ഞാൻ ബെഡ്റൂം മാറിക്കയറി നീയാണെന്ന് കരുതി വിനുവിന്റെ ഭാര്യയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചുപോയി….

മണിയറ മാറിക്കയറിയ ആദ്യരാത്രി.

(രചന :വിജയ് സത്യ)

 

ചെണ്ട
=====

.

മനു….എടാ വിനു………..മക്കളെ പൊയ്കിടന്നോളു… നിങ്ങളുടെ ഈ അപ്പൻ ഉണ്ടല്ലോ,വർത്തമാനം പറഞ്ഞാൽ പിന്നെ നേരം വെളുക്കും വരെ പറയും…
കുട്ടികൾ ഷൈനിയും ഷീനയും ഭക്ഷണം കഴിച്ച് നേരത്തെ അവരവരുടെ ബെഡ്റൂമിലേക്ക് പോയി… വിനു,മനു നിങ്ങളും പൊയ്ക്കോടാ….

ഇന്നു ഇരട്ടകളായ തന്റെ ആൺമക്കളുടെ കല്യാണം ആയിരുന്നു… ഇരട്ട പെൺകുട്ടികളെ തന്നെയാണ് അവർക്ക് മരുമകളായി കിട്ടിയത്..അത്താഴം കഴിഞ്ഞ് അവരുടെ ഭാര്യമാർ ബെഡ്റൂമിലേക്ക് പോയി.. ബാലേട്ടൻ ഇപ്പോഴും മക്കളോട് വർത്താനം പറഞ്ഞ് ചിരിച്ചു കളിച്ചും വെറുതെ സമയം കളഞ്ഞു ഇരിക്കുകയാണ്..ഇന്നു അവരുടെ ആദ്യരാത്രി കൂടി ആണല്ലോ ഈ സമയത്തും അത് മനസ്സിലാക്കാതെ ബാലേട്ടൻ ചുമ്മാ വർത്തമാനം പറഞ്ഞു കുട്ടികളെ ബോറടിപ്പിക്കുന്നത് കണ്ടപ്പോഴാണ് അമ്മയായ ഗൗതമി ഇടപെട്ടത്..

ഹോ…. ആശ്വാസം… അമ്മ വന്നു പറഞ്ഞില്ലായിരുന്നുവെങ്കിൽ തങ്ങളുടെ ആദ്യരാത്രി ഈ അച്ഛൻ കുളമാക്കിയേനെ…
താങ്ക്സ് അമ്മേ…..

എന്ന് രണ്ടുപേരും അച്ഛൻ കേൾക്കാതെ അമ്മയോട് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ടു
അച്ഛനോട് ഗുഡ്നൈറ്റ് പറഞ്ഞ് ഇരുവരും സ്റ്റെയർകെയ്സ് കയറി മുകളിലോട്ട് പോയി.

ഇതിനിടെ വിനുവിന്റെ ഫോൺ റിങ്ങ് ആയപ്പോൾ അവൻ അത് എടുത്ത് മുകളിലെ ഹാളിന്റെ ജനലരികിൽ പോയി ആകാശം നോക്കിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി..

മനു ഇതിനിടെ ബെഡ്റൂമിലേക്ക് കയറി.. അവന്റെ പെണ്ണ് അവിടെ അവൾ കൊണ്ടുവന്ന ബാഗിലുള്ള ഡ്രസ്സ് ഒക്കെ എടുത്ത് അലമാരിൽ അടുക്കി വയ്ക്കുകയായിരുന്നു.. മനു പിറകിൽ ചെന്ന് പോയി കെട്ടിപ്പിടിച്ചു……
അവൾ പേടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആ ചുണ്ടിൽ അവൻ പ്രേമ ചുംബനം നൽകി..

അപ്പോഴാണ് അവൾ അവനെ ശ്രദ്ധിച്ചത്…

 

അയ്യോ ഇതു മനു അല്ലേ…. വിനു അല്ലല്ലോ… അയ്യോ…. ഇത് ഞാൻ വിനുവിന്റെ ഭാര്യയാണ്….നിങ്ങൾക്ക് ആളുമാറി… അപ്പുറത്തെ ബെഡ്റൂമിലാണ് അവള്‍ ഉള്ളത്…. അങ്ങോട്ട് പോ… നാശം

എന്നും പറഞ്ഞ് അവൾ മനുവിനെ തള്ളി മാറ്റി. മനുവിന്റെ ചെകിടത്ത് നോക്കി അവൾ കൈവീശി ആഞ്ഞൊരു അടിയും വച്ചു കൊടുത്തു

മനുവിന്റെ കരണം പുകഞ്ഞു പോയി…

സോറി ഐ ആം സോറി…..

 

മനുവിനെ അബദ്ധം പിണഞ്ഞെന്നു മനസ്സിലായി.. അവൻ വേഗം വാതിൽ തുറന്ന് പുറത്ത് കടന്ന് തന്റെ ബെഡ്റൂമിലേക്ക് പോയി… ഈ സമയമത്രയും വിനു ജനലരികിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു..

അടികൊണ്ട ചെകിടും തടവിക്കൊണ്ട് മനു വന്ന ഉടനെ അകത്തു കയറി ധൃതിയിൽ പേടിച്ചെന്ന പോലെ വാതിൽ അടക്കുന്നത് കണ്ട് അവന്റെ ഭാര്യ ഷൈനി ഞെട്ടിതിരിഞ്ഞു ചോദിച്ചു.

എന്താ എന്താണ് മനു ഇങ്ങനെ പേടിച്ചത് പോലെ…എന്ത് പറ്റി…..

ഇനി ഇതിൽ കൂടുതൽ എന്തുപറ്റാനാ…എടി ഷൈനി,ഞാൻ ബെഡ്റൂം മാറിക്കയറി നീയാണെന്ന് കരുതി വിനുവിന്റെ ഭാര്യയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചുപോയി….

അതുകേട്ട് മനുവിന്റെ ഭാര്യ ഞെട്ടി..

അപ്പോൾ വിനു ഉണ്ടായില്ലെ അവിടെ….
അവൾ കലിപ്പോടെ ചോദിച്ചു.

അവൻ ഹോളിന്റെ ജനലരിയിൽ നിന്നും ഫോൺ ചെയ്യുകയായിരുന്നു…

സോറി ക്ഷമിക്കെടി…. അറിയാതെ പറ്റിപ്പോയതായിരുന്നു..

 

അവൾ മനുവിന്റെ മറ്റേ ചെകിടത്ത് ആഞ്ഞൊരു അടി വച്ചു കൊടുത്തു…..

ഇത് നിങ്ങളുടെ സ്ഥിരം പരിപാടി ആണല്ലോ….. അവിടുന്ന് കിട്ടി കാണുമല്ലോ… ഇതുപോലെ ഒരടി..

ഉം…… കിട്ടി…..

അടികൊണ്ട് രണ്ട് കവിളും മാറിമാറി തലോടി അവൻ കൊച്ചു കുഞ്ഞിനെപ്പോലെ തലകുനിച്ചു മൂളി..

 

അന്നും നിങ്ങൾ ഇതു തന്നെയല്ലേ ചെയ്തത്….

മനുവിന്റെ ഭാര്യ അന്നത്തെ ആ സംഭവം ഓർത്തെടുത്തു….

തന്റെ ബോയ്ഫ്രണ്ട് മനു താൻ ആണെന്ന് കരുതി തന്റെ ചേച്ചിയുടെ ചുണ്ട് കടിച്ചു പൊട്ടിച്ചിരിക്കുന്നു..! ആലോചിച്ചപ്പോൾ തന്റെ ഭാഗത്തും തെറ്റുണ്ട്… അവനെക്കുറിച്ച് ചേച്ചിക്ക് ഒരു സൂചന പോലും നൽകാൻ തനിക്കായില്ലല്ലോ….

ചേച്ചി പറയുന്നത് അവൻ_ ഉമ്മ വെക്കാൻ ശ്രമിച്ചപ്പോ ൾ തല വെട്ടിച്ചു മാറ്റവേ അവന്റെ ചിരവ പോലുള്ള പല്ല് ചുണ്ടിൽ കൊണ്ടു മുറിഞ്ഞെന്നാണ്.

ഷൈനി ക്കറിയാം അവന്റെ പല്ലു മുത്തു പോലെ മനോഹരമാണ്. ആ പല്ല് കാട്ടിയുള്ള അവന്റെ ചീരിയാണ് അവന്റെ മാസ്റ്റർപീസ്.

ചേച്ചിയുടെ ചുണ്ടിൽ അവന്റെ പല്ല് കൊണ്ടിട്ടുണ്ട് എന്നത് സത്യമാണ്.

“ചേച്ചി ഞാൻ കുറച്ചു ലോഷൻ പുരട്ടി തരട്ടെ”

“എന്തോന്ന് വായിലോ ലോഷൻ…
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട”

“എന്താ സംഭവിച്ചത് എന്ന് തെളിച്ചു പറയൂ ചേച്ചി”

” അതുകേട്ട് വേണം നിനക്ക് കോൾമയിർ കൊള്ളാൻ അല്ലെ? ”

“ഏയ്‌ ഒരിക്കലുമല്ല.ഒരു ഏകദേശരൂപം മനസ്സിലാക്കാൻ വേണ്ടിയാണ്”

“അതൊക്കെ വിശദമായിട്ട് ഞാൻ പിന്നെ പറഞ്ഞു തരുന്നുണ്ട്
എന്നാലും ഇങ്ങനെ ഒരു ബോയ്ഫ്രണ്ട് കുറ്റി നിനക്കുള്ള കാര്യം നീ പറഞ്ഞില്ലല്ലോ? എങ്കിൽ അവന്റെ ചലനങ്ങളെ ഒരു കരുതലോടെ സമീപിക്കാമായിരുന്നു.”

“നിനക്ക് അവനോട് എന്താ.. പ്രേമമാണോ”

” ശോ ..ചേച്ചി അങ്ങനെ ഒന്നുമില്ല ചെറിയൊരു ഫ്രണ്ട്സ്ഷിപ് അത്രയേ ഉള്ളൂ”

” ചെറിയൊരു ഫ്രണ്ട്ഷിപ്പോ… കൊള്ളാം..! അത് അവന്റെ അപ്പ്രോച്ച്
കണ്ടപ്പോൾ എനിക്കു മനസ്സിലായി ചെറിയ ബന്ധം ഒന്നുമല്ല നീയും അവനും തമ്മിൽ. കാണിച്ചുകൊടുക്കുന്നുണ്ട് നാളെ ഞാൻ അവനെ.”

ചേച്ചി നല്ല കലിപ്പിലാണ്.
ഇപ്പൊ ഒന്നു കേൾക്കില്ല.
ഷൈനി മൗനം പൂണ്ടു നിന്നു.
“ഷൈനി സത്യം പറയ് നിനക്ക് അവനോട് പ്രേമം ഉണ്ടോ ഇല്ലയോ?”

“എന്റെ ഷിന ചേച്ചി….ഇല്ല സത്യം”

“സത്യം തന്നെ പറയണം കാരണം ഞാൻ നാളെ അമ്മാതിരി ബ്രേക്ക് അപ്പാണ് ഉണ്ടാക്കാൻ പോകുന്നത്. അതിൽ അവന്റെ പ്രേമം ഒലിച്ചു പോകുവേ..പിന്നെ ജന്മത്തിൽ അവൻ നിന്റെ അടുത്ത് വരില്ല”

“ശോ.. അങ്ങനെയൊന്നും വേണ്ട ചേച്ചി”

“അപ്പോൾ പ്രേമം ഉണ്ട് അല്ലേ?”

ഷീന കണ്ണുരുട്ടി ചോദിച്ചപ്പോൾ ഷൈനി തലകുനിച്ചു.

“ഉം ”

‘ സത്യത്തിൽ അവനും നിന്നോടുള്ളത് പ്രേമം തന്നെയാണോ? ”

അതല്ലേ ചേച്ചിക്ക് ഇന്ന് സ്കൂളിൽ വെച്ച് ചുണ്ടത്തു കിട്ടിയത്.”

“ഉം കിട്ടിയത്… നിർത്തുന്നുണ്ടോ ഷൈനി.. നോക്കൂ ഇരട്ടകളായ നമ്മൾ തമ്മിൽ അഞ്ചു മിനിറ്റ് പ്രായ വ്യത്യാസമുള്ള എങ്കിലും ഉള്ള കുറച്ച് അറിവ് വച്ച് പറയുക
ഇതൊക്കെ പ്രേമമല്ല മുതലെടുപ്പാണ്. ഇതിനൊക്കെ നിന്ന് കൊടുക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ”

“അപ്പോൾ ചേച്ചി ഇന്ന് നിന്നു കൊടുത്തതോ?
ചേച്ചിക്ക് അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റിയോ?”

അവൾ എടുത്തു അടിച്ചതുപോലെ ചോദിച്ചു.

“ഞാൻ ആസ്വദിച്ചു നിന്നു കൊടുത്തതാണ് എന്നോ നീ കരുതുന്നത്
എടി പട്ടി..കഴുതേ..പൊട്ടി…
നീ തന്നെ വേണം എന്നോട് ഇങ്ങനെ പറയാൻ.!
രണ്ടുമൂന്ന് വർഷം മുമ്പ് ഒന്നിച്ച് എസ്എസ്എൽസി ഫൈനൽ പരീക്ഷ എഴുതി കൊണ്ടിരിക്കെ അവസാന പരീക്ഷയുടെ അന്ന് രാവിലെ നീ വീണു വലത്ത് കൈ ഒടിച്ചു വച്ചില്ലേ അതു കാരണം പഠിപ്പിസ്റ്റ് ആയോ നിനക്ക് എസ്എസ്എൽസി ആ വർഷം തോൽക്കേണ്ടി വന്നില്ലേ?പിന്നെ സപ്ലിമെന്ററി എക്സാം വേണ്ടി വന്നില്ലേ വീണ്ടും ജയിക്കാൻ. അതു കാരണം നീ ഒരു വർഷം പാഴാക്കി. ഇപ്പോഴോ നീ പ്ലസ് ടു അവസാന പരീക്ഷ അവസാനത്തെ രണ്ട് എക്സാമിന് ബാക്കിനിൽക്കെ ഇന്ന് രാവിലെ വീണ്ടും ബാത്റൂമിൽ വീണു കാലു ഒടിച്ചു വെച്ചിരിക്കുന്നു.
നിന്നെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നതിനിടയിൽ അച്ഛനും അമ്മയും നിന്റെ ഐഡി ടാഗും ഹാൾടിക്കറ്റും സ്കൂൾ ബാഗും തന്നിട്ട് എന്നെ നിന്റെ വട്ടക്കണ്ണടയും സ്കൂൾ യൂണിഫോം ഇടിച്ച് നീ എഴുതേണ്ട എക്സാമിന് തള്ളിവിടുകയായിരുന്നില്ലേ. പൊതുവെ ധൈര്യവതി എന്ന് വീമ്പിളക്കുന്ന ഞാൻ പേടിച്ച് പേടിച്ച് ആണെങ്കിലും കൂടുതൽ ആരെയും കോൺടാക്ട് ചെയ്യാതെ പരിചയമുള്ള സ്കൂളിൽ നിന്നും എങ്ങനെയെങ്കിലും എക്സാം എഴുതി വരാം എന്ന് കരുതി അല്ലേ ഈ സാഹസത്തിനു മുതിർന്നത്.

അതിനിടയിൽ അവളുടെ ഒരു ഓഞ്ഞ പ്രേമവും തൂക്കിപ്പിടിച്ച് ബോയ്ഫ്രണ്ട് മുന്നിൽ വന്നു പെട്ടത്
അവനുമായി ഉടക്കിയാൽ
ഞാൻ നീ അല്ലെന്ന് അവൻ മനസ്സിലാക്കിയാൽ അവൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. ആൾമാറാട്ടം വലിയ കുറ്റമാണ് നിനക്കറിയാലോ
ഇന്നത്തെ സാമൂഹിക സാഹചര്യം.. എന്തെങ്കിലും ഒരു ഇഷ്യു ഉണ്ടായി എന്നെ തിരിച്ചറിഞ്ഞാൽ പിന്നെ എക്സാം എഴുതാൻ പോയ എനിക്കു മാത്രമല്ല നിനക്കും നമ്മുടെ കുടുംബത്തിനും മൊത്തം പ്രശ്നം ആവുമല്ലോ?
അപ്പോൾ അവന്റെ ആക്ടിവിറ്റി ക്കെതിരെ പ്രതികരിച്ചാൽ ഈ പ്രയത്നം ഒക്കെ വെറുതെ ആവില്ലേ?”

“ശരി ശരി സോറി ചേച്ചി
റിയലി റിയലി സോറി” ഷൈനി ക്ഷമാപണം നടത്തി. അവനുവേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു..
അത് മോൾ അറിയേണ്ട അതൊക്കെ ഞാൻ നാളെ ശരിയാകുന്നുണ്ട്
ഷീന ഉള്ളിൽ പറഞ്ഞു

അപ്പോഴേക്കും പപ്പാ ഷൈനിക്കുള്ള ക്രച്ചസ് ആയി മായി എത്തി. മമ്മി അടുക്കളയിൽ നിന്ന് വന്നു.

“ഷീനമോൾ ഷൈനിയുടെ എക്സാം എഴുതി കഴിഞ്ഞ് നേരത്തെ വന്നോ?”
മമ്മി അത്ഭുതത്തോടെ ചോദിച്ചു.
മമ്മിക്ക് അത്ഭുതമായിരുന്നു ഇത്രയും വലിയൊരു യുദ്ധത്തിനു പോയിട്ട് കുറെ സമയം വീട്ടിൽ ഇങ്ങനെ ഷൈനിയോട് മാത്രം സംസാരിച്ചു നിന്ന് സമയം കളഞ്ഞതിൽ. എക്സാം എഴുതി വിജയിച്ചു വന്ന ത്രില്ല് നേക്കാളും ഷൈനിയുടെ പേഴ്സണൽ മാറ്റർ ആണല്ലോ തന്റെ ഉള്ളിൽ മുഴുവൻ. പരീക്ഷ എഴുതാൻ പോയതിനെക്കുറിച്ച് ഒരു ഫുൾ പിക്ചർ നൽകേണ്ടതാണ് സാധാരണഗതിയിൽ. ഇവിടെ ചുണ്ടും മുറിഞ്ഞ അതിനാൽ അതിന്റെ വിശദീകരണം ചോദിച്ചാൽ
ഷൈനി കുറെക്കൂടി അപഹാസ്യ ആകും.

“പത്ത് പതിനഞ്ച് മിനിറ്റ് ആയി മമ്മി… ബാത്റൂമിൽ പോയിരിക്കുകയായിരുന്നു ചേച്ചി.”
അതിനു മറുപടി പറയാൻ ചേച്ചി ചുണ്ട് പൊട്ടിയത് കാരണം അമ്മ അറിയാതിരിക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ ഷൈനി വേഗം കേറി പറഞ്ഞു.

“എക്സാം നന്നായി എഴുതാൻ പറ്റിയിരുന്നോ മോളെ ”
തന്റെ വായിൽനിന്നും കേൾക്കാതെ ഏതെങ്കിലും ഒരു അമ്മ അടങ്ങിയിരിക്കുമോ?
അമ്മയുടെ അടുത്ത ചോദ്യം വന്നു.
ഇനി മറുപടി പറഞ്ഞേ പറ്റൂ അവൾ ചുണ്ടിനെ കൈകൊണ്ടു മറച്ചു വെച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ കഴിഞ്ഞ വർഷം പഠിച്ചതല്ലേ മമ്മി അതുകൊണ്ട് എനിക്ക് നന്നായി എഴുതാൻ പറ്റി”

“ആരെങ്കിലും തിരിച്ചറിഞ്ഞോ?”

” എങ്കിൽ ഞാൻ ഇപ്പോൾ ലോക്കപ്പിൽ ഉണ്ടായേനെ”

എന്നുപറഞ്ഞ് അവൾ ചിരിച്ചു.തന്റെ ചുണ്ട് കാണാതിരിക്കാൻ അവൾ പല്ലിനുള്ളിലെക്കു ചുണ്ട് കയറ്റി വെച്ചു.

“അപ്പോൾ പപ്പയുടെ പ്ലാൻ സക്സസ് അല്ല മക്കളെ”

പപ്പ വന്ന് ഷീനക്കു
അഭിനന്ദനമറിയിച്ചു.
“നാളെ ഒരെണ്ണം കൂടി
എഴുതി കിട്ടിയാൽ രക്ഷപ്പെട്ടു അല്ലെ..”

പപ്പാ ആശ്വസിച്ചു.

പിറ്റേന്നു രാവിലെ യും ഷൈനിയുടെ സ്കൂൾ വേഷമണിഞ്ഞു പരീക്ഷ എഴുതാൻ ബസ്സിൽ പുറപ്പെട്ടു.
ഷീനയും ഷൈനിയും അത്രയ്ക്കും രൂപ സാദൃശ്യമുള്ള പെൺകുട്ടികളാണ്.
വൈകി എക്സാം ഹാളിൽ കയറി വേഗം പുറപ്പെടാം എന്ന തന്ത്രം തന്നെയാണ് ഇപ്രാവശ്യവും ഷീന ഉദ്ദേശിക്കുന്നത്. സ്കൂൾ ഗേറ്റിൽ എത്തിയതും മനു റെഡിയായി സ്കൂൾ ഗേറ്റിന് മുന്നിൽ തന്നെ നിൽക്കുന്നതു കണ്ടു. പതിവുപോലെ ഷൈനി വെയിറ്റ് ചെയ്യുന്നതാണ്. ഷീനയെ കണ്ടതും അവൻ ഓടി വന്നു. അവളുടെ കൈ പിടിച്ചു എന്നും ഇരിക്കാറുള്ള ക്യാമ്പസിലെ ആ സിമന്റ് ബെഞ്ചിലേക്ക് കൊണ്ടുപോയി ഈ കാലമാടൻ വേറെ പണിയൊന്നുമില്ലേ അവൾ വിചാരിച്ചു
അവളെ അവിടെ ഇരുത്തി അവനും ചേർന്നിരുന്നു. ഇവൻ എന്തിനാ ഇങ്ങനെ ചേർന്നിരിക്കുന്നത്.
ഇന്നലെ രാത്രിയിലും ബസ്സിൽ വച്ചും നോക്കിയ പാഠഭാഗങ്ങൾ ഷീന ഷൈനിയുടെ വട്ട കണ്ണടയിലൂടെ ഒന്നുകൂടി നോക്കി വായിക്കുന്നതുപോലെ സമയം കളയാം
“പഠിച്ചു തീർന്നില്ലേ ഷൈനി”
മനു ചോദിച്ചു
“തീർന്നു”
“ഷൈനി ഇന്നലെ എന്താണ് താൻ മുഖം വെട്ടിച്ചു കളഞ്ഞത്”

ആ സ്റ്റെയർകേസിന്റെ ലാൻഡിൽ വെച്ച്
മനു ഇന്നലത്തെ സംഭവത്തെക്കുറിച്ച് ആണ് ചോദിക്കുന്നത്
എന്തെങ്കിലും മറുപടി പറഞ്ഞേ പറ്റൂ
“ഓ അതോ എനിക്ക് പോകാൻ തിരക്കുണ്ടായിരുന്നു”
രണ്ടു വർഷത്തെ പ്രണയത്തിനിടയിൽ ആദ്യമായിട്ടാണ് ഇന്നലെ യുള്ള ആ എതിർപ്പ്. സമയം കിട്ടുമ്പോൾ നീയും ഞാനും പരസ്പരം ചോദിച്ചു വാങ്ങാറുള്ളതല്ലേ മാങ്ങാ ചുള ചുംബനങ്ങൾ.
തന്നെ ഇങ്ങനെ മൂഡ് ഓഫ് ആയി കാണുന്നത് എന്താ”
അത് ശരി അപ്പൊ ഇത് പതിവാണല്ലോ.. തന്റെ പുന്നാര സഹോദരി കൊള്ളാം. വെറുതെയല്ല കാലമാടി അപ്പപ്പോൾ വീണു കയ്യും കാലും ഒടിയുന്നത്.

“ഏയ് അങ്ങനെയൊന്നുമില്ല എക്സാമിന്റെ ടെൻഷൻ”

“ആർക്കു പഠിപ്പിസ്റ്റ് നിനക്കോ”
മനു കളിയാക്കി.
” ഇവിടെ ഒന്ന് തൊട്ടോട്ടെ”
എന്റെ അമ്മോ അവൾ ഞെട്ടി
“എവിടെ”
അവൻ ഷീനയുടെ കവിൾ കാണിച്ചു പറഞ്ഞു
“ഇവിടെ”
“എന്തിനാ തൊടുന്നത്? ”
“എന്നത്തതിൽനിന്നും നല്ല മിനുസം കാണുന്നുണ്ട്”
ഈശ്വരാ കണക്കായി
ഈ കുരിപ്പിന്റെ ഒരു ദുരാഗ്രഹം.
“വിരലിലെ അറ്റം വച്ച് ഞാൻ ഒന്ന് തൊട്ടേടെടി.”
കഷ്ടം അവൾ വിചാരിച്ചു
ഇന്നത്തോടെ കൊണ്ട് ഇവന്റെ ശല്യം തീർക്കണം.
ഇന്നു നീ തൊട്ടോടാ തൊട്ടോ. ഇന്ന് നിന്റെ അവസാനത്തെ തൊടൽ ആണ് മോനെ
“ആയിക്കോട്ട് മനു തൊട്ടോ” പ്രണയ ഭവ്യതയോടെ പറഞ്ഞു
മനു വിരലറ്റം വെച്ച് ഷീനയുടെ കവിൾ അറ്റം സ്പർശിച്ചു.
എനിക്ക് സ്വർഗം കിട്ടിയോ
അവൾ ഉള്ളിൽ ചോദിച്ചു.

പരീക്ഷക്ക് സമയമായി
കൃത്യസമയത്ത് ഹാളിൽ കയറി എക്സാം എഴുതി. ആൻസർ പേപ്പർ ഏൽപ്പിച്ചു വേഗം പുറത്തിറങ്ങി.

സ്റ്റെയർകേസ് ലാൻഡ്
മനു അതാ നിൽക്കുന്നു
” എനിക്ക് താടി ഒരെണ്ണം
ഇനി എന്നാ കാണുക
നമ്മൾ അത്രയും ദിവസം പിടിച്ചു നിൽക്കണ്ടേ”
തരാമെടാ നിനക്ക് ഞാൻ തരാം എങ്കിലും ഇങ്ങനെ ചോദിച്ചു
“തരട്ടെ ഞാൻ”
ഒന്നു പൊട്ടിച്ചാലോ
കവിളത്ത്.
ഷീന ആലോചിച്ചു. ഷൈനി യുടെയും മനുവിനെയും പ്രേമം പവിത്രം ആണെങ്കിൽ താൻ ചെയ്യുന്നത് തെറ്റാണ്. അവരെ പിരിക്കാൻ ശ്രമിക്കുന്നത് പാപമാണ്. രാവിലെ തന്നെ സ്പർശിച്ചതിനു ഇന്നലെ ചുംബിച്ചതിന് ഒരു പൊട്ടീര് കൊടുക്കുന്നത് ശരിയാണ്. തന്നെ അന്യപുരുഷൻ തൊട്ടതിന് താൻ കൊടുക്കുന്ന ശിക്ഷ. അത് വേറെ കാര്യം
അവനവളോട് യഥാർത്ഥ പ്രണയം ഉണ്ടെങ്കിൽ കാര്യങ്ങളൊക്കെ അറിഞ്ഞശേഷം അവർ പ്രേമം തുടരട്ടെ.

“താടി സമയം കളയാതെ”
മനു ധൃതി കൂട്ട

“ഇന്നാ പിടിച്ചോ”

ഷീന കൈവീശി അവന്റെ കവിളത്ത് ഒന്ന് പൊട്ടിച്ചു.
മാങ്ങ ചുളയിൽ ഈച്ച പറക്കണത് കണ്ടാ. നല്ല പൊന്നീച്ച ഉള്ളിൽ പറഞ്ഞുകൊണ്ട്
ഷീന ധൃതിയിൽ നടന്നു ബസ് സ്റ്റോപ്പിലേക്ക് പോയി.

തന്റെ പ്രണയിനി എന്തിനാ തന്നെ തല്ലിയത് എന്ന് അറിയാതെ അവൻ വാപൊളിച്ചു നിന്നു.

വീട്ടിലെത്തിയിട്ടും മനു ഷോക്കിൽ നിന്നും മോചിതനായ ആയിട്ടില്ല ഷൈനിയെ ഓർക്കുമ്പോഴൊക്കെ അറിയാതെ കൈ കവിളത്തു പോകും
എന്താണ് അവൾക്ക് പറ്റിയത്. എക്സാം നന്നായി എഴുതാൻ പറ്റിയില്ലേ. പഠനത്തിൽ ഉഴപ്പൻ ആയ തനിക്കു പോലും ഈസിയായി തോന്നിയ ചോദ്യങ്ങൾ ആയിരുന്നു അവസാന ദിവസത്തെ മൈക്രോ ബയോളജി എക്സാമിൽ വന്നത്.
അതാ ആയിരിക്കില്ല വേറെ എന്തോ കുഴപ്പമുണ്ട്
രണ്ടുദിവസമായി ഫോൺ സ്വിച്ച് ഓഫ് ആണ് അവളുടെ.
അവൾക്ക് വിളിക്കാതിരിക്കാൻ ആവൂല. സത്യം.
അവനവന്റെ പ്രണയത്തിൽ വിശ്വാസമുണ്ട്. അവൻ പ്രതീക്ഷിച്ചതു പോലെ തന്നെ പിറ്റേന്ന് വിളിവന്നു.
“ഹലോ മനു”
“ഉം എന്താ”
“നിനക്ക് സുഖമാണോ ഡാ”
“എന്താ നീ തല്ലിയപ്പോൾ ഞാൻ ചത്തു പോയി എന്ന് വിചാരിച്ചോ ”
“അതല്ലടാ ഞാനല്ല നിന്നെ തല്ലിയത്
” ഓ അപ്പോ വല്ല ബാധയുടെ പുറത്തു കെട്ടി വെച്ചു രക്ഷപെടാനാ പരിപാടിയല്ലേ?”

“എനിക്കു ബാധ കൂടിയത് ഒന്നുമല്ല”

“പിന്നെ അന്യൻ’ ആയിരിക്കും”

“മനു ഞാൻ വീണു കാലൊടിഞ്ഞു ഇരിക്കുകയാണ്”

” ബെസ്റ്റ് പണ്ട് ദൂരം പോണം ഇപ്പൊ ദൈവം അപ്പൊപ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യും എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു. ഇപ്പോഴിതാ കണ്ടു. ”

” ദുഷ്ടാ അപ്പോൾ തനിക്ക് എന്നോട് സ്നേഹം ഒട്ടും ഇല്ല അല്ലെ ”

അവൾ കരഞ്ഞു
അവളുടെ തേങ്ങൽ അവൻ ഫോണിലൂടെ കേട്ടു.

“ഉണ്ടല്ലോ അതു മാത്രമല്ലേ ഉള്ളൂ”

അതുകൊണ്ടല്ലേ മൂന്നുദിവസം നിരാശാകാമുകൻ ആയി അലഞ്ഞു നടക്കുന്നത്”

” എടാ ഞാൻ വീണു കാലൊടിഞ്ഞത് രണ്ട് എക്സാം ബാക്കി നിൽക്കുമ്പോഴാണ്. എനിക്ക് എനിക്ക് പകരം അവിടെ വന്നു എക്സാം എഴുതിയത് ഷീന ചേച്ചി ആണ്.”
“ഹമ്മേ”
മനുവിന്റെ ഉള്ളിൽ ബാക്കി ഉണ്ടായതും കരിഞ്ഞു പോയി… ”
“എടി സത്യമാണോ ഈ പറയുന്നത്
ആണ് ഇഷ്ടാ”

” ഷൈനി മുത്തേ
ഷീന ചേച്ചി വേറെ വല്ലതും പറഞ്ഞോടി ”

” പറഞ്ഞോ എന്നോ നീ എന്നാ അവരുടെ ചൂണ്ടത്തു കാണിച്ച് വച്ചേക്കണേ… ”

” ശോ.. ”
നിന്ന് കത്തുക എന്നു പറഞ്ഞാൽ ഇതാണ്.

ആകെ വഷളായി അവൻ മനസ്സിൽ കരുതി.
“ഹലോ മനു… ഹലോ ”
കുറേസമയം അങ്ങേത്തലക്കൽ നിന്നും ഒരു ഒച്ചയും ഒന്നുമുണ്ടായില്ല.
” എന്താ കാറ്റ് പോയോ നീ മിണ്ടണ്ട ടാ… മിണ്ടണ്ട”
പുരുഷനായ അവൻ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും എടുത്തു.

” നീയെന്റെ കരളല്ലേ.. നീയാണെന്ന് കരുതി ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നീയും ചേച്ചിയും ക്ഷമിച്ചു എനിക്കു മാപ്പു താടി… ”

“ആലോചിക്കട്ടെ”

“ഞാൻ ഇനി എങ്ങനെ ഷീന ചേച്ചിയെ ഫെയ്സ് ചെയ്യുമെന്നു ചിന്തിക്കുകയാ. നേരത്തെ ഉണ്ടായത് ഒരു ചങ്കിൽ കൊളുത്തുന്ന ടെൻഷൻ ആണെങ്കിൽ ഇപ്പോൾ ഉള്ളത് തല പൊളിക്കുന്ന ടെൻഷൻ ആണെടി ”

“നിന്നോട് ഫോൺ വിളിച്ച് സംസാരിക്കാൻ ചേച്ചിയാണ് പറഞ്ഞത്. അടി തന്നതോടെ ചേച്ചിയുടെ നടപടിക്രമം അപ്പഴേ കഴിഞ്ഞിരുന്നു… അതോർത്തു ദുഃഖിക്കേണ്ട എന്നുംപറയാൻ പറഞ്ഞു”

“തല്ലു തന്നതും പറഞ്ഞോ?”

അവന് ചമ്മല് കൊണ്ട് കരച്ചിൽ വന്നു.

“ഇല്ല പിന്നെ”

“സോറി ഷൈനി ചേച്ചിയോടും സോറി പറയണം.
” വിവരം യഥാസമയം അറിയിക്കാത്ത ഞാനല്ലേ മനു തെറ്റുകാരി.സോറി… എന്നോടു ക്ഷമിക്കണം മനു. ”
” എന്നാലും നിന്റെ ചേച്ചി പുലിയാണ് കേട്ടോ

പരസ്പരം ക്ഷമാപണം നടത്തി അവരുടെ പ്രേമം ബന്ധം നിലനിർത്തി പോന്നിരുന്നു

അതിനിടെ മനുവിനെ വിനു എന്നൊരു ഇരട്ട സഹോദരനുണ്ടെന്ന് കാര്യം മനസ്സിലാക്കിയ ഷൈനി ചേച്ചി പിന്നെ അവനെ ചൂണ്ടയിട്ട് പ്രേമിക്കുകയായിരുന്നു… ഇന്നത് വിവാഹത്തിൽ കലാശിച്ചു….

ഇനിയെങ്കിലും പരസ്പരം മാറാതെ നോക്കണംകേട്ടോ….. ഇല്ലെങ്കിൽ ചെണ്ട ആകും…. കവലയിൽ കെട്ടിത്തൂക്കിയ ചെണ്ട…..
രണ്ടു ഭാഗത്തുനിന്നും രണ്ടുവശത്തും അടി കൊള്ളും..

അയ്യോ എന്റമ്മോ വേണ്ട….

 

അതുകേട്ട് മനു പൊട്ടിച്ചിരിച്ചുകൊണ്ട് ഷൈനിയെ കെട്ടിപ്പിടിച്ച് ബെഡിലേക്ക് വീണു.

..
..

രചന :വിജയ് സത്യ.