സ്നേഹം ഉള്ള ജീവിതം
(രചന: Ajith Vp)
ഇന്നലെ ഉറക്കം നടിച്ചു കിടന്നത് കൊണ്ട്… ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോഴേ പ്രിയ എന്നോട് പറഞ്ഞു..
” പോയി കിടക്കുമ്പോഴേ ഉറങ്ങരുത്… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… അതൊക്കെ കേട്ടിട്ട് ഉറങ്ങിയാൽ മതി എന്ന് “”..
“ദൈവമേ പണി ആയല്ലോ “”..
അപ്പൊ ഇന്ന് ഉറക്കം ശെരിക്കും നടക്കില്ല… അതിനു എന്താ വഴി എന്ന് ആലോചിച്ചപ്പോൾ… വീണ്ടും പുറകിൽ നിന്നും വിളി…
“”അതെ ഏട്ടോയ് കുളിക്കാൻ പോകുന്നില്ലേ…. പോയി കുളിച്ചിട്ടു വാ… ഞാൻ ഫുഡ് എടുത്തു വെക്കാം”” എന്ന്… അപ്പൊ ആള് ഇന്ന് രണ്ടും കല്പിച്ചു ആണ്…
ഇന്ന് എല്ലാം കേട്ടെ പറ്റുള്ളൂ…. ആ പിന്നെ നാളെയും ആഫ്റ്റർ നൂൺ ഡ്യൂട്ടി ആണ്… രാവിലെ കുറച്ചു നേരം ഉറങ്ങാം എന്നോർത്തു… പോയി കുളിച്ചിട്ടു വന്നു….
കഴിക്കാൻ ഇരുന്നപ്പോൾ…. അടുത്ത് വന്നിരുന്നു ഫുഡ് എല്ലാം എടുത്തു തന്നോണ്ട്… ഏട്ടന് ക്ഷീണം ഉണ്ടോ എങ്കിൽ ഉറങ്ങിക്കോട്ടോ…. ഞാൻ വെറുതെ പറഞ്ഞത് ആണ് എന്ന് അവൾ പറഞ്ഞപ്പോഴും….
ഇല്ല എന്റെ മോള് വന്നിട്ടേ ഞാൻ ഉറങ്ങുള്ളൂ എന്ന് പറഞ്ഞോണ്ട് കഴിച്ചു കഴിഞ്ഞു…
റൂമിലോട്ട് പോയി….
“എങ്കിൽ ഏട്ടൻ പോയി കിടന്നോ…. ഞാൻ ഇപ്പൊ തന്നെ എല്ലാം എടുത്തു വെച്ചിട്ട് വരാം “
എന്ന് പറഞ്ഞപ്പോൾ… അവളുടെ ഒരു സന്തോഷം…. ഓക്കേ നീ വാ…. ഞാൻ റൂമിൽ ഉണ്ടാവും…. എന്ന് പറഞ്ഞോണ്ട് റൂമിലോട്ട് പോന്നു….
കല്യാണം കഴിഞ്ഞിട്ട് പ്രിയയെ ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ പെട്ടന്ന് തന്നെ എന്തെകിലും ജോലി കിട്ടും എന്ന് വിചാരിച്ചത്….
എന്റെ ഹോസ്പിറ്റലിൽ പറഞ്ഞാൽ എന്തെകിലും ജോലി കിട്ടും…. എന്നാലും മെഡിക്കൽ ആയി ഒരു പരിചയം പോലും ഇല്ലാത്തവളെ ഇങ്ങോട്ട് കേറ്റിയിട്ടു എന്ത് ചെയ്യാനാ എന്ന് ഓർത്തോണ്ട് ആണ്
“നീ കുറച്ചു ദിവസം റൂമിൽ നിക്ക്… ഉടനെ എന്തെകിലും റെഡിയാക്കാം “” എന്ന് പറഞ്ഞത്….
പക്ഷെ കുറെ ദിവസം ആയിട്ടും ജോലി ഒന്നും റെഡിയാവാത്തപ്പോൾ… അവൾ എന്നോട് പറഞ്ഞത് ആണ്
“”അവളെ നാട്ടിലോട്ട് തിരിച്ചു വിട്ടേക്കാൻ ഇവിടെ റൂമിൽ ഒറ്റക്ക് ഇരുന്നു ഫിലിം കണ്ടു കണ്ടു മടുത്തു എന്ന് “”..
അപ്പൊ ഞാൻ ആണ് അവളോട് പറഞ്ഞത്….. “അത് നീ ഈ മലയാളം ഫിലിം മാത്രം കണ്ടോണ്ട് ഇരിക്കുന്നത് കൊണ്ടാണെന്നു…. നീ എന്തെകിലും കൊറിയനോ മറ്റോ കാണാൻ… എന്നിട്ട് അതൊക്കെ മനസിലാക്കാൻ നോക്ക്…. അപ്പൊ നിന്റെ ഈ ബോറടി മാറും എന്ന്…
അപ്പൊ അന്നുമുതൽ തുടങ്ങിയതാണ് അവൾ അങ്ങനെ വെറൈറ്റി ഫിലിമുകൾ കാണാൻ….അത് കാണുക മാത്രം അല്ല..
ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നാൽ അവൾ അന്ന് കണ്ടതിൽ ഏറ്റവും നല്ല ഫിലിം ഏതാ എന്ന് വെച്ചാൽ അതിന്റെ കഥ മൊത്തം പറഞ്ഞു കേൾപ്പിച്ചിട്ടേ എന്നെ ഉറങ്ങാൻ സമ്മതിക്കുള്ളു….
മോർണിംഗ് ഡ്യൂട്ടി ആണേൽ നേരത്തെ വരും…. പക്ഷെ ആഫ്റ്റർ നൂൺ ഡ്യൂട്ടി ആവുമ്പോൾ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ തന്നെ ഒരുപാട് താമസിക്കും… അപ്പൊ വന്നു എന്തെകിലും കഴിച്ചു കിടന്നാൽ മതിയെന്നെ ഉള്ളു… അപ്പോഴാണ് ഇവളുടെ കഥ പറച്ചിൽ….
ഞാൻ നല്ല ഡ്യൂട്ടി എടുത്തു കഴിഞ്ഞിട്ട് ആണ് വരുന്നത് എന്ന് അവൾക്ക് അറിയാം…. അതുകൊണ്ട് എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞാൽ ഉറങ്ങിക്കോ എന്ന് പറയും….
പക്ഷെ എന്നാലും ഫുൾ ടൈം റൂമിൽ മാത്രം ഇരിക്കുന്ന ഒരാൾക്ക്…. സംസാരിക്കാൻ ഒരാളെ കിട്ടുമ്പോൾ…. അത് ഒരു ഭാര്യക്ക് ഭർത്താവ് ആവുമ്പോൾ എന്തൊക്കെ പറയാൻ ഉണ്ടാവും….
അവളുടെ അവസ്ഥയും മനസിലാക്കണ്ടേ…. അതിപ്പോ അവൾക്ക് കുറച്ചു നേരം എങ്കിൽ…. അത് ഞാൻ ഡ്യൂട്ടിക്ക് പോയാൽ പോയിട്ട് തിരിച്ചു വരുന്നത് വരെ ഒറ്റക്ക്….അങ്ങനെ ഉള്ളവൾക്ക് കുറച്ചു എങ്കിൽ സന്തോഷം കൊടുത്തില്ലേൽ പിന്നെ എന്താ അല്ലെ….
ദേ അവൾ വരുന്നുണ്ട്ട്ടോ…. ഇന്നിപ്പോ ഏതാവുമോ കഥ…. എന്താണെകിലും കേട്ടല്ലേ പറ്റുള്ളൂ…. അപ്പൊ ആ കഥ കേട്ടിട്ട് ഉറങ്ങട്ടെട്ടോ….
Nb : ഒരു ജീവിതം എന്ന് പറഞ്ഞാൽ അത് ഒരു അണ്ടർസ്റ്റാന്റിങ് ആണെന്ന് എല്ലാവരും പറയും…. പക്ഷെ നമ്മൾ ശെരിക്കും സ്നേഹിച്ചു മനസിലാക്കി സ്നേഹിച്ചാൽ…. ആ ജീവിതത്തിൽ ഒരു അണ്ടർസ്റ്റാന്റിങ് വേണോ…. അത് നല്ല ജീവിതം ആയി പോകില്ലേ….