അനിയത്തി
(രചന: Treesa George)
നമുക്ക് ഒരു മൂത്ത ചേച്ചി ഉണ്ടേൽ അവര് നമുക്ക് അമ്മേനെ പോലെ ആണെന്ന് ആണ് പറയാറ്.. പക്ഷെ എന്റെ കാര്യത്തിൽ അത് നേരെ തിരിച്ചു ആയിരുന്നു.
എനിക്ക് ഒരു വയസും 3 മാസവും പ്രായം ഉള്ളപ്പോൾ അവൾ എന്റെ അനിയത്തി ആയി ജനിച്ചത് .
എന്നെക്കാൾ ഇളയത് ആണേലും അവൾക്ക് നല്ല പക്വത ഉണ്ട് കേട്ടോ എനിക്ക് ഇപ്പോഴും പിള്ളരെയുടേ സ്വഭാവും വാശിയും ഒക്കെ ആയിരുന്നെകിൽ അവൾ നേരെ ഓപ്പോസിറ് ആണ്.
അവളെ കാണുമ്പോൾ ഞാൻ ഇപ്പോഴും എപ്പോഴും അത്ഭുതപെടാറുണ്ട്.
ഒരു മനുഷ്യരുടെ പോലും കുറ്റം പറയാതെ എല്ലാ മനുഷ്യരീലും അവര് പോലും അറിയാത്ത അവരുടെ നന്മകൾ കണ്ടെത്തി ഇങ്ങനെ അവരെ പറ്റി നല്ലത് സംസാരിക്കാൻ പറ്റുന്നു എന്ന്.
ഞങ്ങൾ തമ്മിൽ ഒരേ പ്രായം ആയത് കൊണ്ടും ഞങ്ങളെ ഒരുമിച്ചു സ്കൂളിൽ ചേർത്തകൊണ്ടും ഈ അടുത്ത കാലം വരെയും ഞങ്ങളുടെ നാട്ടിൽ കുറെ പേർ വിചാരിച്ചിരുന്നത് ഞങ്ങൾ ഇരട്ടകൾ ആണെന്ന് ആണ്.
പിന്നീട് ഒന്നാം ക്ലാസ്സ് കഴിഞ്ഞു 2യിൽ ആയപ്പോൾ അവളും ഞാനും ക്ലാസ്സ് മാറി കേട്ടോ.
അന്നത്തെ ഒന്നിൽ പഠിക്കുന്ന കുട്ടിക്ക് 6 വയസ് വേണം എന്ന നിയമം കാരണം അവൾക്കു എന്റെ ഒപ്പം രണ്ടിൽ വരാൻ പറ്റിയില്ല. ഞങ്ങൾ ഇരട്ടകൾ ആണെന്ന് ആളുകൾ അങ്ങനെ വിചാരിക്കാൻ ഒരു കാരണം കൂടി ഉണ്ട് കേട്ടോ .
ചെറുപ്പത്തിൽ നമ്മൾ അമ്മയോട് സംശയം ചോദിക്കുല്ലോ. നമ്മൾ ഒരുമിച്ചു ആണോ ഉണ്ടയാത് എന്ന്. അപ്പോൾ വീട്ടുകാർ കൂടുതൽ സംശയം ചോദിക്കാതെ ഇരിക്കാൻ അതെ എന്ന് പറയും.
നമ്മൾ അത് അത് കേട്ട് പിന്നീട്ട് ആരേലും നിങ്ങൾ ഒരുമിച്ചു ഉണ്ടായാതാ എന്ന് ചോദിക്കുമ്പോൾ അതെ എന്ന് പറയും. ഞങ്ങളുടെ ഒരേ കളർ ഡ്രെസും ഒരേ പൊക്കവും ഒക്കെ കാണുമ്പോൾ ചോദിക്കുന്നു ആൾക്കും പിന്നെ സംശയം ഉണ്ടാവില്ല.
അവൾ ഇളയത് ആണേലും വീട്ടുകാർ ഏറ്റവും കൂടുതൽ കൊഞ്ചിക്കുന്നത് പക്ഷെ എന്നെ ആണ്. അതിൽ അവൾക്കു ഒരു പരാതിയും ഇല്ലായിരുന്നു. അവൾക്കു സന്തോഷം മാത്രമേ ഉണ്ടായിരുന്നോള്ളൂ.
അവൾ പെട്ടെന്ന് ഉണ്ടായ കൊണ്ട് ചെറുപ്പത്തിൽ എന്നെ ഒട്ടും കെയർ ചെയ്യാൻ പറ്റിയില്ല എന്ന അമ്മയുടെ മറുപടിയിൽ അവൾ ഒക്കെ ആയിരുന്നു . ഞാൻ ആയിരുന്നു അവളുടെ സ്ഥാനത്തു എങ്കിൽ വീട് തിരിച്ചു വെച്ചേനെ.
മക്കൾ തമ്മിൽ എപ്പോഴും സ്നേഹത്തിൽ ഇരിക്കാൻ മാതാപിതാക്കൾക്ക് വല്യ പങ്കുണ്ടെന്നു എന്ന് എനിക്ക് തോന്നാറുണ്ട്. ആ കാര്യത്തിൽ എന്റെ അപ്പനും അമ്മയും വീജയം ആണ് .
അമ്മയുടെ അടുത്ത് പരിചയാകാർ ചിലർ ഞങ്ങളെ ഒരുമിച്ചു കാണുമ്പോൾ പറയാറുണ്ട് . അവർക്ക് അവരുടെ മൂത്ത കുട്ടിയുടെ അടുത്ത് ഇളയ കുട്ടിനെ ആക്കിയിട്ടു പോവാൻ പേടി ആണെന്ന്. ഇവിടെ ഇത് എങ്ങനെ സാധിക്കുന്നു എന്ന്.
ഒരേ പ്രായം ആയ കൊണ്ട് തന്നെ എന്റെ സുഹൃത്തുക്കൾ എല്ലാം അവളുടെയും സുഹൃത്തുക്കൾ ആണ് .അത് കൊണ്ട് തന്നെ ഞങ്ങൾക്ക് കോമൺ ഫ്രണ്ട്സ് ഒരുപാട് ഉണ്ട്.
അവൾ പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന സമയത്തു. എല്ലാം പേപ്പറിനും ഫുൾ മാർക്ക് ആയിരുന്നു കിട്ടിയിരുന്നത്.അത് കൊണ്ട് തന്നെ എഞ്ചിനീയറിംഗ് അവൾക്കു സപ്പ്ളി ഇല്ലാണ്ട് പാസ്സ് ആവാൻ പറ്റി.
അവൾ നല്ല പഠിപ്പിയും ഞാൻ ആവറേജ് സ്റുഡന്റ്റും ആയ കൊണ്ട് പപ്പക്കും മമ്മിക്കും എപ്പോഴും പേടി ആയിരുന്നു എനിക്ക് അത് സങ്കടം ആവുമോ.
എനിക്ക് ഒറ്റപെട്ട ഫീലിംഗ് വരുമോ എന്ന് . അത് കൊണ്ട് അമ്മ ഇപ്പോഴും എനിക്ക് ഇഷ്ടപെട്ട ഭക്ഷണം മാത്രം ആണ് വീട്ടിൽ ഉണ്ടാക്കുക.
എനിക്ക് ആണേൽ പപ്പാക്കും മമ്മിക്കും അവൾക്കു ഇഷ്‌ടം ഉള്ള ഭക്ഷണത്തിന്റെ നേരെ ഓപ്പോസിറ് ആയിരുന്നു ഇഷ്ടം. അവർക്ക് മൂന്ന് പേർക്കും ഒരേ ടേസ്റ്റ് ആയിരുന്നു. എന്നാലും അവൾക്കു ഒരു പരാതിയും ഇല്ല.
അങ്ങനെ എന്റെ ഇളയത് ആയി പിറന്നു എന്നെക്കാൾ വിവേകത്തോടെ പെരുമാറുന്ന എന്റെ ഒരേ ഒരു അനിയത്തി.
ഈ ഭൂമിയിൽ പണതേക്കാളും സാമ്പത്തിനേക്കാളും നമ്മളെ സന്തോഷിപ്പിക്കുന്നത് ഇത് പോലെ നമ്മളെ ചേർത്ത് നിർത്തുന്ന നമ്മുടെ വീട്ടുകാർ ആണ്.
ഒരിക്കലും ഈ സ്നേഹത്തിന് ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ…