കല്ല്യാണം കഴിഞ്ഞു വേറൊരാളെ ഇഷ്ടമായിരുന്നു എന്നും പറഞ്ഞു ഭർത്താവിന്റെ വീട്ടിൽ..

(രചന: Kannan Saju)

കല്ല്യാണം കഴിഞ്ഞു വേറൊരാളെ ഇഷ്ടമായിരുന്നു എന്നും പറഞ്ഞു ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോരുക എന്നാ നിനക്കിതു നേരത്തെ പറഞ്ഞൂടായിരുന്നോ അവനോടു?

തന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോന്ന അഞ്ജലിയോട് അവളെ പറഞ്ഞു അനുനയിപ്പിക്കാൻ വന്ന ഭർത്താവിന്റെ ചേടത്തി ചോദിച്ചു ….

ചേച്ചി ഞാൻ പറയുന്ന ഒന്ന് മനസ്സിലേക്ക് ഞാനൊരു പെണ്ണല്ലേ…???  എനിക്കും പരിമിതികൾ ഇല്ലേ.. എനിക്കപ്പോ പറയാൻ തോന്നീലാ…

ദേ അഞ്ചു… ഇടയ്ക്കിടയ്ക്ക് നീ ഈ ഞാനൊരു പെണ്ണല്ലേ ഞാനൊരു പെണ്ണല്ലേ എന്ന് വിളിച്ചു കൂവണ്ട.. ഞാൻ പിന്നെ എന്ന കഴുതയാണോ ????

അഞ്ജലി ഒന്നും മിണ്ടാതെ നിന്നു…

ഞാനും പെണ്ണ് തന്നെയാ.. എന്ന് കരുതി കാണിച്ചു കൂട്ടുന്ന പോക്കിരിത്തരത്തിനെല്ലാം ഞാനൊരു പെണ്ണാണ് അതുണ്ട് അങ്ങനെ ചെയ്തില്ല എന്ന് ന്യായെകരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല.. പെണ്ണാണെന്നുള്ളത് ഒരാളെയും ദ്രോഹിക്കാൻ ഉള്ള ലൈസൻസ് അല്ല…

നിനക്കൊരാളെ ഇഷ്ടമാണ് അയ്യാളില്ലാതെ ജീവിക്കാൻ പറ്റില്ലെന്നും നീ കണ്ണനോട് തുറന്നു പറഞ്ഞിട്ടാണ് വീണ്ടും നിർബന്ധിച്ചു അവൻ നിന്നെ കെട്ടിയതെങ്കിൽ നീ പറയുന്നതിൽ അർത്ഥം ഉണ്ട്…

അവിടെ ഒരു പെണ്ണിന്റെ നിസ്സഹായ അവസ്ഥ നമുക്ക് മനസിലാക്കാം… ഇതൊരുമാതിരി…

അപ്പൊ ചേച്ചി പറയുന്നത് ഞാനാണ് തെറ്റുകാരി എന്നല്ലേ…  അല്ലേലും ചേച്ചി അനിയന്റെ ഭാഗത്തല്ലേ നിക്കൂ…

നീ എന്താ അഞ്ചു ഈ പറയുന്നേ… ഇത്രേം പറഞ്ഞിട്ടും നിനക്കൊരു കുറ്റ ബോധവും തോന്നുന്നില്ലേ?

എല്ലാം മറച്ചു വെച്ചു ചിരിച്ചു കളിച്ചു വിവാഹ പന്തലിൽ ഇരുന്ന് ഒരു ചെറുപ്പക്കാരന് പ്രതീക്ഷ നൽകി അവന്റെ ജീവിതത്തിലേക്ക് കയറി ചെന്നിട്ടു,

കുറച്ചു ദിവസം കഴിയുമ്പോ മറ്റൊരാളെ ഇഷ്ടമായിരുന്നു അയ്യാളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു ഇറങ്ങി പോന്നാൽ അവന്റെ അവസ്ഥ എന്തായിരിക്കും…

ഞാൻ കരുതി സമയം കിട്ടുമ്പോൾ കണ്ണനെ എല്ലാം പറഞ്ഞു മനസിലാക്കാം എന്ന്…

എന്ത് വിഡ്ഢിത്തം ആണഞ്ചു നീ പറയണേ… ഇതെന്ന കുട്ടിക്കളിയാ ???  ഒരുത്തന്റെ ജീവിതം ആണ്…

രണ്ട് പേരും കുറച്ചു നേരം മൗനം പാലിച്ചു….

കണ്ണൻ വണ്ടിയിലുണ്ട്… ബാക്കി നിങ്ങൾ സംസാരിക്ക്… ചേടത്തി കാറിലേക്ക് പോയി… കണ്ണൻ ഇറങ്ങി വന്നു…

നിങ്ങളോടു ഞാൻ പറഞ്ഞതല്ലേ എന്ന ശല്യം ചെയ്തു വരരുതെന്ന്… പിന്നെയും എന്തിനാ ഇങ്ങനെ….

കല്യാണത്തിന് മുന്നേ പ്രണയം ഒക്കെ ആർക്കായാലും ഉണ്ടാവില്ലേ.. ഒന്നെങ്കിൽ നിനക്കെന്നോട് പറഞ്ഞൂടായിരുന്നോ ???  അല്ലെങ്കിൽ ഫസ്റ്റ് നൈറ്റിന് മുൻപെങ്കിലും പറഞ്ഞൂടായിരുന്നോ…  ഇത് എല്ലാം കഴിഞ്ഞിട്ട്…

ഓഹ്…  അതിലൊന്നും വല്യ കാര്യം ഇല്ല.. ഞാനതൊക്കെ മറന്നു… എനിക്ക് എന്റെ ജൈസൺ ഇല്ലാതെ ജീവിക്കാൻ പറ്റത്തില്ല…

അഞ്ചു…  അതൊക്കെ നിന്റെ തോന്നലാണ്…  കല്ല്യാണം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ലാതെ നമ്മൾ രണ്ട് മാസം ജീവിച്ചില്ലേ… ??  ഒരു മാസ്സം ഞാനൊന്നു മാറി നിന്നപ്പോ നീ കുറെ ചിന്തിച്ചു കൂട്ടിയെന്റെ ആണ് നിനക്ക് ഇങ്ങനൊക്കെ തോന്നുന്നേ…

ആ ജോലി ഞാൻ വിടാം… രാവില പോയി വൈകിട്ട് വീട്ടിൽ വരുന്ന എന്തേലും വർക്ക്‌ നോക്കാം… അച്ഛനും അമ്മേം നമുക്ക് വേണ്ടി പുതിയൊരു വീട് പണത് തരാം എന്ന് പറഞ്ഞിട്ടുണ്ട്…

അതെ നിങ്ങടെ ജോലി ഒന്നും അല്ല എന്റെ പ്രശ്നം.. നിങ്ങൾ മാറി നിന്നതും അല്ല.. നിങ്ങളില്ലാത്ത സമയങ്ങളിൽ പലപ്പോഴും ജെയ്സൺ എന്നെ കാണാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്…

ഞങ്ങൾ തമ്മിൽ പലതും നടന്നിട്ടും ഉണ്ട്.. അത് കല്യാണത്തിന് മുന്നേയും ഉണ്ടായിരുന്നു…

കണ്ണന്റെ നെഞ്ചിടിപ്പ് കൂടി വന്നു…. അവൻ കണ്ണുകൾ മിഴിച്ചു മിണ്ടാതെ നിന്നു…

ജെയ്സൺ ആയുള്ള അഫയർ ഞാൻ വീട്ടിൽ പറഞ്ഞതാ.. അപ്പൊ ആരും സമ്മതിച്ചില്ല.. അങ്ങനാണ് നിങ്ങളുമായുള്ള വിവാഹാലോചന വന്നത്…

പിന്നെ മല്ലു പിടിച്ചാൽ പല ആത്മഹത്യ നാടകങ്ങളും കാണേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ എനിക്ക് ഇതാണ് ശരിയെന്നു തോന്നി…..

ഒട്ടും കുറ്റബോധമില്ലാതെ ഇല്ലാതെയുള്ള അവളുടെ വാക്കുകൾ അവന്റെ കണ്ണ് നനയിച്ചു….

എന്റെ അമ്മ ഏടത്തി, ഞാൻ കണ്ട പെണ്ണുങ്ങളാരും ഇങ്ങനായിരുന്നില്ല അഞ്ജലി… ഉള്ളിൽ ഒരുപാട് വിഷമം ഉണ്ട്… നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ എന്നെ ഒരു കോമാളി ആക്കിയതിനു…

ഇത് തിരിച്ചു ഒരു പെണ്ണിനോട് ഒരാണാണ് ചെയ്തിരുന്നതെങ്കിലോ….. വലിയൊരു വിപ്ലവം തന്നെ ഉണ്ടായേനെ… എന്തായാലും നീ ജീവിക്കു…

ഇഷ്ട്ടപെട്ടവന്റെ കൂടെ നീ സന്തോഷായിട്ടു ജീവിക്കു… ഇനിയെങ്കിലും സ്വന്തം ഇഷ്ടങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതം ബലിയാടാക്കരുത്… ഒരപേക്ഷയാണ്… എല്ലാവര്ക്കും അത് താങ്ങാനുള്ള ശക്തി ഉണ്ടാവില്ല…

കണ്ണനും ചേട്ടത്തിയും മടങ്ങി….

അഞ്ജലി ഫോൺ എടുത്തു ജൈസണെ വിളിച്ചു….

കണ്ണൻ വന്നിരുന്നു…

ആണോ.. എന്നിട്ടെന്നാ പറഞ്ഞു…

കൂടെ ചെല്ലാൻ പറഞ്ഞു…

എന്നിട്ടു മോളെന്തു പറഞ്ഞു ???  ഞാൻ വരില്ലെന്ന് പറഞ്ഞു…

ഹാ പോവായിരുന്നില്ലേ ???

ദേ.. ജൈസ കളിക്കല്ലേ….  നിനക്ക് വേണ്ടിയാ ഞാൻ അവനെ വേണ്ടെന്നു വെച്ചു ഇറങ്ങി പോന്നത്… എന്നിട്ട് ഒരുമാതിരി..

അതിനു ഞാൻ പറഞ്ഞോ നിന്നോടു ഒച്ചപ്പാടും ബഹളോം ഉണ്ടാക്കി ഇറങ്ങി പോരാൻ ??  നമുക്ക് മര്യാദക്ക് പോയ പോലെ അങ്ങ് പോയാൽ പോരായിരുന്നോ…

ജൈസ ദേ ഒരുമാതിരി പോക്ക് പെണ്ണുങ്ങളോട് സംസാരിക്കണ പോലെ എന്നോട് സംസാരിക്കല്ലേ.. ജെയ്സൺ ചിരിച്ചു…

പിന്നെ ഇങ്ങനത്തെ തമാശയൊക്കെ പറഞ്ഞ എങ്ങനാ അഞ്ചു ചിരിക്കാതിരിക്കുന്നെ ???  നിന്നെ അന്ന് കെട്ടുന്ന കാര്യം പറഞ്ഞുപ്പോഴേ മമ്മി സമ്മതിച്ചില്ല…

അതുകൊണ്ടാ ഒഴിവാക്കാൻ തല്ക്കാലം കെട്ടു പതിയെ എന്തേലും വഴി കണ്ടു പിടിക്കാം എന്നു പറഞ്ഞത്… അന്നേരം ഇനി രണ്ട് മാസ്സം അവന്റെ കൂടെ പൊറുത്ത നിന്നെ ഇങ്ങോട് കെട്ടി എടുക്കണ കാര്യം പറഞ്ഞാൽ കേമായി…

ജൈസാ… ദേ നീ എന്നെ വട്ടാക്കല്ലേ….

ഫോൺ വെച്ചിട്ടു പോടീ….  നിനക്ക് വേറെ വല്ലോം ആവശ്യം ഉണ്ടേൽ എന്നെ വിളിച്ചാൽ മതി… കല്ല്യാണം മാങ്ങാത്തൊലി എന്നും പറഞ്ഞു മേലാൽ എന്റെ ഫോണിലേക്കു വിളിച്ചേക്കരുത്…..

അയ്യാൾ ഫോൺ കട്ട് ചെയ്തു…. എന്ത് ചെയ്യണം എന്നറിയാതെ അഞ്ജലി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *