(രചന: Ajith Vp)
വെള്ളിയാഴ്ച രാവിലെ കുറച്ചു കൂടുതൽ നേരം ഉറങ്ങാല്ലോ എന്ന് ഓർത്തോണ്ട് ആണ് കിടന്നത്….
പക്ഷെ രാവിലെ അമ്മുന്റെ വിളി കേട്ടോണ്ട്…. “”എന്താടി ഇന്നൊരു അവധി ദിവസം ആയിട്ട് പോലും കുറച്ചു നേരം ഉറങ്ങാൻ സമ്മതിക്കില്ലേ “” എന്ന് ചോദിച്ചപ്പോൾ…..
“”എടൊ ഏട്ടോ നിങ്ങൾ അല്ലേ ഇന്നലെ പറഞ്ഞത് രാവിലെ മാർകറ്റിൽ പോയി നല്ല ഫ്രഷ് മീൻ വാങ്ങിയിട്ട് വരാമെന്ന്””…
“”അതിനു എന്റെ പൊന്നു അമ്മു ഇപ്പോഴേ വിളിക്കണോ… ഒരു പത്തുമണി, പതിനൊന്നു എല്ലാം ആയിട്ട് പോരെ “””….
അല്ല നിങ്ങൾ എഴുന്നേറ്റു എന്തെകിലും വാങ്ങാൻ പോകുന്നില്ല എങ്കിൽ…. ഞാൻ വേറെ എന്തെകിലും ഉണ്ടാക്കാൻ നോക്കാം എന്ന് ഓർത്താണ്….
എന്നാലും എന്റെ അമ്മുവേ ഇത്രയും രാവിലെ വിളിച്ചു നിന്റെ സംശയം തീർക്കണോ….
പിന്നെ ഞാൻ ഇങ്ങനെ രാവിലെ എഴുന്നേറ്റു ജോലി തുടങ്ങുമ്പോൾ ഏട്ടൻ സുഖമായി ഉറങ്ങുന്നത് മോശം അല്ലേ….
കൊള്ളാം അമ്മുസേ നീയാണ് മുത്ത്….
ഒരിക്കൽ അമ്മുനെ കണ്ടപ്പോൾ… ഒരു കൊച്ചു കാന്താരി കുട്ടി എന്നെ തോന്നിയുള്ളൂ….
പിന്നെ അവൾ എല്ലാവരോടും കാണിക്കുന്ന സ്നേഹവും…. അനുകമ്പയും എല്ലാം കണ്ടപ്പോൾ അവളോട് കൂടുതൽ ഒരു ഇഷ്ടം തോന്നിയതും….
ആ ഇഷ്ടം തുറന്നു പറയണം എന്ന് തോന്നിയതാണ്…. പക്ഷെ ഒരു പെൺകുട്ടിയോട് നേരിട്ട് ചെന്നു ഇഷ്ടം പറഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കുക എന്ന് അറിയാൻ പറ്റാത്തതുകൊണ്ട്…. ഇഷ്ടം പറയാൻ ഒരു പേടി തോന്നി….
അങ്ങനെ രാത്രി നല്ല ആൽബം സോങ്‌സ് കേട്ടോണ്ട് കിടന്നപ്പോഴാണ്… “”മഞ്ഞും മഴയും പ്രേമിക്കും നേരം കാറ്റും മഴയും കെട്ടിപുണരുന്നു””…
ഈ പാട്ട് വന്നത്…. അത് കേട്ടപ്പോൾ “”എന്നെയൊന്നു പ്രേമിച്ചാൽ എന്തെടി പൂങ്കുയിലേ… നമ്മളൊക്കെ മണ്ണില് വന്നത് പ്രേമിക്കാനല്ലെടി””…. ഈ വരികൾ മനസ്സിൽ നന്നായി പതിഞ്ഞെത്….
അതോടെ ഒരു കാര്യം തീരുമാനിച്ചു…. ഒരു ഇഷ്ടം മനസ്സിൽ ഉള്ളത് തുറന്നു പറയാൻ അല്ലേ പോകുന്നുള്ളു…. അതുകൊണ്ട് മോശമായി ഒന്നും പറയില്ലായിരിക്കും…. എന്ന് വിചാരിച്ചിട്ട്… ഇഷ്ടം പറയാം എന്ന് തന്നെ വിചാരിച്ചു…
അങ്ങനെ പിറ്റേന്ന് ചെന്നു അവളോട് ഇഷ്ടം പറഞ്ഞപ്പോൾ….”” ചേട്ടാ എന്റെ സ്വഭാവം വെച്ചു… ചേട്ടന് എന്നെ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്ന് ”
“…. പക്ഷെ ഒരു പെൺകുട്ടിയോട് പ്രണയം തോന്നി തുടങ്ങിയാൽ പിന്നെ ”
“നി വി ൻ പോ ളി പറയുന്നത് പോലെ ചുറ്റും ഒന്നും കാണാൻ പറ്റില്ല സാറെ എന്ന് ആണല്ലോ””…. അതുകൊണ്ട് അപ്പൊ അവൾ പറയുന്നത് എല്ലാം സമ്മതിക്കാൻ റെഡിയായിരുന്നു….
” ഒക്കെ അതൊന്നും കുഴപ്പമില്ല ഞാൻ എല്ലാം അഡ്ജസ്റ്റ് ചെയ്തോളാം…. എനിക്ക് നിന്നെപ്പോലെ ഒരു കാന്താരി കുട്ടിയെയാണ് ഇഷ്ടം””
എന്ന് പറഞ്ഞപ്പോൾ…. “എവിടെ ആരും ആയി എന്ത് പ്രശ്നം ഉണ്ടായാലും എന്റെ കൂടെ നിക്കണം എന്നും….
ഏത് പാതിരാത്രി ആയാലും എനിക്ക് എവിടെ പോകണം എന്ന് പറഞ്ഞാലും എന്റെ കൂടെ വരണം എന്നും… ഞാൻ എപ്പോ വിളിച്ചാലും എന്റെ കൂടെ ഉണ്ടാവണം ” ഇതൊക്കെ അവളുടെ ആഗ്രഹം….
ഇതൊക്കെ കുഴപ്പമില്ലാത്ത കാര്യങ്ങൾ ആണല്ലോ എന്നോർത്ത്…. അതും അല്ല…
അപ്പൊ അവളോട് ഉള്ള പ്രണയം അല്ലേ മനസ്സിൽ മുഴുവനും…. അതുകൊണ്ട് എല്ലാം സമ്മതിച്ചു…. അങ്ങനെ അവളും എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി….
ആ ഇഷ്ടം ഒരു കല്യാണത്തിലോട്ടും…. അവിടുന്ന് അവൾ എന്റേത് മാത്രം ആവുകയും ചെയ്തപ്പോൾ…. അവൾ പറഞ്ഞ നിബന്ധനകൾ കുറച്ചു കുറയ്ക്കും എന്ന് വിചാരിച്ചതാണ്….
പക്ഷെ അത് ഒരിക്കലും അവൾ വിട്ടിട്ട് ഉണ്ടായിരുന്നില്ല…. അതാണ് ഇപ്പൊ ഈ സംഭവിക്കുന്നതും….
വെള്ളിയാഴ്ച അവധി ആണല്ലോ എന്നോർത്ത് ഞാൻ എന്നും വ്യാഴാഴ്ച രാത്രി ഉറങ്ങുമ്പോൾ ലേറ്റ് ആവും…. അമ്മുസ് എപ്പോഴും ഉറങ്ങുന്നതുപോലെ നേരത്തെ ഉറങ്ങുകയും…. രാവിലെ നേരത്തെ എഴുനേൽക്കുകയും ചെയ്യും…..
അവൾ എഴുന്നേറ്റു പോയി ഫ്രഷ് ആയി വരുമ്പോൾ ഞാനും എഴുന്നേറ്റു ചെല്ലണം….
അങ്ങനെ ചെന്നില്ല എങ്കിൽ എന്തെകിലും ഒരു കാരണം കണ്ടു പിടിച്ചു അവൾ എന്നെ വിളിച്ചു എഴുനെല്പിക്കും…. പ്രേത്യേകിച്ചു ഒരു പണിയും ചെയ്യിപ്പിക്കാൻ അല്ല….. വെറുതെ അവളുടെ കൂടെ പോയി നിന്നാൽ മതി….
ശെരിക്കും പറഞ്ഞാൽ അവളെയും കുറ്റം പറയാൻ പറ്റില്ല…. കാരണം ഒരു ഭാര്യയും ഭർത്താവും മാത്രം ഉള്ള വീട്ടിൽ…. അവളുടെ അടുത്ത് ടൈം ഉള്ളപ്പോഴെല്ലാം ഭർത്താവ് കൂടെ ഉണ്ടാവണം എന്നല്ലേ ഏത് ഭാര്യയും ആഗ്രഹിക്കുകയുള്ളു….
എന്നാലും ഈ വെള്ളിയാഴ്ച കുറച്ചു നേരം കൂടെ ഉറങ്ങാൻ സമ്മതിക്കാതെ ഇരിക്കുമ്പോൾ തോന്നും….
അന്ന് കേട്ട ആ പാട്ട്…. അതിന്റെ ബാക്കി വരികൾ കൂടി ശ്രദ്ധിക്കണമായിരുന്നു എന്ന്…. അതായത് ” പ്രേമിച്ചോരെല്ലാം നാശത്തിലാണെ പ്രേമം വിഷകണിയാണേ ” എന്ന് ഉള്ളത് കൂടെ….
ഒക്കെ അപ്പൊ ഞാൻ എഴുന്നേറ്റു ചെല്ലട്ടെ…. ഇല്ലേൽ വീണ്ടും തുടങ്ങും… എന്തെകിലും പറഞ്ഞോണ്ട്….