എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് പോകുമ്പോൾ  അതുവരെ ഉണ്ടായിരുന്ന ഭാവമല്ല അവരിലൊന്നും കണ്ടിട്ടുള്ളത്. അല്ലെങ്കിലും ആവശ്യം കഴിഞ്ഞാൽ..

(രചന: ആദിവിച്ചു)

ഇത്പോലെ എരിഞ്ഞുതീരാനാണല്ലോ തന്റെയും വിധിയെന്നോർത്ത്കൊണ്ടവൾ പുച്ഛത്തോടെ മുഖംകോട്ടിക്കൊണ്ട് വിരലുകൾക്കിടയിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റിലേക്ക്ഉറ്റുനോക്കി.

അച്ഛൻ നഷ്ടപ്പെട്ടതിനുശേഷം ജീവിക്കാൻമറ്റുമാർഗങ്ങളില്ലാതെ അടുക്കളപ്പണിക്ക്പോയ താനിന്ന് ബാഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന വേശ്യയായതോർത്തവൾ ഒന്ന് ദീർഘശ്വാസമെടുത്തു.

ഇതാവും തന്റെ വിധി അല്ലെങ്കിലും ഉത്തരമില്ലാത്തഎല്ലാത്തിനേയും വിധി എന്നരണ്ടക്ഷരത്തിൽ ഒതുക്കുന്നതാണല്ലോ നമ്മൾ മനുഷ്യരുടെ ഒരു രീതി.

ആദ്യ ദിവസത്തെ എന്നത് പോലെ ഇന്നും തന്റെ ആദ്യരാത്രിയായിരുന്നു.
ഓരോ പുരുഷനുംഒപ്പമുള്ള ഓരോ ആദ്യരാത്രികളിൽ ഒന്ന് .
തന്റെ ജീവിധത്തിൽഇങ്ങനെ എത്രയെത്ര എണ്ണമറ്റ ആദ്യരാത്രികൾ  കടന്നുപോയെന്നവൾ ഓർത്തു.

ആർക്കൊപ്പമായിരുന്നു തന്റെ ആദ്യദിനം.
ഉം….രാമണ്ണൻ…. കൊച്ചുമകളുടെ പ്രായമാണ് തനിക്കെന്ന്പോലും ഓർക്കാതെ അയാളായിരുന്നു ആദ്യമായി തന്നിൽ ആഴ്ന്നിറങ്ങിയത്.

ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദിവസങ്ങൾ.
തനിക്കൊരുനോക്കുപോലുംകാണാൻ കഴിയാത്ത വിധം എല്ലാം നഷ്ടപെട്ട ദിനവും അതായിരുന്നു.
പൊടിഞ്ഞു വന്ന കണ്ണുനീർ പുറംകൈകൊണ്ട് തുടച്ചവൾ വിരലുകൾക്കിടയിൽ വച്ചിരുന്ന സിഗരറ്റ് ഒന്ന് ആഞ്ഞുവലിച്ചു.

പക്ഷേ ആരായിരുന്നു ആദ്യമായി തന്റെ സമ്മതത്തോടെ ശരീരത്തിൽ തൊട്ടത്…
ആവോ…. ഓർമ്മയില്ല.
അല്ലെങ്കിലും കാശ്തരുന്ന ആരാണ് തനിക്ക് പേരും അഡ്രസ്സും പറഞ്ഞുതന്നിട്ടുള്ളത്.

എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് പോകുമ്പോൾ  അതുവരെ ഉണ്ടായിരുന്ന ഭാവമല്ല അവരിലൊന്നും കണ്ടിട്ടുള്ളത്.
അല്ലെങ്കിലും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്നകോണ്ടം പോലെയല്ലേ ഞങ്ങളെപോലുള്ളഎല്ലാവരും.

പക്ഷേ ഇന്നത്തെ രാത്രിഎല്ലാത്തിൽ നിന്നും വ്യത്യസ്തമാണ് ഞാനൊരു പെണ്ണാണെന്നും എന്നിൽ സംതൃപ്തി ആഗ്രഹിക്കുന്ന ഒരു മനസ്സുണ്ടെന്നും അയാളെനിക്കിന്ന് കാണിച്ചുതന്നു.

അതിലും വലിയൊരുകാര്യം അയാളിന്നെനിക്ക് തന്നിട്ടുണ്ട് എന്നെപോലൊരാൾക്ക് ഒരിക്കലും സ്വപ്നം കാണാനോ ആഗ്രഹിക്കാനോ പോലും യോഗ്യതഇല്ലാത്ത ഞങ്ങൾക്ക് ആരും തരാൻ മടിക്കുന്ന ഒന്ന്
മഞ്ഞചരടിൽ കോർത്ത ഒരു താലി…..

അതിൽ മുറുകെ പിടിച്ചുകൊണ്ടവൾ റൂമിലേക്ക് നോക്കി അവിടെ ഒന്നുമറിയാതെ ഉറങ്ങുന്നയാളെകണ്ടവൾ നേർമ്മയായൊന്നു പുഞ്ചിരിച്ചു.

“ഒരു രാത്രിക്ക് എന്താ തന്റെ വില ”
മലയാളത്തിലുള്ള ചോദ്യം കേട്ടവൾ തന്റെ മടിയിലിരുന്ന മൂന്നരവയസ്സുള്ള കുഞ്ഞിനെ കൂടെയുണ്ടായിയുന്ന ചഞ്ചലിനെ എൽപ്പിച്ചവളെ അകത്തേക്ക് പറഞ്ഞുവിട്ടശേഷം വന്നയാളെ ഒന്ന് അടിമുടി നോക്കി.

ഏറിപ്പോയാൽ ഇരുപത്തി അഞ്ചുവയസ്സ് കാണും ഇരുന്നിറമെങ്കിലും ഉറച്ച ശരീരമാണെന്ന് കണ്ടാലേഅറിയാം.
നീണ്ടമുടി വെട്ടി ഒതുക്കി ജെൽ തേച് സെറ്റ് ചെയ്തിട്ടുണ്ട്.

ഗ്രേകളർ ടൈറ്റ് ഷർട്ടും നീല ജീൻസും കാലിൽ കറുപ്പ് ഷൂ…. ഇടംകയ്യിൽ വിലകൂടിയവാച്ച്.
അയാളിൽ നിന്ന് ഏതോ വിദേശ സ്പ്രേയുടെ മണം അവിടമാകെ പരക്കുന്നുണ്ടായിരുന്നു
ഉമ്മറത്തിട്ട ബെഞ്ചിൽ നിന്ന് കുഞ്ഞിന്റെ ഡ്രെസ്സുകളും കളിപ്പാട്ടങ്ങളും ഒരുമൂലയിലേക്ക് നീക്കിവച്ചുകൊണ്ടവൾ അവനിരിക്കാനുള്ള സൗകര്യം ചെയിതുകൊടുത്തു.
ഒരുമടിയും കൂടാതെ അവനവിടെ കയറിഇരുന്നുകൊണ്ട് ചുറ്റും നോക്കി.

“എന്താടോ ചോദിച്ചത് കെട്ടില്ലേ….”
അപ്പോഴും സൗമ്യമായിരുന്നുഅവന്റെ ശബ്ദം
“കേട്ടു…..1500രൂപ എന്തേ….”

“ഉം…1500രൂപയോ….”
ആശ്ചര്യത്തോടെയുള്ള അവന്റെ ചോദ്യംകേട്ടവൾ പുച്ഛത്തോടെ അവനെനോക്കി.
“എന്തേ റെയ്റ്റ് കൂടിപ്പോയോ….?”

“ഹേയ്… ഒട്ടും കൂടുതലല്ല ഞാൻ 3000തരാം തനിക്കിന്നെന്റെ കൂടെ വരാൻ പറ്റുവോ…”

“അതൊക്കെ വരാം..പക്ഷേ ഒരുസമയം ഒരാള്മാത്രമേഉണ്ടാകാൻ പാടുള്ളു സമ്മമാണെങ്കിൽ ഞാൻ വരാം..”

“ആ കാര്യത്തിൽ താൻ പേടിക്കണ്ട ഞാൻ മാത്രമേകാണു.
അല്ലെങ്കിലും എന്റെത് ഒന്നുംതന്നെഞാൻ മറ്റൊരാൾക്ക് കൊടുക്കാറില്ല….”
ശബ്ദം കുറച്ചാണവൻ പറഞ്ഞതെങ്കിലും അവളത് വളരെ കൃത്യമായി കേട്ടിരുന്നു.

” എവിടെയാ വരേണ്ടത് എന്ന് വച്ചാൽ അതും പറഞ്ഞ് കാശും തന്നിട്ട് താൻപോകാൻ നോക്ക്. ”
അയാൾ പറഞ്ഞത് കേട്ട ഭാവം നടിക്കാതെ അവൾ വീടിനകത്തേക്ക് നോക്കി.

“അത് തന്റെ കുഞ്ഞാണോ….”

” എന്തേ പെറ്റതാണെങ്കിൽ ഈ തൊഴിലിന് കൊള്ളൂല്ലേ?.. ”

“ഹേയ്… ഞാൻ അങ്ങനെ ഒന്നുല്ല ഞാൻ കുഞ്ഞിനെ കണ്ടപ്പോ ചോദിച്ചു എന്നെയുള്ളൂ.
ഹാ… പിന്നേ
ഷാർപ് നാല് മണിക്ക് കർമ്മ ഹോട്ടലിൽ എത്തിയാൽ മതി ഞാനവിടെ കാത്തിരുന്നോളാം ”
പോക്കറ്റിൽനിന്ന് 500ന്റെ ആറ്നോട്ടുകളെടുത്തവൻ അവൾക്ക് നേരെ നീട്ടി.

“ഉം… ശരി…”
കാശ് വാങ്ങി എണ്ണിനോക്കിയശേഷം അവളത് മടക്കി ഉമ്മറത്തെ ശിവഭഗവാന്റെ കുഞ്ഞ് ഫോട്ടോയ്ക്ക് മുന്നിലായി വച്ചു.

അത് കണ്ടയാൾ ഒന്ന് മന്ദഹസിച്ചുകൊണ്ട് ഒന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി
കാശ് തന്നയാൾ തിരികെ പോകുമ്പോൾ അവൾ ആ സ്ഥലത്ത് കൃത്യമായി എത്തുമോ എന്നുപോലുമുള്ള ചിന്തഅയാളിലുണ്ടായിരുന്നില്ലെന്ന് കണ്ടവൾ അത്ഭുദത്തോടെ അയാളെതന്നെ നോക്കിനിന്നു.
ഉച്ചക്ക് ഭക്ഷണവും കഴിച്ച് കുഞ്ഞിനേ  ചഞ്ചൽനെ ഏല്പിച്ചുകൊണ്ടവൾ അവിടെനിന്നും ഇറങ്ങി.

4മണിക്ക് അയാൾ പറഞ്ഞ സ്ഥലത്തെത്തിയതും
അവളോട് ഒന്നുംചോദിക്കുകയോ ഒരുവാക്ക് മിണ്ടുകയോ ചെയ്യാതെ അയാൾ വണ്ടിസ്റ്റാർട്ട്‌ ചെയ്ത് അവൾക്കൊപ്പം ഒരു ക്ഷേത്രത്തിലെത്തി അവിടെ വച്ച് അവളുടെ സമ്മതംപോലും ചോദിക്കാതെ മഞ്ഞചരടിൽ കോർത്ത പൂജിച്ച താലി കഴുത്തിൽ അണിയിച്ചശേഷം നേരെ ഹോട്ടലിലേക്ക് തന്നെ തിരികെ വന്നു.
ഒന്നും മനസ്സിലാകാതെ തരിച്ചിരിക്കുന്നവളെ ചേർത്തുപിടിച്ചുകൊണ്ടയാൾ പതിയേ റൂമിലേക്ക് കയറി.

“ഹേയ്…. ഹലോ…. താലികണ്ട് താൻ പേടിക്കുകയൊന്നും വേണ്ടാ എനിക്ക് എന്റെ ഭാര്യയേ മാത്രമേ ആ രീതിക്ക് കാണാൻ സാധിക്കുകയുള്ളു അവളുടെ ശരീരത്തിൽ മാത്രമേ തൊടാനും സാധിക്കുകയുള്ളു….അതുകൊണ്ടാ….”
അവളേബെഡ്‌ഡിൽപിടിച്ചിരുത്തിക്കൊണ്ടയാൾ താൻ ധരിച്ചിരുന്ന ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായ് ഊരിക്കൊണ്ട് ബാത്റൂമിലേക്ക് നടന്നു.
കത്തിതീർന്ന സിഗരറ്റ് കൈവിരലുകൾ പൊള്ളിച്ചതും എരുവ് വലിച്ചുകൊണ്ടവൾ സിഗരറ്റ് നിലത്തേക്കിട്ടുകൊണ്ട് കൈ കുടഞ്ഞു.
കൈവിരൽ ചുവന്നിരിക്കുന്നത് കണ്ടവൾ വിരൽ വായിൽവച്ചശേഷം അല്പം ഉമിനീർ അവിടെപുരട്ടി.
അഴിഞ്ഞുലഞ്ഞ സാരി ഒന്നൂടെ നേരെയിട്ട്കൊണ്ടവൾ പതിയേ റൂമിലേക്ക് തിരികെ നടന്നു.
ബെഡ്‌ഡിൽ അയാൾക്കടുത്തിരുന്നുകൊണ്ടവൾ അവന്റെ മുടിയിഴയിലൂടെ വിരലോടിച്ചു.
അവളുടെ വിരലുകളുടെ തണുപ്പ് അറിഞ്ഞിട്ടെന്നത് പോലെ അയാൾ പതിയേ കണ്ണുകൾ തുറന്നു.
അരികിലിരിക്കുന്നവളെ കണ്ടവൻ നേർത്തപുഞ്ചിരിയോടെ അവളുടെമടിയിലേക്ക് തലവച്ച് ചേർന്നു കിടന്നു.
അയാളുടെ ആ പ്രവർത്തിയിൽ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീടവളിലൊരു പുഞ്ചിരി ഉടലെടുത്തു.

“എന്താടോ…. ഒരു പുഞ്ചിരിയൊക്കെ ”

“ഹേയ്… ഒന്നുല്ല എന്നെപ്പോലുള്ള പെൺകുട്ടികൾക്ക് മനസ്സിൽപോലും കാണാൻ കഴിയാത്ത ഒരു കാര്യമല്ലേ ഇപ്പോ നടന്നത് ”

“അതെന്ത് ”
മലർന്നുകിടന്നുകൊണ്ടവൻ അവളുടെ മുഖത്തേക്ക്ഉറ്റു നോക്കി.

“എന്നെപോലെ ഉള്ളവർക്ക് ദിവസവും ഓരോ പുരുഷനൊപ്പം കിടക്കാം പക്ഷേ…..”
പറയാൻ വന്നത് പാതിയിൽ നിർത്തിക്കൊണ്ടവൾ കഴുത്തിലെ താലിയിൽ അമർത്തിപിടിച്ചു.
അത്കണ്ടവൻ പുഞ്ചിരിയോടെ അവളുടെ വലംകയ്യിൽ കൈ ചേർത്ത് പതിയേ തലോടി.

“അത്ശരി ആ.. ഭാഗ്യം തന്ന എന്റെ പേര് പോലും താൻ ഇത് വരേ ചോദിച്ചില്ല…”

“അയ്യോ…. അത്… അത്പിന്നേ…. എനിക്കൊപ്പം ഇതുവരെ വന്നആരുടേയും പേര് ഇന്നേവരെ ചോദിച്ചിട്ടില്ല.
ചോദിച്ചാലും ഉത്തരം കള്ളമാവും എന്നറിയാവുന്നത് കൊണ്ട്  ചോദിക്കാറും ഇല്ലാ….”

“പക്ഷേ ഞാൻ അങ്ങനെയല്ല താൻ ചോദിക്കുന്ന ഏത് ചോദ്യത്തിനും എനിക്കരികിൽനിന്ന് ഉത്തരം കിട്ടും…
സംശയം ഉണ്ടെങ്കിൽ ചോദിച്ചു നോക്കു….”
എഴുന്നേറ്റ് ചുമരിൽ ചാരിഇരുന്നുകൊണ്ട് തന്റെ മുഖത്തേക്ക് നോക്കി ഉറപ്പോടെ പറയുന്നവനെ കണ്ടവൾ ആദ്യംഒന്ന് ഞട്ടിയെങ്കിലും പെട്ടന്ന് തന്നെ അതിനുമുകളിൽ പുഞ്ചിരിയുടെ മൂടുപടം ധരിച്ചുകൊണ്ട് ആ ഭാവം മറച്ചു.

“ഹാ….. ചോദിക്കാൻ പറഞ്ഞപ്പോ ചിരിച്ചോണ്ടിരിക്കുന്നോ…. ചോദിക്കെടോ…”

“എന്തിനാ എന്നെ.. എന്നെ താലികെട്ടിയത്?”
വിക്കി വിക്കി തന്റെ ഉള്ളിലെ സംശയം ചോദിച്ചുകൊണ്ടവൾ ഉത്തരത്തിനായി പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

“എനിക്ക് തോന്നി ഇതായിരിക്കും തനിക്കെന്നോട് ചോദിക്കാൻ ഉള്ളതെന്ന്….”

” ചോദിച്ചത് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം”

“ഹേയ്…. താൻ ചോദിച്ചതിൽ എന്താടോ തെറ്റ്…. ഞാൻ ചോദിക്കാൻ പറഞ്ഞിട്ടല്ലേ തനിക്ക് ഞാനൊരു കഥ പറഞ്ഞുതരാം… രണ്ട് കൂട്ടുകാരുടെ കഥ
എന്തേ… തനിക്ക് കേൾക്കാൻ താല്പര്യം കാണുവോ….”

“ഉം…. പറഞ്ഞോളൂ ഞാൻ കേൾക്കാം…..”
ഒന്നൂടെ നേരെ ഇരുന്നുകൊണ്ടവൾ ബെഡ്‌ഡിൽനിന്ന് ഒരു പില്ലോ എടുത്ത് മടിയിൽ വച്ചുകൊണ്ട് കഥ കേൾക്കാൻ തയ്യാറായി ഇരുന്നു.

കഥകപറയാനായി അവന്റെ മുഖത്തുനോക്കി പറഞ്ഞോളൂ എന്ന അർത്ഥത്തിൽ ആംഗ്യം കാട്ടി.
അത് കണ്ടവൻ തനിക്കരികിൽ ബെഡിൽ ഉണ്ടായിരുന്ന സിഗരറ്റ് പാക്കിൽ നിന്ന് ഒരെണ്ണം എടുത്തശേഷം ആ പാക്കറ്റ് അവൾക്ക് നേരെ നീട്ടി.

“വർഷങ്ങൾക്ക് മുന്നേ എന്റെ പതിനഞ്ചാംവയസ്സ് വരേ എന്തിനും ഏതിനും എനിക്കൊപ്പം നിൽക്കുന്ന ഒരു  കൂട്ടുകാരിയിണ്ടായിരുന്നു.
ആകാശം ഇടിഞ്ഞുവീണാലും അവളെന്നും എനിക്കൊപ്പംതന്നെ ഉണ്ടാകും….

അങ്ങനെയുള്ള ഒരു കൂട്ട്
ഒരേ പ്രായക്കാരായിരുന്നത് കൊണ്ടാവാം എനിക്കവളെന്നും പ്രിയപ്പെട്ടവളായിരുന്നു. ഒന്നിനുവേണ്ടിയും ആർക്ക് വേണ്ടിയും ഞാനവളെ തള്ളിക്കളയാൻ തയ്യാറായിരുന്നില്ല
അങ്ങനെയിരിക്കെ ഒരുദിവസം അപ്രദീക്ഷിതമായി അവളുടെ അച്ഛനും എന്റെ അച്ഛനും കിണറിടിഞ്ഞുവീണ് മരണപ്പെട്ടു.

കൂലിപ്പണിക്കാർ ആയിരുന്ന അച്ചന്മാർ പോയതും രണ്ട് വീടുകളും മുഴുപട്ടിണിയിലേക്ക് കൂപ്പുകുത്തി.  കൂടപ്പിറപ്പുകളുടെ വിശപ്പും അമ്മമാരുടെ കണ്ണുനീരും അവളേ ആകെ തളർത്തി
ആശ്രയം നഷ്ട്ടപെട്ട രണ്ട് കുടുംബങ്ങളും പിടിച്ചു നിർത്താൻ ഞാൻ കിട്ടുന്ന ജോലിക്ക് പോകാൻ തീരുമാനിച്ചു.

എന്നാൽ അത് തടഞ്ഞുകൊണ്ടവൾ
പത്താംക്ലാസ് കഴിഞ്ഞതും പഠിത്തം നിർത്തി എവിടെയോ വീട്ടുജോലിക്കെന്ന് പറഞ്ഞുപോയി.
മാസാമാസം രണ്ട് വീടുകളിലും കാശ് വന്നുതുടങ്ങി.
പതിയേ ഞങ്ങളുടെ അവസ്ഥ മാറിതുടങ്ങി.
പഠിത്തതോടൊപ്പം ഞാൻ പാർടൈം ജോലികൂടെ ചെയിതു തുടങ്ങി.
പക്ഷേ…

മരണത്തിൽ പോലും ആ കൂട്ടുകാർ ഒന്നിച്ചപ്പോൾ മരണം കൊണ്ട് പോലും എന്നിൽനിന്ന് അകന്നുപോകരുതെന്ന് ഞാൻ ആഗ്രഹിച്ച എന്റെ കൂട്ടുകാരിയേ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടു.

അവളെവിടെയാണെന്ന് അവളുടെ വീട്ടുകാർക്ക്പോലുംഅറിവില്ലാതായി.
അതിനിടെ മൂന്ന് വർഷങ്ങൾക്ക് മുന്നേ ഒരു മഴക്കാലത്ത്ഉണ്ടായ ഉരുൾ പൊട്ടലിൽ എന്റെയും അവളുടെയും കുടുംബങ്ങൾ ഒന്നിച്ചങ് പോയി.

അന്ന് കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്ന ഞാൻ മാത്രം രക്ഷപെട്ടു.
അപ്പോഴും അവരെ ഒരുനോക്ക് കാണാൻപോലും അവള്മാത്രം വന്നില്ല.
കാര്യങ്ങൾ അറിയാഞ്ഞിട്ടാണോ… അതോ എല്ലാം അറിഞ്ഞിട്ടും വരാതിരുന്നതാണോ എന്നറിയില്ല.

ഒരുപാട് അന്വേഷിച്ചു അവൾക്ക് വേണ്ടി.
അവസാനം ചെന്നൈയിൽ നിന്ന് ഒരു വിവരം കിട്ടി അവിടെ ഒരു വീട്ടിൽ ജോലിക്ക് നിന്നെന്നും അവിടെയുണ്ടായിരുന്ന ഒരാൾ അവളേ…..
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ അവളേ പിന്നേ അവരും കണ്ടില്ല….
പക്ഷേ എല്ലാവരേയുംപോലെ എനിക്കങ്ങനെ  അവളേഉപേക്ഷിക്കാൻകഴിയുമായിരുന്നില്ല. കാരണം എനിക്കിന്നി ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് അവൾ മാത്രമാണ്.

വർഷങ്ങളോളം ഞാൻ അവളേ അന്വേഷിച്ചുകൊണ്ടിരുന്നു ഒടുവിൽ ഞാനവളെ കണ്ടെത്തി.
ബാംഗ്ലൂരിന്റെ അഴുക്കുചാലിൽ സ്വന്തമല്ലാത്ത രണ്ട് പേർക്ക് സ്വന്തമായവൾ ജീവിക്കുന്നു.
കണ്ടപ്പോൾ വിട്ട്കളയാൻ തോന്നിയില്ല അല്ലെങ്കിലും വിട്ട് കളയാനല്ലല്ലോ കഴിഞ്ഞ എട്ട് വർഷം ഞാൻ അന്വേഷിച്ചു നടന്നത്….
ഇനിയും നിനക്കെന്നെ മനസ്സിലായില്ലേ “അരുന്ധതി…..””

കണ്ണ് നിറച്ചുകൊണ്ട് ചങ്ക് പൊട്ടും വിധമുള്ള അവന്റെ ചോദ്യം കേട്ടതും പൊട്ടികരഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് വീണു.

“അഖി….. നീ.. നീയായിരുന്നോ ഇത്….
ഞാൻ… ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല ഡാ… ബോധമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുമ്പഴാ ന്റെ അമ്മേം അനിയത്തിയും…. ഞാൻ അറിഞ്ഞില്ലെടാ അവസാനമായി അവരെ ഒന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല…”

തന്റെ നെഞ്ചിൽ കിടന്ന് പദംപറഞ്ഞുകരയുന്നവളെകണ്ടവൻ ഒന്നും മിണ്ടാതെ അവൾ പറയുന്നതെല്ലാം കേട്ട് ഉള്ളിലെ സങ്കടം മുഴുവൻ പെയ്തു തീരുന്നത് വരേ കേട്ടിരുന്നു.
ഇത് പോലെ എന്നും നിന്നെ നെഞ്ചോട് ചേർത്ത് പിടിക്കും എന്നവൾക്ക് മനസ്സല്ലേ ഉറപ്പുനാൽകിക്കൊണ്ടവൻ അവളുടെ നെറുകയിൽ പതിയേ മുത്തി.
കുഞ്ഞിനേനെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടവൾ പിന്നിലെ സീറ്റിൽ ചാരികിടന്ന് ഉറങ്ങുന്ന ചാഞ്ചലിനേ ഒന്ന് നോക്കിയശേഷം പുറത്തേക്ക് നോക്കി.
ആ നിമിഷം  അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലക്കുകയായിരുന്നു അവൾ……

ആദിവിച്ചു