ആരാണയാൾ
(രചന: രാവണന്റെ സീത)
അനു, അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പം വാടക വീട്ടിൽ താമസിക്കുന്നു രണ്ട് വരികളിലായി 14വീടുകൾ ഉള്ളതിൽ പത്തമത്തെ വീടാണ് അവളുടേത് .
അടുത്ത വീട്ടുകാരുമായി അമ്മക്ക് നല്ല അടുപ്പമാണ് , പക്ഷെ അനു അങ്ങനെ അല്ല.രണ്ടു വർഷമായി അവിടെ താമസം തുടങ്ങിയിട്ട് .
ഇടത്തരം കുടുംബം ആയതു കൊണ്ട് തന്റെ കാര്യത്തിനെങ്കിലും വീട്ടുകാരെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതി , പാർട്ട് ടൈം ജോലിക്ക് പോയി കോളേജിൽ പഠിക്കുന്നു .
സൗന്ദര്യം അത്രക്കൊന്നും ഇല്ലെങ്കിലും അഹങ്കാരത്തിനു ഒട്ടും കുറവില്ല എന്നതാണ് അവളെ പറ്റി പൊതുവെ ഉള്ള അഭിപ്രായം.. ഉള്ളത് മുഖത്ത് നോക്കി പറയുന്നത് പലർക്കും ഇഷ്ടമല്ല.
അങ്ങനെ പോകുമ്പോൾ, ഒരു ദിവസം രാത്രിയിൽ അവൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ, പെട്ടന്ന് കറണ്ട് പോയി. കുറച്ചു നേരം നോക്കിയെങ്കിലും വന്നില്ല.
ബോറടിച്ചപ്പോൾ അവൾ പുറത്തേക്ക് ഇറങ്ങി, പതുക്കെ ടെറസ്സിലേക്ക് പോയി, അവിടെയുള്ള അരമതിലിൽ ചരിനിന്ന് ചുറ്റും നോക്കി, പലയിടത്തും വെളിച്ചമുണ്ട് പിന്നെ വാഹനങ്ങളുടെ വെളിച്ചവും, ആകാശത്ത് നക്ഷത്രങ്ങൾ
പെട്ടന്ന് പിന്നിൽ നിന്നും ഒരു ആൺശബ്ദം.. നല്ല ഭംഗിയുണ്ടല്ലേ.. അവൾ തിരിഞ്ഞു നോക്കാതെ ഉം എന്ന് മൂളി പെട്ടന്ന് ഞെട്ടി അവൾ തിരിഞ്ഞതും അയാൾ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു .. അവൾ പേടിച്ചു പോയി..
അയാൾ അവളെ വിട്ടു താഴേക്ക് പോയി കറണ്ട് വന്നു… അവൾ ആകെ വിറച്ചു നിന്നു, ആളെ കണ്ടില്ല, താടിയുണ്ടെന്ന് മാത്രം മനസിലായി.. അവൾ പതുക്കെ വീട്ടിലേക്ക് പോയി, ആരോടും ഒന്നും പറഞ്ഞില്ല …
രാവിലെ കോളേജിൽ പോവാൻ ഇറങ്ങുമ്പോൾ അവൾ എല്ലാരേം നിരീക്ഷിച്ചു.. പിള്ളേർക്കും വയസ്സായവർക്കും എല്ലാർക്കും താടിയുണ്ട്, ഈ ഫാഷൻ കാരണം മൊത്തം കൺഫ്യൂഷൻ ആണല്ലോ ..
ഒന്ന് രണ്ടു ദിവസം കടന്നുപോയി, ആർക്കെങ്കിലും ആളുമാറി പോയതാവുമെന്ന് അവൾ കരുതി, അന്നും അവൾ ടെറസ്സിലേക്ക് പോയി കരണ്ടുണ്ട്, പക്ഷെ പെട്ടന്ന് കറണ്ട് പോയി. ഇനി ഇവിടെ നിന്നാൽ ശരിയാവില്ലെന്ന് കരുതി അവൾ വേഗം സ്റ്റെപ്പിനടുത്തേക്കു നടന്നു..
അപ്പോഴേക്കും രണ്ടു കൈകൾ അവളെ ചുട്ടിപ്പിടിച്ചു ശ്വാസം നിന്നത് പോലെ അവൾക്ക് തോന്നി, അയാൾ പതുക്കെ അവളുടെ കഴുത്തിൽ ഉമ്മ വെച്ചു, അവൾ ധൈര്യം ഭാവിച്ചു ചോദിച്ചു, നോക്കൂ, നിങ്ങൾക്ക് ആളുമാറി, അയാൾ പറഞ്ഞു, ഇല്ല അനു .. ഞാൻ നിനക്ക് വേണ്ടി തന്നെയാ വന്നത് ..
അവൾ ഞെട്ടി, നിങ്ങൾ ആരാ.. എന്തിനാ എന്നെ ഉപദ്രവിക്കുന്നെ … അയാൾ ഒരു ചിരിയോടെ പറഞ്ഞു .. ഞാൻ സ്നേഹിക്കാൻ വന്നതാ..
അതുകേട്ടു ദേഷ്യത്തോടെ അവൾ പറഞ്ഞു, ഇത്തരം സ്നേഹമൊന്നും എനിക്ക് വേണ്ട, എനിക്ക് താല്പര്യമില്ല, എന്നെ വിട്ടേക്കൂ . അയാൾ വിടാൻ ഉദ്ദേശമില്ല, എനിക്ക് നീ മതി അനു, നീയെന്തു സുന്ദരി ആണെന്നോ..
വേണ്ട ഇത്തരം പഞ്ചാര വാക്കുകളിൽ വീഴുമെന്ന് കരുതേണ്ട.. അവൾ ഒന്ന് പിടഞ്ഞു .
ഒരു ആണിന്റെ കരുത്തിൽ മയങ്ങാത്ത പെണ്ണുണ്ടോ, ഇപ്പോൾ പോലും എന്റെ കരവലയത്തിൽ നീ അനങ്ങാതെ നിൽക്കുന്നതും വിളിച്ചു കൂവാതെ ഇരിക്കുന്നതും ഇതൊക്കെ ഇഷ്ടപ്പെട്ടു തന്നെയല്ലേ …
അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു, അല്ല.. ആദ്യം കരുതി ആളുമാറിഎന്നാ, പിന്നെ ഇങ്ങനെ അനങ്ങാതെ നിൽക്കുന്നതും തന്റെ പ്രസംഗം മുഴുവൻ കേട്ടതും സുഖിച്ചിട്ടല്ല, തന്റെ ഉദ്ദേശം അറിയാനാ..
ഞാനൊന്നു തിരിഞ്ഞു നിന്ന് മുട്ട്കാല് കൊണ്ട് ഒന്ന് താങ്ങാൻ അറിയാഞ്ഞിട്ടല്ല, അങ്ങനെ ചെയ്താൽ മോൻ പിന്നെ ഒരാഴ്ച മുള്ളാൻ പറ്റാതെ നടക്കേണ്ടി വരും ഇതുകേട്ട അയാളുടെ പിടി ഒന്നയഞ്ഞു..
നിന്നെ ഞാൻ വിടില്ലെടീ കാന്താരി, എനിക്ക് വേണം നിന്നെ.. അയാൾ അവളെ വിട്ടു പോയി അവൾ അവിടെ തന്നെ നിന്നു, കറണ്ട് വന്നു,.. അവളോർത്തു അയാൾക്ക് വേണ്ടി കറണ്ട് മനഃപൂർവം പോകുന്നതാണോ….
കുറച്ചു ദിവസം കഴിഞ്ഞു ടെറസ്സിലേക്കുള്ള ലൈറ്റ് കേടുവന്നു എന്ന് അമ്മ പറഞ്ഞപ്പോൾ അവൾക്ക് മനസിലായി, തന്റെ വരവിനു വേണ്ടി ആയാൾ ചെയ്തതാണെന്ന്, അന്ന് രാത്രി അവൾ പോയി.. അയാളുടെ ഉദ്ദേശം അറിയാൻ..
അവളുടെ പിന്നാലെ അയാൾ വന്നു . നോക്കൂ നിങ്ങൾ എന്തിനാണ് എന്റെ പിന്നാലെ നടക്കുന്നെ, എന്നെപ്പറ്റി എന്തേലും അറിയുമോ ..
അറിയാം അയാൾ മറുപടി പറഞ്ഞു .. അവൾ തുടർന്നു, ഞങ്ങൾക്ക് ആകെ ഉള്ള സാമ്പാദ്യം മാനമാണ്, ഞാൻ ഭംഗി ഉണ്ടെന്ന് ഇയാള് പറഞ്ഞില്ലേ..
എന്റെ ശരീരമാണോ ഇയാളെ ആകർഷിച്ചത്, എന്ന് പറഞ്ഞു അവൾ അയാളുടെ കൈ എടുത്ത് അവളുടെ നെഞ്ചിൽ വെച്ചു.. അയാളുടെ കൈ വിറച്ചു.. അവൾ പറഞ്ഞു, ഇപ്പോൾ നിങ്ങൾക്ക് പലതും തോന്നും..
അവൾ അയാളുടെ കൈ ഒന്നുടെ അമർത്തി.. ഇപ്പോൾ നിങ്ങൾ അറിയുന്നത് എന്റെ നെഞ്ചിടിപ്പാണ് ഈ തോലിനും നിറത്തിനും മാംസത്തിനും അപ്പുറം ഉള്ള ഹൃദയത്തിന്റെ .. ഞാനും അത്രയേ ഉള്ളൂ നിങ്ങളെ പോലെ തന്നെ..
ഇതിൽ കൂടുതൽ പറയാൻ എനിക്കറിയില്ല, ഇനിയും നിങ്ങൾക്ക് വേണ്ടത് എന്റെ ശരീരം ആണെങ്കിൽ നാളെ രാത്രി വീട്ടിൽ വരൂ, ആരും ഉണ്ടാവില്ല എല്ലാവരും ഒരു കല്യാണത്തിന് പോകും, എനിക്ക് എക്സാം ഉണ്ട് അതുകൊണ്ട് പോവില്ല, വാതിൽ താഴിടാതെ വെക്കാം…
ഇത് പറഞ്ഞതും അവളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അയാളുടെ കയ്യിൽ വീണു.. അവൾ അയാളിൽ നിന്നകന്നു വീട്ടിലേക്ക് പോയി..
പിറ്റേന്ന് രാത്രി, അവൾ ഒറ്റക്കാണ്..പേടിയുണ്ട്.. വാതിൽ ചെറുതായ് തുറന്നിട്ടു ലൈറ്റ് ഇട്ടില്ല, ഇരുട്ടിൽ വന്നവൻ അങ്ങനെ തന്നെ പോട്ടെ അവൾ കരുതി..
വാതിൽ തുറക്കുന്ന ശബ്ദം കേട്ടു, അയാൾ വന്നു.. അവൾ റൂമിലേക്ക് പോയി, പിന്നാലെ അയാൾ വന്നു. സീറോ വാൾട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിലും അവൾ സുന്ദരിയായി തോന്നി അയാൾക്ക്..
നിങ്ങൾ വരുമെന്ന് കരുതിയില്ല, ഒരു ശരാശരി ആൺ ആണെന്ന് തെളിയിച്ചു, ഇതും പറഞ്ഞു അവൾ തന്റെ മേലെ ഉള്ള ഷാൾ തറയിലിട്ടു, അയാൾ അവളെത്തന്നെ നോക്കി, നിറഞ്ഞൊഴുകാൻ നിൽക്കുന്ന കണ്ണുകൾ,
അയാൾ ഷാൾ എടുത്തു അവളെ പുതപ്പിച്ചു, എന്നിട്ടു പറഞ്ഞു നിന്നോടാനിഷ്ടം നിന്റെ മനസ്സിനോട്, അല്ലതെ ശരീരം അല്ല.. അന്ന് ഒന്ന് പുകഴ്ത്തി പറഞ്ഞതാ സുന്ദരി ആണെന്ന്, അത് തെറ്റിദ്ധരിച്ചു പോവുമെന്ന് കരുതിയില്ല..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി പെട്ടെന്നൊരു ശബ്ദം കേട്ട് അയാൾ നോക്കി,
അവളുടെ കയ്യിൽ നിന്നും ഒരു കത്തി താഴെ വീണതാണ്, അയാൾ കണ്ണ് മിഴിച്ചു നോക്കിയപ്പോൾ അവൾ എങ്ങലടിച്ചു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു.. അയാൾ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. ഇതാണ് പെണ്ണെ എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത്…
കുറച്ചു നേരം അങ്ങനെ നിന്ന്, അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു ആയാൾമുറിവിട്ടിറങ്ങി. അവളുടെ നേർക്ക് തിരിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു ഞങ്ങൾ നാളെ ഇവിടം വിട്ടു പോവുകയാണ്..
കുറച്ചു അടുത്ത് തന്നെയാ.. അമ്മയോട് കാര്യം പറഞ്ഞു പെണ്ണ് ചോദിക്കാൻ വരാം ഞാൻ.. പിന്നെ, നീയെന്നെ ഇതുവരെ കണ്ടിട്ടില്ലല്ലോ അന്ന് കണ്ടാൽ മതി നീ എന്നെ… ഇതും പറഞ്ഞു അയാൾ പോയി
പിറ്റേന്ന് ക്ലാസ്സ് ഇല്ലാത്തതു കൊണ്ട് അവൾ കാത്തിരുന്നു, അയാളെ കാണാൻ.. രാവിലെ എഴുന്നേറ്റ് പഠിക്കാൻ ഇരിക്കുമ്പോഴും അവളുടെ മനസ്സ് മുഴുവൻ അയാളായിരുന്നു..
പത്തു മണിയോടെ 14മത്തെ വീട്ടിൽ നിന്നും വീട്ടുസാധനങ്ങൾ എടുക്കുന്ന ശബ്ദം കേട്ടു.. ശ്യാമചേച്ചിയുടെ വീട്, അവർക്ക് ഒരു മോനെഉള്ളു, എന്ന് ഒരിക്കൽ അമ്മ പറഞ്ഞത് അവൾക്ക് ഓർമ വന്നു. പക്ഷെ ഇതുവരെ കണ്ടിട്ടില്ല,
അവൾ പതുക്കെ പുറത്തിറങ്ങി, അവരൊക്കെ ഇറങ്ങുകയാണ് അയാൾ ബൈക്കിൽ കയറി, അവളെ കണ്ടതും അയാൾ വേഗം ഹെൽമെറ്റ് ഇട്ടു,
അമ്മയും മോനും ബൈക്കിൽ ആണല്ലേ പോകുന്നത് ഇനിയെപ്പോഴാ ചേച്ചിയെ കാണുന്നെ അവൾ ചേച്ചിയോട് ചോദിച്ചു, ചേച്ചി അവളുടെ കയ്യിൽ പിടിച്ചു,
ചേച്ചി പറഞ്ഞു ഇവിടെ അടുത്തു തന്നെയാ വീട് നോക്കിയത് ഇടക്കൊക്കെ വരാം പിന്നെ ഇവന് ഇവിടെ തന്നെയാ ജോലി എന്തേലും ഉണ്ടേൽ ഇവനോട് പറഞ്ഞ മതി,..
അതിനു ചേച്ചിയുടെ മോനെ ഞാൻ കണ്ടിട്ടില്ലല്ലോ അവൾ ഇടക്കണ്ണിട്ടു നോക്കികൊണ്ട് പറഞ്ഞു..
അയാൾ മനസ്സിൽ കരുതി നീ എന്നെ കാണാതെ പോവില്ല അല്ലെടീ കാന്താരീ ഹെൽമെറ്റ് അഴിക്കെടാ ആ കൊച്ചു നിന്നെ ഒന്ന് കണ്ടോട്ടെ ശ്യാമചേച്ചി പറഞ്ഞു..
ഓ പിന്നെ, പെണ്ണുകാണാൻ വന്നിരിക്കുവല്ലേ അയാൾ പിറുപിറുത്തു, അവൾ പതുക്കെ പറഞ്ഞു, അല്ല ചെക്കൻകാണാൻ…
അയാൾ ഹെൽമെറ്റ് അഴിക്കുമ്പോഴേക്കും ചേച്ചി അപ്പുറത്തു ആരോടോ സംസാരിക്കാൻ പോയി,…
അയാൾ ഹെൽമെറ്റ് അഴിച്ചു, അവൾ കണ്ടു,.. സുമുഖനായ ഒരു ചെറുപ്പക്കാരൻ… സത്യം, താടിയും മീശയും ഉണ്ട്.. അവളുടെ കണ്ണിലെ തിളക്കം അയാൾ കണ്ടു .
ഇപ്പോൾ എങ്ങനെയുണ്ട് എന്ന അർത്ഥത്തിൽ അവൾ അയാളെ നോക്കി ചിരിച്ചു ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ അത് കൊള്ളുന്നത് എന്റെ നെഞ്ചിലാ.. അയാൾ പറഞ്ഞു, അതുകേട്ടു അവൾ ഒന്നുടെ ചിരിച്ചു, ആ ചിരിയിൽ അവൾ അതീത സുന്ദരി ആയിരുന്നു..
അവൾ ചോദിച്ചു, അന്ന് ടെറസിൽ വെച്ചു എന്തിനാ അങ്ങനെ ചെയ്തേ..
ആ ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നു,..
നീയൊരു അഹങ്കാരി ആണെന്ന് പരക്കെ ഒരു സംസാരം ഉണ്ട്, പക്ഷെ അമ്മ നിന്നെപ്പറ്റി പറഞ്ഞപ്പോൾ ഒരിഷ്ടം തോന്നി, നേരിട്ട് പറയാൻ മടിച്ചു.
നീ പുറത്ത് പോകുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട്, കണ്ണിൽ അഹങ്കാരവും ചുണ്ടിൽ വാരിത്തേച്ച പുച്ഛവും, നീ എല്ലാരോടും അങ്ങനെ തന്നെ ആണ്, പക്ഷെ എനിക്കറിയാം അത് എല്ലാവരെയും ഒരകലത്തിൽ നിർത്താൻ നീ അണിഞ്ഞ മുഖംമൂടി ആണെന്ന്.
അന്ന് ഒരു ചാൻസ് കിട്ടിയപ്പോൾ അങ്ങനെ ചെയ്തു, പിന്നീട് തെറ്റായിപ്പോയി എന്ന് തോന്നി, പക്ഷെ പിറ്റേന്ന് മുതൽ നിന്റെ കണ്ണിൽ അമ്പരപ്പും ആകാംഷയും ചുണ്ടുകളിലെ വിറയലും കണ്ടപ്പോൾ ഒരു കുസൃതി തോന്നി, ഒന്ന് വട്ടാക്കാൻ…
അയാൾ പറഞ്ഞു നിർത്തി അവൾ അയാളെ തന്നെ നോക്കി നിന്നു, അയാളും..
പെട്ടന്ന് ശ്യാമചേച്ചി അങ്ങോട്ട് വന്നു രണ്ടുപേരോടുമായി പറഞ്ഞു, മതി ഇനികല്യാണം കഴിഞ്ഞു നോക്കാം.. രണ്ടുപേരും ഞെട്ടി അവരെ നോക്കി, ചേച്ചി പറഞ്ഞു, എനിക്ക് നിന്നെ അറിഞ്ഞൂടെ,
നീയെന്റെ മോനല്ലേ,എനിക്കിഷ്ടാ കുടുംബത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഈ മോളെ, അനുവിന്റെ വീട്ടിൽ ഞാൻ പറഞ്ഞു,..അവർക്കും സമ്മതം, അനുവിന്റെ പഠനം കഴിഞ്ഞു ജോലി കിട്ടീട്ട് കല്യാണം നടത്തമെന്നാ..
അയാൾ ബൈക്കിൽ നിന്നിറങ്ങി അമ്മയെ കെട്ടിപിടിച്ചു, അനു ചിരിച്ചു കൊണ്ട് അവരുടെ കയ്യിൽ പിടിച്ചു..
യാത്രപറഞ്ഞു അവർ ഇറങ്ങി, ബൈക്കിൽ കയറി.. അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു,.. അനു പെട്ടന്ന് ചോദിച്ചു അതേയ് പേര് പറഞ്ഞില്ല അയാൾ ഹെൽമെറ്റ് ന്റെ മുൻവശം ഉയർത്തി അവളെ കണ്ണടിച്ചു കാണിച്ചു പറഞ്ഞു, വരുൺ ..