മുഖത്ത് ഉള്ള സൗന്ദര്യം അല്ല, മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ കാണിക്കുന്ന മനസ്സ്..

മനസിന്റെ സൗന്ദര്യം
(രചന: Ajith Vp)

നീ അവളെ കണ്ടിട്ട് പോലും ഇല്ലല്ലോ…. അവൾ dp ആയിട്ട് ഒരു ഫോട്ടോ പോലും ഇട്ടിട്ടില്ല…. പിന്നെ നീ വീഡിയോ കാൾ വിളിച്ചു എന്ന് പറഞ്ഞു…. അപ്പൊ പറഞ്ഞു വല്യ ഗ്ലാമർ ഒന്നും ഇല്ലന്ന്….

എന്നിട്ട് പിന്നെ എന്തിനാ ഇങ്ങനെ കാണാൻ കൊള്ളില്ലാത്ത ഒരു പെണ്ണിനെ കല്യാണം കഴിക്കണം എന്ന് നീ വാശി പിടിക്കുന്നത്….എന്ന് കൂടെ ജോലി ചെയുന്ന ആള് ചോദിച്ചപ്പോൾ “

“അത് നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ല…. ഒരു പെണ്ണിന്റെ പുറമെ ഉള്ള സൗന്ദര്യം അല്ല…. അവളുടെ ഉള്ളിൽ ഒരു സൗന്ദര്യം ഉണ്ട്…. ആ ഉള്ളിൽ ഉള്ള സൗന്ദര്യം നല്ലത് എങ്കിൽ അവളെ വിശ്വസിച്ചു കല്യാണം കഴിക്കാം….

എന്ന് തിരിച്ചു പറഞ്ഞപ്പോൾ…. ഒന്നും മനസിലാവാതെ അവൻ എന്റെ മുഖത്തോട്ട് തന്നെ നോക്കി ഇരുന്നു….ഓക്കേ നീ ഒന്നും മനസിലാക്കേണ്ട എന്ന് പറഞ്ഞിട്ട് എഴുന്നേറ്റു പോന്നപ്പോൾ അവൻ ഒന്നും മിണ്ടാതെ ഇരുന്നു….”

എന്റെ ഒരു ഫ്രണ്ട് പരിചയപെടുത്തിയതാണ് നിമ്മിയെ…. അവൾ മെഡിക്കൽ ഫീൽഡിൽ തന്നെ ആണെകിലും…. എന്നെക്കാളും ഒരുപാട് മുകളിൽ ആയിരുന്നു അവളുടെ ക്വാളിഫിക്കേഷൻ…

പുതിയ വല്യ വല്യ ഹോസ്പിറ്റലിൽ ആളെ എടുക്കുന്നു എന്ന് അറിഞ്ഞപ്പോൾ…

“അതൊന്ന് അപ്ലൈ ചെയ്താൽ കൊള്ളാം എന്ന് പറഞ്ഞപ്പോൾ… ഒരു വല്യ ഹോസ്പിറ്റലിൽ ജോലി ചെയുന്ന നിമ്മിയെ എന്റെ ഒരു ഫ്രണ്ട് പരിചയപ്പെടുത്തി തന്നത്… നീ ഇവളോട് സംസാരിച്ചു നോക്ക്… ഇവൾ നിന്നെ ഹെല്പ് ചെയ്യും “

എന്ന് പറഞ്ഞത്….അങ്ങനെ മൊബൈലിലൂടെ മാത്രം സംസാരിക്കാൻ തുടങ്ങി….

സംസാരിച്ചു വന്നപ്പോൾ ആള് എനിക്ക് വേണ്ടി…. ജോലിക്കായ് ഒരുപാട് കഷ്ടപ്പെടുന്നു എന്ന് മനസിലായത്….അത് മനസിലായപ്പോൾ അയാളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞത്…. “”അതിനെന്താ കാണാല്ലോ… ഡ്യൂട്ടി ഇല്ലാത്തപ്പോൾ വീഡിയോ കാൾ ചെയ്യാം

എന്ന് പറഞ്ഞത്….വീഡിയോ കാൾ വിളിച്ചു കണ്ടപ്പോഴും പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല…. പക്ഷെ നേരിട്ട് ഒരു പരിചയം പോലും ഇല്ലാത്ത എനിക്ക് വേണ്ടി….

ഒരുപാട് സ്ഥലത്തു ഓടി നടന്നു എല്ലാം റെഡിയാക്കാൻ ശ്രമിക്കുന്നു എന്ന് അറിഞ്ഞപ്പോൾ…. ആ ഒരു നല്ല മനസ്സ്… മറ്റൊരാളെ ഹെല്പ് ചെയ്യാൻ കാണിക്കുന്ന ആ മനസ്സ്…. അത് കണ്ടപ്പോൾ… അറിയാതെ ഒരു ഇഷ്ടം തോന്നി പോയി….

പലപ്പോഴും ഫോണിൽ വിളിക്കുമ്പോൾ…. എനിക്ക് അയാളോട് തോന്നിയ ഇഷ്ടം പറയണം എന്ന് ഉണ്ടായിരുന്നു…. പക്ഷെ പറയാൻ എന്തോ ഒരു പേടി പോലെ…. അങ്ങനെ ഒരു ദിവസം ആള് എന്നോട് ചോദിച്ചത്…

“”ജോലി കാര്യം അല്ലാതെ നിനക്ക് എന്നോട് എന്തെകിലും പറയാൻ ഉണ്ടോ എന്ന്””…

“”പറയാൻ ഉണ്ട്… പക്ഷെ നിങ്ങൾ എന്നേക്കാൾ ഒത്തിരി ടോപ് ആണ് അതുകൊണ്ട് പറഞ്ഞാൽ ഇഷ്ടപ്പെടുമോ”” എന്ന് ചോദിച്ചപ്പോൾ…. “”അത് പറഞ്ഞാൽ അല്ലേ അറിയുള്ളു… പിന്നെ ആരോട് എന്ത് പറയാൻ ഉണ്ടേൽ പറയണം… ഇല്ലേൽ പിന്നെ പറയാൻ പറ്റണം എന്നില്ല “”..

എന്നും കൂടെ ആള് പറഞ്ഞപ്പോൾ…. ഞാൻ എന്റെ മനസിലെ ഇഷ്ടം തുറന്നു പറഞ്ഞു….

അപ്പൊ അവൾ പറഞ്ഞത്…. “”എന്നെ കാണാൻ കൊള്ളില്ല…. നിങ്ങൾ ആണേൽ അത്യാവശ്യം ഗ്ലാമർ ഉണ്ട്…. പിന്നെ എന്നെപോലെ ഒരു പെണ്ണിനെ കെട്ടിയാൽ കുറച്ചു കഴിഞ്ഞു നിങ്ങൾക്ക് വേണ്ട എന്ന് തോന്നിയാലോ”” എന്ന്….

അതിനു മറുപടി ആയി എനിക്ക് പറയാൻ ഉണ്ടായിരുന്നത്…

“” മുഖത്ത് ഉള്ള സൗന്ദര്യം അല്ല…. മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ കാണിക്കുന്ന മനസ്സ്… ആ മനസിന്‌ ഒരുപാട് സൗന്ദര്യം ഉണ്ട്…. ആ സൗന്ദര്യം…. അത് നൂറിൽ ഒരു പെണ്ണിനെ ഉണ്ടാവുള്ളു…. അതേപോലെ ആണിലും””….

അങ്ങനെ അവൾ എന്റെ കൂടെ ഉണ്ടാവും എന്ന് സമ്മതിച്ചപ്പോൾ…. ആ സന്തോഷം എന്റെ ഫ്രണ്ടിനോട് പറഞ്ഞപ്പോൾ…. അവനും പറയുക അവൾക്ക് ഗ്ലാമർ കുറവാണെന്നു….

അവനെയും ഞാൻ പറഞ്ഞു മനസിലാക്കി…. …. മുഖസൗന്ദര്യം അല്ല…. ഒരു പെണ്ണിൽ ആയാലും… ആണിൽ ആയാലും….. അവർക്ക് ഉള്ളിൽ ഒരു സൗന്ദര്യം ഉണ്ടാവും… അതാണ് ഏറ്റവും വലുത് എന്ന്

Nb : പലരെയും പുറമെ കാണാൻ ഒത്തിരി ഗ്ലാമർ ഉണ്ടാവും… പക്ഷെ ഉള്ളിൽ മോശം ആവും…. ചിലരെ പുറമെ കാണാൻ കുറച്ചു മോശം ആയാലും… അവരുടെ ഉള്ളിൽ…. മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന ആ ഒരു മനസ്സ്…. അതിലും വല്യ സൗന്ദര്യം ഉണ്ടോ….

Leave a Reply

Your email address will not be published. Required fields are marked *