കാറിൽ അയാളോട് ചേർന്നിരിക്കുമ്പോൾ കഴുത്തിൽ കിടന്ന ഗ്യാരണ്ടി മാല കയ്യിൽ എടുത്തു അയാൾ പുശ്ചിച്ചു ചിരിച്ചു അത് കണ്ടില്ലെന്ന്..

വാടക വീടുകൾ
(രചന: Soumya Soman)

രണ്ടാം വർഷത്തെ മെഡിസിൻ പഠനത്തിന് ഒരു ചെറിയ ഇടവേള.
ഇത്തവണ വെക്കേഷന് ഒത്തിരി പ്രതീക്ഷയോടെ ആണ് അവൾ നാട്ടിൽ എത്തിയത് ഹരി ഇത്തവണ താനുമായുള്ള കല്യാണആലോചന കുറച്ച് സീരിയസ് ആയി തന്നെ എടുത്തിട്ടുണ്ട്

ബാംഗ്ലൂരിൽ നിന്ന് കായംകുളത്തേക്ക് കൊച്ചുവേളി ട്രെയിൻ നിർത്തുമ്പോൾ എന്നത്തേതും പോലെ അന്ന് അച്ഛൻ സ്റ്റേഷനിൽ ഉണ്ടായിരുന്നു.

പതിവ് കാണുന്ന സന്തോഷമോ ആഹ്ലാദ പ്രകടനങ്ങളോ ഒന്നുമില്ല
വീട്ടിൽ എത്തിയപ്പോൾ അമ്മ അമ്പലത്തിൽ പോയേക്കുവാണെന്ന് പറഞ്ഞു
കുളിച്ചു ഭക്ഷണവും കഴിച്ചു ഒന്ന് സെറ്റിയിലേക്ക് കിടന്നതേ ഉള്ളു അവൾ യാത്ര ക്ഷീണം കൊണ്ട് വേഗം ഉറങ്ങിപോയി
പുറത്തു ഉച്ചത്തിൽ ആരുടെയൊക്കെയോ വാക്ക് തർക്കങ്ങൾ കേട്ട് ആരതി ഉണർന്നു

ആരൊക്കെയോ അതിർ തിരിക്കുന്നു
ചങ്ങല വലിയുന്ന ശബ്ദം

വാക്ക് പറഞ്ഞാൽ വിലയുണ്ടാകണം എന്ന് അച്ഛൻ ദേഷ്യപ്പെടുന്നു
വസ്തുതർക്കവും അതേ ചൊല്ലിയുള്ള വിലപേശലും ലും ആണ്

എന്താ അച്ഛാ ഇത്?

മോളെ നമ്മൾ ഈ വീട് വിറ്റു

ഇന്ന് തന്നെ ഇവിടുന്ന് താമസം മാറണം

അവൾ കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിന്നു
ആരും ഒന്നും പറഞ്ഞില്ലല്ലോ ഇതുവരെ

മോളോട് ഒന്നും പറഞ്ഞില്ലന്നെ ഉള്ളൂ
കഴിഞ്ഞ രണ്ടു വർഷമായി വലിയ കടക്കണിയിൽ ആണ്
മോളുടെ പഠിപ്പിനെ ബാധിക്കാതിരിക്കാൻ പറഞ്ഞില്ലന്നെ ഉള്ളു

അമ്മ അപ്പോഴേക്കും വന്നു

ഇപ്പോഴേ നമ്മൾ ഇറങ്ങണോ

ഇനി ഒരു നിമിഷം പോലും നമ്മൾ ഇവിടെ നിക്കണ്ട തൽക്കാലത്തേക്ക് ഒരു വാടക വീട് ശരിയാക്കിയിട്ടുണ്ട് അച്ഛൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു വണ്ടി വരുന്നു സാധനങ്ങൾ എല്ലാം കയറ്റുന്നു

ആ വണ്ടി ചെന്ന് നിന്നത് അവളെ ഏറ്റവും ഭയപ്പെടുത്തിയ വീട്ടിൽ. പഴയ വീട്ടിൽ നിന്ന് നടന്നു വരാൻ ഉള്ള ദൂരമേ ഉള്ളു

അച്ഛാ ഇവിടെയോ ?

കുറച്ച് വർഷങ്ങൾക്കു മുൻപ് മൂന്നു മരണങ്ങൾ സംഭവിച്ച വീട്

എനിക്ക് പേടിയാ അച്ഛാ

വൈദ്യം പഠിക്കുന്ന നിനക്ക് പേടിയോ ?

വീടെന്നു പറയാൻ രണ്ടു സെന്റ് വസ്തുവിൽ നീളത്തിൽ പൊട്ടി പൊളിഞ്ഞ രണ്ടു മുറി

ആ വെക്കേഷൻ എത്രയും പെട്ടന്ന് ഒന്ന് തീരാൻ പ്രാർത്ഥിച്ച ദിവസങ്ങൾ

രാത്രിയിൽ പേടിച്ചു നിലവിളിക്കും എയ്ഡ്‌സ് രോഗം വന്നു മരിച്ചുപോയ രാജൻ മാമനും മെല്ലിച്ച ആ മാമന്റെ ഭാര്യയും മുന്നിൽ വന്നു ഇങ്ങനെ എപ്പോഴും നിൽക്കും

അന്ന് ആ നാട്ടിൽ എയ്ഡ്‌സ് ന്നു ആദ്യം കേൾക്കുന്നത് തന്നെ അവരിൽ കൂടെ ആണ്

ഒരാളുടെ അസുഖം ആ കുടുംബത്തെ തന്നെ തകർത്തു തരിപ്പണമാക്കി

രാജൻ മാമന്റെ മോൻ ആണ് ആദ്യമായി അവളെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത് വീണപ്പോൾ അപ്പീൻലെവ് മിട്ടായി കാട്ടി ചിരിപ്പിച്ചത്

വലിയ ചെവിയുള്ള രതീഷ് അവളുടെ ക്ലാസ്മേറ്റ് ആയിരുന്നു 5 ആം ക്ലാസ്സ്‌ വരെ

വലിയ ചെവിയുള്ളവർ ഭാഗ്യവാന്മാർ ആണെന്ന് അവളുടെ അമ്മ എപ്പോഴും പറയും

അച്ഛനും അമ്മയും നഷ്ടപ്പെട്ടു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ ഭാഗ്യം അവനെയും ഒരു നെഞ്ചെരുപ്പിന്റെ രൂപത്തിൽ അവരുടെ അടുത്തേക്ക് കൊണ്ടുപോയി

തനിച്ചുള്ള ഓരോ പകലുകളും രാത്രികളും അവൾ ഭയപ്പെട്ടു

അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാൽ ഒരു കട്ടിലിൽ പേടിച്ചു വിറച്ചു ഇരിക്കും

അവരുടെ മരണം ഉൾക്കൊള്ളാൻ ഇനിയും പറ്റിയിട്ടില്ല ഒരുപാട് മരണങ്ങളും പോസ്റ്മാർട്ടവും ഒക്കെ കണ്ടിട്ട് കൂസൽ ഇല്ലാത്ത താൻ ഇവരെ എന്തിന് ഇങ്ങനെ ഭയക്കുന്നു

അവരെ അല്ല അവർ ബാക്കി വെച്ച ഓരോ ഓർമകളും ആകണം അവളെ വേട്ടയാടുന്നത്

ഒരു കുഞ്ഞു പല്ലി ചിലച്ചാൽ അവൾ വെളിയിലേക്ക് ഓടും
ഇടയ്ക്കിടയ്ക്ക് കഴിക്കാൻ ഇരിക്കുമ്പോൾ ചെങ്കല്ല് ഭിത്തിയിൽനിന്ന് ഭഷണത്തിലേക്കു ഒച്ചു പൊഴിഞ്ഞു വീഴും

ഒരിക്കൽ പഠിച്ചു കൊണ്ടിരിക്കെ ഇടയ്ക്ക് കറണ്ട് പോയപ്പോൾ പേന താഴെക്ക് പോയി കൈ കസേരയുടെ താഴെക്കിട്ട് തപ്പിയപ്പോൾ ഒരു വഴുവഴുപ്പ്

ടോർച്ചു അടിച്ചപ്പോൾ ഒരു മഞ്ഞ ചേര . നിലവിളിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഓടി

മുയലുകൾ കിടന്ന മുറികൾ പോലും എത്ര വലുതാരുന്നു തന്റെ പഴയ വീട്ടിൽ

വർഷങ്ങളായി കഴുകാതെ കിടന്ന പായല് പിടിച്ചു കിടന്ന , സാമൂഹിക വിരുദ്ധർ നശിപ്പിച്ചിട്ട ആ പൊളിഞ്ഞ കക്കൂസ് അമ്മ നിലത്തിരുന്ന് മൂക്ക് പൊത്തി കഴുകുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം പൊടിഞ്ഞു പോയി

ആ വീട്ടിൽ കിണറോ പൈപ്പോ ഇല്ല
വെള്ളം എടുക്കണമെങ്കിൽ റോഡിലെ പഞ്ചായത്ത്‌ പൈപ്പിന് മുന്നിൽ പാത്രവും ആയി നിൽക്കണം

ഒരുഇല താഴെവിഴുന്ന എത്രഎളുപ്പത്തിൽ ആണ് തങ്ങളുടെജീവിതം ഇങ്ങനെവഴിയിലായത്

ആരും കാണാതെ നിറഞ്ഞു തൂകിയ വെള്ളം നിലത്തു ഒഴിച്ചു കളഞ്ഞു വീണ്ടും വെള്ളം പിടിക്കും വീണ്ടും റോഡിലേക്ക് അവൾ ഒഴിച്ചു കളയും അത്രയും സമയം റോഡിൽ നിൽക്കാൻ, വീട്ടിലോട്ടു പോകാതിരിക്കാൻ അവൾക്ക് ആകെ ഉള്ള ഒരേഒരു വഴി
അങ്ങനെ നിൽക്കുമ്പോഴാണ് ഹരിയുടെ ബൈക്ക് പെട്ടന്ന് വന്നു മുന്നിൽ നിന്നത്
അവൻ അടിമുടി അവളെ നോക്കി

കഷ്ടം ഈ വീട്ടിലോട്ടു ആണോ ഞാൻ എന്റെ അച്ഛനെ കല്യാണആലോചനക്ക് വിടേണ്ടത്

am sorry ആരു. …

എനിക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ല

ഒരു കാലത്ത് താനില്ലാതെ ജീവിക്കില്ലന്ന് പറഞ്ഞു അച്ഛന്റെ കാല് പിടിച്ചവൻ

അവൾക്ക് നിസ്സംഗത ആണ് തോന്നിയത്

പ്രണയത്തെക്കാൾ വിശപ്പിനെക്കാൾ ഒരാൾക്ക് ഭ്രാന്ത്‌ വരുന്നത് ഉറങ്ങാൻ കഴിയാതെ ഇരിക്കുമ്പോഴാണെന്ന് അവൾക്ക് തോന്നി

എത്രയോ ദിവസങ്ങൾ കണ്ണടച്ചാൽ ആൾക്കൂട്ടത്തിന് നടുവിലൂടെ അപമാനഭാരത്താൽ ഒറ്റപെട്ടു കുനിഞ്ഞ മുഖത്തോടെ മരണം കാത്തു നടന്ന, ഭർത്താവിൽ നിന്ന് അസുഖം ബാധിച്ച ആ പാവം സ്ത്രീയുടെ ദൈന്യ മുഖം ആണ്

അന്നു വൈകിട്ട് ബ്രോക്കർ രമണി ചേച്ചി ഒരു ആലോചനയുമായി വന്നു

നല്ല കൂട്ടരാ പെണ്ണിനെ മാത്രം മതി

സ്ത്രീധനം വേണ്ട മാത്രമല്ല അവർ കൊച്ചിനെ തുടർന്ന് പഠിപ്പിച്ചോളും നമ്മളെ കൊണ്ട് ഇനി അതൊന്നും കൂട്ടിയാൽ കൂടില്ലെന്ന് അറിയാലോ

അച്ഛന്റെ കണ്ണിൽ ഒരു തിളക്കം

മോളെ ഇത്തിരി പ്രായക്കൂടുതൽ ഉണ്ട്
മോളുടെ പഠിപ്പ് മുടങ്ങില്ലലോ

ഇതല്ലാതെ ഒരു വഴിയില്ല ചുറ്റിനും കടക്കാർ ആണ്
സമ്മതം ന്നോ അല്ലന്നോ പറഞ്ഞില്ല
ഇപ്പോഴത്തെസ്വപ്നം പേടിക്കാതെ ഭയപ്പെടാതെ അടച്ചുറപ്പ് ഉള്ള വീട്ടിൽ ഒന്നുറങ്ങണം പിന്നെ പഠനം കംപ്ലീറ്റ് ചെയ്യണം

അന്ന് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപോകുന്നതിലും വേഗത്തിൽ ആ വാടക വീട്ടിൽ നിന്നും വിവാഹവേഷത്തിൽ അയാളുടെ കൈ പിടിച്ചു ഇറങ്ങി അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ രാജൻ മാമനെ ഓർമ്മവന്നു

കാറിൽ അയാളോട് ചേർന്നിരിക്കുമ്പോൾ കഴുത്തിൽ കിടന്ന ഗ്യാരണ്ടി മാല കയ്യിൽ എടുത്തു അയാൾ പുശ്ചിച്ചു ചിരിച്ചു
അത് കണ്ടില്ലെന്ന് നടിച്ചു അവൾ പതിയെ ചോദിച്ചു
ന്നെ ന്നെ തുടർന്നു പഠിപ്പിക്കില്ലേ

അയാൾ പൊട്ടി ചിരിച്ചു

പഠിപ്പിക്കാനോ
തളർന്ന് കിടക്കുന്ന ന്റെ അപ്പനെ നോക്കാൻ ഈ പഠിപ്പൊക്കെ ധാരാളം

അപ്പൊ രമണി ചേച്ചി പറഞ്ഞതോ?
കല്യാണം നടക്കാൻ ബ്രോക്കർ മാർ ന്തൊക്കെ പറയുന്നു

അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി
രാജൻമാമനും എല്ലു പൊന്തിയ ശരീരം ഉള്ള ആ സ്ത്രീയും അവളെ തിരികെ വിളിക്കുന്നു

വലിയ ചെവികൾ ഉള്ള രതീഷ് സൈക്കിളുമായി റോ ടരുകിൽ നിന്നു ദയനീയമായി പോകരുതേ ന്നു യാചിക്കുന്നു

കാറിന്റെ ഡോർ തുറന്ന് ചാടിയാലോ

അവൾ ആ പ്രേതഭവനത്തിലേക്ക് ഒന്ന് കൂടി തിരിഞ്ഞു നോക്കി

ആ നീളമുള്ള രണ്ടുമുറി തേയ്ക്കാത്ത കല്ലുകെട്ടിയ വരാന്തയിൽ രമണി ചേച്ചി കിട്ടിയ ബ്രോക്കർ കാശ് വീണ്ടും ണ്ടും വീണ്ടും എണ്ണുന്നു

5000ഉറുപ്പികയിൽ 300രൂപ കുറവ് അമ്മയുടെ കാതിലെ കമ്മലിന്റെ വില

നിങ്ങളുടെ മോള് മുടിഞ്ഞു പോകും എന്റെ കാശ് പറ്റിച്ചതിന്, അവർ കൈ തലയിൽ വെച്ച് ശപിച്ചു

എല്ലാം എങ്ങനെയൊക്കെയോ പോകട്ടെ

ഒന്നുറങ്ങണം ഒന്നുറങ്ങണം അവൾ പിച്ചും പേയും പറഞ്ഞു

അവൾ കാറിന്റെ പിൻ സീറ്റിലേക്ക് ചാഞ്ഞു
അയാളും അവളെ ഉണർത്തിയില്ല

അയാളുടെ മനസ്സിൽ അയാളുടെ മാനസികനിലതെറ്റി ഒരുവശം തളർന്ന് കിടക്കുന്ന അച്ഛന്റെ ചോര കണ്ണുകൾ ആയിരുന്നു

പാവം ഇവൾക്ക് ഇനി ഒരിക്കലും ഇങ്ങനെ ഉറങ്ങാൻ കഴിയില്ലല്ലോ.
വീടെത്തും വരെ എങ്കിലും അവൾ ഉറങ്ങട്ടെ
:::::::

ഓരോ വീടുകൾക്കും ഓരോ കഥകളാണ് ചില കഥകൾ കഥകൾ മാത്രമാകില്ല രാജൻ മാമനെ പോലെ, രതീഷിനെ പോലെ