സത്യ
(രചന: Amie Bella Jaiz)
ആരുടെയൊക്കെയോ ഉറക്കെയുള്ള സംസാരം കേട്ടിട്ടാണ് സത്യ ഉണർന്നത്. അവൾ പതിയെ മൊബൈലെടുത്ത് സമയം നോക്കി,
“ഹോ ഇത്ര രാവിലെ തന്നെ ഉറക്കം ഞെട്ടി പോയല്ലോ! ഇതെന്തോന്ന് ഇത്ര കലപില ശബ്ദം? സമയം 9 മണി ആയിട്ടേ ഉള്ളൂ…!”
ഇത്രയും പറഞ്ഞ് പുതച്ച് പുതപ്പ് എടുത്ത് മാറ്റി, നന്നായി ഒന്നും മൂരി നിവർന്ന് അവൾ പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. ശേഷം പതിയെ ഡൈനിങ് ഹാളിൽ എത്തി സോഫയിൽ ചമ്രം പടിഞ്ഞിരുന്ന് ടിവി ഓണാക്കി സൂര്യ മ്യൂസിക് സെലക്ട് ചെയ്തു പാട്ട് കേൾക്കാൻ തുടങ്ങി…
” ഓ തമ്പുരാട്ടി എണീറ്റോ? നേരം 9 മണിയല്ലേ ആയിട്ടുള്ളൂ അല്ലേ.. മൂട്ടിൽ വെയില് തട്ടിയാലും എണീക്കാത്ത ഒരു ജന്തു.. ടി ഇന്ന് നിന്നെ പെണ്ണ് കാണാൻ വരുന്ന ദിവസമാ, അത് വല്ല ബോധമുണ്ടോ.. ആരാണ്ട് വീട്ടിൽ പോയി നിൽക്കാനുള്ള പെണ്ണാ… ”
ആരും ഞെട്ടണ്ട, സത്യയുടെ സ്വന്തം അമ്മൂമ്മയുടെ ഡയലോഗ് ആണ്. ഇത് സ്ഥിരം കേൾക്കുന്നതിനാൽ അവൾക്ക് ഇത് കേൾക്കാൻ യാതൊരു ഉളുപ്പുമില്ല.
നന്നായി ഒന്നു പല്ലിൽ കാണിച്ച് അവൾ തന്റെ പരിപാടി തന്നെ നോക്കി നിന്നു. സ്ഥിരം കലാപരിപാടി ആയതിനാൽ മുത്തശ്ശിക്കും വലിയ കുഴപ്പമില്ല.
“അല്ലേലും നന്നാക്കാൻ കഴിയാത്തതിന് പിന്നെയും പിന്നെയും നന്നാക്കാൻ നോക്കിയിട്ട് ഒരു കാര്യവുമില്ലല്ലോ ”
അതും പറഞ്ഞു പിറുപിറുത്ത് അവർ തന്നെ റൂമിലേക്ക് പോയി.
” അമ്മ എനിക്ക് ചായ കിട്ടിയില്ല.. ”
“വേണേൽ ഒന്ന് എടുത്തു കുടിക്കടീ”
അമ്മയുടെ മാസ് മറുപടി.
ഓ ഞാൻ ഇതൊക്കെ എന്തോരം കേട്ടിരിക്കുന്നു എന്ന ഭാവത്തിൽ അവൾ നല്ല അന്തസ്സായിട്ട് ചായ എടുത്തു പലഹാരവും കൂട്ടി കഴിച്ച് ഏമ്പക്കം വിട്ട് എണീറ്റു.
” മോളെ ഇന്ന് നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ട് ചെക്കൻ ഡോക്ടർ ആണെന്ന് പറഞ്ഞത്.
നിന്റെ ഈ തുള്ളിക്കളി എല്ലാം ഒന്ന് മാറ്റി നല്ല അടക്കത്തിലും ഒതുക്കത്തിലും ഒന്ന് നിക്കണേ.. ഇനി സാരി ഉടുക്കാൻ പറ്റിയില്ലെങ്കിലും ഞാൻ ഇന്നലെ വാങ്ങിത്തന്ന ആ ചുരിദാർ എങ്കിലും ഒന്ന് എടുക്കു. വന്നു കാണുന്നവരെ എങ്കിലും നിന്നെ ഒന്ന് മനുഷ്യ കോലത്തിൽ കണ്ടോട്ടെ ”
അമ്മ ആരംഭിച്ചു…
” അമ്മ ഞാൻ എന്താ ഇപ്പോൾ മനുഷ്യൻ അല്ലേ… അതെന്താ അവരെന്നെ വിലക്ക് എടുക്കാൻ വരുന്നതാണോ.. ഈ പെണ്ണ് കാണലും ചെക്കൻ കാണലും ഒന്നും എനിക്ക് ഇഷ്ടമല്ല. എന്നിട്ടും ഞാൻ അമ്മയുടെ ഇഷ്ടത്തിന് നിന്ന് തരുമെന്ന് മാത്രം.. എന്താ എന്നെ ഈ ഷോർട്ട്സ് ഇട്ടു അവര് കണ്ടാൽ..? ”
” എന്ത്? ഈ കുട്ടി കളസത്തിലോ? ”
അമ്മ ആകെ ഞെട്ടിത്തരിച്ചു…
” എടി സുഭദ്ര നിനക്ക് അങ്ങനെ തന്നെ വേണം.. ഇതിലും വലുതെന്തോ വരേണ്ടതാ നിനക്ക് ഇത്രമാത്രം ആയി എന്നോർത്ത് സമാധാനിച്ചോ? ”
മുത്തശ്ശി വീണ്ടും വീണ്ടും കൗണ്ടർ അടിച്ചു തകർത്തു കൊണ്ടിരിക്കുന്നു..
” ഈ തള്ളയെ ഞാനിന്ന് കൊല്ലും… ”
സത്യ പല്ലു കടിച്ച് സ്വയം പിറുപുറത്ത് റൂമിലേക്ക് കയറിപ്പോയി…
” അമ്മേ അവള് ശരിക്കും അങ്ങനെ തന്നെ ചെയ്യുമോ? ”
” ആ എനിക്ക് എങ്ങനെ അറിയാം നിങ്ങടെ അല്ലേ മോള്, നിന്റെ കെട്ടിയോൻ എന്റെ മകൻ സോമനിങ്ങ് വരട്ടെ, അവനാണ് ആ കുട്ടിദേവാങ്കിയെ ഇത്രയും വഷളാക്കിയത്.. ”
ഇതും കേട്ടുകൊണ്ടാണ് സത്യയുടെ അച്ഛൻ സോമന്റെ വരവ്.. വന്നു കയറിയപ്പോൾ തന്നെ അദ്ദേഹത്തിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
സുഭദ്ര സങ്കടം പറച്ചിൽ തുടങ്ങുന്നതിനു മുൻപേ അയാൾ ചാടിക്കേറി പറഞ്ഞു,
” നിങ്ങളോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് നിങ്ങളുടെ പഴയ നിയമങ്ങളും കൊണ്ട് അവളുടെ അടുക്കലേക്ക് ചെല്ലരുത് എന്ന്, ഇപ്പോഴത്തെ കുട്ടികളെ ആജ്ഞാ ശൈലി കൊണ്ടൊന്നും മാറ്റിയെടുക്കാൻ പറ്റില്ല, അവളോട് സൗഹാർദ്ദപരമായി ഇടപെടൂ.. എന്റെ മോള് അങ്ങനെ ചെയ്താൽ ആരോടും ഒന്നും എതിർത്ത് പറയാനോ അനുസരണക്കേട് കാണിക്കാനോ നിൽക്കില്ല അതെനിക്കറിയാം.. ”
” ആ എന്നാ അമ്മയുടെ മോൻ പോയി അവളോട് കുട്ടികളെസം ഇടല്ലേ എന്ന് പറഞ്ഞ് മനസ്സിലാക്കുക.. മോൻ പോയാട്ട്… ”
സോമൻ പതിയെ സത്യയുടെ റൂമിലേക്ക് കയറി.
” കുട്ടൂസ് എന്താണ്..! ഇന്നിവിടെ കുറച്ചു വിരുന്നുകാർ വരുന്ന കാര്യം നിനക്കറിയില്ലേ!!
“ഹും.. അയിന് വിരുന്നുകാർ അല്ലല്ലോ, പെണ്ണുകാണാൻ വരുന്ന ആൾക്കാരല്ലേ.. എന്നെ കെട്ടിച്ചുവിടാൻ എന്താണ് ഇത്ര ധൃതി
” ഇതാ നല്ല കഥ! മോൾ എന്തിനാ എഴുതാപ്പുറം വായിക്കുന്നത്. അവരെ ഒരു വിരുന്നുകാർ ആയിട്ട് കണ്ടാൽ മതി. അവർ വരുന്നു. നമ്മളോടൊപ്പം അല്പസമയം ചെലവഴിക്കുന്നു. രണ്ടുപേർക്കും പരസ്പരം നല്ലതായി തോന്നുകയാണെങ്കിൽ ഭാവിയിലേക്ക് എന്തെങ്കിലുമൊക്കെ ആകാമോ എന്ന് നമ്മൾ ചിന്തിക്കുന്നു. അങ്ങനെ ഓക്കേ എന്ന് തോന്നിയാൽ നമ്മൾ കൂടുതൽ ആലോചിച്ച ഒരു തീരുമാനമെടുക്കും അത്രയല്ലേ ഉള്ളൂ… മോൾക്ക് ഇപ്പോൾ 22 വയസ്സ് കഴിഞ്ഞില്ലേ.. അതിന്റേതായ ഒരു ടെൻഷനും വിഷമമൊക്കെ മുത്തശ്ശിക്കും അമ്മയ്ക്കും അച്ഛനും ഒക്കെ ഉണ്ടെന്നു കൂട്ടിക്കോളൂ. എന്നുവച്ച് ഒന്നിനും അച്ഛൻ മോളെ നിർബന്ധിക്കില്ല. മോൾക്ക് ഒരു പ്രണയം ഉണ്ടെന്നറിഞ്ഞാൽ പോലും അത് അന്വേഷിച്ച് ശരിയാണെങ്കിൽ അത് നടത്തി തരാനല്ലേ അച്ഛൻ ശ്രമിക്കൂ. ഇതിപ്പോൾ ഒരു ജീവിതം വേണമെങ്കിൽ പ്രണയം ഇല്ലാത്ത സ്ഥിതിക്ക് നമ്മൾ ഇങ്ങനെ ഒന്നു നോക്കുന്നു. ഓക്കെയാണെങ്കിൽ നമുക്ക് മുൻപോട്ട് കൊണ്ടോകാം അതല്ലെങ്കിൽ നമുക്ക് വേറെ ചിന്തിക്കാം.. ഇത്ര സിമ്പിൾ ആയി കണ്ടാൽ പോരേ… മുത്തശ്ശിയും അമ്മയും ഒക്കെ പഴയകാല ചിന്താഗതി ഉള്ള ആൾക്കാരാണ്. അവരോടും നമുക്ക് ഒരിക്കലും തർക്കിച്ചു ജയിക്കാൻ പറ്റില്ല. കാരണം രണ്ടുപേരുടെയും മനസ്സു നിറയാൻ നിന്റെ ഭാവിയും സന്തോഷവും മാത്രമാണ്. അവരെ അവരുടേതായ രീതിയിൽ സ്നേഹിക്കാനും മനസ്സിലാക്കാനും നമ്മൾ ശ്രമിക്കണം. അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്… ഞാൻ പറയേണ്ടത് പറഞ്ഞു ഇനി മോൾ ചിന്തിക്കുക.. ”
“മ്മ്… എനിക്ക് മനസ്സിലായി അച്ഛാ..”
“അയ്യേ അച്ഛടെ മോൻ വിഷമിക്കേണ്ട.. സദ്യ കൊച്ച് എന്റെ മോളല്ലല്ലോ മോനല്ലേ… എന്റെ കുഞ്ഞ് അച്ഛൻ എന്നും ബെസ്റ്റ് ആണ്. ന്റെ മോൾ എന്ത് തീരുമാനം എടുത്താലുംഅച്ഛൻ ഒക്കെ ആണ് .. ഹാപ്പി ആയിരിക്കു. വരുന്ന ചെക്കൻ നല്ലതാണെങ്കിൽ നീ ഒന്ന് വായി നോക്കിക്കോ… പറ്റുമെങ്കിൽ നമുക്ക് ചൂസ് ചെയ്താൽ മതിയല്ലോ.. എങ്ങനെയുണ്ട്😆”
” ഒരു കൈ നോക്കാം അല്ലേ അച്ഛാ… ”
ഇതാണ് അവർ അച്ഛനും മോളും… സംഭവം കളറല്ലേ..
സമയം പതിയെ കടന്നുപോയി. അങ്ങനെ വിശിഷ്ടാതിഥികളെല്ലാം സത്യയുടെ വീട്ടിലെത്തി…
മുഖത്ത് വളരെയധികം ടെൻഷൻ നിറച്ച് ശക്തിയുടെ അമ്മ ഇടയ്ക്കിടെ അവളെ ഏന്തിവലിച്ചു നോക്കുന്നുണ്ട്…
എവിടെ? അവളുടെ റൂമിന്റെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു… എന്തു കോലത്തിൽ വരുമോ ആവോ? അവർ ഒന്നു നെടുവീർപ്പിട്ട് വന്നവരെ സ്വീകരിച്ചിരുത്തി.
കല്യാണ ചെറുക്കനും, ചെറുക്കന്റെ അച്ഛനും അമ്മയുംഅനിയത്തി മാത്രമേയുള്ളൂ
” ഞങ്ങൾ വൈകിയോ! ഇതാണ് എന്റെ മോൻ രുദ്രൻ… ഇത് അവന്റെ അമ്മ പാർവതി ഇത് അനുജത്തി നീതു. ഡിഗ്രിക്ക് പഠിക്കുന്നു. എന്റെ ഭാര്യ പാർവതി പിഎം സ്കൂളിലെ ഹെഡ്മിസ്ട്രസ് ആണ്. എന്നെ പിന്നെ അറിയാലോ ഞാൻ ചെറിയൊരു സൂപ്പർമാർക്കറ്റ് നോക്കി നടത്തുന്നു.
വന്ന സമയം തൊട്ട് രുദ്രന്റെ അച്ഛൻ പ്രഭാകരൻ അവരെ സ്വയം പരിചയപ്പെടുത്തി. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും സംസാരം തന്നെയായിരുന്നു..
സത്യയുടെ അമ്മ ഇടയ്ക്കിടെ അവളുടെ റൂമിലേക്ക് നോക്കുന്നുണ്ട് എവിടെ വാതിലൊന്നും തുറന്നിട്ടില്ല…
” മോളെ വിളിക്ക്… ”
സോമൻ പറഞ്ഞു
അത് കേൾക്കേണ്ട താമസം മുകളിലെ റൂമില് വാതിൽ തുറന്നു.
പതിയെ മുകളിൽനിന്നും സത്യ താഴേക്ക് ഇറങ്ങി നടന്നുവന്നു. ചുവന്ന കസവ് സാരി ആയിരുന്നു സദ്യ ഉടുത്തിരുന്നത്. അമ്മ എടുത്തു വച്ച കാശിമാലയും നീളൻ കമ്മലും രണ്ട് ചെറിയ വളകളും കാലിൽ കൊലുസും എല്ലാം ഇട്ട് അതീവ സുന്ദരി ആയിട്ടായിരുന്നു സത്യയുടെ വരവ്..
ഇതെല്ലാം കണ്ട് സത്യയുടെ അച്ഛന്റെ വാ പോലും വളർന്നു പോയി… മോൾക്ക് ഇത്രയ്ക്ക് അനുസരണയോ എന്നൊരുപക്ഷേ അച്ഛൻ ചിന്തിച്ചു പോയിട്ടുണ്ടാവും😆
വന്നവരുടെയും മുഖഭാവം മറിച്ചൊന്നുമായിരുന്നില്ല,
അവരും ഞെട്ടലിൽ തന്നെയായിരുന്നു.
പ്രത്യേകിച്ചരുദ്രൻ…
അവൾ പതിയെ മന്ത്രം നടന്നുവെന്ന് അമ്മയുടെ അടുത്തായി നിന്നു…
എന്നിട്ട് എല്ലാവരെയും നോക്കി…
എല്ലാവരുടെയും മുഖഭാവത്തിൽ തൃപ്തി മാത്രം.
രുദ്രന്റെ അമ്മ പാർവതി എണീറ്റ് സത്യയുടെ കൈപിടിച്ച് അവരുടെ അടുത്തേക്ക് കൊണ്ടുവന്നിരുത്തി.
സത്യപതിയെ രുദ്രന്റെ മുഖത്തേക്ക് നോക്കി…
ഒരിടം ചെറുപുഞ്ചിരിയാൽ രുദ്രൻ അവളെ സ്വാഗതം ചെയ്തു.
അവർക്ക് എല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഏറെ ബോധിച്ച മട്ടാണ്..
അവസാനം രുദ്രന്റെ അച്ഛൻ കട്ടിയുടെ അച്ഛനോട് പറഞ്ഞു മക്കൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ അല്ലേ ചടങ്ങൊന്നും നമ്മൾ തെറ്റിക്കേണ്ട…
എല്ലാവരും അതിനു സമ്മതം കൊടുത്ത് രുദ്രനും സദ്യയും മുകളിലെ ബാൽക്കണിയിലേക്ക് പോയി…
ബാക്കിയെല്ലാവരും താഴെ നിന്ന് വിശേഷം പറച്ചിൽ തന്നെ….
“ഹ്മ്മ് ”
സത്യ ശബ്ദമുണ്ടാക്കി ബാൽക്കണിലേക്ക് ചെന്നു…
“എന്താണ്…”
” കുന്തം ”
അത്രയും പറഞ്ഞു സത്യ ഓടിച്ചെന്ന് രുദ്രനെ കെട്ടിപ്പിടിച്ചു…
” എന്നെ ഇഷ്ടം ആയിട്ടുണ്ടാവും രുദ്രേട്ടാ. ”
” പിന്നെ ഇഷ്ടമാവാതെ… വഴക്കാളി ഈ കോലത്തിൽ വന്ന എന്നെയും ഞെട്ടിച്ചു കളഞ്ഞില്ലേ.. ”
അവളെ തിരിച്ചും കെട്ടിപ്പിടിച്ച് രുദ്രൻ പറഞ്ഞു.
” പാവം എന്റെ അച്ഛൻ എങ്ങനെയാണ് രുദ്രേട്ടന്റെ കാര്യം ഏറ്റെടുക്കൽ അവതരിപ്പിച്ചത്… നമ്മുടെ കാര്യം അച്ഛനോട് പറയാനിരിക്കുകയാണ് രുദ്രേട്ടന്റെ തന്നെ കല്യാണം കാര്യം എന്നോട് ആയിട്ട് അച്ഛൻ വന്നു പറയുന്നത്.. പിന്നീട് ഞാൻ ഓർത്തു അച്ഛൻ കണ്ടുപിടിച്ചു തന്ന പോലെ തന്നെ ആയിരിക്കട്ടെ ഇതും.. എന്റെ അച്ഛൻ സന്തോഷിക്കട്ടെ എന്ന്… അതിനുവേണ്ടി എന്റെ രുദ്രേട്ടനും സമ്മതിച്ചല്ലോ.. എനിക്ക് ഒത്തിരി സന്തോഷമായി.. ”
“നിന്റെ സന്തോഷമല്ലേ പെണ്ണേ എന്റെയും സന്തോഷം…
അച്ഛനും അമ്മയ്ക്കും എല്ലാം നേരത്തെ അറിയാം. പക്ഷേ അവർ അത് ഒരിക്കലും നിന്റെ അച്ഛന്റെ അടുത്തും അമ്മയുടെ അടുത്തും പറയില്ല… എല്ലാവരും ഇന്ന് കണ്ടു ഇന്ന് തന്നെ ഉറപ്പിക്കുന്ന രീതിയിൽ ആവട്ടെ… നമുക്ക് അവർക്ക് ഇങ്ങനെയൊക്കെ സന്തോഷം കൊടുക്കാൻ അല്ലേ സാധിക്കു… എന്നാലും കുട്ടി പാന്റ് ഇട്ടുവരുന്ന ഒരു സദ്യയാണ് ഞാൻ പ്രതീക്ഷിച്ചത്…നീ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു…”
” ഇനി എന്തുമാത്രംഞെട്ടാൻ കിടക്കുന്ന നിങ്ങൾ … ”
അല്പനേരം അവർ സംസാരിച്ചിരുന്നു….
ഏറെ സമയം കഴിഞ്ഞ് രണ്ടു കുടുംബങ്ങളും ഒന്നായി. സന്തോഷത്തോടെ വിവാഹവും ഉറപ്പിച്ച് വന്നവർ മടങ്ങി.
രാത്രി സത്യായുടെ കുടുംബം ഒരുമിച്ച് അത്താഴം കഴിച്ച്.
പതിവുപോലെ ഉമ്മരത്ത് കസേരയിൽ അച്ഛൻ കണ്ണടച്ചു കിടന്നപ്പോൾ… സത്യ അച്ഛന്റെ മടിയിലേക്ക് കയറിയിരുന്നു.
” എത്ര കൊല്ലമായി തുടങ്ങിയിട്ട്..? ”
അച്ഛൻ അവളോട് ചോദിച്ചു…
” എന്തോന്നച്ചെ…!”
അല്പം ഞെട്ടലോടെ സത്യ തിരിച്ചു ചോദിച്ചു…
” ഹേയ് ഞാൻ ചോദിച്ചത് നിന്റെ പ്രണയത്തിന്റെ കാര്യമാ…
രണ്ടുമൂന്നു കൊല്ലമായില്ലേ എന്റെ മുമ്പിന്ന് ഇതെല്ലാം ഒളിപ്പിച്ചു നടക്കുന്നു.. ഞാനും കരുതി നീയായിട്ട് പറയട്ടെ എന്ന്. എവിടെ? എന്തെടുക്കുവാ പറയില്ല എന്ന് തോന്നിയ നിമിഷമാണ് ബ്രോക്കർ നാണപ്പന്റെ സഹായത്തോടെ ഒരു കല്യാണാലോചന ആയിട്ട് ഇങ്ങനെയൊക്കെ ആക്കി തീർക്കാം എന്ന് ഞാനും കരുതിയത്. അപ്പോഴെങ്കിലും എന്റെ പുത്രി എന്നോടെല്ലാം ഏറ്റുപറയും എന്ന് കരുതി.. എവിടെ… എന്നിട്ട് എങ്ങനാ ഡോക്ടറെ ഇഷ്ടപ്പെട്ടോ… ”
കണ്ണുനിറച്ച് സത്യാ അച്ഛന്റെ മുഖത്തേക്ക് നോക്കി..
” അച്ഛാ.. എങ്ങനെ അറിഞ്ഞു ”
” ഞാനേ നിന്റെ അച്ഛനല്ലേ മോളെ… എന്റെ കുട്ടിയുടെ ഇഷ്ടം ഞാൻ അല്ലാണ്ട് പിന്നെ ആര് തിരിച്ചറിയാനാ… അത് നടത്തി തരാൻ അച്ഛനല്ലേ സാധിക്കൂ… മോള് പറഞ്ഞാലും ഇല്ലേലും അത് ഞങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് അച്ഛൻ അറിയാം. ഒരുപക്ഷേ അച്ഛൻ എങ്ങനെ മനസ്സിലാക്കാൻ പറ്റിയ പോലെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും പറ്റില്ലല്ലോ.. അതുകൊണ്ട് ഞാനും ബ്രോക്കറുടെ സഹായത്തോടെ ഒരു കല്യാണം നാടകം കളിക്കാൻ തീരുമാനിച്ചത്.. സംഭവം സെറ്റ് ആയില്ലേ.. ”
” അച്ഛനെ എന്റെ മുത്താണ്… 😘 ”
രണ്ടുപേരും പൊട്ടിച്ചിരിയോടെ കസേരയിൽ കെട്ടിപ്പിടിച്ചിരുന്നു…
അതെ ഇങ്ങനെയുള്ള അച്ഛനും അമ്മമാരും ഉണ്ട്.. മക്കളെ മനസ്സിലാക്കുന്ന മക്കളുടെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കുന്ന. അവരുടെ ശരിയും തെറ്റും അവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്ന… അവരുടെ വഴികാട്ടിയായും സുഹൃത്തായും കൂടെ നിൽക്കുന്ന രക്ഷിതാക്കളും ഉണ്ട്.
ശുഭം