അപ്പോയന്റമെന്റ് ഉണ്ട് റീസെപ്ഷനിലേക്കാണ് നീ കണ്ടോ നല്ല കുട്ടിയാട നിനക്കു ചേരും നമുക്ക് ആലോചിക്കാം”
എന്ന സുഹൃത്തായ ദിനേശിന്റെ കമെന്റ് കേട്ടാണ് ഞാൻ അവളെ തിരയാൻ പോയത്.”കാഴ്ചയിൽ അത്ര വല്യ ലൂക്കൊന്നുംല്യ” ഞാൻ ദിനേഷിനോട് പറഞ്ഞു.പിന്നെ എന്തോ അവളോട് അടുത്തിടപഴകാൻ തുടങ്ങിയപ്പോൾ എന്തോ ഒരിഷ്ടം തോന്നി.
അവളോട് എങ്ങനെ പറയും എന്ന് ആലോചിച്ചപ്പോൾ സുഹൃത്തായ ദിനേശ് തന്നെ എന്നെ ഉപദേശിച്ചു.
“നീ ഒളോട് പോയി കാര്യം പറയി അന്റെ മനസ്സിലുള്ളത് തൊറന്നു പറയ്” അവളുടെ നമ്പർ എവിടെ നിന്നോ സംഘടിപ്പിച്ചു അവളെ സകല ധൈര്യത്തോടെയും മൊബൈലെടുത്തു അവളെ വിളിച്ചു.അവളോട് കാര്യം പറഞ്ഞു
“എനിക്കി നിന്നെ ഇഷ്ടാ നിന്നെ എനിക്ക് ആലോചിച്ചാലോ എന്നുണ്ട് എന്താ നിന്റെ അഭിപ്രായം” ഞാനിപ്പോ എന്താ പറയാ എനിക്ക് താൽപര്യ കൊറോവൊന്നുല്യ .അനിയേട്ടൻ വീട്ടിൽ വന്നു ആലോചിച്ചോളൂ.
അവളുടെ മറുപടി കേട്ടു ഞാൻ ഏറെ സന്തോഷിച്ചു .പിന്നെ അവിടെ നിന്നു എന്നും ഫോൺ വിളികളും മറ്റുമായി ആ ബന്ധം കൂടുതൽ ദൃഢമായി. വീട്ടിൽ അറിയിച്ച നിമിഷം അച്ഛൻ അവളുടെ വീട്ടിലെത്തി കാര്യം പറഞ്ഞു .
അവർക്ക് ഒരേയൊരു നിർബന്ധം ജാതകം ചേരണമെന്ന്. ജാതകം നോക്കിയപ്പോൾ ഒരിക്കലും കൂടിച്ചേരാത്ത രണ്ട് ജാതകങ്ങളാണെന്നു കാണിയാൻ പറഞ്ഞു. അതോടു കൂടി ആ ബന്ധം അവിടെ അവസാനിക്കുകയായിരുന്നു.
പല സ്വപ്നങ്ങളും പക്ഷെ തകരുന്നത് ഈ ജാതകത്തിന്റെ പേരിൽ തന്നെയാകും അനിരുദ്ധൻ നെടുവീർപ്പിട്ടു അവൾക്കു ഒരു ഗൾഫ് കാരന്റെ ആലോചന ശരിയായി കല്യാണവും ഉറപ്പിച്ചു .
നാളെയാണ് ആ കല്യാണം നാളെ അവൾ സർവഭരണവിഭൂഷിതയായി ഒരുവന്റെ താലി ചാർത്താനായി കഴുത്തു നീട്ടി കൊടുക്കുന്നുണ്ടാകും “പക്ഷെ. എങ്ങനെ എനിക്കാ രംഗം കാണാൻ വയ്യ”
അനിരുദ്ധൻ ബെഡിൽ വന്ന് കിടന്നുറങ്ങി പിറ്റേന്ന് രാവിലെ വൈറ്റർ വന്ന് കതകിന് മുട്ടിയപ്പോഴാണ് എഴുന്നേറ്റത്.
രാവിലെ സുഹൃത്തുക്കളോട് അനിരുദ്ധൻ പറഞ്ഞു എടാ നമുക്ക് “കല്യാണത്തിനൊന്നു പോയാലോ “ഒരു പക്ഷ അവളെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വേഷത്തിലല്ലേ അവളിന്നുണ്ടാവുക”
എടാ നമ്മൾ നാട്ടിലെത്തുമ്പോഴേക്കും മണി 12 കഴിയും 11 മണിക്കാണ് മുഹൂർത്തം നമ്മൾ പോയിട്ടെന്തിനാ എന്ന സുഹ്തിന്റെ ഉപദേശം അനിരുദ്ധന് നിരാകരിക്കേണ്ടി വന്നു. അവർ നാട്ടിലേക്ക് പുറപ്പെട്ടു .വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ടു .
അവിടെ എത്തിയപ്പോൾ ഏതാണ്ട് 12 മണി അവിടെ എന്തോ ബഹളം നടക്കുന്നു ഒരു കാരണവരോട് കാര്യം അനേഷിച്ചപ്പോൾ അയാൾ പറഞ്ഞു “ചെറുക്കനെ ആരോ വഴിയിലിട്ട് വടി വാളുകൊണ്ട് വെട്ടി കൊന്നു അവനും കുറെ കേസിലെ പ്രതിയായിരുന്നു.
വാളെടുത്തവൻ വാളാൽ ശിവ ശിവ ഇതിപ്പോ ഈ പെങ്കൊച്ചു രക്ഷപ്പെട്ടു”അനിരുദ്ധൻ നേരെ കതിർമണ്ഡപത്തിലേക്ക് നടന്നു സർവഭരണവിഭൂഷിതയായ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് താലത്തിലുള്ള താലിയെടുത്തു അവളുടെ കഴുത്തിൽ അണിഞ്ഞു.