വെള്ളിയാഴ്ച സ്പെഷ്യൽ
(രചന: Ajith Vp)
കഴിഞ്ഞ ആഴ്ച തവി കൊണ്ട് ഒരെണ്ണം കിട്ടിയതാ…. എന്നിട്ട് അവൾ തന്നെ ഫുഡ് വാരി തരേണ്ടി വന്നു…. ഇന്നും കിട്ടുമോ എന്ന് പേടിച്ചു കൊണ്ടാണ് കിച്ചണിലോട്ട് കേറി ചെന്നത്….
അവിടെ ദേവു നല്ല തിരക്കിൽ ആണ്…. വെള്ളിയാഴ്ച ആയിട്ട് എന്തോ സ്പെഷ്യൽ ഉണ്ടാക്കുകയാണ്…
വെള്ളിയാഴ്ച അവളുടെ ദിവസം ആണ്… അന്ന് ഞാൻ കിച്ചണിലോട്ട് ചെല്ലുന്നതേ അവൾക്ക് ഇഷ്ടമല്ല…. എന്നാലും അങ്ങോട്ട് ചെന്ന് എന്തെകിലും കുസൃതി ഒപ്പിച്ചില്ലേൽ എനിക്ക് സമാധാനം ഇല്ല…
ദേവുനും എനിക്കും ഓരോ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ആണ് ജോലി എന്ന് ഉള്ളത് കൊണ്ട്…. നൈറ്റ് ഒന്നും വരാറില്ല…. എപ്പോഴും ഡേ ഡ്യൂട്ടി മാത്രം ഉണ്ടാവുള്ളു…
എനിക്കും അത്യാവശ്യം കുക്കിങ് എല്ലാം അറിയാം…. കാരണം ഇവളെ കെട്ടി ഇങ്ങോട്ട് കൊണ്ട് വരുന്നതിനു മുന്നേ ഞാൻ ഒറ്റക്ക് കുക്ക് ചെയ്തോണ്ട് ഇരുന്നത്….
പക്ഷെ ഇവൾ വന്നു കഴിഞ്ഞു ഞാൻ ഒരു ദിവസം കുക്ക് ചെയ്തുള്ളു അത് കഴിഞ്ഞു എന്നെ കുക്ക് ചെയ്യാൻ ഇവൾ സമ്മതിച്ചിട്ടില്ല….അത്രയും സൂപ്പർ ആണേ
ഞങ്ങൾ തമ്മിൽ ഉള്ള ധാരണ… ഞാൻ ആദ്യം ഡ്യൂട്ടി കഴിഞ്ഞു വന്നാൽ അത്യാവശ്യം അരിയാൻ ഉള്ള സാധനങ്ങൾ എല്ലാം അരിഞ്ഞു വെക്കുക… അത് മാത്രം… കുക്കിങ് എല്ലാം ആളുടെ മാത്രം കുത്തക ആണ്….
ആ സമയങ്ങളിൽ കൂടെ പോയി ഇരിക്കുന്നത് കൊണ്ട് കുഴപ്പമില്ല….കാരണം ഡ്യൂട്ടി കഴിഞ്ഞു വന്നുള്ള കുക്കിങ് അല്ലേ…. അപ്പൊ ആ ഒരു മൂഡ് ഒന്ന് മാറാൻ കൂടെ ഇരിക്കുന്നത് അവൾക്ക് ഇഷ്ടമാണ്….
ആകെ അവധി ഉള്ള വെള്ളിയാഴ്ച ദിവസം…. അന്ന് കിച്ചൻ ആളുടെ മാത്രം ആണ്…. അന്ന് വെറൈറ്റി പരീക്ഷണങ്ങൾ ആണ്…. അവളുടെ പരീക്ഷണ വസ്തു ഞാനും
വെള്ളിയാഴ്ച ദിവസങ്ങളിൽ എനിക്ക് കിച്ചണിലോട്ട് പ്രവേശനം ഇല്ല…. എന്നാലും ഞാൻ അല്ലേ അവളുടെ പരീക്ഷണ വസ്തു…. അപ്പൊ അവൾ എന്താ ഉണ്ടാക്കുക എന്ന് പോയി നോക്കണ്ടേ…
അങ്ങനെ നോക്കാൻ ചെല്ലുമ്പോൾ…. ഒന്നേൽ അവൾ അരിഞ്ഞു വെച്ചേക്കുന്നത് എന്തെകിലും എടുത്തോണ്ട് പോരും…. ഇല്ലേൽ വേറെ എന്തെകിലും അവൾക്കിട്ട് ചെയ്തിട്ട് പോരും…. അപ്പൊ അവൾ തവിയും ആയി പുറകെ വരും… പക്ഷെ എന്നും രക്ഷപെടുകയാണ് പതിവ്
എന്നാലും കഴിഞ ആഴ്ച ഒരു അബദ്ധം പറ്റി…. അവൾ ബിരിയാണി ഉണ്ടാക്കാൻ റെഡിയാക്കി വെച്ചത് എടുത്തോണ്ട് പോരാൻ നോക്കിയതാ….
പക്ഷെ അവൾ അത് നോക്കി ഇരിക്കുവായിരുന്നു…. എടുത്ത വഴിക്ക് തവി വെച്ചു ഒരെണ്ണം കിട്ടി…. അത് നല്ല അടി ആയിരുന്നു…. അതുകൊണ്ട് അന്ന് അവൾ തന്നെ ഫുഡ് വാരി വായി വെച്ചു തരേണ്ടി വന്നു…
എന്നാലും ഒരെണ്ണം കിട്ടിയാലും… വെള്ളിയാഴ്ച അവൾ കുക്ക് ചെയ്യുമ്പോൾ അവളെ പോയി ശല്യം ചെയുക എന്ന് ഉള്ളത് ഒരു രസം തന്നെ ആണുട്ടോ…. അപ്പൊ ഞാൻ ഒന്നുടെ ചെല്ലട്ടെ…. ഇന്നും അടി കിട്ടുമോ എന്ന് അറിയില്ല….
അടി തന്നാലും അവൾ തന്നെ ഫുഡ് വാരി തരുമല്ലോ…
അപ്പൊ ചെല്ലട്ടെ… പോയിട്ട് കിട്ടാൻ ഉള്ളത് വാങ്ങിയിട്ട് വരാമേ….