സ്വന്തം ഭർത്താവും അച്ഛന്റെ രണ്ടാം ഭാര്യയും തമ്മിൽ വേഴ്ചയിൽ ഏർപ്പെടുന്നത് കാണേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥ…

(രചന: ഹിമ)

മഹേഷേ പതുക്കെ ചെയ്യടാ എനിക്ക് വേദനിക്കുന്നു

എത്ര ദിവസമായി നിന്നെ ഇങ്ങനെ ഒന്ന് അടുത്ത് കിട്ടിയിട്ട് അതുകൊണ്ടല്ലേ

നിന്റെ ഭാര്യ ഉറക്കി കിടത്തിയിട്ട് തന്നെയല്ലേ വന്നിരിക്കുന്നത്.?

അത് പിന്നെ കട്ടിൽ കണ്ടാൽ ശവമല്ലേ അതുകൊണ്ട് പേടിക്കേണ്ട നല്ല ഉറക്കത്തിലാ അവരിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് മഹേഷ് പറഞ്ഞു

ഈ സംസാരം കേട്ടുകൊണ്ട് ഒരു ചുമരിന് അപ്പുറത്ത് നിൽക്കുകയായിരുന്നു ഗംഗ

സ്വന്തം ഭർത്താവും അച്ഛന്റെ രണ്ടാം ഭാര്യയും തമ്മിൽ വേഴ്ചയിൽ ഏർപ്പെടുന്നത് കാണേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥ ഒരു നിമിഷം മരിച്ചു പോയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു

തനിക്ക് 12 വയസ്സുള്ളപ്പോഴാണ് അച്ഛൻ മറ്റൊരു വിവാഹം കഴിക്കുന്നത് വീട്ടുകാരെല്ലാവരും നിർബന്ധിച്ചാണ് മറ്റൊരു വിവാഹത്തിലേക്ക് അച്ഛനെ എത്തിച്ചത് തന്നെ. ഒരു പെൺകുട്ടിയാണ് വളർന്നു വരുന്നത് എന്നും അവൾക്ക് വേണ്ടി മറ്റൊരു വിവാഹ ജീവിതം തിരഞ്ഞെടുക്കണമെന്നുമുള്ള മറ്റുള്ളവരുടെ നിർബന്ധം മൂലമാണ് അച്ഛൻ മറ്റൊരു വിവാഹത്തിലേക്ക് എത്താനായി തീരുമാനിച്ചത്

ആദ്യമായി തനിക്ക് ആർത്തവം വന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിൽക്കുന്ന അച്ഛന്റെ മുഖം ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നുണ്ട് അന്ന് താനും നിർബന്ധിച്ചിരുന്നു ഒരു കൂട്ട് അച്ഛന് വേണമെന്ന് പറഞ്ഞ് അങ്ങനെയാണ് അച്ഛൻ മറ്റൊരു വിവാഹത്തിന് സമ്മതിക്കുന്നത്

വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം ഭർത്താവിന് ഒപ്പം താമസിച്ച് വൈദവ്യം ഏറ്റുവാങ്ങേണ്ടി വന്ന ഒരു സ്ത്രീയെ ആയിരുന്നു അച്ഛൻ വധുവായി തിരഞ്ഞെടുത്തിരുന്നത് മല്ലിക എന്നായിരുന്നു അവരുടെ പേര് വിവാഹശേഷം അവർ വീട്ടിൽ വരുമ്പോൾ വലിയ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല

തന്നോട് വളരെ നല്ല രീതിയിൽ തന്നെയാണ് ഇടപെട്ടിട്ടുള്ളത് രണ്ടാനമ്മ എന്ന പേര് പൊതുവേ വില്ലത്തിയായ ചിത്രീകരിക്കപ്പെടുന്നത് എങ്കിലും മല്ലികയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു രീതി ആയിരുന്നില്ല

അവരുടെ കാര്യങ്ങൾ നോക്കും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല അനാവശ്യമായി തന്റെ കാര്യങ്ങളിൽ ഇടപെടുകയും തന്നെ ശാസിക്കുകയും ഒന്നും ചെയ്യാറില്ല രണ്ടാനമ്മയായി തന്നോട് ഇടപെട്ടിട്ടുമില്ല

സ്വന്തം അമ്മയാണെന്ന തോന്നൽ ഉണ്ടായിട്ടുമില്ല. ഒരേ വീട്ടിൽ കഴിയുന്ന മൂന്നുപേർ അച്ഛന്റെ കാര്യങ്ങളിൽ പോലും അവർ അമിതമായി ഇടപെടാറുണ്ട് എന്ന് തോന്നിയിട്ടില്ല എന്നാൽ ഇടയ്ക്കൊക്കെ അവർക്ക് ചില ഫോൺവിളികളും വഴിവിട്ട ബന്ധങ്ങളും ഉണ്ടെന്ന് സംശയം തോന്നിയിട്ടുണ്ട്

താൻ കാരണം അച്ഛന്റെ കുടുംബജീവിതം തകരണ്ട എന്ന് കരുതി അതിനെക്കുറിച്ച് ഒന്നും അച്ഛനോട് പറഞ്ഞിട്ടില്ല കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു ചെറുപ്പക്കാരനുമായി അവരെ പലസ്ഥലങ്ങളിൽ വച്ചും സുഹൃത്തുക്കളൊക്കെ കണ്ടു എന്ന് തന്നോട് പറഞ്ഞിട്ടുണ്ട്

ഒരിക്കൽപോലും അതിനെപ്പറ്റി ചോദിച്ചിട്ടില്ല അതിന് കാരണം അങ്ങനെ തുറന്നു ചോദിക്കാൻ മാത്രമുള്ള ഒരു ബന്ധം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ്

പിന്നീട് തനിക്ക് വിവാഹാലോചന വന്നപ്പോൾ ഈ വിവാഹത്തിന് ഏറ്റവും കൂടുതൽ ഉത്സാഹം കാണിച്ചതും അവർ ആയിരുന്നു. എന്താണ് അതിനു പിന്നിലുള്ള ചേതോവികാരം എന്ന് പലപ്പോഴും താൻ ചിന്തിച്ചിട്ടുണ്ട്

എന്നാൽ ഈ വിവാഹമുറപ്പിച്ചപ്പോൾ മുതൽ അവർക്ക് വല്ലാത്ത സന്തോഷമായിരുന്നു ഭർത്താവായി വന്ന മഹേഷിനു ആവട്ടെ അവരെ കാണുന്നത് പോലും ഇഷ്ടമായിരുന്നില്ല

ആദ്യരാത്രിയിൽ തന്നെ അയാൾ തന്നോട് പറഞ്ഞത് അവരെ ഇഷ്ടമല്ല എന്നാണ് വിരുന്നിന് വന്നപ്പോഴും അവരോട് അധികം സംസാരിക്കുകയൊന്നും ചെയ്തില്ല.

ആ സമയത്താണ് ആദ്യമായി തനിക്ക് അവരോട് സഹതാപം തോന്നിയത് ഒരു രണ്ടാനമ്മ എന്ന നിലയിലാണ് മഹേഷ് അവരോട് പെരുമാറിയത്. അധികം താൽപര്യം കാണിക്കാതെ അവര് ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞു അവരെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയപ്പോൾ ജീവിതത്തിൽ ആദ്യമായി അവരോട് സഹതാപവും മഹേഷിനോട് ദേഷ്യവും തോന്നിയിരുന്നു

എന്തൊക്കെ പറഞ്ഞാലും തന്റെ അച്ഛന്റെ ഭാര്യയാണ് തന്റെ അമ്മയുടെ സ്ഥാനത്തുള്ള വ്യക്തി എന്തിനാണ് അവരെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് എന്ന് അന്ന് മഹേഷിനോട് ചോദിക്കുകയും ചെയ്തു

സ്വന്തം അമ്മ ഒന്നുമല്ലല്ലോ എന്നും സ്വന്തം അമ്മയായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നുമായിരുന്നു അന്ന് മഹേഷ് നൽകിയ മറുപടി മാത്രമല്ല അവർ തനിക്ക് പൂർണമായി അന്യയാണെന്നും ഒരു ബന്ധവും അവർക്ക് താനുമായി ഇല്ല എന്നും കർമ്മം കൊണ്ടുള്ള ബന്ധം താൻ അംഗീകരിക്കുന്നില്ല എന്ന് ഒക്കെ അന്ന് മഹേഷ് പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ നിർബന്ധിക്കേണ്ട എന്ന് തനിക്കും തോന്നിയിരുന്നു. പക്ഷേ അതിനുശേഷം തനിക്ക് അവരോടുള്ള മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു. കൂടുതൽ സംസാരിക്കുകയും അവരെ ഒറ്റപ്പെടുത്താതെ കൂടെ നിർത്തുകയും ഒക്കെ ചെയ്തു

ആദ്യത്തെ നടുക്കം മാറുന്നതിനു മുൻപ് തന്നെ മൊബൈലിൽ വീഡിയോ എടുത്ത് സേവ് ചെയ്തു വച്ചു.

ഈ രംഗം നാളെ അച്ഛനെ കാണിക്കണം കാരണം താനായിട്ട് ഈ ബന്ധത്തിൽ നിന്നും മാറിയതാണെന്ന് പറയാൻ പാടില്ല. പിറ്റേന്ന് അച്ഛൻ എഴുന്നേറ്റ് വന്നപ്പോൾ തന്നെ ആദ്യം അച്ഛനെ ഇതാണ് കാണിച്ചത്.

മനസ്സ് തകർന്നു പോകുമെന്ന് ഉറപ്പായിരുന്നു പക്ഷേ കാണിക്കാതിരിക്കാൻ സാധിക്കില്ല. തകർന്നത് തന്റെയും അച്ഛന്റെയും ജീവിതമാണ്..

ഫോണിലേക്ക് നോക്കിയതും അച്ഛൻ ഞെട്ടിത്തരിച്ചു പോയിരുന്നു ശേഷം എന്റെ മുഖത്തേക്ക് നോക്കി ആ കണ്ണുകൾ നിറയുന്നത് കണ്ടതും എന്റെ ഹൃദയം പിടഞ്ഞു

അച്ഛന്റെ കൈകൾ മുറുക്കി പിടിച്ചു സാരമില്ല നമുക്കിനി അവരെ വേണ്ട ഇക്കാര്യം അവരോട് ചോദിച്ച് ഈ നിമിഷം തന്നെ രണ്ടുപേരെയും ഈ വീട്ടിൽ നിന്നും പറഞ്ഞു വിടണം

പിന്നീട് രണ്ടു കൂട്ടരുടെയും ബന്ധുക്കളത്തിൽ മഹേഷിന്റെ വീട്ടുകാർക്ക് കരച്ചിലും പിഴിച്ചിലുമായി തന്റെ കാലു പിടിക്കാൻ തുടങ്ങി.

അപ്പോഴാണ് പഴയ ഒരു കഥയെ കുറിച്ച് അറിയുന്നത് ഇതിനുമുൻപ് തന്റെ സുഹൃത്തുക്കൾ ഒക്കെ ഇവരെയും ഒരു ചെറുപ്പക്കാരനെയും തമ്മിൽ കണ്ടു എന്ന് പറഞ്ഞത് മഹേഷ് ആയിരുന്നു

ഇരുവരും തമ്മിൽ കുറച്ച് അധികം നാളുകളായി തുടങ്ങിയ ബന്ധമാണ്. ഇരുവരും തമ്മിൽ 18 വയസ്സോളം വ്യത്യാസമുണ്ട് പക്ഷേ ഈ ബന്ധം കുറച്ച് അധികം കാലമായി കൊണ്ട് നടക്കുകയായിരുന്നു ഈ ബന്ധം ഉറപ്പിക്കുവാൻ വേണ്ടിയാണ് തന്നെ മഹേഷിന് വിവാഹമാലോചിച്ചത്

മല്ലിക വളരെ വിദഗ്ധമായിആണ് വിവാഹത്തിന്റെ ഓരോ കരുവും നീക്കിയത്.. ഒരിടത്തും അവരുടെ പേര് വരാതെ വളരെ വ്യക്തമായ രീതിയിൽ ഒരു സംശയത്തിനും ഇടം നൽകാതിരിക്കാൻ ആയിരുന്നു മഹേഷ് തനിക്ക് മുൻപിൽ വച്ച് അവരോട് അകൽച്ച കാണിച്ചിരുന്നത്.

പലപ്പോഴും ഈ വീട്ടിൽ വച്ച് തന്നെ ഇരുവരും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേട്ടപ്പോൾ താൻ വെറും വിഡ്ഢിയാക്കപ്പെട്ട പെണ്ണാണെന്ന് തോന്നി. രണ്ടാനമ്മയുടെ വിയർപ്പിന്റെ ഗന്ധവുമായി തന്റെ കിടപ്പറയിൽ വന്ന് തന്നെ പ്രാപിക്കുന്ന ഭർത്താവിനെ കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത ദേഷ്യം ആണ് തോന്നിയത്

ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകില്ല എന്ന് മഹേഷും മഹേഷിന്റെ വീട്ടുകാരും ഉറപ്പുപറഞ്ഞു. എന്തുപറഞ്ഞാലും ഇനി അയാൾക്കൊപ്പം ഒരു ജീവിതം ഇല്ല എന്ന് അച്ഛനോട് താൻ തീർത്തു പറഞ്ഞു.

കണ്മുൻപിൽ കണ്ട വേദനിപ്പിക്കുന്ന രംഗത്തേക്കാൾ വലുതല്ല അയാളുടെ കണ്ണുനീർ എന്ന് പറഞ്ഞപ്പോൾ അച്ഛൻ പിന്നീട് നിർബന്ധിച്ചില്ല. അതോടെ വിവാഹമോചനത്തിന് കരാറായി

അച്ഛൻ മല്ലികയേ ഉപേക്ഷിക്കാനും തീരുമാനിച്ചു പക്ഷേ അവർക്ക് പോകാൻ സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ല പക്ഷേ ഒരു തുള്ളി പോലും അവരോട് സഹതാപം തോന്നിയുമില്ല.

അച്ഛനെ പറ്റിച്ചതിന് ഒപ്പം അവർ തന്നെയും കൂടിയാണ് പറ്റിച്ചത്. അവരോട് പ്രത്യേകിച്ച് വികാരങ്ങൾ ഒന്നുമില്ലെങ്കിലും ഒരു ദേഷ്യവും തോന്നിയിരുന്നില്ല.. സ്വന്തം അമ്മയായി കരുതിയിരുന്നില്ല എന്നത് സത്യമാണ്..

പക്ഷേ ഈ വീട്ടിലേക്ക് അച്ഛന്റെ ഭാര്യയായി അവർ കാലെടുത്തു വന്ന നിമിഷം മുതൽ അവർ ഒറ്റപ്പെട്ടു പോകാതിരിക്കാൻ താൻ ശ്രദ്ധിച്ചിട്ടുണ്ട്..

അച്ഛന്റെ സഹോദരിമാർക്ക് ഇടയിൽ പലപ്പോഴും അവരെക്കുറിച്ചുള്ള മുറുമുറിപ്പുകൾ ഉയരുമ്പോൾ അതൊക്കെ പറഞ്ഞു മനസ്സിലാക്കി അവർ ഈ വീട്ടിൽ ഇനിയും താമസിക്കേണ്ടതാണെന്ന ബോധ്യം താൻ അവർക്ക് പകർന്നു കൊടുത്തിട്ടുണ്ട്..

ആ തന്നോടു തന്നെയാണ് അവർ ഇങ്ങനെ ഒരു തെറ്റ് ചെയ്തത് അതും അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി. വെറും ആഭാസനായ ഒരു വ്യക്തിയെ തന്റെ തലയിൽ കെട്ടിവെച്ചുകൊണ്ട് ഇനി അവരോട് ക്ഷമിക്കാൻ തനിക്ക് സാധിക്കില്ല..

ആ കോടതി വരാന്തയിൽ നിന്നും അച്ഛന്റെ കൈപിടിച്ച് മുൻപോട്ട് നടക്കുമ്പോൾ പുതിയൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു ആ അച്ഛനും മകളും ഇരുവരും ഒറ്റയ്ക്കുള്ള ഒരു പുതിയ ജീവിതം.