നീ നമ്മുടെ അനിയത്തി കുട്ടിയുടെ കല്യാണം ഉറപ്പിച്ചോ, പൈസ ഒന്നും ഓർത്തു വിഷമിക്കണ്ട..

മംഗല്യഭാഗ്യം
(രചന: Ajith Vp)

“എടാ ഇപ്പൊ നീ ഈ കാണിക്കുന്നത് വൃത്തികേട് ആണുട്ടോ….”

“അതെന്റെ അവസ്ഥ അങ്ങനെ ആയതുകൊണ്ടല്ലേ….. അല്ലെകിലും ഞാൻ കൂടെ നിന്നു എന്നുള്ളത് ശെരിയാണ്… പക്ഷെ എനിക്ക് ശെരിക്കും താല്പര്യം കുറവാണ് എന്ന് പറഞ്ഞത് അല്ലേ…..’

“പക്ഷെ നീ ഇങ്ങനെ കുറെ പൈസ ഇറക്കിയിട്ട്…. പിന്നെ ഇങ്ങനെ അത് തിരിച്ചു വേണം എന്ന് പറഞ്ഞു പിന്മാറുന്നത് മോശം അല്ലേ….. നീ ഇല്ലാതെ ഞങ്ങൾ എങ്ങനെ…..”

“ഞാൻ ഇല്ല എന്ന് പറഞ്ഞില്ലല്ലോ….. ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്….. പക്ഷെ ഒരുപാട് പൈസ എന്നെകൊണ്ട്…. എത്ര മുടക്കാൻ പറ്റുമെന്ന് എനിക്ക് പറയാൻ പറ്റില്ല…. ഞാൻ കൂടെ ഉണ്ടാവും എപ്പോഴും….”

“നീയും കൂടെ പൈസ മുടക്കും…. നമ്മൾ എല്ലാവരും ഉണ്ടാവും എന്ന് പറഞ്ഞു അല്ലേ തുടങ്ങിയത്….. ഇപ്പൊ ഇങ്ങനെ…”

“അത് ഇങ്ങനെ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ കാര്യം അല്ലേ…. അപ്പൊ അത്…. നമ്മളെകൊണ്ട് എന്തെകിലും പറ്റുമെങ്കിൽ ചെയ്തു കൊടുക്കേണ്ടേ….”

“എടാ പക്ഷെ നീ ഇത്രയും പൈസ എല്ലാം എടുത്തു കൊടുത്താൽ….. തിരിച്ചു കിട്ടുമെന്ന് എന്തെകിലും ഉറപ്പ് ഉണ്ടോ”

“തിരിച്ചു കിട്ടുന്നത് അല്ലല്ലോ മെയിൻ…. നമ്മൾ കാരണം മറ്റൊരാൾ സന്തോഷിച്ചാൽ അതല്ലേ നല്ലത്…. അതല്ലേ നമുക്ക് ഒരു സന്തോഷം….”

“നീ എന്തെകിലും ചെയ്യൂ…. പക്ഷെ നമ്മുടെ…. നമ്മൾ ഒന്നോ രണ്ടോ പേരുടെ ആഗ്രഹം അല്ല എന്ന് ഓർക്കുക…. ഏഴു പേരുടെ സന്തോഷം ആണ് നീ ഇല്ലാതെ ആക്കുന്നത്…..”

“അതിനു ഞാൻ ഇല്ല എന്ന് വെച്ചു നിങ്ങൾക്ക് ചെയ്യാല്ലോ…. പിന്നെ ഞാൻ മാക്സിമം സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാവും….”

ഓ ശരി ആയിക്കോട്ടെ…..

പുതിയ ഹോസ്പിറ്റലിലോട്ട് മാറി… പുതിയ സ്ഥലത്തു താമസം തുടങ്ങിയപ്പോഴാണ്…. ഒരു പുതിയ മലയാളികളുടെ കൂട്ടായ്മയിൽ അങ്കമാകുന്നതും….. അവിടെ വെച്ചു….

മ്യൂസികിനെയും സിനിമയെയും ഒത്തിരി ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും…. ഒരുപാട് ഷോർട്ട് ഫിലിമുകൾ ചെയ്യുകയും ചെയ്യുന്നവരെ പരിചയപ്പെട്ടത്…..

എനിക്കും മ്യൂസിക് ജീവൻ ആണെന്നും…. അത്യാവശ്യം കുറച്ചൊക്കെ വയലിൻ വായിക്കും…. എന്നൊക്കെ അറിഞ്ഞതോടെ അവർക്കും എന്നോട് കുറച്ചു താല്പര്യം എല്ലാം കൂടിയതും…. അവരുടെ ചർച്ചകളിൽ എന്നെ പങ്കാളിയാക്കിയതും….

അങ്ങനെ ഞങ്ങളുടെ ചർച്ചകളിൽ കടന്നു വന്നതാണ്….ഇപ്പൊ ചെയുന്നത് മുഴുവനും ഷോർട് ഫിലിം ആണ്…. ഇനിയൊരു നല്ല സിനിമ തന്നെ പിടിച്ചാലോ എന്ന്….അത് എല്ലാവർക്കും ഇഷ്ടപ്പെടുകയും…. അതിനായ് ഉള്ള പരിപാടികൾ ആരംഭിക്കുകയും ചെയ്തു….

ഞങ്ങൾ ഏഴു പേര്…. ആദ്യം ഏഴു പേരും കൂടി എന്തെകിലും ബിസിനസ്‌ ചെയ്യാം എന്നായിരുന്നു വിചാരിച്ചത്….. മാസാമാസം എല്ലാവർക്കും കിട്ടുന്ന പൈസ കുറച്ചു കുറച്ചു കൂട്ടി വെച്ചു….

ഇവിടുന്നു നിർത്തി പോകുമ്പോൾ നാട്ടിൽ പോയി ഒരു ബിസിനസ്‌…. ഏഴു പേരും കൂടി….. പക്ഷെ അത് ഞങ്ങൾക്ക് പലർക്കും താല്പര്യം ഇല്ലായിരുന്നു…. കാരണം ഏഴു പേര് ചേർന്ന് ഒരു ബിസിനസ്‌ തുടങ്ങിയാൽ ഒരാൾ ഒരു പ്രശ്നം ഉണ്ടാക്കിയാൽ മതിയല്ലോ അത് പൊളിയാൻ…..

എല്ലാവർക്കും കുറച്ചു എല്ലാം സിനിമയും മ്യൂസിക്കും ആയി ബന്ധം ഉള്ളത് കൊണ്ടാണ്….. പിന്നെ ഇങ്ങനെ ഒരു ഐഡിയ വന്നത്….. കാരണം ഒരു ഫിലിം ചെയ്താൽ…. അത് ലാഭം ആയാലും നഷ്ടം ആയാലും ഒരു വട്ടം ഉള്ള ഇൻവെസ്റ്മെന്റ് അല്ലേ ഉള്ളു…..

അതിൽ ലാഭം കിട്ടിയാലും നഷ്ടം വന്നാലും ഒരേപോലെ വീതിക്കുക…. പിന്നെ തുടർന്ന് പോണേൽ പോകുക…. നിർത്തി പോകേണ്ടവർക്ക് പോകുക…. അങ്ങനെയാണ് ഇത് പ്ലാൻ ചെയ്തത്…..

അങ്ങനെ പ്ലാനിങ് എല്ലാം ഓക്കേ ആയി…. മാസാമാസം ഉള്ള പൈസ കളക്റ്റ് ചെയ്തു സൂക്ഷിക്കാൻ തുടങ്ങി….കുറച്ചു മാസങ്ങൾ അങ്ങനെ കടന്നു പോയപ്പോഴാണ്…. എന്റെ ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം വന്നത്….

നല്ല ഒരു ആലോചനയാണ്… പക്ഷെ അത് നടത്താൻ പൈസ അവന്റ കയ്യിൽ ഇല്ല എന്ന് പറഞ്ഞു…. പെങ്ങളുടെ കാര്യം ഓർത്തു വിഷമിക്കുന്നത് കേട്ടപ്പോൾ…. ഒരു പെങ്ങൾ ഇല്ലാത്ത എനിക്ക് അത് എന്തൊപോലെയായി…. ഞാൻ അവനോട് പറഞ്ഞു….

“” നീ നമ്മുടെ അനിയത്തി കുട്ടിയുടെ കല്യാണം ഉറപ്പിച്ചോ… പൈസ ഒന്നും ഓർത്തു വിഷമിക്കണ്ട “”

എന്ന്….

എന്റെ ഒറ്റ വാക്കിന്റെ പുറത്തു അവൻ ആ കുട്ടിയുടെ കല്യാണവും ഉറപ്പിച്ചു…. അവനത് ഉറപ്പിച്ചു എന്ന് വിളിച്ചു പറഞ്ഞപ്പോൾ… എനിക്കും ഒരുപാട് സന്തോഷം ആയി….

പക്ഷെ ഞങ്ങൾ ഒന്നിച്ചു ചെയ്യാൻ പ്ലാൻ ചെയ്തത് പൊളിഞ്ഞു പോകും എന്ന് അറിഞ്ഞിട്ടും…. ഒരു പെൺകുട്ടിക്ക് നല്ല ഒരു ജീവിതം ഉണ്ടാവാൻ വേണ്ടിയിട്ട് അല്ലേ എന്ന് ഓർത്തപ്പോൾ ഒരു സന്തോഷം…..

അവളുടെ സ്വന്തം ആങ്ങള…

“”എടാ എനിക്ക് ഒരു ചിട്ടി ഉണ്ട്… അത് കിട്ടുമ്പോൾ തിരിച്ചു തരാം “””….

എന്ന് പറഞ്ഞപ്പോഴും…..

“”എടാ  അത് കുഴപ്പമില്ല… നീ പതുക്കെ തന്നാൽ മതി…. ഇപ്പൊ നമ്മുടെ അനിയത്തി കുട്ടിക്ക് ഒരു ജീവിതം ആയില്ലേ “””….

എന്ന് ഞാൻ തിരിച്ചു പറഞ്ഞപ്പോഴും…..

എന്റെ ബാക്കി ആറു ഫ്രണ്ട്‌സ്…

“””എടാ നീ ഞങ്ങളിൽ നിന്നും മാറി…. ഒരു പെണ്ണിന്റെ കല്യാണത്തിന്…. നമ്മൾ സിനിമ എന്ന സ്വപ്നം കണ്ടു…. സേവ് ചെയ്യാൻ തുടങ്ങിയ നിന്റെ പൈസ നീ വാങ്ങിക്കൊണ്ടു പോയി….

അവർക്ക് കൊടുത്തപ്പോൾ…. അത് ഒരിക്കലും തിരിച്ചു കിട്ടില്ല…. ആ പൈസ മൊത്തം പോയി…. ഇനി നീ അനുഭവിക്കും “””..

എന്ന് പറഞ്ഞപ്പോഴും….

എനിക്ക് ഒരേഒരു സമാധാനം മാത്രം ഉണ്ടായിരുന്നുള്ളു….. ഞാൻ കാരണം ഒരു പെൺകുട്ടിക്ക് ഒരു നല്ല ജീവിതം കൊടുക്കാൻ പറ്റിയല്ലോ….. സ്വന്തം അല്ലെകിലും എന്റെ ഒരു അനിയത്തി കുട്ടിക്ക് നല്ല ഒരു ജീവിതം ആയല്ലോ എന്നുള്ള സമാധാനം…..

Nb: നമ്മൾക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായാലും…. നമ്മൾ കാരണം ഒരാൾക്ക് ഒരു സന്തോഷം ഉണ്ടായാൽ അതൊരു നല്ല കാര്യം അല്ലേ….

Leave a Reply

Your email address will not be published. Required fields are marked *