അച്ഛൻ ഒന്നു പറ സ്വർണ്ണം എടുത്തോളാൻ, ഭയങ്കര അഭിമാനിയാ സന്തോഷ് ചേട്ടൻ..

ഭാര്യയുടെ സ്വർണ്ണം ലോക്കറിൽ
(രചന: DrRoshin Bhms)

“എന്താ ഇപ്പോ ,ചെയ്യുക സന്തോഷ് ആകെ വിഷമത്തിലായ് “.

ഭാര്യ അനില പറഞ്ഞു .

“നിങ്ങള് ലോക്കറിലിരിക്കുന്ന ,എൻ്റെ സ്വർണ്ണം എടുത്ത് പണയം വയ്ക്ക് ,തൽക്കാലത്തേക്ക് അത് എടുത്തു ഉപയോഗിക്ക് ,ബിസിനെസ്സ് റെഡിയാകുമ്പോൾ ,തിരിച്ചെടുക്കാലൊ .”

അതു വേണ്ട … സന്തോഷ് തീർത്തു പറഞ്ഞു .

ഭാര്യ അനില ഉടനെ ഫോൺ എടുത്ത് അവളുടെ അച്ഛനെ വിളിച്ചു .അവളുടെ അച്ഛൻ ഫോൺ എടുത്തു .

അനില :- അച്ഛൻ ഒന്നു പറ ,സ്വർണ്ണം എടുത്തോളാൻ ,ഭയങ്കര അഭിമാനിയാ സന്തോഷ് ചേട്ടൻ ,ഒന്നു പറ അച്ഛാ …

അങ്ങനെ അനിലയുടെ, അച്ഛനും കുറെ പറഞ്ഞ് നോക്കി .പക്ഷെ സന്തോഷ് തയ്യാറാകുന്നില്ല .

അങ്ങനെ അനില ,സന്തോഷിൻ്റെ കൂട്ടുകാരൻ നാരായണൻ കുട്ടിയെ വിളിക്കുന്നു .

നാരായണൻ കുട്ടി വീട്ടിലെത്തുന്നു .

നാരയൺകുട്ടി പറയുന്നു .

“ടാ ,ഭാര്യയുടെ സ്വർണ്ണം പണയം വെയ്ക്കുന്നതിൽ എന്താണ് തെറ്റ് .

പക്ഷെ എത്ര പറഞ്ഞിട്ടും ,സന്തോഷ് ലോക്കറിൽ നിന്ന് സ്വർണ്ണം എടുക്കാൻ തയ്യാറാകുന്നില്ല .

ഒരു പാട് പറഞ്ഞിട്ടും കേൾക്കാത്തതു കൊണ്ട് സംശയം തോന്നി ,നാരായൺകുട്ടി ചോദിക്കുന്നു .

“ടാ .. ലോക്കറിൽ സ്വർണ്ണം ഇല്ലെ … ” .

സന്തോഷ് ,യാതൊരു കൂസലുമില്ലാതെ പറഞ്ഞു .

ഇല്ല …

നീ ,എവിടെ പണയം വെച്ചു .
നാരയൺകുട്ടി ചോദിച്ചു .
ഇതൊക്കെ ,മോഷമല്ലെ ,നാരയൺകുട്ടി ദേഷ്യപ്പെട്ടു .

ഇപ്പൊ ,അങ്ങനെയായൊ ,നിനക്ക് കഴിഞ്ഞ വർഷം ,ഒരു 4 ലക്ഷം തന്നത് എവിടെ നിന്നാ …. നീ വന്നു കരഞ്ഞപ്പോ ഞാൻ എടുത്തു പണയം വെച്ചു .

അപ്പോൾ ബാക്കി സ്വർണ്ണമൊ ..?

” അത് ,അവടെ അപ്പനു കടം ആണെന്ന് പറഞ്ഞപ്പോ ,കുറച്ച് എടുത്തു വിറ്റു .

ഇതു പറഞ്ഞു നിൽക്കുന്ന സമയം ,അങ്ങോട്ടേക്ക് അനിലയുടെ അച്ഛനും എത്തി .

അവർ മൂന്ന് പേരും ആലോചിച്ചു .

മൂന്ന് മാസങ്ങൾക്ക് ശേഷം ,അങ്ങനെ
ഒരു ദിവസം നാരയണൻകുട്ടിയുടെ ഭാര്യയും ,അനിലയുടെ അമ്മയും ,അനിലയുടെ വീട്ടിൽ ഒത്തുകൂടി .

അനില :- സന്തോഷ് ചേട്ടൻ സ്വർണ്ണം മൊത്തം ലോക്കറിൽ വെച്ചേക്കുവാ ….

ഇത് കേട്ട് നാരയൺകുട്ടിയുടെ ഭാര്യ സിന്ധു പറഞ്ഞു .

സിന്ധു :- നാരായണേട്ടൻ ആവശ്യം വന്നാൽ പോലും സ്വർണ്ണം പണയം വയ്ക്കില്ല ,മൂന്ന് മാസം മുൻപ് എല്ലാം ലോക്കറിൽ കൊണ്ടു പോയ് വെച്ചു .

ഇത് കേട്ട് അനിലയുടെ അമ്മ പറഞ്ഞു .

അമ്മ :- ടീ ,നിൻ്റെ അച്ഛനും തുടങ്ങി ഇപ്പോ ഈ പണി ,ഒരു മൂന്ന് മാസം മുൻപ് എൻ്റെ കുറച്ച് സ്വർണ്ണവും പുള്ളി കൊണ്ട് പോയ് ലോക്കറിൽ വെച്ചു .

ഇതൊക്കെ കേട്ട്, സന്തോഷും, നാരയണൻ കുട്ടിയും മിണ്ടാതെ നിൽക്കുമ്പോൾ ,അനിലയുടെ അച്ഛൻ പറഞ്ഞു .

“അങ്ങനെ എത്ര എത്ര സ്വർണ്ണങ്ങൾ, ഏതൊക്കെ വീട്ടിൽ ലോക്കറിലിരിപ്പുണ്ട് എന്ന് തമ്പുരാന്നിയാം”

Leave a Reply

Your email address will not be published. Required fields are marked *