വിധിയും ഞാനും
(രചന: Aadhi Nandan)
നഗരത്തിന്റെ തിരക്കിലും വണ്ടികളുടെ ഓട്ടപാച്ചിലിലും റോഡ് മുറിച്ചു കടക്കാൻ ആ ബാലൻ നന്നായി കഷ്ട്ടപെടുന്നുണ്ടായിരുന്നു..
റോഡ് മുറിച്ചു കടക്കുന്നവരുടെ അടുത്തേക്ക് അവൻ നീങ്ങി നിന്നപ്പോൾ എല്ലാരും അവനെ ആട്ടി ഓടിച്ചു ചിലർ വെറുപ്പോടെ നോക്കി..
കിറിപ്പറിഞ്ഞ ഡ്രെസ്സും ചെമ്പിച്ച തലമുടിയും ദേഹം മുഴവൻ അഴുക്കുമായിരുന്നു അവന്റെ വേഷം.. അത് കൊണ്ട് തന്നെ എല്ലാരും അവനെ അകറ്റി നിർത്തി..
ചിലരുടെ മുഖത്തു പരിഹാസം നിറഞ്ഞ ഒരു ചിരി നിറഞ്ഞു നിന്നു.. റോഡിലേക്ക് അവൻ നടന്നു തുടങ്ങിയപ്പോഴേക്കും വണ്ടികൾ വീണ്ടും ചീറിപ്പാഞ്ഞു തുടങ്ങിയിരുന്നു..
പേടിയോടെ അവൻ പുറകിലേക്ക് മാറി പഴയ സ്ഥലത്ത് നിലയുറപ്പിച്ചു..
അപ്പോഴും ഒരു പൊതി അവൻ അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു.. കുറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ അവൻ അവന്റെ ലക്ഷ്യം കണ്ടു..
നേരെ ഓടി ചെന്നത് എണീക്കാൻ വയ്യാതെ ഒരു തണലിൽ കിടന്ന വയസൻറെ അടുത്തേക്ക് ആയിരുന്നു.. ഒന്നും മിണ്ടാതെ അവൻ ആ പൊതി അവിടെ വെച്ച് അവിടെന്നു ഒരു കവർ എടുത്ത് പതുക്കെ മുന്നോട്ട് നടന്നു അകന്നു..
അവൻ നേരെ ചെന്നത് നിർത്തിയിട്ട വാഹനങ്ങൾക്ക് ഇടയിലേക്ക് ആയിരുന്നു.. ഗ്ലാസ് കയറ്റിയിട്ട കാറിലും ബൈക്ക് യാത്രക്കാരോടും ഓരോ പേന നീട്ടി അവൻ പറയുന്നുണ്ടായിരുന്നു
” അഞ്ചു രൂപ.. അഞ്ചു രൂപ.. ” എന്ന്..
പുച്ഛം നിറഞ്ഞ നോട്ടവും സഹതാപം നിറഞ്ഞ ചിരിയും അല്ലാതെ വേറെയൊന്നും അവനു കിട്ടുന്നുണ്ടായിരുന്നില്ല.
കാറിൻ്റെ വിൻഡോയിൽ തുടരെ തുടരെ ഉള്ള മുട്ടൽ കേൾക്കെ അവൾ നെട്ടി ഉണർന്നു .കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ആ കാഴ്ച ഇന്നും അവളുടെ കണ്ണിൽ മിഴിവോടെ നിൽക്കുന്നു.
വിൻഡോക്ക് അപ്പുറം ഒരു സ്ത്രീ കുഞ്ഞിനെയും കൈക്കുളിൽ പിടിച്ചു
ശബ്ദം കേൾപ്പിക്കുന്ന താറാ കുഞ്ഞുങ്ങളെ വിൽക്കുന്നു .
കോ ഡ്രൈവർ സീറ്റിൽ ഒറങ്ങുന്ന കുഞ്ഞിനെയും നോക്കിയാണ് ഡോറിൽ മുട്ടുന്നത്.
എന്തോ അപ്പോൾ മറ്റൊന്നും ചെയ്യാൻ തോന്നിയില്ല അവരുടെ കൈയിലേക്ക് ഒരു ബിസ്ക്കറ്റ് ൻ്റെ കവറും രണ്ടു പഴവും നൽകി .
ആ സമയം കൊണ്ട് തന്നെ സിഗ്നൽ മാറുകയും വണ്ടികൾ മുമ്പോട്ടു പോകാൻ ഹോൺ മുഴക്കുകയും ചെയ്തു കൊണ്ടിരുന്നു…..
ഒരു ഉൾകിടിലത്തോട് കൂടെ വണ്ടി അവൾ മുമ്പോട്ടു പായിക്കുയയും വണ്ടികളുടെ ഒഴുക്കിൽ ഊളിയിടുകയും ചെയ്തു………
കൊറച്ച് ദൂരത്തെ യാത്രക്ക് ഒടുവിൽ വിജനമായ ഒരു പാതയിൽ വണ്ടി ഒതുക്കി അവൾ പുറത്തിറങ്ങി….
അവളുടെ ചിന്തയിലേക്ക് പിന്നെയും ആ ദൃശ്യം മിഴിവോടെ തെളിഞ്ഞു വന്നു…….
മോൾക്ക് ടോയ് കാർ വേണമെന്ന് വാശി പിടിച്ചു അത് മേടിക്കാൻ പോയിരിക്കുവാണ് അപ്പയും മോളും കൂടെ .
അവരെ കാത്തു വഴി അഴികിൽ നിൽക്കുമ്പോൾ ആണ് ചെമ്പൻ മുടിയും കീരിപരിഞ്ഞ വസ്ത്രവും ഒക്കെയായി റോഡ് കടക്കാൻ ബുദ്ധിമുട്ടുന്ന ആ കുഞ്ഞു ബാലനെ താൻ ശ്രദ്ധിച്ചത് തന്നെ.
എന്തെന്നില്ലാത്ത ഒരു വേദന അവളുടെ മനസ്സിനെയും ചുട്ടു പൊളളിച്ചു.
അതേ സമയം മറ്റോരിടത്ത് …. കുഞ്ഞ് കൊണ്ട് വെച്ച ഭക്ഷണം കുറച്ചു കഴിച്ചപ്പോൾ ഒരു വിധം അവശതയോക്കെ മാറി പേനകൾ വിൽക്കാൻ താനും തയാറായി മുമ്പോട്ടു പോകാൻ ഒരുങ്ങവെയാണ് .
തൻ്റെ ശ്രദ്ധയിൽ റോഡ് അശ്രദ്ധമായി മുറിച്ചു കടക്കുന്ന യുവാവിനെ കണ്ണിൽ തെളിഞ്ഞു കാണുന്നത്…
ഓടി അയാൾക്ക് അരികിൽ എത്തി തള്ളി മാറ്റുന്നതിന് മുമ്പ് തന്നെ വണ്ടി യുവാവിനെയും അയാളുടെ കൈയിൽ ഉണ്ടായിരുന്ന കുഞ്ഞിനെയും ആ വയസനെയും ഇടിച്ചു തെറിപ്പിച്ചു.
റോഡിൽ ഒരു ചോ ര പ്രവാഹം തന്നെ ശൃഷ്ടിക്കപെട്ടു.
ഒരേ സമയം രണ്ടു കരച്ചിലുകൾ അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു…..
ഒരു വശത്ത് കൂടെ ദാദാ എന്ന് വിളിച്ചു ഓടി വരുന്ന കുഞ്ഞു പൈതലും
മറുവശത്ത് എല്ലാം നഷ്ടമായി തൻ്റെ ജീനെയും ജീവിതത്തെയെയും നോക്കി ഉറക്കെ കരഞ്ഞു കൊണ്ട് ഓടി വരുന്ന യുവതിയും.
ജനങ്ങൾ കൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെയും ആ വയസായ മനുഷ്യനെയും രക്ഷിക്കാൻ സാധിച്ചില്ല.
ഗുരുതര നിലയിൽ ഐസിയുവിൽ പ്രവേശിപ്പിച്ച യുവാവും വൈകാതെ മരണത്തെ പുൽകി……..
വെറും നിമിഷങ്ങൾ കൊണ്ട് രണ്ട് ജീവിച്ചിരിക്കുന്ന മരപാവകളെ സൃഷ്ട്ടിച്ച വിധി.
മോർച്ചറിയുടെ മുമ്പിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കരയുന്ന കുട്ടിയും
തൊട്ടടുത്ത് എല്ലാം നഷ്ടാമായി ജീവശവമായി അവളും……
ജീവിതത്തിൽ എല്ലാം നാഷ്ടമായി എന്ന് ഓർത്തു ഇരിക്കുമ്പോൾ ആണ് അവളുടെ കണ്ണുകൾ പിന്നെയും ആ കുഞ്ഞിനെ തേടി എത്തുന്നത് .
കരഞ്ഞ് നന്നേ തലർന്നിരിക്കുന്നു …..
അപ്പോഴാണ് ഒരേ സമയം രണ്ടു ജീവിതങ്ങളിൽ കരിനിഴൽ വീഴ്തതി വിധി മുന്ന് ജീവനുകളെ എന്നേക്കുമായി തട്ടിയെറിഞ്ഞ് തന്നെ ഒരു നോക്ക് കുത്തിമാത്രമായി മാറ്റി എന്ന് അവൾ തിരിച്ചറിഞ്ഞത്.
എന്തോ ഒന്ന് ആ കുഞ്ഞിൻ്റെ വേദനയെയും പൈതലിനെയും അവിടെ ഉപേക്ഷിക്കാൻ അവൾക്ക് തോന്നിയില്ല .
വിധിയെ തോൽപ്പിച്ച വിധി എന്ന് പറയുമ്പോലെ ആ കുഞ്ഞിനെയും അവൾ തൻ്റെ കൂടെ കൂട്ടി.
ഒരേ സമയം മുന്ന് മരണങ്ങൾ അത് പോലെ തന്നെ മുന്ന് പേരുടെയും ചിതകൾ അടുത്തടുത്ത് തന്നെ ………..
അവളുടെ വേദനകൾക്ക് മേലെ തൻ്റെ കൈയിൽ കൈ ചേർത്ത് വെച്ച ആ പൈതലിനു താങ്ങും തണലുമാകാൻ സ്വയം പ്രപ്തയാക്കി.
ഇന്ന് അവളുടെ ജീവിതം അവൻ്റെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റി ന്യനത്തിൻ്റെ പാതയിലേക്ക് നയിക്കുന്നു .
അവൾക്ക് താങ്ങും തണലുമായി തൻ്റെ പ്രണൻ്റെയും കുഞ്ഞിൻ്റെയും അദൃശ്യമായ സാനിധ്യവും ഒണ്ട് .
കോ ഡ്രൈവർ സീറ്റിൽ ഇരുന്നു മയങ്ങുന്ന അവൻ്റെ നെറ്റിമേൽ മൃദുവായ ഒരു ചുംബനം നൽകി . വിണ്ടും ആ യാത്ര അവൾ തുടർന്നു………..
ചിലപ്പോൾ അങ്ങനെയാണ് പ്രതീക്ഷകൾ വറ്റിയ ജീവിതങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത തിരി നാളങ്ങൾ തെളിയും . ഉജ്വലമായി മുമ്പോട്ട് പോകാൻ പ്രേരിപ്പിക്കുന്ന തിരിനാളങ്ങൾ…