പാവയ്ക്കാ
(രചന: Treesa George)
ചേച്ചി ചോറ് തയാർ അയോ.?
ചോറ് തയാറായി മോളെ . മോള് കൈ കഴുകി വന്നോള്ളൂ. ഞാൻ ഇപ്പോൾ എടുത്തു വെക്കാം. ദേവകി അലിനയോട് അലിവോടെ പറഞ്ഞു.
എന്നിട്ട് അവർ അടുക്കളയിൽ പോയി തയാർ ആക്കി വെച്ചിരുന്ന പയറു തോരനും നല്ല ചെബാവരി ചോറും കാളനും ഒക്കെ അലിനക്ക് വേണ്ടി എടുത്തു മേശപുറത്ത് വെച്ചു .
എന്നിട്ട് അടുക്കളയിൽ നിന്നും രണ്ട് പ്ലേറ്റ് കഴുകി എടുത്തു കൊണ്ട് വന്നു മേശപ്പുറത്തു വെച്ച് അലീനക്ക് ഒപ്പം അവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.
ഭക്ഷണം കഴിക്കുബോൾ അവർ ഓർക്കുക ആയിരുന്നു രണ്ട് മാസം മുമ്പ് വരെ തനിക്കു ഒട്ടും ഇഷ്ടം ഇല്ലാതെ ഇരുന്ന ഒരാൾ ഇന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആയത് എത്ര പെട്ടന്ന് ആണെന്ന്.
ഏക മകളെ കെട്ടിച്ചു വിട്ട് കഴിഞ്ഞപ്പോൾ ആണ് താൻ ഏകാന്തത ഒഴിവാക്കാൻ ആയി വിടിന്റെ ഒരു പോർഷൻ വർക്കിംഗ് വിമൻസ്നു വാടകക്ക് കൊടുക്കാൻ തുടങ്ങിയത്.
ഏകാന്തത മാത്രം അല്ലാട്ടോ ഞാൻ വീട് വാടകക്ക് കൊടുക്കാൻ ഉള്ള കാരണം.
മകളെ കെട്ടിച്ച വകയിൽ കുറച്ച് കടം ഉണ്ടായിരുന്നു. ആ കടത്തിനു ഒരു ആശ്വാസം ആയിരുന്നു വീട് വാടകക്ക് കൊടുത്തു കിട്ടുന്ന കുറച്ച് പൈസ.
അങ്ങനെ ഉള്ള തനിക്ക് ഒരു തലവേദന ആയിരുന്നു നഗരത്തിലെ ഒരു ഐ. ടി കമ്പനിയിൽ ജോലി ചെയുന്ന അലീന.
കാരണം എല്ലാവരും ഓണത്തിനും ക്രിസ്മസ് നു വീട്ടിൽ പോകുമ്പോൾ അലിന മാത്രം ജോലി ഉണ്ടെന്ന് പറഞ്ഞു ഹോസ്റ്റലിൽ തന്നെ കുടും.
അത് കൊണ്ട് തന്നെ മുംബൈയിൽ ഉള്ള മകളും കെട്ടിയോനും അവധി ആഷോഷിക്കാൻ ഇവിടെ വരുമ്പോൾ അലിന സ്വർഗത്തിലെ കട്ടുറുമ്പ് ആയിരുന്നു തനിക്ക്. അതിന്റെ പേരിൽ താൻ അവളെ മനസ്സിൽ കുറേ പ്രാകിയിട്ടുണ്ട്.
പക്ഷെ കൊറോണ കാരണം എല്ലാവരും ഈ വീട് ഒഴിഞ്ഞു പോയപ്പോൾ റൂം വെക്കറ്റ് ചെയാത്താ ഒരേ ഒരാൾ അലിന ആയിരുന്നു .
ഇന്ന് താൻ കഞ്ഞി കുടിച്ചു പോണത് തന്നെ അവൾ തരുന്ന വാടക കാശിനു ആണ്.
ചേച്ചി എന്താ ചോറ് കഴിക്കാത്തത് എന്ന ചോദ്യം കേട്ട് ആണ് അവർ അലിനെ നോക്കിയത്. പെട്ടന്ന് മനസ്സിൽ വന്ന തോന്നലിൽ അവർ അലിനയോട് ചോദിച്ചു. മോൾ എന്താ വീട്ടിൽ പോവാത്തത്.
അലിനയുടെ മുഖം പെട്ടന്ന് വാടി. കണ്ണുകൾ നിറഞ്ഞു. ചോദിച്ചത് അബദ്ധം അയോ എന്ന മട്ടിൽ അവർ അവളെ നോക്കി. ശോ. ഭക്ഷണം കഴിക്കുമ്പോൾ ചോദിക്കണ്ടായിരുന്നു എന്ന് അവർ മനസ്സിൽ ഓർത്തു.
അലിന പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ചു തീർത്ത് അവർക്ക് ഓപ്പോസിറ് ആയി വന്നിരുന്നു.
അലിനയുടെ അപ്പോൾത്തെ മുഖ ഭാവം കണ്ട് അവർ പറഞ്ഞു ഞാൻ ചുമ്മാ ചോദിച്ചെന്നെ ഒള്ളു. മോൾക്ക് ബുദ്ധിമുട്ട് ആണേൽ പറയേണ്ട.
അവൾ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല ചേച്ചി . ഞാൻ പറയാം. ഒരു ദിവസം പോലും ലീവ് എടുക്കാതെ ഒരിക്കൽ പോലും നാട്ടിൽ പോവാതെ ഞാൻ എങ്ങനെ ഈ ഹോസ്റ്റലിൽ തന്നെ കൂടുന്നു എന്ന്.
അവൾ പറയാൻ പോണത് എന്ത് ആണെന്ന് അറിയാൻ ഉള്ള ആകാംഷ ദേവകിയുടെ മുഖത്തു ഉണ്ടായിരുന്നു .
ചേച്ചിക്ക് അറിയാമോ ഒരു പെണ്ണ് കുട്ടിക്ക് ഏറ്റവും സുരക്ഷിതം ആയ ഇടം എത് ആണെന്ന്.? അവരുടെ മറുപടിക്ക് കാക്കാതെ അവൾ പറഞ്ഞു.
അത് അവളുടെ ജനിച്ച വീട് ആണ്. പക്ഷെ എന്നെ പോലെ ചില പെണ്ണ് കുട്ടികൾക്കു അത് ആണ് ഒരു പേടി സ്വപ്നം.
എന്റെ ഏഴാംമത്തെ വയസിൽ എന്റെ അപ്പൻ മരിച്ചു. പിള്ളേർ ഒക്കെ സ്കൂളിൽ അവരുടെ അപ്പന്മാരുടെ കൈ പിടിച്ചു വരുമ്പോൾ ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. എന്റെ അപ്പന്റെ കൈ പിടിച്ചു അത് പോലെ സ്കൂളിൽ പോവാൻ.
എന്റെ 12 മത്തെ വയസിൽ അമ്മ രണ്ടാമതും കല്യാണം കഴിക്കുബോൾ ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് എന്റെ സ്വന്തം അപ്പനെ പോലെ ആവില്ല എങ്കിലും അപ്പന്റെ സ്ഥാനത്തു അപ്പാ എന്ന് വിളിക്കാൻ ഒരാൾ ആയല്ലോ എന്ന്.
ആ പ്രതീക്ഷ പക്ഷെ വെള്ളത്തിൽ വരച്ച വര പോലെ ആണെന്ന് അയാൾ വന്ന് കേറിയപ്പോൾ ഞാൻ തിരിച്ചു അറിഞ്ഞു . ഒരു മകളെ നോക്കുന്ന കണ്ണിൽ ആയിരുന്നില്ല അയാൾ എന്നെ നോക്കിയത്.പിന്നീട് അയാളെ പേടിച്ചു ഉറക്കം ഇല്ലാത്ത രാത്രികൾ.
അന്ന് ഞാൻ തിരിച്ചു അറിഞ്ഞത് ആണ് സ്വന്തം അപ്പന് പകരം മറ്റ് ഒരാളും ആവില്ല എന്ന്. പിന്നെ എന്റെ ജീവിതം അയാളുടെ കണ്ണിൽ പെടാതെ ഒളിച്ചു ഉള്ളത് ആയിരുന്നു.
അമ്മയോട് പറയാൻ എനിക്ക് പേടി ആയിരുന്നു. ചെറുപ്രായത്തിൽ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവൾ ആണ് എന്റെ അമ്മ.
ആ അമ്മ ഒരുപാട് ആഗ്രഹിച്ചു കിട്ടിയത് ആണ് ഈ ജീവിതം. ആ അമ്മയുടെ സന്തോഷം ഞാൻ ആയിട്ട് തകർക്കാൻ ഞാൻ ആഗ്രഹിചിരുന്നില്ല. .
അതോണ്ട് തന്നെ അന്ന് ഞാൻ വീട്ടിൽ നിന്നും ഹോസ്റ്റലിലോട്ട് മാറി. അയാൾ എന്റെ അമ്മേനെ സ്വാധീനിക്കാൻ നോക്കി എങ്കിലും ദൈവം എന്റെ കൂടെ ആയിരുന്നു. അതോണ്ട് എനിക്ക് അത് അന്ന് സാധിച്ചു.
എനിക്ക് അറിയാമായിരുന്നു വിദ്യഭാസം മാത്രം ആണ് എന്നെ രക്ഷിക്കുക എന്ന്. അതോണ്ട് തന്നെ നന്നായി പഠിച്ചു ജോലി മേടിച്ചു ഞാൻ ഈ നഗരത്തിൽ എത്തി.
എനിക്ക് പേടിയാ ചേച്ചി ആ വീട്ടിലോട്ട് പോകാൻ എന്ന് പറഞ്ഞു അവൾ അവരുടെ മുന്നിൽ നിന്ന് പൊട്ടി കരഞ്ഞു.
എന്ത് മറുപടി പറയണം എന്ന് അറിയാതെ അവർ അവളെ നോക്കുബോൾ ദേവകി ആ നിമിഷം തിരിച്ചു അറിയുക ആയിരുന്നു…
ഒരു അവധി കിട്ടിയാൽ വീട്ടിലോട്ട് ഓടി പോകാൻ കൊതിക്കുന്ന ആളുകൾക്കിടയിൽ അലീനയെ പോലെ വീട് ഒരു പേടി സ്വപ്നം ആയ പെണ്ണ് കുട്ടികളും നമുക്കിടയിൽ ഉണ്ടെന്ന്….