ദേവൂട്ടി
(രചന: Ammu Sageesh)
“നോക്ക് അരുൺ, ഞാൻ എത്ര തവണ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമല്ലാന്ന്.. ഇനി വെറുതെ എന്റെ പുറകെ നടന്ന് ഇങ്ങനെ ശല്യം ചെയ്യരുത്.. ആളുകൾ കണ്ടാൽ പലതും പറഞ്ഞ് നടക്കും..
എന്റെ അമ്മ എന്നെ നന്നായി കഷ്ടപെട്ടാ നോക്കുന്നേ… ഞാൻ കാരണം ഒരു ചീത്തപേര് എന്റെ അമ്മക്ക് ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്.. അതുകൊണ്ട് പ്ളീസ്.. “
തന്റെ പുറകെ അമ്പലത്തിൽ നിന്നും കൂടെകൂടിയ അരുണിനെ നോക്കി കൈകൂപ്പി കൊണ്ട് ദേവു പറഞ്ഞു.
“ദേവൂ… സോറി.. എനിക്ക് തന്നെ ശരിക്കും ഇഷ്ടമാണ്.. തനിക്ക് സമ്മതമാണെങ്കിൽ മാത്രം ഞാൻ എന്റെ അച്ഛനെ കൂട്ടിക്കൊണ്ട് തന്റെ വീട്ടിലേക്ക് വരാം. തന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാം..”
പെട്ടന്നാണ് ദേവുവിന്റെ അമ്മ ജാനകി ആ വഴി വന്നത്..
“എന്താടാ നീ എന്റെ മോളെ വഴി നടക്കാൻ സമ്മതിക്കൂല്ലേ…?”
“അത് പിന്നെ ജനാകിയേച്ചി.. ഞാൻ ചുമ്മാ കണ്ടപ്പോ വർത്താനം പറഞ്ഞ് നിന്നതാ…”
“ഉവ്വാടാ… നിന്റെ ഒരു വർത്തമാനം പറയൽ.. നീ വീട്ടിൽ പോവാൻ നോക്കിയേ പെണ്ണേ ..” ജാനകി ദേവുവിന് നോക്കി ഗൗരവത്തിൽ തന്നെ പറഞ്ഞു.
“ഞാൻ പോവാ അമ്മേ.. ” ദേവു വേഗം തന്നെ വീട്ടിലേക്ക് നടന്നു.
“ആ മോനെ അരുണേ..”
“എന്താ ജനാകിയേച്ചി..?”
“നീ വെറുതെ അവളുടെ പുറകെ ഇങ്ങനെ നടന്നിട്ട് ഒരു കാര്യവും ഇല്ല.. അവൾക്ക് നിന്നെ ഇഷ്ടമല്ലാന്ന് പറഞ്ഞില്ലേ… പിന്നെ എന്തിനാ വെറുതെ നിന്റെ സമയം കളയണേ..?”
“ചേച്ചി..”
“ഉം.. മതി.. നീ വീട്ടിൽ പോവാൻ നോക്ക്.. എനിക്ക് പണിക്ക് പോവാൻ നേരായീ..” ഇത്രെയും പറഞ്ഞ് ജാനകി തന്റെ എട്ട് മണിക്കുള്ള ബസ്സ് പിടിക്കാനുള്ള ഓട്ടമായി.
ജാനകി പട്ടണത്തിലെ ഒരു കടയിൽ തയ്യിക്കാൻ പോയി കിട്ടുന്ന പണം കൊണ്ടാണ് അവരുടെ കുടുബം കഴിഞ്ഞു പോവുന്നത്..
ജനാകിയുടെ ഭർത്താവ് ഭദ്രൻ ഇരുപത്തിനാല് മണിക്കൂറും വെള്ളത്തിൽ തന്നെയാണ്. ഷാപ്പിൽ നിന്നും ഇറങ്ങിയട്ട് നേരമില്ലാത്ത അവസ്‌ഥ..
ഷാപ്പിൽ നിന്നും ഇറങ്ങി വീട്ടിൽ വന്നാൽ ജനാകിയേച്ചിയുമായി ഒരു അംഗം എന്നും പതിവാണ്… ഇതിപ്പോൾ സ്ഥിരം കലാപരിപാടിയായതിനാൽ നാട്ടുകാര് ആരും തന്നെ അത് ശ്രദ്ധിക്കാനും പോവാറില്ല.
പതിവ് പോലെ ജാനകി പണി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു.. അപ്പോഴാണ് വീടിന്റെ പരിസരത്ത് അരുൺ ചുറ്റി തിരിയുന്നത് ജാനകിയുടെ ശ്രദ്ധയിൽ പെട്ടത്. അവർ വേഗം വീട്ടിലേക്ക് നടന്നു.
“ദേവൂ.. മോളെ.. ദേവു..” വീട്ടുപടിക്കൽ എത്തിയതും ജാനകി ഉറക്കെ വിളിച്ചു.
“ഇവൾ ഇത് എവിടെ പോയി കിടക്കാ.. ” ജാനകി പിറുപിറുത്തുകൊണ്ട് വീടിന്റെ വാതിൽ തുറന്നു.
“ഇവൾ ഇത് ഇവിടെ പോയി ദൈവമേ.. ?”
ജാനകിയുടെ ഉള്ളൊന്ന് പിടഞ്ഞു. ജാനകി വേഗം തന്നെ ലൈറ്റ് ഇട്ടു..
പിന്നെ നേരെ ദേവുവിന്റെ മുറിയിലേക്ക് നടന്നു.
“മോളെ ദേവൂ..?” മുറിയിൽ കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന മകളെ നോക്കി അവർ പൊട്ടി കരഞ്ഞു.
“മോളെ ഇത് എന്താ നിന്റെ കോലം. എന്തു പറ്റി..? അമ്മക്ക് ഒന്നും മനസിലാവുന്നില്ലല്ലോ ഈശ്വരാ…”
“അമ്മേ.. എല്ലാം പോയി അമ്മേ…” ദേവു ജനാകിയെ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞു..
“എന്റെ പൊന്നു മോളെ.. ” ജാനകി ദേവുവിന്റെ തലയിൽ ഒന്നു തലോടി കൊണ്ട് ദേവുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് ചോദിച്ചു.
“ആരാ മോളെ അവൻ..?”
“അമ്മേ.. അയാൾ.. വയ്യ അമ്മേ എനിക്ക്.. ”
ദേവു വീണ്ടും പൊട്ടി കരഞ്ഞു.
“പറ ഈ അമ്മയോട് പറാ…. എന്റെ മോളോട് ഈ ക്രൂരതകാട്ടിയത് ആരാണെങ്കിലും ഇനി അവൻ ജീവിച്ചിരിക്കില്ല..” ജാനകിയുടെ കണ്ണുകളിൽ പകയുടെ ചുവപ്പ് പടർന്നു”
“അത് അമ്മേ.. അ.. അ..” ദേവുവിന്റെ വാക്കുകൾ ഇടറി..
“അരുൺ..”
കുറച്ച് മുൻപ് അരുണിനെ വീടിന്റെ പരിസരത്ത് കണ്ടത് ജാനകിയുടെ മനസ്സിലൂടെ ഒന്ന് പാഞ്ഞു..
“അതേ.. അവൻ തന്നെ.. അവൻ എന്നാലും എന്റെ മോളോട് ഈ ചതി ചെയ്തല്ലോ ദൈവമേ.. ”
ജാനകി പൊട്ടി കരഞ്ഞുകൊണ്ട് ദേവുവിന്റെ അരികിൽ നിന്നും എണീറ്റു.
“അമ്മേ.. അരുൺ അല്ലമ്മേ.. അരുൺ വന്നതുകൊണ്ടാ ഞാൻ ഇപ്പൊ ഇങ്ങനെ ഇവിടെ ഇരിക്കുന്നത്.. ” അവൾ മടിയിലേക്ക് തല താഴ്ത്തികൊണ്ട് പൊട്ടി കരഞ്ഞു..
“പിന്നെ.. മോളെ.. ” ജാനകി പറഞ്ഞ് തുടങ്ങും മുൻപേ ദേവു തന്റെ കൈ അടഞ്ഞ് കിടന്ന മുറിലേക്ക് ചൂടി കാട്ടി.. ജാനകി ഒരു പാവയെ പോലെ പോയി മുറി തുറന്നു .
ഇരുട്ടിൽ മുഖം വ്യക്ത്യമായില്ല. അവർ വേഗം തന്നെ ലൈറ് ഇട്ടു.. മുറിയിൽ എങ്ങും രക്തം ചിതറി കിടക്കുന്നു… പിന്നീട് ആ മുഖത്തേക്ക് നോക്കിയ ജാനകി പകച്ചു പോയി..
“ഭദ്രൻ… “
ഒരു നിമിഷം അവരുടെ ശരീരം തളരും പോലെ അവർക്ക് തോന്നി.. അവർ പതിയെ തന്റെ മകളുടെ അടുത്തേക്ക് നടന്നു..
“മോളെ നിന്റെ അച്ഛനെ.. അല്ല ആ മൃഗത്തെ കൊന്നത് ഞാനാണെന്നെ ഈ പുറംലോകം ഇനി അറിയാവൂ..” അത്രയും പറഞ്ഞ് ജാനകി ദേവുവിന്റെ കാൽക്കൽ വീണു.. എല്ലാം കേട്ട് നിശ്ശബ്ദനായി അരുൺ വീടിന്റെ പുറത്ത് തന്നെ നിന്നു…..
ലഹരി തലക്ക് പിടിക്കുമ്പോൾ മനുഷ്യർ സമൂഹവും കുടുംബവുമെല്ലാം മറക്കുന്നു.. അവിടെ എന്ത് അമ്മ, പെങ്ങൾ, മകൾ…???
ചിലപ്പോഴൊക്കെ മനുഷ്യർ അങ്ങനെയാണ് നല്ലവരെ പോലും തിരിച്ചറിയാൻ വൈകും.. അത് അവരുടെ കുറ്റക്കൊണ്ടല്ല.. നമ്മുടെ പ്രശ്നമാണ്… നന്മയും തിന്മയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ..