ഇനി ഒന്നുടെ ആയാൽ ഞാൻ ചാവും മോൻ വേഗം റൂമിലേക്ക് വിട്ടോ.. ”  ” അങ്ങിനെ പറയല്ലേ പൊന്നെ

രചന : പ്രജിത്ത്

നേരം പുലരാറാകുമ്പോൾ ചിത്ര പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. ഒരു നിമിഷം ഉറക്കച്ചടവിൽ അങ്ങിനെ കിടന്നപ്പോഴാണ് പെട്ടെന്നു അവൾ ആ കാര്യമോർത്തത്. തൊട്ടരികിൽ തന്നോട് പറ്റി ചേർന്ന് കിടന്നിരുന്ന വിഷ്ണുവിനെ വേഗത്തിൽ വിളിച്ചുണർത്താൻ ശ്രമിച്ചു അവൾ.

” ചെക്കാ എഴുന്നേൽക്ക്.. നേരം വെളുക്കാറായി ”

അവൻ അപ്പോഴും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു.

” എടാ ഒന്ന് എഴുന്നേൽക്ക്. നേരം വെളുക്കാറാകുന്നു ആരേലും എണീറ്റു വന്നു കാണുന്നെന് മുന്നേ നിന്റെ റൂമിലേക്ക് പോ.. ”

പലവട്ടം തുടരെ വിളിച്ചപ്പോഴാണ് വിഷ്ണു ഉണർന്നത്. ഉറക്കത്തിന്റെ ആലസ്യത്തിൽ അവനൊന്നു നിവർന്നു കിടന്നു.

“എന്തുവാടീ .. വെപ്രാളം കൂട്ടുന്നെ.. വെളുത്തില്ലലോ. അല്ലേലും അമ്മയൊന്നും ഇങ്ങട് മുകളിലേക്ക് കേറി വരില്ല. പതിയെ പോകാം. ”

അത്രയും പറഞ്ഞു കൊണ്ട് അരികിൽ കിടന്ന ചിത്രയെ ബലമായി തന്നോട് വലിച്ചടുപ്പിച്ചു അവൻ.

” എടീ.. ന്നോ.. ദേ ചെക്കാ. ഞാൻ നിന്റെ ഏട്ടത്തിയമ്മയാണ്.. ഇച്ചിരി ബഹുമാനം ഒക്കെ ആകാം കേട്ടോ.. ”

ചെറിയൊരു പരിഭവത്തോടെയാണ് അവൾ വിഷ്ണുവിന്റെ മാറിലേക്ക് തല വച്ചത്.

” ബഹുമാനം ഒക്കെ ചേട്ടന്റെയും വീട്ടുകാരുടെയും മുന്നിൽ.. ഇവിടിപ്പോ നീ എന്റെ മുത്തല്ലേ പെണ്ണെ.. ”

അത്രയും പറഞ്ഞു കൊണ്ട് അവൻ ചിത്രയെ പുണർന്നു കൊണ്ട് ബെഡിലൊന്ന് ഉരുണ്ടു. ഇപ്പോൾ ചിത്രയ്ക്ക് മുകളിലായി വിഷ്ണു.

” നമുക്ക് ഒരു റൗണ്ട് കൂടി പോയാലോ.. ” കുസൃതി ചിരിയോടെ അവൻ ചോദിക്കുമ്പോൾ പെട്ടെന്ന് അവനെ തന്റെ ദേഹത്ത് നിന്നും തള്ളി മാറ്റി ചിത്ര.

” അയ്യടാ.. വേണ്ട. ഇനി ഒന്നുടെ ആയാൽ ഞാൻ ചാവും മോൻ വേഗം റൂമിലേക്ക് വിട്ടോ.. ”

” അങ്ങിനെ പറയല്ലേ പൊന്നെ.. ” ഒന്ന് ചിണുങ്ങി കൊണ്ടവൻ വീണ്ടും അവളെ തന്നോട് വലിച്ചടുപ്പിച്ചു. മനസ്സ് കൊണ്ട് ഇഷ്ടമുള്ളത് കൊണ്ട് തന്നെ ആ കരവലയത്തിനുള്ളിൽ അവൾ ഒരു പൂച്ചക്കുഞ്ഞിനെ പോൽ പതുങ്ങി. അങ്ങിനെ പറ്റി ചേർന്ന് കിടക്കവേ അവളുടെ ചുടു നിശ്വാസം വിഷ്ണുവിനെ വല്ലാതെ ഹരം കയറ്റി.

” എടോ.. ഞാൻ വീഡിയോ ഓൺ ആക്കട്ടെ.. ” പെട്ടെന്ന് ചതിയെഴുന്നേറ്റവൻ തന്റെ ഫോൺ കയ്യിലെക്കെടുത്തു ശേഷം മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. അപ്പോഴേക്കും ബെഡ് ഷീറ്റിനുള്ളിലേക്ക് ചുരുണ്ടു കൂടി ചിത്ര.

” ഏയ് വിഷ്ണു.. ലൈറ്റ് ഓഫ്‌ ചെയ്യ് നേരം വെളുത്തു വരുവാ.. .. എന്തിനാ വെറുതെ ഇങ്ങനെ എപ്പോഴും വീഡിയോ എടുക്കുന്നെ.. എനിക്ക് ഇത് ഇഷ്ടമല്ല ന്ന് എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. ”

നീരസത്തോടെ അവൾ മുഖം തിരിക്കവേ തിരികെ ബെഡിലേക്ക് ചെന്നിരുന്നു വിഷ്ണു.

” ഇതൊരു രസമല്ലേ പൊന്നെ… ഇടക്കിടക്ക് നമ്മുടെ ലീലാ വിലാസങ്ങൾ കാണാലോ. ഞാൻ ഇത് വേറെ ആരേം കാണിക്കില്ല താൻ പേടിക്കേണ്ട.. ”

” എന്നാലും ഇത് ശെരിയല്ല വിഷ്ണു.. എനിക്ക് ഇഷ്ടമല്ല.. അബദ്ധവശാൽ ഇതെങ്ങാനും ആരേലും കണ്ടാൽ പിന്നെ ചാവുകയല്ലാതെ വേറെ വഴിയില്ല.. ”

” എടോ അങ്ങിനൊന്നും പറയല്ലേ എന്നെ വിശ്വസിക്ക് ഞാനിതൊക്കെ സീക്രട്ട് ഫോൾഡറിലാ ഇട്ടേക്കുന്നെ ”

അവളുടെ വിയോജിപ്പ് മാറ്റി എടുക്കുവാൻ വിഷ്ണുവിന് അധിക സമയം വേണ്ടി വന്നില്ല.. അവന്റെ ചുടു ചുംബനങ്ങളിൽ ആ എതിർപ്പുകൾ അലിഞ്ഞു ചേർന്നു.

ഇതിപ്പോൾ ആദ്യത്തെ സംഭവം അല്ല. ഏകദേശം ഒരു വർഷത്തോളമായി വിഷ്ണുവും ചിത്രയും തമ്മിലുള്ള ഈ ബന്ധം തുടങ്ങിയിട്ട്. രണ്ട് വർഷങ്ങൾ മുന്നെയാണ് വിഷ്ണുവിന്റെ ചേട്ടൻ ആനന്ദും ചിത്രയും തമ്മിലുള്ള വിവാഹം നടന്നത്. പ്രവാസി ആയ ആനന്ദ് വിവാഹ ശേഷം ഒരു മാസത്തെ ലീവ് കഴിഞ്ഞു തിരികെ പോവുകയും ചെയ്തു. അതിനു ശേഷമുള്ള ദിവസങ്ങളിൽ അനിയനായ വിഷ്ണുവുമായി നല്ലൊരു സൗഹൃദത്തിലായി ചിത്ര.

പലപ്പോഴും ആ വീട്ടിൽ അവൻ മാത്രമായിരുന്നു അവൾക്ക് കൂട്ട്.. പിന്നെപ്പോഴോ ആ ബന്ധം വഴി വിട്ടു. ആ ഇരു നില വീട്ടിൽ വിഷ്ണുവിന്റെയും ചിത്രയുടെയും ബെഡ് റൂമുകൾ ഒന്നാം നിലയിൽ ആണ്. പ്രായമായ അച്ഛനും അമ്മയും അധികം അവിടേക്ക് കടന്ന് വരാറില്ല എന്നതിനാൽ തന്നെ പല രാത്രികളിലും അവർ ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്.

ഇതിനിടയിൽ ആനന്ദ് നാട്ടിൽ ലീവിന് വന്നതാകട്ടെ ആകെ പതിനഞ്ചു ദിവസത്തേക്കും. ആർക്കും സംശയം നൽകാതെ എല്ലാവർക്കും മുന്നിൽ ചേച്ചിയും അനിയനുമായി അവർ അഭിനയിച്ചു ഫലിപ്പിച്ചു.

പതിവ് പോലെ രാവിലെ എഴുന്നേറ്റു ചിത്ര അടുക്കളയിലേക്ക് ചെല്ലുമ്പോൾ പാചകത്തിന്റെ തിരക്കിൽ ആയിരുന്നു ആനന്ദിന്റെ അമ്മ.

” മോളെ വിഷ്ണു എണീറ്റായിരുന്നോ.. ചായ ദേ ഇരുന്നു തണുത്തു.. ” അവളെ കണ്ടപാടെ അമ്മ തിരക്കി

” അറിയില്ല അമ്മേ.. മുറി തുറന്നിട്ടില്ല ഉറക്കം ആകും.. ” ഒന്നും അറിയാത്ത പോലെ അവൾ മറുപടി പറഞ്ഞു.

“ആ പാതിരാത്രി വരെ.. മൊബൈലും കുത്തി ഇരിക്കും പിന്നെങ്ങിനെ രാവിലെ എണീക്കും..”

പിറു പിറുത്തു കൊണ്ട് അമ്മ വീണ്ടും ജോലിയിൽ മുഴുകവേ പതിയെ ഒരു ഗ്ലാസിലേക്ക് ചായ പകർന്ന് വീടിനു മുൻവശത്തേക്ക് പോയി ചിത്ര.

‘ ചെക്കൻ ക്ഷീണിച്ചു കിടക്കുവല്ലേ.. പിന്നെങ്ങിനെ എഴുന്നേൽക്കുവാനാ.. ‘

മനസ്സിൽ അതോർത്തപ്പോൾ അറിയാതെ പുഞ്ചിരിച്ചു പോയി അവൾ..

വിഷ്ണു എഴുന്നേറ്റു വന്നപ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. ചിത്രയേ നോക്കി ഒന്ന് കണ്ണിറുക്കി അവൻ നേരെ അടുക്കളയിൽ അമ്മയുടെ അരികിലേക്ക് പോയി. ആ സമയം ആനന്ദിന്റെ കോൾ വന്നു ചിത്ര മുറിയിലേക്കും പോയി. ആ ദിവസം അങ്ങിനെ പതിയെ നീങ്ങി.

കോളേജിൽ പോയ വിഷ്ണു അന്ന് പതിവിലും ലേറ്റ് ആയാണ് തിരികെ എത്തിയത്. വരുമ്പോൾ മുഖത്ത് ഒരു ചെറിയ മുറിവും ഉണ്ടായിരുന്നു.

” അയ്യോ ഇതെന്ത് പറ്റി മോനെ നിനക്ക്.. എവിടേലും വീണോ..” അമ്മയുടെ ഒച്ച കേട്ടിട്ട് ആണ് ചിത്രയും പുറത്തേക്ക് ചെന്നത്.

” ഒന്നുമില്ലമ്മാ വണ്ടി ചെറുതായൊന്നു തെന്നി. കുഴപ്പം ഒന്നും ഇല്ല നെറ്റി ഒന്ന് മുറിഞ്ഞു. അത്രേ ഉള്ളു . ” ക്ഷീണിച്ച സ്വരത്തിലാണ് അവൻ മറുപടി പറഞ്ഞത്.

” അയ്യോ എന്നിട്ട്.. വേറെ എന്തേലും പറ്റിയോ നീ ഹോസ്പിറ്റലിൽ കാണിച്ചോ.. “വിഷ്ണുവിനെ കണ്ട് ചിത്രയ്ക്കും വേവലാതിയേറി

” ഒന്നുമില്ല ഏട്ടത്തി വേറൊന്നും പറ്റിയില്ല… ഫോൺ ഡിസ്പ്ലേ പൊട്ടി അത് ഞാൻ ശെരിയാക്കി പിന്നെയുള്ളത് നെറ്റിയിലെ ഈ മുറിവ് മാത്രമാ.. ”

അവൻ പതിയെ വീടിനുള്ളിലേക്ക് കയറി ഒപ്പം തന്നെ അമ്മയും ചിത്രയും ഉണ്ടായിരുന്നു. ഉള്ളതാണോ ടാ.. വേറെ കുഴപ്പം ഒന്നും ഇല്ലേ.. ”

ചിത്രയുടെ വേവലാതി അപ്പോഴും മാറിയില്ല. അമ്മ അടുത്ത് ന്ന് മാറിയ തക്കത്തിൽ അവൾ വിഷ്ണുവിന്റെ മുഖത്ത് തലോടി ചോദിച്ചു.

” ഇല്ല പെണ്ണെ ഒന്നും പറ്റീട്ടില്ല.. ഇനി നേരിട്ട് കണ്ടാലേ വിശ്വാസം വരുള്ളൂ എങ്കിൽ രാത്രി ഞാൻ റൂമിലേക്ക് വരാം നീ തന്നെ മുഴുവനായി നോക്ക് ”

ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി ഒളിപ്പിച്ചാണ് അവൻ മറുപടി പറഞ്ഞത്. വയ്യാണ്ടിരുന്നാലും വഷളത്തരം മാത്രമേ പറയു അല്ലെ.. ”

അവന്റെ ചെവിയിൽ ഒന്ന് നുള്ളി ചിത്ര. എന്നാൽ ആ വേദനയിലും ഒരു സുഖം കണ്ടെത്തി വിഷ്ണു അപ്പോഴും പുഞ്ചിരിച്ചു.

പിന്നെ രണ്ട് ദിവസം അവൻ പൂർണ്ണ വിശ്രമത്തിലായിരുന്നു. പൂർണ പരിചരണം ചിത്ര ഏറ്റെടുത്തിരുന്നു.

മൂന്നാം ദിവസം രാവിലേ പതിവില്ലാതെ ഫോണിലേക്ക് ഒരു ഫ്രണ്ട് നിർത്താതെ വിളിച്ചപ്പോഴാണ് വിഷ്ണു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.

” ടാ വിഷ്ണു.. വാട്ട്സപ് ഒന്ന് നോക്ക് ടാ.. ഒരു വീഡിയോ ഞാൻ ഷെയർ ചെയ്തിട്ടുണ്ട് അത് നീയും നിന്റെ ഏട്ടത്തിയും അല്ലെ.. ”

കോൾ എടുത്ത പാടെ ആ വാക്കുകൾ കേട്ട് വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞു. വീഡിയോയോ.. ” പെട്ടെന്നു കോൾ കട്ട്‌ ആക്കി വാട്ട്സപ്പിൽ ഫ്രണ്ട് അയച്ച ആ വീഡിയോ ഓപ്പൺ ആക്കിയ അവൻ ആകെ അടിമുടി മരവിച്ചു പോയി. അത് പലപ്പോഴായി അവനും ചിത്രയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളിൽ പകർത്തിയ വീഡിയോകളിൽ ഒന്നായിരുന്നു.

” ദൈവമേ… ” അടിമുടി വിറച്ചു പോയ വിഷ്ണുവിന്റെ കയ്യിൽ നിന്നും ഫോൺ പോലും നിലത്തേക്ക് വീണു പോയി.

പെട്ടെന്ന് ഫോൺ വീണ്ടും കയ്യിലെക്കെടുത്ത് അവൻ ആ ഫ്രണ്ടിനെ തിരികെ വിളിച്ചു. ടാ.. ഇത് ഇത് എവിടുന്നാ നിനക്ക് കിട്ടിയേ.. എന്റെ ഫോണിൽ ന്ന് എന്തിനാടാ നീ ഇതെടുത്തെ.. ”

അവന്റെ ശബ്ദം വിറപൂണ്ടു. ” ടാ കോപ്പേ.. ഞാൻ എടുത്തതൊമല്ല… ഇതിപ്പോ എനിക്ക് ഒരു ഗ്രൂപ്പിൽ ഷെയർ ചെയ്ത് കിട്ടിയതാ.. ഇത് മാത്രമല്ല നാലഞ്ചു വീഡിയോസ് വേറെയും ഉണ്ട്. എല്ലാം സെയിം റൂം നീയും നിന്റെ ഏട്ടത്തിയും…

എന്ത് നാറിയ പണിയാടാ നീ കാണിച്ചേ.. വീഡിയോ ഫുൾ ലീക്ക് ആയിട്ടുണ്ട്… നിന്നെയൊക്കെ എങ്ങിനെ കുടുംബത്തു കയറ്റാനാ ”

പറഞ്ഞു നിർത്തുമ്പോൾ സുഹൃത്തിന്റെ വാക്കുകളിൽ വെറുപ്പാണ് നിറഞ്ഞത്. അതോടെ ആകെ തകർന്നു വിഷ്ണു. കോൾ കട്ട്‌ ചെയ്ത് നടുങ്ങി തരിച്ചങ്ങിനെ ഇരുന്നു പോയി അവൻ.

‘ഈ വീഡിയോസ് എങ്ങിനെ ലീക്ക് ആയി.’ആ ചിന്ത അവനെ ആകെ അലട്ടി. ഒടുവിൽ ചതി എങ്ങിനെ പറ്റി എന്ന് വിഷ്ണു തിരിച്ചറിഞ്ഞു.

‘ഫോൺ ശെരിയാക്കാൻ കടയിൽ കൊടുത്തപ്പോൾ അവർ ചെയ്തതാകും ‘ അതോടെ കയ്യിൽ കിട്ടിയ ഷർട്ടുമെടുത്തിട്ട് അവൻ വേഗത്തിൽ പുറത്തേക്കിറങ്ങി.

” വിഷ്ണു.. നീ ഇതെവിടേക്കാ ഈ രാവിലെ തന്നെ വെപ്രാളപ്പെട്ട് പോണത്.. ” പിന്നാലെ ഓടി പുറത്തേക്ക് ചെന്ന ചിത്രയെ നോക്കവേ അവന്റെ ഉള്ള് പിടഞ്ഞു. എന്ത് മറുപടി പറയണമെന്നറിയാതെ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു അവൻ. ശേഷം വേഗത്തിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്ക് പാഞ്ഞു.

അപ്പോഴേക്കും ചിത്രയുടെ ഫോണിലേക്ക് ആനന്ദിന്റെ കോൾ എത്തിയിരുന്നു.

മൊബൈൽ ഷോപ്പിൽ ചെന്നു വല്യ ബഹളമുണ്ടാക്കിയെങ്കിലും അവരുടെ കുത്തുവാക്കുകൾക്ക് മുന്നിൽ വിഷ്ണു പരാജയപ്പെട്ടു പോയി.

” നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ നാറികളെ.. ഞാൻ വെറുതെ ഇരിക്കുമെന്ന് കരുതണ്ട.. പലരുടെയും ഫോണിലെ സെക്രട്ട് ഫയൽസ് ഇത് പോലെ മൊബൈൽ ഷോപ്പുകാര് ലീക്ക് ആക്കിയ വാർത്തകൾ കേട്ടിട്ടുണ്ട് പക്ഷെ എന്നോട് ഇത് വേണ്ടായിരുന്നു ”

അടങ്ങാത്ത കലിയും സങ്കടവും എല്ലാം കൊണ്ട് അവന്റെ വാക്കുകൾ ഇടറി.

ഒന്ന് പോടാ നാറി.. കുടുംബത്തുള്ളതിനെ തന്നെ വെച്ചോണ്ടിരുന്നിട്ട് ഇപ്പോ എല്ലാം പുറത്തായപ്പോ ബാക്കി ഉള്ളോന്റെ മെക്കിട്ട് കേറുന്നോ.. ”

മൊബൈൽ ഷോപ്പിലെ സ്റ്റാഫുകൾ അവന്റെ പരമാവധി പുച്ഛിച്ചു വിട്ടു.” ഇത് ഇന്ന് രാവിലെ കണ്ട ആ വീഡിയോയിലെ ചെക്കൻ അല്ലെ.. ടാ മോനെ കൂടെ ഉള്ളത് ആരാ.. ഫ്രണ്ട് ആണോ സൂപ്പറാ കേട്ടോ.. കലക്കി ”

ചുറ്റും കൂടിയവരിൽ ചിലരും അവനെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

അതോടെ വേഗത്തിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നും തിരിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു വിഷ്ണുവിന്. സുഹൃത്തുക്കൾ ഉൾപ്പെടെ പലരും മാറി മാറി അവന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു അതിൽ ഒരു കോൾ ആനന്ദിന്റെയായിരുന്നു. അതെടുക്കുവാൻ ധൈര്യമുണ്ടായില്ല വിഷ്ണുവിന്..

വാട്ട്സാപ്പിൽ സുഹൃത്തുക്കൾ ഉൾപ്പെടെ പലരുടെയും വക തെറി അഭിഷേകമായിരുന്നു ഒടുവിൽ ഗതികെട്ടു ഫോൺ സ്വിച്ച് ഓഫ്‌ ആക്കാൻ തുനിയവേ പെട്ടെന്ന് ചിത്രയുടെ കോൾ അവന്റെ ഫോണിലേക്ക് വന്നു.

അത് കണ്ട് ഒരു നിമിഷം ബൈക്ക് സൈഡ് ആക്കി വിഷ്ണു. ശേഷം വിറച്ചു വിറച്ചാണവൻ കോൾ ബട്ടൺ അമർത്തിയത്.

” വിഷ്ണു.. നീ എവിടെയാ.. ” ചിത്രയുടെ ശബ്ദത്തിന്റെ കടുപ്പം അവന്റെ ധൈര്യം കെടുത്തി. ” എടോ.. അ.. അത്.. ആ മൊ.. മൊബൈൽ ഷോപ്പുകാരാ ചതിച്ചത്.. ”

ഒരു വിധം അവൻ മറുപടി പറഞ്ഞൊപ്പിക്കുകയായിരുന്നു. ” സമാധാനം ആയല്ലോ അല്ലെ നിനക്ക് ഇപ്പോൾ. എത്ര വട്ടം ഞാൻ പറഞ്ഞതാ വീഡിയോ എടുക്കരുത് എന്ന്. എന്നിട്ട് കേട്ടില്ലല്ലോ … ഇപ്പോ.. എന്റെ ജീവിതം തുലഞ്ഞു. മുറി വിട്ട് പുറത്തിറങ്ങാൻ വയ്യ.. അമ്മ എന്നെ തല്ലി. അയൽക്കാരൊക്കെ അറിഞ്ഞും കെട്ടും കുത്തു വാക്കുകളുമായി എത്തി തുടങ്ങി…

അതിനേക്കാളൊക്കെ ഉപരി..ആനന്ദേട്ടൻ…. തീർന്നു എല്ലാ ബന്ധങ്ങളും തീർന്നു. സ്വന്തം വീട്ടിലേക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായി. ഫോൺ കയ്യിലെക്കെടുക്കാൻ വയ്യ എനിക്കിപ്പോ.. ”

ചിത്രയുടെ തൊണ്ടയിടറി ” എടോ.. വിഷമിക്കല്ലേ.. ആരില്ലേലും നിനക്ക് ഞാൻ ഉണ്ട്. വിഷമിക്കല്ലേ നീ.. ”

പരമാവധി അവളെ സമാധാനിപ്പിക്കുവാൻ വിഷ്ണു ശ്രമിച്ചു. അവന്റെ മിഴികളും അപ്പോൾ നിറഞ്ഞു തുളുമ്പുകയായിരുന്നു.

” നീ ഉണ്ടായിട്ട് എന്തിനാ ടാ.. ഞാൻ ഇപ്പോ പിഴച്ചവൾ ആണ്.. നാട്ടുകാർക്ക് മാത്രമല്ല സ്വന്തം വീട്ടുകാർക്ക് മുന്നിലും.. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതാ അവസാനമായി നിന്നെ ഒന്ന് വിളിച്ചത്.

ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ നമ്മുടെ വീഡിയോസ് എന്നേലും പുറത്ത് ആയാൽ പിന്നെ മരിക്കുകയല്ലാതെ വേറെ വഴിയില്ല… ഇനി ഈ ലോകത്ത് ജീവിക്കാൻ ഞാനില്ല.. ഞാൻ ഇന്നോടെ തീരുവാ വിഷ്ണു.. ലവ് യൂ.. മിസ്സ്‌ യൂ … ” കോൾ കട്ട്‌ ആയി..

” ചിത്രാ.. ചിത്രാ നീ അവിവേകം ഒന്നും കാട്ടരുതേ.. ” മറുപടിയായി അവൻ പറഞ്ഞത് കേൾക്കാൻ അവൾ നിന്നില്ല. വീണ്ടും പലവട്ടം വിളിച്ചെങ്കിലും കോൾ അറ്റന്റ് ചെയ്തില്ല ചിത്ര.. അതോടെ അവൾ എന്തോ കടും കൈ ചെയ്തു എന്ന് ഉറപ്പിച്ചു വിഷ്ണു.

ആരെയെങ്കിലും ഒന്ന് വിളിക്കുവാനോ വീട്ടിലേക്ക് പോകുവാനോ തോന്നിയെങ്കിലും ഉള്ള ധൈര്യം ഇല്ലായിരുന്നു അവന്..

” എന്റെ ദൈവമേ.. ഏത് നശിച്ച നേരത്താണോ എന്തോ ആ വീഡിയോസ് എടുക്കാൻ തോന്നിയത്.. ”

ഭ്രാന്തമായ അവസ്ഥയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് കയ്യിൽ ഇരുന്ന ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു അവൻ.

‘ ഇല്ല.. അവളെ ഒറ്റയ്ക്ക് വിടാൻ പാടില്ല.. തെറ്റ് ചെയ്തത് താനാണ്. താൻ കാരണമാണ് പാവം ചിത്ര.. ശിക്ഷ തനിക്കും കിട്ടണം..’

ആ ചിന്ത വിഷ്ണുവിന്റെ മനസിനെ വല്ലാതെ അലട്ടി.അപ്പോഴാണ് പെട്ടെന്ന് ഒരു വലിയ എയർ ഹോൺ പിന്നിൽ നിന്നും കേട്ടത്. നോക്കുമ്പോൾ ചീറി പാഞ്ഞു വരുന്ന നാഷണൽ പെർമിറ്റ്‌ ലോറിയാണ് അവൻ കണ്ടത്. ഒറ്റ നിമിഷ കൊണ്ടവൻ മനസ്സിൽ തീരുമാനം എടുത്തിരുന്നു. ആ ലോറി അടുക്കുംതോറും പതിയെ ബൈക്കിൽ നിന്ന് ഇറങ്ങി റോഡിനരികിലേക്ക് നിന്നു വിഷ്ണു.

മരണം മുന്നിൽ കണ്ട നിമിഷം അവന്റെ ചുണ്ടിൽ ഭ്രാന്തമായ ഒരു പുഞ്ചിരി വിടർന്നു.

” വല്ലാത്ത കഷ്ടമായി പോയി ഇത്. ചെറുക്കനെ ലോറി ഇടിച്ചിട്ട് ടയറ് കയറി ഇറങ്ങിയെന്നാ കേൾക്കുന്നെ സ്പോട്ടിൽ മരിച്ചു. പെണ്ണ് റൂമിലെ ഫാനിലും തൂങ്ങി. ”

” ഇതുങ്ങളും രണ്ടും കൂടി കുറെ നാളായി ഇത് വച്ചു നടത്തി വരുവായിരുന്നെന്ന്. വീഡിയോസ് അഞ്ചാറെണ്ണം ഉണ്ട്. ഈ പയ്യന്റെ മൊബൈൽ ശരിയാക്കാൻ കൊടുത്ത കടയിലെ പിള്ളേര് ഒപ്പിച്ച പണിയാ.. ഇപ്പോ കേസ് ആയിട്ടുണ്ട്. പോലീസ് എല്ലാത്തിനേം തൂത്തു വാരി കൊണ്ട് പോയി ”

നാലാള് കൂടുന്നിടത്തെല്ലാം നാടിനെ നടുക്കിയ ആ രണ്ട് ആത്മഹത്യകളായിരുന്നു ചർച്ചാ വിഷയം.

” എന്തൊക്കെ കാണണം ദൈവമേ.. കേട്ടിട്ട് തന്നെ പേടി തോന്നുന്നു. ഇപ്പോ ബന്ധങ്ങൾക്കൊന്നും ഒരു വിലയും ഇല്ല.. പിള്ളേർക്ക് ഒക്കെ ഒരുമാതിരി ഭ്രാന്താണ്.. കാമഭ്രാന്ത്‌.. ”

” അല്ലേലും അവനവനുള്ളതോ വിധിച്ചതോ അല്ലാതെ അന്യന്റെത് കട്ടു തിന്നാൽ നടന്നാൽ അവസാനം ഇതൊക്കെ തന്നെയാ അവസ്ഥ. ഇനിയേലും എല്ലാവർക്കും ഇതൊരു പാഠമായാൽ നല്ലത്.. ”

കവലയിലെ കൂട്ടത്തിൽ ഉയർന്ന ആ അഭിപ്രായം എല്ലാവരും ഒരുപോലെ ശെരി വച്ചു. അങ്ങിനെ ഒറ്റ ദിവസം കൊണ്ട് നാട്ടുകാർക്ക് കുറച്ചു നാളത്തേക്കുള്ള സംസാര വിഷമായി മാറി വിഷ്ണുവും ചിത്രയും