അവന്റെ കൈകൾ എന്റെ തോളിലൂടെ ഇഴഞ്ഞു ഇടുപ്പിൽ എത്തി. എനിക്ക് ശരീരമാകെ കുളിരു കോരി. ആകെ മൊത്തം ഒരു വിറയൽ…

(രചന: ഐഷു)

ട്രെയിൻ ഓടിക്കൊണ്ടിരുന്നു. അടുത്തുള്ള സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

സീറ്റിൽ എന്റെ അടുത്താണ് അഭി ഇരിക്കുന്നത്. എന്നെ ചേർത്ത് പിടിച്ചിരുന്ന അവന്റെ കൈകൾക്ക് മുറുക്കം കൂടി.

അവന്റെ കൈകൾ എന്റെ തോളിലൂടെ ഇഴഞ്ഞു ഇടുപ്പിൽ എത്തി. എനിക്ക് ശരീരമാകെ കുളിരു കോരി. ആകെ മൊത്തം ഒരു വിറയൽ ദേഹത്തേക്ക് പടരുന്ന പോലെ.

ഇടുപ്പിൽ അമർന്ന കൈകൾ എന്നെ അവന്റെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു.

അടുത്തെങ്ങും ആരുമില്ല.

ഞാൻ പിടയ്ക്കുന്ന മിഴികളോടെ അഭിയെ നോക്കി. പ്രണയത്തോടെ അവൻ എന്നെ നോക്കുകയാണ്. അവന്റെ കണ്ണിൽ നിറയെ പ്രണയം.

എനിക്ക് ശരീരം വിറയ്ക്കുന്ന പോലെ തോന്നി. പനി പിടിച്ച പോലെ ദേഹം കുളിർന്നു. രോമങ്ങൾ എഴുന്നേറ്റു. ആദ്യമായിട്ടാണ് ഒരു പുരുഷൻ എന്നെ തൊടുന്നത്.

മീനു… അവൻ വിളിച്ചു.

ഉം…  ഞാൻ മൂളി.

ഐ ലവ് യു… പ്രണയത്തോടെ അവൻ എന്റെ കാതിൽ പറഞ്ഞു.

ലവ് യു ടു അഭി

നിന്നെ എനിക്ക് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല.

ഞാനും… ഇതൊക്കെ സ്വപ്നം ആണോന്ന് തോന്നുന്നു.

എനിക്കും അങ്ങനെ തോന്നുന്നു. നീയെന്റെ അരികിലുണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

അഭീ… നീയെന്നെ സങ്കടപ്പെടുത്താതെ നോക്കില്ലേ.

നോക്കും മീനു. നിനക്ക് എന്താ എന്നെ വിശ്വാസം ഇല്ലേ.

ഉണ്ട്…

എല്ലാരേം ഉപേക്ഷിച്ചു എനിക്ക് വേണ്ടി വന്നതല്ലേ നീ. പൊന്ന് പോലെ നോക്കും നിന്നെ.

അതുമതി എനിക്ക്.

നീ എന്തെങ്കിലും കഴിച്ചോ?

അമ്മ ദോശ ചുട്ട് തന്നു.

നീ വരുമോ ഇല്ലേ എന്നൊന്നും അറിയാത്തോണ്ട് എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. ഇപ്പോൾ  നല്ല വിശപ്പുണ്ട്.

എങ്കിൽ അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ എന്തെങ്കിലും വാങ്ങിക്ക്. വിശന്ന് ഇരിക്കേണ്ട.

ഉം.. വാങ്ങാം.

അഭി ഒന്നുകൂടി എന്നെ ചേർത്ത് ഇരുത്തി.

ഞാനും അവനും പരസ്പരം മുട്ടി ഉരുമി ഇരുന്നു.

ടിക്കറ്റ് ചെക്കർ ടിക്കറ്റ് ചോദിച്ചു വന്നപ്പോൾ ഞാൻ നീങ്ങി ഇരുന്നു. അഭി ടിക്കറ്റ് എടുത്തു കാണിച്ചപ്പോൾ അയാൾ പോയി.

വിൻഡോ സൈഡിലേക്ക് നീങ്ങി ഇരുന്ന എന്നെ അവൻ ഇടുപ്പിൽ പിടിച്ചു അടുത്തേക്ക് വലിച്ചു. ഞാൻ പിന്നെയും അവനെ മുട്ടി ഉരുമി അങ്ങനെ ഇരുന്നു.

അവൻ ചുറ്റിനും ഒന്നും നോക്കിയിട്ട് എന്റെ നേരെ തിരിഞ്ഞു. ഞാൻ മുഖം കുനിച്ചു കളഞ്ഞു.

അഭി എന്റെ താടി തുമ്പിൽ പിടിച്ചു എന്റെ മുഖം ഉയർത്തി.

ഇടുപ്പിൽ അമർന്ന വിരലുകൾ ഒന്നുകൂടെ എന്നെ ഇറുക്കി. എനിക്ക് വിറച്ചു. ഞാൻ അവനെ നോക്കാതെ മുഖം ചരിച്ചപ്പോൾ അഭി എന്റെ മുഖത്തിന്‌ അടുത്തേക്ക് അവന്റെ മുഖം കൊണ്ട് വന്നു.

വിൻഡോ വഴി പുറത്തേക്ക് നോക്കി ഇരുന്ന എന്റെ കവിളിൽ അവന്റെ ചുണ്ട് പതിഞ്ഞു. തണുപ്പുള്ള ഒരു ചുംബനമായിരുന്നു അത്. അത്രയും സോഫ്റ്റ്‌. എനിക്ക് ഷോക്കടിച്ച പോലെ തോന്നി. ആകെ മൊത്തം ഒരു കുളിരു.

എനിക്ക് അവനെ നോക്കാനേ തോന്നിയില്ല. നാണക്കേടും ചമ്മലും എന്തൊക്കെയോ തോന്നുന്നു.

അഭി എന്റെ ഇടുപ്പിൽ നിന്ന് കൈ എടുത്ത് എന്റെ വലത് കൈവിരലിൽ വിരൽ കോർത്തു.

മീനു… ഇങ്ങോട്ട് നോക്ക്.

ഞാൻ നോക്കിയില്ല.

അഭി എന്റെ മുഖം ബലമായി അവനു നേരെ തിരിച്ചു.

ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞതും ഞാൻ മുഖം താഴ്ത്തി.

ഞാൻ നിന്റെ ചുണ്ടിൽ ഉമ്മ വച്ചോട്ടെ

എന്റെ കാതിനരുകിൽ വന്ന് അവൻ മെല്ലെ ചോദിച്ചു.

എനിക്ക് ഉടലാകെ കുളിർന്നു പോയി.

ഞാൻ ഒന്നും മിണ്ടിയില്ല. അഭിയുടെ നോട്ടത്തിൽ ഞാൻ തളർന്നു പോകുന്ന പോലെ തോന്നി.

എന്റെ മൗനം അവൻ സമ്മതമായി കണ്ടു.

പുറത്തേക്ക് നോക്കി ഇരുന്ന എന്റെ മുഖം അവൻ അവന് നേർക്ക് തിരിച്ചു. അഭിയെ നോക്കാതെ ഞാൻ മിഴികൾ താഴ്ത്തി. അവൻ മുഖം കുനിച്ചു വന്ന് എന്റെ ചുണ്ടിൽ അവന്റെ ചുണ്ട് കൊണ്ട് ഒന്ന് തൊട്ടു. ജസ്റ്റ്‌ അങ്ങനെ തൊട്ടപ്പോൾ തന്നെ എനിക്ക് വിറച്ചു.

ഞാൻ എഴുന്നേറ്റ് വാതിലിന് അരികിലേക്ക് നടന്നു. അവനും എനിക്ക് പിന്നാലെ വന്നു. വാതിലിന് അടുത്തായി പുറത്തേക്ക് നോക്കി ഞാൻ നിന്നപ്പോൾ ആ വാതിലിൽ ചാരി അവൻ നിന്നു. എനിക്ക് സംരക്ഷണം എന്നോണം.

ഇവിടെ ഇങ്ങനെ നിക്കുമ്പോ കാറ്റ് കൊണ്ട് വാതിൽ ചിലപ്പോൾ അടഞ്ഞു പോകും.

അവൻ പറഞ്ഞത് കേട്ട് ഞാൻ പ്രണയത്തോടെ അവനെ നോക്കി. ആ വാതിൽ കാറ്റിൽ അടയാതിരിക്കാനും ഞാൻ തെറിച്ചു പുറത്ത് പോകാതിരിക്കാനും എനിക്ക് സംരക്ഷണം നൽകി അഭി അതിൽ ചാരി നിൽക്കുന്നത് ഞാൻ നോക്കി നിന്നു.

പിന്നെ പതിയെ കാൽ പുറത്തേക്ക് ഇട്ട് ആ പടിയിൽ ഇരുന്നു.

ട്രെയിൻ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു. എന്റെ ഷാൾ കാറ്റിൽ പറക്കുന്നുണ്ട്. ഞാൻ അവിടെ ഇരുന്നപ്പോ മനുവും എന്റെ അടുത്തിരുന്നു. വീണ്ടും അടുത്ത് മുട്ടി ഉരുമി. അവൻ അടുത്ത് ഇരിക്കുമ്പോ തന്നെ എനിക്ക് ശരീരം കുളിരുകയാണ്. എന്താണെന്ന് അറിയില്ല.

അടുത്ത സ്റ്റേഷനിൽ എത്തുന്നത് വരെ ഞങ്ങൾ അങ്ങനെ ഇരുന്നു.

ആളുകൾ കേറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ അകന്ന് മാറി നിന്നു.

ട്രെയിൻ ഓടി തുടങ്ങിയപ്പോൾ ഞാൻ വാതിലിന് അടുത്ത് വെറുതെ പുറത്തേക്ക് നോക്കി നിന്നു  അഭി എന്റെ കയ്യിൽ പിടിച്ച് അവന് നേരെ നിർത്തി.

ഒരു വലിയ കാറ്റിൽ ഇരു വശത്തെയും വാതിൽ ശക്തിയായി അടഞ്ഞു. അഭി എന്റെ അടുത്തേക്ക് വന്ന് മുഖം താഴ്ത്തി മേൽ ചുണ്ടിൽ ചുംബിച്ചു. ഞാനാകെ വിറച്ചു പോയി.

പെട്ടെന്ന് ഞാൻ തിരിഞ്ഞു നിന്നു. കാറ്റിൽ ഇളകി പറക്കുന്ന എന്റെ മുടികളെ ഒരു വശത്തേക്ക് ഒതുക്കി അഭി എന്റെ പിൻകഴുത്തിൽ ചുണ്ടമർത്തി. അവന്റെ ഇരുകൈകളും വയറിലൂടെ എന്നെ ചുറ്റിപ്പിടിച്ചു.

പതിയെ അവന്റെ ചുണ്ടുകൾ എന്റെ കഴുത്തിലൂടെ എന്തിനോ വേണ്ടി അലഞ്ഞു. എന്റെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റു. ദേഹത്ത് വിയർപ്പ് പൊടിഞ്ഞു. അഭി എന്റെ രണ്ട് കൈകളുടെ പുറത്തൂടെ കൈ വച്ചു. ടൈറ്റാനിക്കിലെ ജാക്കും റോസും നിന്ന പോലെ ഞങ്ങൾ നിന്നു. അവന്റെ ശരീരം എന്റെ ദേഹത്ത് കൂടുതൽ ഒട്ടി.

എന്നെ തിരിച്ചു നിർത്തി അവൻ എന്റെ ചുണ്ടിൽ വീണ്ടും ചുംബിക്കാൻ തുടങ്ങിയതും ഞാൻ തിരിഞ്ഞു കളഞ്ഞു.  എനിക്ക് നാണം വരുന്നുണ്ട്. എന്തൊക്കെയോ വികാരങ്ങൾ തോന്നുന്നുണ്ട്.

നിന്നെ കാണുമ്പോൾ തന്നെ എന്റെ കണ്ട്രോൾ പോകുന്നുണ്ട്. നീ ഇത്ര സുന്ദരി ആണെന്ന് ഞാൻ വിചാരിച്ചില്ല മീനു. നിന്നെ ഉമ്മകൾ കൊണ്ട് പൊതിയാൻ തോന്നുന്നു പെണ്ണെ. ഇവിടെ ഇപ്പോ ആരുമില്ല. നമ്മൾ മാത്രേ ഉള്ളു. ഇങ്ങനെ നാണിച്ചു നിൽക്കാതെ നിന്നെ ഞാൻ കൊതി തീരെ ഒന്ന് കണ്ടോട്ടെ.

ട്രെയിനിന്റെ വാതിൽ ഇരു വശത്തും നിന്ന് അടച്ചിട്ട് അഭി എന്നെ വാതിലിന് നേർക്ക് ചേർത്ത് നിർത്തി. പിന്നെ എന്റെ മുഖത്തും കഴുത്തിലും അഭി ചുംബനം കൊണ്ട് മൂടി. ഞാനാകെ കുളിർന്ന് വിറച്ചു. അവന്റെ കൈകൾ എന്റെ മാറിൽ അമർന്നതും മതി അഭി എന്ന് പറഞ്ഞ് ഞാൻ അകന്ന് മാറി.

കിതപ്പോടെ ഞാൻ ഓടിപോയി സീറ്റിൽ ഇരുന്നു.

ഫേസ്ബുക് വഴി ആണ് അഭിയെ ഞാൻ കണ്ടതും പ്രണയിച്ചതും. മൂന്നു മാസം കൊണ്ട് ആ ബന്ധം ഇവിടെ വരെ എത്തി. ആദ്യം ആയിട്ടാണ് ഇന്ന് ട്രെയിനിൽ വച്ച് ഞങ്ങൾ കണ്ട് മുട്ടിയത്.

എനിക്ക് നാണം കാരണം അവന്റെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല. അടുത്ത സ്റ്റേഷനിൽ എനിക്ക് ഇറങ്ങണം. ഒരു എക്സാന് അവന്റെ നാട്ടിൽ വന്നപ്പോൾ തിരിച്ചു പോകാൻ നേരം അവനും എനിക്കൊപ്പം വന്നതാണ്. ഇനി അടുത്ത എപ്പോ കാണുമെന്ന് അറിയില്ല.

എന്റെ സ്റ്റേഷനിൽ എത്തിയപ്പോൾ ഞാൻ ഇറങ്ങി. കൂടെ അഭിയും. അടുത്ത ട്രെയിനിൽ കേറി അവൻ തിരിച്ചു പോകും. അവനെ പിരിയാൻ എനിക്ക് വിഷമം ഉണ്ടായിരുന്നു. അവന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ മറ്റേതോ ലോകത്ത് ഉള്ളത് പോലെ ആയിരുന്നു.

എനിക്ക് ബൈ പറഞ്ഞു അവൻ പോയി. ഇടയ്ക്ക് വരാമെന്ന് പറഞ്ഞു. ഈ ബന്ധം എവിടെ ചെന്നെത്തുമെന്ന് അറിയില്ല. അവനെ കല്യാണം കഴിക്കാൻ പറ്റുമെന്ന് ആണ് എന്റെ പ്രതീക്ഷ. കോഴ്സ് കംപ്ലീറ്റ് ചെയ്ത് ജോലി ആയാൽ കല്യാണത്തിനെ കുറിച്ച് ചിന്തിക്കണം. ഞാൻ ഓരോന്ന് ഓർത്ത് വീട്ടിലേക്ക് മടങ്ങി.

അതേസമയം അഭിക്ക് ലോട്ടറി അടിച്ച പോലെ ആയിരുന്നു. അടുത്ത പെണ്ണിനെ വളഞ്ഞു കിട്ടിയിരിക്കുകയാണ്. അവളിൽ നിന്ന് കിട്ടാനുള്ളത് കിട്ടി കഴിഞ്ഞാൽ അടുത്ത പെണ്ണിനെ കണ്ട് പിടിക്കണം എന്നോർത്ത് കുറച്ചു നിമിഷം മുൻപ് താൻ അനുഭവിച്ച സുഖം മനസ്സിൽ താലോലിച്ചു കൊണ്ട് അഭി നാട്ടിലേക്ക് യാത്ര ആയി.