പലപ്പോഴായി അവള് തന്നോട് അടുക്കാൻ ശ്രമിച്ചപ്പോഴും തൻ്റെ ഒഴിഞ്ഞു മാറ്റം അവളിൽ..

അനുരാധ
(രചന: Aadhi Nandan)

ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് സുധി അനുവിന്റെ മുഖത്തേക്ക് നോക്കി.. ഇല്ല ഒരു മാറ്റവുമില്ല.. കഴിഞ്ഞ ദിവസങ്ങളിലെ സ്നേഹം തുളുമ്പി നിൽക്കുന്ന മുഖം അല്ല അവളുടേത്..

സുധിയെട്ടാ… എന്ന് സ്നേഹത്തോടെ വിളിക്കാനല്ല അവൾ ഇപ്പോ കൊതിക്കുന്നത്.. യാതൊരു സ്നേഹവും ദയയും ഇന്ന് ആ മുഖത്ത് ഇല്ല.. അവൻ പയ്യെ തിരിഞ്ഞു നടന്നു..

കണ്ണുകൾ നിറയുന്നുണ്ടെങ്കിലും ആരും കാണാതെ അവൻ അത് മറച്ചു പിടിച്ചു.. ഓരോ അടിയും മുന്നോട്ട് വെക്കുമ്പോൾ ഒരു പത്തടി അവനെ പുറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു..

വക്കീൽ ഓഫീസിൽ നിന്നും ബൈക്കും എടുത്ത് അവൻ പുറത്തേക്ക് ഇറങ്ങി.. എല്ലാരും തന്നെ നോക്കി ചിരിക്കുന്നു.. ചിലർ പുച്ഛിക്കുന്നു..

നാല് വർഷത്തെ പ്രണയമായിരുന്നു.. വീട്ടുകാരോട് മത്സരിച്ചു നേടിയ വിജയം.. പിന്നീട് അങ്ങോട്ട് പ്രണയം മഴയായി പെയ്യുകയായിരുന്നു..

പക്ഷേ.. എല്ലാം മാറി മറിഞ്ഞത് പെട്ടന്നായിരുന്നു.. ഫേസ്ബുക്കിൽ വന്ന ആ ഒരു മെസ്സേജ്..

ആദ്യം ആദ്യം ക്യാഷുൽ സംസാരം മാത്രം ആയിരുന്നു പിന്നെ പിന്നെ മെസ്സേജിന്റെ രൂപം മാറി ഗതി മാറി..

കൂടെ ഒരാൾ ഉണ്ടെന്നുള്ള കാര്യം പോലും മറന്നു.. പാറ്റേൺ ഇല്ലാത്ത ഫോണിന് പാറ്റേൺ വന്നു സ്വകാര്യത കൂടി..

പിടിക്കപ്പെട്ടപ്പോൾ ദേഷ്യവും വഴക്കും.. നിവൃത്തി ഇല്ലാതെ അവൾ വീട് വിട്ട് ഇറങ്ങി.. പിന്നെ വന്നത് ഈ ഡിവോഴ്സ് പേപ്പർ ആണ്.. ഇനി ജീവിതത്തിൽ തനിച്ച്..

വീട്ടിൽ വന്നു കുളിക്കാനും കഴിക്കാനും ഒന്നിനും തോന്നിയില്ല .

മുറിയിൽ പോയി കട്ടിലിലേക്ക് ഒറ്റ കിടതമായിരുന്നു. കണ്ണ് അടക്കുമ്പോഴും തുറക്കുമ്പോഴും അവളാണ് തൻ്റെ ചുറ്റും അവളുടെ ഗന്ധമാണ് . അനുരാധ തൻ്റെ മാത്രം രാധു .

ഇന്ന് അവൾ തന്നിൽ നിന്നും എത്രയോ ദൂരെയാണ് അവൾക്ക് താൻ ഇനി അന്യനാണ്. ഒത്തിരി നേരത്തെ ചിന്തകൾക്ക് ഒടുവിൽ എപ്പോഴോ മയങ്ങി പോയിരുന്നു.

എഴുനേറ്റു സമയം നോക്കി .മണി ഏഴ്. താൻ ഇത്രയും ഗാഢമായി ഉറങ്ങിയോ . പുറത്ത് നന്നേ ഇരുട്ട് പടർന്നിരിക്കുന്നു.
അടുക്കള ലക്ഷ്യമാക്കി നടന്നു.

ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് പൊട്ടിച്ച് ഒരു കാപ്പിയിട്ട് തിരികെ ലിവിംഗ് റൂമിലെ സോഫയിൽ സ്ഥാനം പിടിച്ചു. കാപ്പി ഊതി ഊതി കുടിക്കവെ പയ്യെ തൻ്റെ മനസ്സും പുറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.

കോളേജിൽ ഫൈനൽ ഇയർ.
വാഗ മര ചുവട്ടിലും കോളേജ് ക്യാൻ്റീനിലും ഒക്കെ ക്ലാസ്സിൽ കേറാതെ വിലസി നടന്ന സമയം.

അങ്ങനെ ക്യാൻ്റീനിൽ ഇരുന്നു ചായ കുടിക്കുന്ന സമയത്താണ് തൊട്ടപ്പുറത്ത് നിന്നും ഒരു പൊട്ടിച്ചിരി കേൾക്കുന്നത് .

ഫ്രണ്ട്സിനോട് എന്തോ തമാശ പറഞ്ഞു ചുറ്റുമുള്ളത് ഒന്നും ശ്രദ്ധിക്കാതെ അവളുടെ ലോകത്ത് ഇരിക്കുന്ന ഒരു പെണ്ണ്. ഇരു നിറവും ചുരുണ്ട മുടിയും കറുത്ത വട്ട പൊട്ടും ഉണ്ട കണ്ണുകളും ഒക്കെയായി ഒരു കൊച്ചു സുന്ദരി .

എന്തോ ഒന്ന് വല്ലാതെ അവളിലേക്ക് തന്നെ അടിപ്പിക്കുന്നതായി തോന്നിയ നിമിഷങ്ങൾ. ആദ്യമായി പെണ്ണ് ഒരു അത്ഭുതമാണെന്ന് മനസ്സിനെ വിശ്വസിപ്പിച്ച അവളുടെ ചിരി .

നോക്കും തോറും കൂടുതൽ കൂടുതൽ അവളിലേക്ക് വലിച്ചടുപ്പിക്കുന്ന ആ ഉണ്ട കണ്ണുകളും . അങ്ങനെ അവളെ പറ്റി കൂടുതൽ അറിയാൻ അന്വേഷിച്ചു.
തൻ്റെ അതേ ക്ലാസ്സിലേക്ക് ട്രാൻസ്ഫറായി വന്നവൾ.

കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായി അച്ഛൻ്റെ മരണത്തോടെ അമ്മയുടെ തറവാട്ടിലേക്ക് താമസമായി ഈ കോളേജിലേക്ക് ട്രാൻസ്ഫർ മേടിച്ചു എന്ന് .

അമ്മ അവൾ കുഞ്ഞായിരുന്നപ്പോൾ തന്നെ നഷ്ടമായിരുന്നു . ഇനി ആകെ പറയാനുള്ളത് വയസായ അമ്മമ്മ മാത്രമായിരുന്നു.

അങ്ങനെ ദിവസങ്ങൾ പിന്നെയും മുമ്പിലേക്ക് കുതിച്ചു തനിക്കും അവൾക്കും ഇടയിൽ നല്ല ഒരു സൗഹൃദം വളർത്തി എടുക്കാൻ തനിക്കും സാധിച്ചു .

അങ്ങനെ ഇരിക്കെയാണ് തൻ്റെ ഇഷ്ടം അവളോട് തുറന്ന് പറയുന്നത് അവളുടെ തീരുമാനം പതിയേ അറിയിച്ചാൽ മതി എന്നും പറഞ്ഞു താൻ തിരിഞ്ഞ് നടക്കാൻ തുടങ്ങവെ അവളുടെ പിൻവിളി എത്തിയിരുന്നു…..

രാധു: “സുധി … എനിക്ക് തന്നോട് ഇഷ്ട കുറവ് ഒന്നുമില്ല പക്ഷേ തനിക്ക് തൊന്നുണ്ടോ ഈ അനാഥ പെണ്ണിനെ കെട്ടാൻ തൻ്റെ വീട്ടുകാർ സമ്മധിക്കുമെന്ന് .”

സുധി: “എനിക്ക് പണവും പതവിയും പൊന്നും ഒന്നും വേണ്ടാ രാധു എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ് . പിന്നെ എൻ്റെ വീട്ടുകാരുടെ ഒപ്പം അല്ലാ…..

ഞാനുമായി പൊരുത്ത പെട്ട് പോകാൻ പറ്റിയ ഒരാളെ ആണ് എനിക്ക് വേണ്ടത്.

അതിനു നിനക്ക് സാധിക്കും എന്ന് ഉള്ളത് കൊണ്ടാണ് നിന്നെ എൻ്റെ ജീവനാക്കാൻ ഞാൻ ആഗ്രഹിക്കുന്നതും നിന്നെ ഇപ്പൊൾ ശെണിക്കുന്നതും .”

രാധു:” എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഒണ്ട് സുധി . ഈ ജീവിതത്തിൽ ഒറ്റ ആഗ്രഹം മാത്രമേ ഉള്ളൂ .

ഞാനുമായി ഒന്നിക്കുന്നതിന് മുമ്പ് നീ ആരുടെതായിരുന്നൂ എന്നത് എനിക്ക് ഒരു വിഷയമല്ല നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ നമ്മളുടെ ഇടയിൽ നമ്മൾ മാത്രം .

ഒരിക്കൽ നിനക്ക് മടുപ്പോ മറ്റു എന്ത് തന്നെ തോന്നിയാലും തുറന്ന് പറയാം ഒരു എതിർപ്പും മുഷിപ്പുമില്ലാതെ ഞാൻ ഒഴിഞ്ഞു തരാം .

തെറ്റുകൾ പറ്റിയാൽ പരസ്പരം പറഞ്ഞു തിരുത്താം . പക്ഷേ ഒരിക്കലും എനിക്ക് നിന്നോടുള്ള വിശ്വാസം മാത്രം നീ തകർക്കരുത് .

അങ്ങനെ തകർന്നാൽ അല്ലങ്കിൽ എന്നോട് നീതി പുലർത്താതെ വന്നു എന്ന് ഞാനായി കണ്ട് പിടിച്ചാൽ പിന്നെ ഒരിക്കലും തിരിച്ചു വിളിക്കുരുത് .എന്നേക്കുമായി നമ്മൾക്ക് പിരിയേണ്ടി വരും.”

സുധി:” അങ്ങനെ ഒരിക്കലും സംഭവിക്കില്ല രാധു . എനിക്ക് നിന്നോടുള്ള സ്നേഹം എന്നും പവിത്രമായിരിക്കും.”

പിന്നെ എങ്ങോട്ട് അവരുടെ നാളുകളായിരുന്നു. കളിച്ചും ചിരിച്ചും പരസ്പരം താങ്ങയും തണലായും മത്സരിച്ചു സ്നേഹിച്ച കാലം .

രണ്ടു മാസം മാത്രം പ്രായത്തിൽ കൂടുതൽ ഉള്ള സുധീർ എന്ന സുധി അന്നുമുതൽ അവൾക്ക് സിധിയെട്ടനായി . എല്ലാവരുടെയും അനു അവനു മാത്രം അവൻ്റെ പ്രിയപെട്ട രാധുവുമായി മാറി.

നേരത്തിൻ്റെ കുത്തൊഴുക്കിൽ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പിന്നിട്ടു. ഡിഗ്രിയും പീ. ജി യും കഴിഞ്ഞു രണ്ടു പേരും ജോലിക്കും പ്രവേശിച്ചു മാറാത്തതായി ഒന്ന് മാത്രം അവരുടെ പ്രണയം. നീണ്ട നാല് വർഷക്കാലം.

അങ്ങനെ ഇരിക്കെയാണ് അവളുടെ ആകെയുണ്ടായിരുന്ന അമ്മമ്മയും കാലത്തിൻ്റെ ഒഴുക്കിൽ മറ്റൊരു ലോകം പുക്കിയത്.

പിന്നെ വീട്ടുകാരെ പോലും വെറുപ്പിച്ചു അടുത്ത മുഹൂർത്തത്തിൽ തന്നെ രാധുവിനെ തൻ്റെ സ്വന്തമാക്കി കൂട്ടുകാരുടെ സഹായത്തോടെ രജിസ്റ്റർ മര്യേജും നടന്നു.

രണ്ടാൾക്കും ജോലി ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരു വാടക വീട് കണ്ട് പിടിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല .

അങ്ങനെ ജീവിതം വളരെ മനോഹരമായി തന്നെ മുമ്പോട്ടു നീങ്ങി കൊണ്ടിരുന്നു .

കൊറച്ച് മാസങ്ങൾക്ക് ശേഷം ബാങ്ക് ലോൺ വഴി ഒരു ചെറിയ വില്ലയും വാങ്ങി. സ്വസ്ഥം സന്തുഷ്ട്ടം.

ഒരു വർഷത്തിനു ഇപ്പുറം ഇരട്ടി മധുരം ജീവിതത്തിന് നൽകി കൊണ്ട് ഒരു കുഞ്ഞു പിറക്കാൻ പോകുന്നു എന്ന സന്തോഷവും കൂടെ .

ഒത്തിരി ആഗ്രഹിച്ചു ആഗ്രഹിച്ചു ഒൻപത് മാസങ്ങൾ തള്ളി നീക്കി. അവളുടെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചും കുഞ്ഞിൻ്റെ അനക്കങ്ങൾ അറിഞ്ഞും ദിവസങ്ങൾ എണ്ണിയുമുള്ള കാത്തിരിപ്പ്.

ഞങ്ങളുടെ കുഞ്ഞ് മാലാഖ കുട്ടിയുടെ വരവറിയിച്ചത് ഒരു കുഞ്ഞു കരച്ചിലായിരുന്നു…..

ആ വേദനകൾക്ക് ഇടയിലും രാധുവിൻ്റെ ചിരിക്കുന്ന മുഖം എനിക്കും ആശ്വാസമായിരുന്നു.

പിന്നെയും സമയം കടന്നു പോയി കൊണ്ടെ ഇരുന്നു……..

രാധുവിൻ്റെ ലോകം കുഞ്ഞിലേക്ക് ഒതുങ്ങി കൂടുതൽ സമയവും കുഞ്ഞുമായി ചിലവഴിക്കാൻ തുടങ്ങി. …….

അങ്ങനെ ഇരിക്കെയാണ് താനും ഫേസ്ബുക്കിലൂടെ ഉള്ള വായനയുടെ ലോകത്തേക്ക് ചേക്കേറുന്നത്. കഥകൾ വായിക്കുകയും വിമർശനങ്ങളും അഭിപ്രായങ്ങളും അറിയിച്ചും മുമ്പോട്ട് പോയി .

ആ ഇടക്ക് ആണ് തൻ്റെ ഐ ബി യിലേക്ക് ഒരു മെസ്സേജ് വരുന്നതും പയ്യെ പയ്യെ ആ ബന്ധം വളർന്നതും. മീഖ എന്ന മിലി എഴുത്തുകളിൽ മായാജാലം സൃഷ്ടിച്ചവൾ. എപ്പോഴോ മനസ്സിൻ്റെ താളംതെറ്റി .

കാണിക്കുന്നത് ശേരിയല്ല എന്ന് അറിയാമായിരുന്നിട്ടും ആ സന്ദർഭത്തിൽ രാധുവിൻ്റെയും മോളുടെയും മുഖം മനഃപൂർവം മറന്നു .

ഇരുവർക്കും ഇടയിൽ വിടവുകൾ വന്നു നിരന്നു .മോളുടെ കര്യങ്ങൾ ഒക്കെയായി അവളും തിരക്കായതിനാൽ അവളുടെ ശ്രദ്ധയും അത്രയ്ക്ക് തന്നിൽ പെട്ടില്ല.

പിന്നെ പലപ്പോഴായി അവള് തന്നോട് അടുക്കാൻ ശ്രമിച്ചപ്പോഴും തൻ്റെ ഒഴിഞ്ഞു മാറ്റം അവളിൽ സംശയങ്ങൾ ഉണർത്തി .

എപ്പോഴോ അവളും എല്ലാം അറിഞ്ഞു.
തന്നോട് അതേ പറ്റി ചോദിച്ചപ്പോൾ വഴക്കിൽ കലാശിച്ചുകൊണ്ട് ഇരുന്നു. അവസാനം അവൾക്കും മതിയായി കാണണം. എല്ലാം ഇട്ടെറിഞ്ഞു അവളും പോയി .

അവസാനമായി അവള് പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൻ്റെ പൊള്ളലാണ് .

“ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നില്ലെ നിന്നെ എനിക്ക് . ഈ ജീവിതത്തിലേക്കും നിന്നേലേക്കും അടുക്കുമ്പോൾ ഒന്നെ ആവശ്യ പെട്ടിരിന്നൊള്ളു.

വിശ്വാസം അത് നീ തകർത്തു ഇനി ഒരിക്കലും അത് പഴയതു പോലേയാകില്ല.

അനുരാധയുടെ ജീവിതത്തിൽ അന്നും ഇന്നും എന്നും ഒരു പുരുഷനെ സ്ഥാനമുള്ളൂ അത് സുധീർ എന്ന സുധിക്ക് മാത്രമാണ് എന്നാൽ
എന്നിലെ പെണ്ണിന് ഒരിക്കലും ഇത് സഹിക്കാനും പൊറുക്കാനും പറ്റില്ല .

ഞാൻ എന്നേക്കുമായി പടി ഇറങ്ങുകാണ് ഈ വീട്ടിൽ നിന്നും പിന്നെ മോളെ എപ്പൊൾ വേണമെങ്കിലും നിങ്ങൾക്ക് കാണം ആ അവകാശം ഞാൻ ഒരിക്കലും നിഷേധിക്കുന്നില്ല .

ഓരോ തവണ മോളെ ചെർത്ത് നിർത്തി അവളുടെ പേര് വൈദ(വിശ്വാസം) എന്ന് ഓരോ വിളിക്കുമ്പോഴും നിങ്ങൾക്ക് നീറണം.”

അവസാനമായി അവൾ ഇന്നും എന്നെ കൊല്ലത്തെ കൊല്ലുന്നു.

ഒരു തവണ അവളായി കണ്ട് പിടിക്കുന്നതിനു മുമ്പ് താൻ സ്വയമേ ഏറ്റു പറഞ്ഞിരുന്നു എങ്കിൽ ഒരു കുഞ്ഞു ചിരിയിൽ പോട്ടെ സാരമില്ല എന്ന് പറഞ്ഞു കൂടെ ചേർത്ത് പിടിച്ചേനേ.

കൊറച്ച് നേരത്തെ സന്തോഷത്തിന് വേണ്ടി എല്ലാം മറന്നവൻ .അവളുടെ കണക്ക് പുസ്ഥക്തിൽ മാപ്പ് അർഹിക്കാത്ത തെറ്റ് . ചതിയൻ വഞ്ചകൻ ഒക്കെയായി താൻ അവൾക്ക്.

എന്നാലും അവളുടെ മനസ്സിൽ എന്നും മായാത്ത ബിംബമായി സുധി ഉണ്ടാകും.
ഒരു വിളിക്കപ്പുറം നല്ല ഒരു സുഹൃത് മാത്രമായി എല്ലാവരുടെയും പോലെതന്നെ തന്നിക്കും അനു എന്ന അനുരാധ മാത്രമായി…..

ഒരേ സമയം മനസ്സിൻ്റെ വിങ്ങലായും മുറിവിൻ്റെ മരുന്നായും എൻ്റെ ജീവിതത്തെ മുമ്പോട്ടു നയിക്കുന്നവൾ…

Leave a Reply

Your email address will not be published. Required fields are marked *