ആദ്യരാത്രി ഷാഹിനയെ സ്വന്തമാക്കി അവളുടെ നഗ്നമേനിയെ തന്റേതാക്കി മാറ്റുമ്പോൾ നിസ്സാറിന്റെ മനസ്സിൽ തെളിഞ്ഞു വന്നത് റസിയയുടെ

രചന : രജിത ജയൻ

” ഒരു കുടുംബം എന്നു പറയുന്നത് ഭാര്യയും ഭർത്താവും മാത്രമുള്ളതല്ല റസിയ .. ”

“ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ കുഞ്ഞുങ്ങൾ വേണം ,അവരെ കൊഞ്ചിച്ചുംലാളിച്ചും അവരുടെ കളിച്ചിരികൾ നിറയുന്നതാകണം കുടുംബം .. ”

“നിന്റെയും നിസാറിന്റെയും കല്യാണം കഴിഞ്ഞിട്ടിപ്പോൾ നാലു കൊല്ലം ആയിലേ..?

ഇതുവരെ അവനോ അവന്റെ വീട്ടുകാരോ ഒരു കുഞ്ഞില്ലാത്തതിന്റെ പേരിൽ നിന്നെ എന്തെങ്കിലും പറയുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടോ …?

തനിക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാൻ എന്നവണ്ണം തന്റെ മുന്നിലിരിക്കുന്ന ആയുമ്മയെ റസിയ ആ ചോദ്യം കേട്ടപ്പോൾ ഒന്നു നോക്കി

“കുട്ടികൾ ഉണ്ടാവാത്തത് എന്റെ കുറ്റമാണെന്ന് പറയാൻ ഞാനൊരു ഡോക്ടറെയും ഇതുവരെ കണ്ടില്ലല്ലോ ആയുമ്മ…?

അവൾ അവരുടെ മുഖത്തു നോക്കി ചോദിച്ചതും ആയുമ്മയുടെ മുഖത്തൊരു പതറിച്ച ഉണ്ടായി

വെറും ഇരുപതിമൂന്നു വയസ്സു മാത്രം പ്രായമുള്ള തന്റെ മുന്നിലിരിക്കുന്ന ആ പെൺകുട്ടിയുടെ മുന്നിലൊരു നിമിഷം ഇനിയെന്തു പറയണമെന്നറിയാതെ നിശ്ചലാവസ്ഥയിൽ ഇരുന്നു പോയവർ

വിശുദ്ധയായ ഒരു മാലാഖയുടെ മുഖമാണവൾക്ക് ,ആരോടും ശബ്ദം ഉയർത്തി സംസാരിക്കുക പോലുമില്ലാത്ത ഒരു സാധു.. അവളുടെ ഈ ഗുണങ്ങൾ കൊണ്ടു തന്നെയാണ്അവളീ വലിയ വീട്ടിലെ മരുമകളായത് ..

മാതാപിതാക്കൾ ആരെന്നറിയാതെ അനാഥാലയത്തിൽ ആരുടെയെല്ലാമോ സഹായം പറ്റി ജീവിച്ചിരുന്നവളെ നിസാറിന്റെ മാതാപിതാക്കൾ തങ്ങളുടെ ഏകമകന്റെ ഭാര്യയാക്കി മാറ്റിയത് അവളുടെ സൗന്ദര്യവും സ്വഭാവ ഗുണവും കണ്ടിട്ടു തന്നെയാണ് ..

അവൾക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞ ഉടനെ തന്നെയവർ അവളെ തങ്ങളുടെ മകന്റെ ഭാര്യയാക്കിയിരുന്നു … ഉമ്മയേയും ഉപ്പയേയും അനുസരിച്ച് മാത്രം ശീലമുള്ള മകനായ നിസാറിനും അവളെ ഭാര്യയാക്കാൻ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായില്ല അതിനുള്ള പ്രധാന കാരണം അവളുടെ സൗന്ദര്യം തന്നെയായിരുന്നു

അവളുടെ സൗന്ദര്യം കണ്ടവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചവർക്കെല്ലാം അവളുടെ അനാഥത്വം വെല്ലുവിളിയായിരുന്നു

നിസാറിന്റെ ഭാര്യയായിട്ടിപ്പോൾ നാലു വർഷം കഴിഞ്ഞിരിക്കുന്നു. ഒരു ഭാര്യയുടെയും മകളുടെയും കടമകളും കർത്തവ്യങ്ങളും ഇന്നീ നിമിഷം വരെ വളരെ ഭംഗിയായ് നിർവഹിച്ചിട്ടുണ്ട്, എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായ് തന്നെ ചുറ്റി നടക്കുന്ന ചർച്ചകൾ അറിഞ്ഞും അറിയാതെയും പലപ്പോഴും അവളുടെ ചെവിയിലും എത്തിയിരുന്നു.

ഒരു കുഞ്ഞാണ് അവരുടെ പ്രശ്നങ്ങൾക്ക് കാരണമെന്നതും അവൾ മനസ്സിലാക്കിയിരുന്നു വെങ്കിലും എല്ലായിടത്തും നിശബ്ദത പാലിച്ചു അവൾ..ചോദ്യങ്ങൾ തന്നിലേക്കെത്തുന്ന ദിവസം മാത്രം അതിനെല്ലാം ഉത്തരം നൽകാമെന്ന ഉറപ്പോടെ തന്നെ

ഇന്നാണ് ആ ദിവസം റസിയ മനസ്സിലോർത്തു കൊണ്ട് ആയുമ്മയെ നോക്കി. അവരും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നന്നേരം.

നിസ്സാറിന്റെ ഉമ്മയുടെ സഹാദരിയാണ് ആയുമ്മ എന്നു വിളിക്കുന്ന ആയിഷുമ്മ, റസിയയേയും നിസ്സാറിനൊപ്പം തന്നെ ഇഷ്ട്ടമാണവർക്ക്“ആയുമ്മ എന്താ ഒന്നും പറയാത്തത്‌.. ?

“കുട്ടികൾ ഉണ്ടാവാത്തത് എന്റെ കുഴപ്പം കൊണ്ടു മാത്രമാണെന്ന് എങ്ങനെ പറയാൻ കഴിയും.. ?

“ഞാനും നിസ്സാർക്കയും ഇതുവരെ ഡോക്ടർമാരെ ആരെയും കണ്ടിട്ടില്ല.ഉപ്പയും ഉമ്മയും ഞങ്ങളുടെ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ ഇക്കയോട് പറഞ്ഞതാണ് അന്നും അതിനു തടസ്സം പറഞ്ഞതും ഇക്കയാണ് എന്റെ പഠനത്തിന്റെ പേര് പറഞ്ഞ് ,എന്നിട്ടിപ്പോൾഎങ്ങനെയത് എന്റെ മാത്രം പ്രശ്നമായ്….?

ആയുമ്മയോട് ചോദിച്ചു കൊണ്ടവൾ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഉത്തരം നഷ്ട്ടമായവളെ പോലെ അവർ അവളെ നോക്കിയിരിക്കുന്നുണ്ടായിരുന്നു..

എന്തു മറുപടി പറയും അവളോടെന്നറിയാതെ അവരൊരു മാത്ര പകച്ചുപോയ്, ഈ കഴിഞ്ഞ കുറച്ചു സമയം കൊണ്ടു തന്നെ അവർക്ക് മനസ്സിലായിരുന്നു റസിയ എന്ന പെൺകുട്ടി അങ്ങനെ എളുപ്പത്തിൽ എല്ലാവർക്കും എന്തും പറഞ്ഞു പറ്റിക്കാൻ സാധിക്കുന്നൊരുത്തി അല്ലെന്ന്, അവളോടു പറയുന്ന ഓരോ വാക്കിനും അവൾ അർത്ഥവും മൂല്യവും കണക്കാകുന്നുണ്ടെന്ന്

“ഇപ്പോൾ ആയുമ്മയ്ക് എന്നോടൊന്നും പറയാൻ ഇല്ലെങ്കിൽ ഇനിയെനിക്ക് പറയാൻ ഉള്ളത്ഇവിടെ എല്ലാവരും കേൾക്കേണ്ട കാര്യമാണ്…”

അവരോടു പറഞ്ഞു കൊണ്ട് റസിയ എഴുന്നേറ്റ് അകത്തേക്ക് നടന്നതും അവളെ തടയാൻ പറ്റാതെ അവരും അവൾക്കൊപ്പം നടന്നു

റസിയ്ക്ക് മുമ്പിൽ അവളെ നോക്കി നിൽക്കുമ്പോൾ അവൾക്കെന്തായിരിക്കും പറയാൻ ഉള്ളത് എന്നതിനെക്കാൾ തങ്ങളുടെ മനസ്സിലിരിപ്പ് അവൾ മനസ്സിലാക്കുമോ എന്ന ഭയമായിരുന്നു നിസാറിനുള്ളിൽ…

യാതൊരു കാരണവശാലും അവളെ നഷ്ട്ടപ്പെടുന്നത് അവനു സഹിക്കാൻ പറ്റില്ലായിരുന്നു അതിലുപരി അവളുടെ സൗന്ദര്യത്തോടും ശരീരത്തോടും അവനു വല്ലാത്ത ആസക്തി തന്നെ ഉണ്ടായിരുന്നു..

‘നിനക്കെന്താണ് മോളെ പറയാൻ ഉള്ളത്..?നിസാറിന്റെ ഉമ്മ സ്നേഹത്തോടെ അവളോടു ചോദിച്ചതും അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു

“ഉമ്മയും ഉപ്പയും ആഗ്രഹിക്കുന്നതു പോലെ നിസാറിക്കയുടെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് കഴിയില്ല എനിക്കതിനുള്ള കഴിവും ഇല്ല..അതുകൊണ്ട് തന്നെ ഇപ്പോൾ നിങ്ങളെല്ലാം ആഗ്രഹിക്കുന്നത് പോലെ നിസാറിക്കയുടെ ജീവിതത്തിലേക്ക് ഉമ്മയുടെ ആങ്ങളയുടെ മകളായ പെൺകുട്ടി വന്നോട്ടെ എനിക്കൊരു എതിർപ്പും ഇല്ല സന്തോഷം മാത്രമേ ഉള്ളൂ.. ഒന്നൂല്ലെങ്കിലും നിങ്ങൾ പണ്ടൊരുപാടാഗ്രഹിച്ചതല്ലേ അവളെ ഈ വീട്ടിലെ മരുമകളാക്കാൻ…”

തന്നെ നോക്കി നിൽക്കുന്നവർക്ക് മുമ്പിൽ നിന്ന് ശബ്ദമിടറാതെ തലയുയർത്തി നിന്ന് റസിയ പറഞ്ഞതു കേട്ടതും അവളെ നോക്കി നിന്നവർ ഞെട്ടി പകച്ചുപോയ്

അവളൊരിക്കലും അറിയരുതെന്ന് കരുതിയ കാര്യം… അറിയില്ലെന്ന് കരുതിയകാര്യം വളരെ നിസ്സാരമായവൾ മനസ്സിലാക്കി പറഞ്ഞിരികുന്നു

യത്തീമായ ഒരു പെൺകുട്ടിയെ തങ്ങളുടെ വീട്ടിലെ മരുമകളാക്കുമ്പോൾ സമൂഹത്തിൽ തങ്ങൾക്ക് ലഭിക്കുന്ന ഉന്നത സ്ഥാനത്തെക്കാൾ അവർ പ്രാധാന്യം നൽകിയത് ആരാലും നിയന്ത്രിക്കാൻ കഴിയാതെ കുത്തഴിഞ്ഞ പോലെ ജീവിക്കുന്ന നിസാറിനെ റസിയയുടെ സൗന്ദര്യം കൊണ്ട് കീഴ്പ്പെടുത്താമെന്നതായിരുന്നു..

നിസാറിന്റെ അമ്മാവന്റെ മകളായ ഷാഹിനയെ ചെറുപ്പത്തിൽ തന്നെ അവനു വേണ്ടി പറഞ്ഞു വെച്ചതാണെങ്കിലും നിസാറിന്റെ ചീത്ത സ്വഭാവം മൂലം ഷാഹിനയെ അവനു നൽക്കാതെ വേറെ വിവാഹം കഴിപ്പിച്ചയച്ചു

മറ്റുള്ളവർക്ക് മുമ്പിൽ മാതാപിതാക്കളെ അനുസരിക്കുന്ന സൽപുത്രനായിരുന്നു നിസാറെങ്കിൽ യഥാർത്ഥ ജീവിതത്തിൽ അവനൊരു തികഞ്ഞ തെമ്മാടിതന്നെയായിരുന്നു. കള്ളും പെണ്ണും കീഴടക്കിയ അവന്റെ ജീവിതത്തെ ഒരു പരിധി വരെ നേരെയാക്കാൻ പിന്നീട് റസിയക്ക് സാധിച്ചുവെങ്കിലും വിവാഹ ബന്ധം വേർപ്പെടുത്തി ഷാഹിന തിരികെ വന്നതു മുതൽ അവളെയും അവൻ സ്നേഹിക്കുകയും അവളെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ ആഗ്രഹിക്കയും ചെയ്യുന്നുണ്ട് എന്നാൽ അതിനു വേണ്ടി റസിയയെ ഉപേക്ഷിക്കാനും അവനു വയ്യ..

അവളുടെ സൗന്ദര്യം അവനൊരു ലഹരി തന്നെയാണ്..അതിനൊപ്പം തന്നെ ഷാഹിനയെ കെട്ടിയാൽ ലഭിക്കുന്ന സമ്പത്തു അവനുവേണം…

തനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെന്ന പോലെ റസിയ മുറിയിലേക്ക് തിരികെ നടന്നപ്പോൾ തന്നെ നോക്കി നിൽക്കുന്ന നിസാറിനെ നോക്കി ഭംഗിയിൽ ഒന്നു പുഞ്ചിരിച്ചതും അവളെ നോക്കാൻ സാധിക്കാത്ത വിധം അവന്റെ മുഖം താണുപോയ്

റസിയയുടെ പഠനം കഴിഞ്ഞിട്ടു മതി ഒരു കുഞ്ഞെന്നു പറഞ്ഞ് അവൻ തന്നെയായിരുന്നു കുട്ടി എന്ന അവളുടെ ആഗ്രഹത്തെ തള്ളി കളഞ്ഞത് എന്നാൽ ഷാഹിനയെ കൂടെ കൂട്ടാൻ വേണ്ടി അവനും വീട്ടുകാരും അതവളുടെ കഴിവുകേടായ് ചൂണ്ടി കാട്ടിയത് അവൾ മനസ്സിലാക്കിയതിന്റെ ഞെട്ടലായിരുന്നു അവന് ..

നിസാറിന്റെയും ഷാഹിനയുടെയും വിവാഹ ഒരുക്കങ്ങൾ നടക്കുമ്പോഴും ഷാഹിനയെ മഹർ നൽകി നിസാർ തന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടുന്നതുമെല്ലാം മറ്റുള്ളവർക്കൊപ്പം റസിയയും തീർത്തും നിസ്സംഗയായ് നോക്കി നിന്നു

തനിക്ക് ചുറ്റും നിൽക്കുന്നവർ തന്നെ സഹതാപത്തോടെ നോക്കുന്നതും പലതും പറയുന്നതും അവൾ കേട്ടെങ്കിലും ചുണ്ടിലെ നേർത്ത പുഞ്ചിരിയാൽ അവളതിനെയെല്ലാം നേരിട്ടു

വിവാഹ തിരക്കിനിടയിൽ പലവട്ടം നിസാറിന്റെ കണ്ണുകൾ റസിയയെ തേടിചെന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായ് തുടരുന്നതുപോലെ അവളാ നോട്ടങ്ങളെ എല്ലാം അവഗണിച്ചു വിട്ടു ..

വിവാഹ രാത്രിയിൽ നിസാറിന്റെ മുറിയിലേക്ക് പാലുമായ് പോകുന്ന ഷാഹിനയെ നോക്കി നിൽക്കുന്ന റസിയയെ ഒട്ടൊരു നൊമ്പരത്തോടെ യാണ് അവന്റെ മാതാപിതാക്കൾ നോക്കി നിന്നത് ..

അനാഥയായ് പോയവളുടെ അനാഥത്വത്തെ തങ്ങൾ മുതലെടുത്തു എന്ന ചിന്ത അവരെ കാർന്നുതിന്നു

ആദ്യരാത്രി ഷാഹിനയെ സ്വന്തമാക്കി അവളുടെ നഗ്നമേനിയെ തന്റേതാക്കി മാറ്റുമ്പോൾ നിസ്സാറിന്റെ മനസ്സിൽ തെളിഞ്ഞു വന്നത് റസിയയുടെ മുഖവും അവനെ എന്നും കൊതിപ്പിക്കുന്ന അവളുടെ ശരീരവുമായിരുന്നു ഒപ്പം തന്നെ തന്നോടവൾ ഇപ്പോൾ കാണിക്കുന്ന അവഗണനയും …

“എന്റെ റസീയാ…,,,കാമം അതിന്റെ പൂർണ്ണതയിലെത്തി ഷാഹിനയിലേക്ക് തളർന്നു വീഴുമ്പോൾ നിസാറിന്റെ നാവിൽ നിന്നും കേട്ട റസിയ വിളിയിൽ തകർന്നു പോയ് ഷാഹിന …

നേരം പുലർന്ന് ഓരോരുത്തരായ് ദിവസേനെ എന്നപോലെ തങ്ങളുടെ പതിവു ചായയ്ക്ക് വേണ്ടി റസിയയെ കാത്തു നിൽക്കുമ്പോൾ കയ്യിലൊരു ചെറിയ ബാഗുമായ് റസിയ നിസാറിനു മുന്നിലെത്തി തന്റെ കയ്യിൽ കരുതിയ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് അവനും വീട്ടുക്കാരും കാണുന്ന വിധം നീട്ടി പിടിച്ചു

അതിൽ തെളിഞ്ഞു കാണുന്ന രണ്ടു വരയിലേക്ക് അവരെല്ലാം ഞെട്ടലോടെയും അമ്പരപ്പോടെയും നോക്കി

“മോളെ….,,,വിളിച്ചു കൊണ്ട് നിസ്സാറിന്റെ ഉമ്മ മുന്നോട്ടുവന്നതും ഒരു നോട്ടം കൊണ്ട് അവൾ അവരെ തടഞ്ഞു ഒപ്പം തന്നെ തന്റെ കഴുത്തിൽ നിസ്സാർ അണിയിച്ച മഹർ ചെയിൻ വലം കയ്യാൽ ഊരി നിസ്സാറിനു മുമ്പിലായ് വെച്ച് അവന്റെ കണ്ണിലേക്കൊന്ന് നോക്കി

“അന്വോഷിച്ചു വരരുത് ഒരിക്കലും ,ഉപേക്ഷിച്ചു പോവുകയാണ് എല്ലാം ഇവിടെ തന്നെ സ്വീകരിക്കുകയാണ് പഴയ അനാഥ പട്ടം ..”

“ഇനി ഒരിക്കലെങ്കിലും തമ്മിലൊരു കൂടി കാഴ്ച ഉണ്ടായാൽ പിന്നൊന്നിനും വേണ്ടി ഞാനീ ഭൂമിയിൽ ബാക്കിയുണ്ടാവില്ല .. വാക്കാണ് .. ”

ഉറപ്പുള്ള ശബ്ദത്തിലവനോടു പറഞ്ഞു കൊണ്ടവൾ നടന്നകന്നപ്പോൾ തിരികെ കയറാൻ പറ്റാത്ത വിധം ആഴമുള്ള തെറ്റിന്റെ പടുകുഴിയിലേക്ക് വീണു പോയിരുന്നു നിസ്സാറും കുടുംബവും …