ആഹാ നീ അറിഞ്ഞില്ലേ അവൻ ഇന്ന് പെണ്ണ് കാണാൻ പോയേക്കുവാ, ഏകദേശം ഉറച്ചത്..

സ്ത്രീധനം
(രചന: Ajith Vp)

ഞായറാഴ്ച എന്റെ ജോലി എല്ലാം കഴിഞ്ഞു… ഫ്രണ്ട്സിനെ വിളിച്ചപ്പോൾ

“”എന്താ പരുപാടി”  എന്ന് ചോദിച്ചപ്പോൾ…

” എന്താ പരുപാടി എല്ലാ ആഴ്ചയും ഉള്ളതുപോലെ… വെള്ളമടി… ഇന്നെന്താ പ്രത്യേകത നീ വരുന്നില്ലേ എന്ന് ചോദിച്ചത്

” ഓക്കേ അളിയാ ഞാൻ വരുവാ “

എന്ന് പറഞ്ഞോണ്ട് അങ്ങോട്ട്‌ ചെന്നപ്പോൾ…. അവിടെ മനുവിനെ കാണുന്നില്ല….

അവൻ ഇല്ലേൽ ഒരു രസവും ഇല്ല… അവൻ രണ്ടെണ്ണം അടിച്ചാൽ പാട്ടൊക്കെ പാടി നല്ല രസമാണ്… അതുകൊണ്ട് അവനെ കാണാത്തതുകൊണ്ട

“മനു  എവിടെ എന്ന് ” ചോദിച്ചപ്പോൾ… “

ആഹാ നീ അറിഞ്ഞില്ലേ അവൻ ഇന്ന് പെണ്ണ് കാണാൻ പോയേക്കുവാ…. ഏകദേശം ഉറച്ചത് പോലെ എന്ന് തോന്നുന്നു…. നേരത്തെ അവർ ഫാമിലി എല്ലാം സംസാരിച്ചു വെച്ചത് ആണെന്ന്”

അതുകൊണ്ട് പോയി കണ്ടു എല്ലാം തീരുമാനിക്കാൻ പോയേക്കുവാ എന്ന്…

ഞങ്ങൾ അങ്ങനെ സംസാരിച്ചോണ്ട് ഇരുന്നപ്പോഴാണ് മനു വരുന്നത് കണ്ടത്…. അവനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു

“” എങ്ങനെ ആയി പെണ്ണ് കണ്ടിട്ട്… എല്ലാം ഓക്കേ ആയോ എന്ന് “”…

ചോദിച്ചപ്പോൾ….

“അതൊക്കെ നേരത്തെ പറഞ്ഞു വെച്ചത് ആയിരുന്നു…. പിന്നെ ഇപ്പൊ ഒന്ന് കാണാൻ പോയി… അത് കഴിഞ്ഞു വേറെ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടല്ലോ അതൊക്കെ പറയാൻ പോയത് ആണെന്ന്….”

“അതിനു നേരത്തെ എല്ലാം ഓക്കേ ആയിരുന്നു എങ്കിൽ ഇനി എന്താ വേറെ പറയാൻ ഉള്ളത്… നല്ല ഒരു മുഹൂർത്തം നോക്കുക… താലി കെട്ടുക അത്രയും അല്ലേ ഉള്ളു…”

“അത് മാത്രം അല്ലല്ലോ… കുറച്ചു കൊടുക്കൽ വാങ്ങലുകളും…. അങ്ങോട്ടും ഇങ്ങോട്ടും പോക്കും വരവും എല്ലാം ഇല്ലേ…”

“ഈ കൊടുക്കൽ വാങ്ങൽ എന്ന് പറഞ്ഞാൽ എന്താണ്…. പിന്നെ നിങ്ങൾ തമ്മിൽ നേരത്തെ ഉറപ്പിച്ചു എങ്കിൽ… എന്തിനാ പിന്നെ ഒരു അങ്ങോട്ട്‌ ഇങ്ങോട്ട് ഉള്ള പോക്ക് വരവുകൾ….”

“പോക്ക് വരവ് ഒരു ചടങ്ങ് അല്ലേ… പിന്നെ കൊടുക്കൽ വാങ്ങൽ…. അതൊക്കെ ഉള്ളത് അല്ലേ….”

“അത് എന്താ…”

“അത് പെണ്ണിന് അവർ കൊടുക്കുന്നത്…”

“ഓഹോ സ്ത്രീധനം അല്ലേ….”

“അങ്ങനെ പറയാൻ പറ്റുമോ…. ഞങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല…. അവർ അവരുടെ മോൾക്ക് കൊടുക്കുന്നത് അല്ലേ….'”

“കഷ്ടം… നീയൊക്കെ…. ഓക്കേ നന്നായി ജീവിച്ചാൽ മതി… സന്തോഷം…”

പണ്ട് കാലത്ത് ഒരു സ്ത്രീധനം എന്നൊരു പരുപാടി ഉണ്ടായിരുന്നു…. അത് ഒരു പെണ്ണിനെ ഒരു ചെറുക്കന് കല്യാണം കഴിച്ചു കൊടുക്കുമ്പോൾ…

അവനായി കൊടുക്കുന്ന പൈസ… അത് സ്വർണം ആയോ…. വേറെ എന്തെകിലും ആയോ… അത് അവളെ ഇവൻ നന്നായി നോക്കാൻ വേണ്ടി ഉള്ളത് എന്ന് തോന്നുന്നു…

അത് നേരത്തെ ഉള്ള കാലങ്ങളിൽ ചോദിച്ചു വാങ്ങിയിരുന്നു….പക്ഷെ പിന്നീട് സ്ത്രീധനം നിരോധനം നിലവിൽ വന്നതോടെ ആണോ അതോ പലർക്കും പെണ്ണ് കിട്ടാതെ വന്നതോടെ ആണോ എന്ന് അറിയില്ല…. ഇതിന് ഒരു മാറ്റം വന്നു….

ഇപ്പൊ കല്യാണം വന്നാൽ ആരും സ്ത്രീധനം ചോദിക്കില്ല…. നിങ്ങൾ നിങ്ങളുടെ മകൾക്ക് എന്താ കൊടുക്കാൻ ഉള്ളത് അത് കൊടുക്ക് എന്ന്….

അപ്പൊ ഇതും അതും തമ്മിൽ എന്താ വ്യത്യാസം…. ഇതും നേരെ അല്ലേൽ വളഞ്ഞു സ്ത്രീധനം ചോദിക്കുകയല്ലേ….

ഇപ്പോഴത്തെ കാലത്തു… അത്യാവശ്യം ഒട്ടും വയ്യാതെ കിടന്നു പോകുന്നവർക്ക് അല്ലാതെ വേറെ ആർക്കും ഒരു ജോലി ചെയ്തു കുറച്ചു പൈസ ഉണ്ടാക്കാൻ പറ്റും….

അപ്പൊ ഒരു പെണ്ണിനെ കൂടെ കൂട്ടിയാൽ അവൾക്കും മൂന്നു നേരം ഭക്ഷണം കൊടുക്കാനും…. അവൾക്ക് ആവശ്യം ഉള്ളതും സാധിപ്പിച്ചു കൊടുക്കാനും പറ്റണം…. ഇല്ലേൽ കല്യാണം… അതിൽ കിട്ടുന്ന സ്ത്രീധനം എന്ന് മോഹിച്ചു പോകരുത്…

അങ്ങനെ ഉള്ളവർ ആണുങ്ങൾ ആണോ…. ഒരു പെണ്ണ് കല്യാണം കഴിച്ചു വന്നാൽ… അവൾക്ക് താല്പര്യം ഉണ്ടേൽ… അവൾ ജോലിക്കും പോകാൻ തയ്യാറാണ്…

അങ്ങനെ കിട്ടുന്ന പൈസയും… അവൾ… അവളുടെ കാര്യത്തിന് അല്ല കൂടുതൽ ഉപയോഗിക്കുക…. അവളുടെ ഭർത്താവിനും കുട്ടിക്കും വേണ്ടി ആവും….

അങ്ങനൊക്കെ ഉള്ള ഒരു പെണ്ണിനെ…. ഒരു പെണ്ണ് എന്ന് അല്ല… ഒരാൾ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുമ്പോൾ… ഒരു രൂപ പോലും… അത് വാങ്ങാതെ ഇരിക്കുക….

നമുക്ക് കൂടെ കൂട്ടുന്നവളെ പട്ടിണിക്ക് ഇടില്ല എന്ന് ഉറപ്പ് ഉണ്ടേൽ മാത്രം ഒരാളെ കൂടെ കൂട്ടുക… ഇല്ലേൽ ഇങ്ങനെ ഒരു ലൈഫ് വേണ്ട എന്ന് വെക്കുക….

സ്ത്രീധനം അല്ലേൽ നിങ്ങൾ നിങ്ങളുടെ മകൾക്ക് കൊടുക്കാൻ പറ്റുന്നത് കൊടുക്ക് എന്ന് പറഞ്ഞു കെട്ടുന്നവൻ അല്ല യഥാർത്ഥ ആണ്….   നിങ്ങൾ ഒന്നും തരേണ്ട…. ഞാൻ ആയി ഉണ്ടാക്കിയ ഒരു താലി ഉണ്ട്….

അത് അവളുടെ കഴുത്തിൽ കെട്ടുമ്പോൾ… നിങ്ങൾ എല്ലാം കൂടെ ഉണ്ടായി നിന്നു… ഞങ്ങളെ നന്നായി അനുഗ്രഹിച്ചാൽ മതി…. അങ്ങനെ കൂടെ നിന്നാൽ മതി എന്ന് പറയുന്നവൻ അല്ലേ… യഥാർത്ഥ ആണ്…

Leave a Reply

Your email address will not be published. Required fields are marked *