ജീവന്റെ പാതി
(രചന: Ajith Vp)
“എടി പാറുവേ നമുക്ക് ഇന്ന് ഒരു അവിയൽ ഉണ്ടാക്കിയാലോ…. “
“അതെന്താ ഏട്ടാ…. അവിയൽ… ഞാൻ ഏട്ടൻ വന്നത് കൊണ്ട് കുറച്ചു ഇറച്ചിയും മീനും എല്ലാം വാങ്ങിയിരുന്നു… ഇനി ഏട്ടന് അവിയലും വേണമെങ്കിൽ അതും ഉണ്ടാക്കാം…. ഏട്ടൻ പോയി റസ്റ്റ് എടുത്തോ… ഞാൻ എല്ലാം റെഡിയായിട്ട് വിളിക്കാം…”
“അത് വേണ്ട പാറു…. ഞാനും കൂടെ കൂടാം… നമുക്ക് ഒന്നിച്ചു ഉണ്ടാക്കാം “.
“ഇതെന്താ എന്റെ ഏട്ടന് എന്ത് പറ്റി…. ഒരു വർഷം ഗൾഫിൽ പോയിട്ട് വന്നപ്പോൾ… ആള് ആകെ മാറിയല്ലോ…”
“ഒന്നും ഇല്ലടി പാറു നീ സാധനങ്ങൾ എടുത്തു വെക്ക് ഞാൻ എല്ലാം അരിഞ്ഞു തരാം ആ നമ്മുടെ മോള് എവിടെ…” പാറു എന്നെ ആശ്ചര്യത്തോടെ നോക്കികൊണ്ട് പറഞ്ഞു….
” മോള് അമ്മയുടെയും അച്ഛന്റെയും അടുത്ത് ഉണ്ട്”
“”എങ്കിൽ ഞാൻ പോയി മോളെയൊന്നു നോക്കിയിട്ട് വരാം… അപ്പൊ നീ എല്ലാം എടുത്തു വെക്ക് നമുക്ക് ഒന്നിച്ചു ഫുഡ് ഉണ്ടാക്കാം”
ഇത് പറഞ്ഞു ഞാൻ വെളിയിലോട്ട് പോയപ്പോൾ… പാറു എന്നെ തന്നെ നോക്കി നിക്കുവായിരുന്നു ഇങ്ങേർക്ക് ഇത് എന്തുപറ്റിയെന്നോർത്തു…
എനിക്ക് ആകെ ഉണ്ടായിരുന്നത് ഒരു വർക്ഷോപ്പിൽ ഒരു ചെറിയ മെക്കാനിക് ആയിട്ട് ഒരു ജോലിയായിരുന്നു…
ആ കൂടെയാണ് പാർവതിയെ… എന്റെ പാറുനെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും…. ജാതിയുടെയും മതത്തിന്റെയും വെല്ലുവിളികൾ ഉയർന്നു വന്നപ്പോൾ…. എന്റെ അച്ഛൻ ആണ് എനിക്ക് സപ്പോർട്ട് തന്നത്….
“”നീ അവളെ കൂട്ടികൊണ്ട് വാടാ മോനെ… ഞാൻ ഇല്ലേ കൂടെ എന്ന് “”.
അങ്ങനെ അന്ന് പോയി അവളെ വിളിച്ചിറക്കികൊണ്ട് വന്നതാണ്… പിന്നെ അവള് കൂടെ വന്നതോടെ ജീവിതം ഉള്ള വരുമാനത്തിൽ അഡ്ജസ്റ്റ് ചെയ്തു പോകില്ല…
എന്ന് തോന്നിയതുകൊണ്ടാണ് ഗൾഫിലേക്ക് ഒരു ജോലിക്ക് ശ്രമിച്ചത്… അങ്ങനെ ഒരു കൂട്ടുകാരൻ മുഖാന്തിരം ജോലി കിട്ടിയതും….
ഗൾഫിൽ പോകാനുള്ള വിസാ വന്നപ്പോൾ…. എന്റെ പാറു പ്രഗ്നന്റ് ആണെന്ന് ഉള്ള വിവരവും കിട്ടിയത് അവളെ ആ അവസ്ഥയിൽ തനിച്ചാക്കിയിട്ട്…
( അച്ഛനും അമ്മയും കൂടെ ഉണ്ടെകിലും… ഭർത്താവിന്റെ സ്ഥാനത്തു ആള് തന്നെ വേണ്ടേ)… പോകാൻ മനസ്സ് വന്നില്ല എങ്കിലും പോകേണ്ടി വന്നു
ഗൾഫിൽ ചെന്നുള്ള ജീവിതം ആദ്യം എല്ലാം ഹോട്ടലിൽ നിന്നും മെസ്സ് ആക്കി…. പക്ഷെ അത് മുതലാവില്ല എന്ന് തോന്നിയത് കൊണ്ടാണ്…
സ്വന്തമായി കുക്ക് ചെയ്യാൻ നോക്കിയത്…. അങ്ങനെയാണ് റൂമിൽ കുക്കിങ് തുടങ്ങിയത്…. അപ്പോഴാണ്….
“”എടി പാറുവേ ഒരു ചായ…എന്താടി ഇത്രയും നേരം ആയിട്ടും ചോറ് ആയില്ലേ””
..എന്നൊക്കെ ചോദിക്കുമ്പോൾ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ
ഒരു സ്ററൗവിൽ നൂഡിൽസും അടുത്തതിൽ ചായയും വെക്കുമ്പോൾ… ചായ തിളച്ചുപോകാതെയും…. ന്യൂഡിൽസ് കരിഞ്ഞു പോകാതെയും നോക്കുമ്പോൾ തന്നെ എന്തുമാത്രം കഷ്ടപ്പെടുന്നു….
ഇതൊക്കെ ഉണ്ടാക്കി… എന്തെകിലും കഴിച്ചു എന്ന് വരുത്തി…. കുറച്ചു എടുത്തു ഒരു ടിഫിൻ ബോക്സിൽ എടുത്തുവെച്ചു… കമ്പിനി ബസ് വരുമ്പോൾ…. ഓടിപോയി അതിൽ കേറുകയാണ്….
അപ്പോഴൊക്കെയാണ് ചിന്തിക്കുക…. രാവിലെ എഴുന്നേറ്റു ഒരു പത്രം വായിച്ചിരിക്കുമ്പോൾ….. ഭാര്യയോട് എടി ചായ എവിടെ എന്ന് ചോദിച്ചു ദേഷ്യപെടുമ്പോഴും….
ജോലിക്ക് പോകാനിറങ്ങുമ്പോൾ ചോറും കറികളും ബാഗിൽ ആക്കി കൊണ്ടുവന്നു തരാൻ ഭാര്യ കുറച്ചു താമസിച്ചാൽ അവളോട് നീ എന്തെടുക്കുവാ അവിടെ എന്ന് ചോദിച്ചു ദേഷ്യപെട്ടുമ്പോഴും…. നമ്മളൊന്നും ചിന്തിക്കുക പോലുമില്ല…..
അവൾ വെളുപ്പിന് എഴുന്നേറ്റു ഭർത്താവിന് ജോലിക്ക് പോകുമ്പോൾ കൊണ്ടുപോകാനുള്ള ചോറും കറികളും ഉണ്ടാക്കുകയും…. പോകുന്നതിന് മുൻപ് കഴിക്കാൻ ഉള്ള ഭക്ഷണവും ചായയും…..
അതിന്റെ കൂടെ വീട്ടിൽ പ്രായമായ അച്ഛനുമമ്മയും ഉണ്ടെകിൽ അവരുടെ കാര്യവും…. എല്ലാം ഇവൾ ഒരാൾ ഒറ്റക്ക് ചെയ്യുന്നത് എന്നുള്ള കാര്യം….
അങ്ങനെ ഞാൻ ഒറ്റക്ക് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇതൊക്കെ എനിക്ക് മനസിലായത്…. അപ്പോഴും ഞാൻ ഓർത്തു….
എന്റെ പാറു പ്രഗ്നന്റ് ആയി കഴിഞ്ഞു… എന്റെ മോളെയും വയറ്റിലിട്ടു എന്തുമാത്രം കഷ്ടപെട്ടുകാണും ഈ ജോലിയൊക്കെ ചെയ്യാൻ.
അപ്പൊ ശരി…. ഞാൻ മോളെ കണ്ടിട്ട് പോയി എന്റെ പാറുനെ അവിയൽ ഉണ്ടാക്കാൻ ഹെല്പ് ചെയ്യട്ടെ…. ഒരു വർഷം ആയി ഉള്ളു നാട്ടിൽ നിന്നും പോയിട്ട്…. ഒരു വർഷം ആയപ്പോൾ ഒരു മാസം ലീവ് കിട്ടിയപ്പോൾ ഓടി വന്നത് ആണ് എന്റെ മോളെ കാണാൻ…..
പിന്നെ ഇവിടുന്നു പോയതിൽ പിന്നെ നല്ല അവിയലും സാമ്പാറും ഒന്നും കണ്ടിട്ട് കൂടി ഇല്ല…. അപ്പൊ ഞാൻ എന്റെ പാറൂന്റെ കൂടെ അവിയൽ ഉണ്ടാക്കി… അത് കൂട്ടി ചോറ് കഴിക്കട്ടെ….
Nb: നമ്മൾ എപ്പോഴും പോയി ഭാര്യമാരെ പച്ചക്കറികൾ അരിഞ്ഞു കൊടുത്തും…. തേങ്ങ ചിരവി കൊടുത്തും ഹെല്പ് ചെയ്യണം എന്നൊന്നും ഇല്ല….
അവധി കിട്ടുന്ന ദിവസങ്ങളിൽ…. വെറുതെ കിച്ചണിൽ പോയി അവർ ഭക്ഷണം ഉണ്ടാക്കുമ്പോൾ കൂടെ നിന്നു എന്തെകിലും സംസാരിച്ചുകൊണ്ട് ഇരുന്നാൽ മതി….
അല്ലാതെ ഒത്തിരി ഹെല്പ് ചെയ്യണം എന്നൊന്നും ഇല്ല…. നല്ല സ്നേഹത്തോടെ ഉള്ള സംസാരം മതി അവർക്ക്…. അവർ സന്തോഷത്തോടെ എന്തും നമുക്കായി ചെയ്തോളും….